Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനമുണ്ടാക്കി; ടയറില്ലാതെ കിടന്ന ആയിരത്തോളം ബസുകൾ നിരത്തിലിറക്കി; മാസത്തിലെ ആദ്യദിനത്തിൽ ശമ്പളവും പെൻഷനും നൽകി; 84 ദിവസത്തെ നേട്ടങ്ങൾ അക്കമിട്ട് നിരത്തി തച്ചങ്കരി; 'മരം മുറിക്കാൻ ഉപയോഗിക്കുന്ന മഴുവിന്റെ പിടിയും മരത്തടി കൊണ്ടു തന്നെ ഉണ്ടാക്കിയതാണെന്ന സത്യം ഓർക്കുക' എന്നു പറഞ്ഞ് സമരത്തിനൊരുങ്ങുന്ന യൂണിയൻകാർക്ക് സിഎംഡിയുടെ കത്ത്

കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനമുണ്ടാക്കി; ടയറില്ലാതെ കിടന്ന ആയിരത്തോളം ബസുകൾ നിരത്തിലിറക്കി; മാസത്തിലെ ആദ്യദിനത്തിൽ ശമ്പളവും പെൻഷനും നൽകി; 84 ദിവസത്തെ നേട്ടങ്ങൾ അക്കമിട്ട് നിരത്തി തച്ചങ്കരി; 'മരം മുറിക്കാൻ ഉപയോഗിക്കുന്ന മഴുവിന്റെ പിടിയും മരത്തടി കൊണ്ടു തന്നെ ഉണ്ടാക്കിയതാണെന്ന സത്യം ഓർക്കുക' എന്നു പറഞ്ഞ് സമരത്തിനൊരുങ്ങുന്ന യൂണിയൻകാർക്ക് സിഎംഡിയുടെ കത്ത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആർടിസിയെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് കോർപ്പറേഷൻ സിഎംഡി ടോമിൻ തച്ചങ്കരി. അതിന് വേണ്ടി നിരവധി പരിഷ്‌ക്കാരങ്ങൾ അദ്ദേഹം കൊണ്ടുവന്നു. പ്രധാനമായും സർക്കാർ അംഗീകരിച്ച സുശീൽഖന്ന റിപ്പോർട്ടിനെ ആശ്രയിച്ചാണ് അദ്ദേഹം മുന്നോട്ടു നീങ്ങുന്നത്. മാത്രമല്ല, മറ്റൊരു തൊഴിൽ സ്ഥാപനത്തിലും ഇല്ലാത്ത മോശം പ്രവണതകൾ ഇല്ലാതാക്കാനും അദ്ദേഹം ശ്രമിച്ചു. മാസം ഒന്നാം തീയ്യതി ശമ്പളവും പെൻഷനും നൽകാൻ അദ്ദേഹത്തിന് സാധിച്ചു. എന്നാൽ, ഇതിനിടെ പണിയെടുക്കാതെ യൂണിയൻ കളിച്ചിരുന്ന ചില തൊഴിലാൡയൂണിയനുകൾക്ക് തട്ടുകേടു പറ്റി. ഇവരുടെ മോശം പ്രവണതകൾ ചൂണ്ടിക്കാട്ടിയതും യൂണിയന്റെ പ്രധാന്യം നഷ്ടമാകുകയും ചെയ്തതോടെ ഈമാസം 24 മുതൽ ചില യൂണിയൻ നേതാക്കൾ സമരത്തിന് ഇറങ്ങുകയാണ്.

ഇങ്ങനെ സമരത്തിന് ഇറങ്ങും മുമ്പ് ജീവനക്കാരാട് ഇരുക്കുന്ന കൊമ്പ് മുറിക്കരുത് എന്ന് ഓർമ്മപ്പെടുത്തി കൊണ്ട് കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി കത്തെഴുതി. കെഎസ്ആർടിയിൽ താൻ എംഡിയായ ശേഷം ഉണ്ടായ നേട്ടങ്ങളും അതോടൊപ്പം കോട്ടങ്ങളും എണ്ണിപ്പറഞ്ഞു കൊണ്ടാണ് തച്ചങ്കരി ജീവനക്കാർക്ക് കത്തെഴിതിയത്. അനാവശ്യമായ സമരം കെഎസ്ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടും എന്നു വ്യക്തമക്കിയ അദ്ദേഹം മുൻകാല മാനേജുമെന്റുകൾ ചില ദൂശ്ശീലങ്ങൾക്ക് വഴങ്ങിയതു പോലെ താൻ വഴങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. തൊഴിലാളി സംഘടനകൾ മാനേജ്‌മെന്റിന്റെ അധികാരത്തിലേക്ക് കൈകടത്തുന്നത് അനുവദിക്കില്ലെന്നും തച്ചങ്കരി കെഎസ്ആർടിയിയിലെ സഹപ്രവർത്തകരെ അഭിസംബോധന ചെയ്തു കൊണ്ടെഴുതിയ കത്തിൽ വ്യക്തമാക്കുന്നു.

താൻ സ്ഥാനമേറ്റ സാഹചര്യം ചൂണ്ടിക്കാട്ടി കൊണ്ടാണ് തച്ചങ്കരി കത്തെഴുതിയിരിക്കുന്നത്. 2018 ഏപ്രിൽ 16ന് തികച്ചും അപ്രതീക്ഷിതമായിട്ടാണ് എനിക്ക് സ്ഥാപനത്തിൽ മാനേജ്‌മെന്റെ പദവി ഏറ്റെടുക്കേണ്ടി വന്നതെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് തച്ചങ്കരിയുടെ ആറ് പേജ് നീണ്ടു നിൽക്കുന്ന കത്ത് തുടങ്ങുന്നത്. ആരു വിചാരിച്ചാലും നന്നാകാത്ത ഒന്നാണ് കെഎസ്ആർടിസി, നിങ്ങൾ വെറുതേ സമയം കളയേണ്ട എന്നാണ് എല്ലാവരും സ്ഥനമേൽക്കാൻ നേരത്ത് പറഞ്ഞതെന്നും തച്ചങ്കരി വ്യക്തമാക്കി.

എങ്കിലും ദിവസം കഴിയുന്തോറും എനിക്ക് ഇഷ്ടം കൂടി വന്നു. ഒരു ദിവസത്തിൽ 90 ശതമാനം സമയവും കെഎസ്ആർടിസിക്ക് വേണ്ടിയാണ് വിനിയോഗിക്കുന്നത്. നിങ്ങളിൽ ബഹുഭൂരിഭാഗവും എന്ന അംഗീകരിക്കുന്നുവെന്നും നമുക്ക് ഒരുമിച്ച് കെഎഎസ്ആർടിസിയുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ സാധിക്കുമെന്നും വിശ്വസിക്കുന്നു. സർക്കാറിന്റെ നിർലോഭമായ പിന്തുണയും 45000ത്തോളം വരുന്ന ജീവനക്കാരുടെ നിശ്ചയ ദാർഢ്യവു ഒത്തു ചേർന്നാൽ അത്ഭുതങ്ങൾ സ്ഥാപിക്കാൻ കഴിയും. അങ്ങനെ കഴിഞ്ഞാൽ കേരള ജനത, നമ്മെ നെഞ്ചിലേറ്റി ലാളിക്കും. എന്നാൽ കാലങ്ങളായി നടന്ന ചില തെറ്റായ ശീലങ്ങൾ അതിലൂടെ ഉയർന്ന പ്രതിഷേധങ്ങളുമാണ് ഈ കത്തെഴുതാൻ പ്രേരിപ്പിച്ചത്- തച്ചങ്കരി വ്യക്തമാക്കുന്നു.

84 ദിവസം നടപ്പിലാക്കിയ കാര്യങ്ങൾ അക്കമിട്ട് നിരത്തി കൊണ്ടും പോരായ്മകൾ എടുത്തു പറഞ്ഞുമാണ് കത്ത്. കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനമുണ്ടാക്കാൻ സാധിച്ചത് തന്റെ നേട്ടമായി പറയുന്ന അദ്ദേഹം ടയറില്ലാതെ കിടന്ന ആയിരത്തോളം ബസുകൾ നിരത്തിലിറക്കിയ കാര്യവും ഓർമ്മിപ്പിക്കുന്നു. മാസത്തിലെ ആദ്യദിനത്തിൽ ശമ്പളവും പെൻഷനും നൽകിയതും ഫ്ൈള ബസ് സർവീസ് തുടങ്ങിയതും ഇലക്ട്രിക് ബസ് പുറത്തിറക്കാൻ സാധിച്ചതും ജീവനക്കാരുമായി ചേർന്ന് ഒരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നേട്ടങ്ങൾ എടുത്തു പറഞ്ഞ ശേഷം സ്ഥാപനത്തിന്റെ പരിമിതികളെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി. ആയിരം ബസുകൾ നിരത്തിലിറക്കിയാലും പുതിയ നിയമനങ്ങളും കെഎസ്ആർടിസിയെ കൂടുതൽ ദുരിതത്തിൽ എത്തിക്കുമെന്ന് തച്ചങ്കരി വ്യക്തമാക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളിൽ ഒന്നാണ് കെഎസ്ആർടിസി എങ്കിലും തൊഴിൽ ദാതാവായി മാത്രം തുടരാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഒരിക്കലും നന്നാവില്ലെന്ന് കരുതിയി ആനവണ്ടിക്ക് മാറ്റത്തിന്റെ കാറ്റ് വീശുന്നത് അത്ഭുതത്തോടെയും ആദരവോടെയുമാണ് ലോകം നോക്കി നില്ക്കുന്നത്. കേരളത്തിന്റെ ഖജനാവിന് ഏറ്റവും നഷ്ടം വരുത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ സ്ഥാപനം ലാഭത്തിലേക്ക് ഉയർന്നാൽ അതിനെ മാതൃകയാക്കി നഷ്ടത്തിൽ പ്രവർത്തിക്കുന്ന നൂറിൽപ്പരം മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൽ നമ്മെ അനുകരിച്ച് മാറ്റത്തിന്റെ പാതയിൽ മുന്നോട്ടു കുതിക്കും. നമ്മുടെ അയൽസംസ്ഥാനത്തെ ആർടിസികൾ ലാഭത്തിലാണെന്ന കാര്യവും തച്ചങ്കരി ഓർമ്മപ്പെടുത്തുന്നു.

എന്തുകൊണ്ടാണ് കേരളത്തിൽ മാത്രം അതിന് കഴിയുന്നില്ല എന്നത് ദുഃഖക്കരമാണ്. ബുദ്ധിശക്തിയിലും വിദ്യാഭ്യാസത്തിലും മേൽപ്പറഞ്ഞവരേക്കാൽ മുൻപന്തിയിൽ നിൽക്കുന്ന മലയാളിക്ക് എന്തുകൊണ്ട് ഈ സ്ഥാപനത്തെ മറ്റുള്ളവരെ പോലെ അഭിവൃദ്ധിയിലേക്ക് നയിക്കാൻ പറ്റുന്നില്ലെന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു. 'മരം മുറിക്കാൻ ഉപയോഗിക്കുന്ന മഴുവിന്റെ പിടിയും മരത്തടി കൊണ്ടു തന്നെ ഉണ്ടാക്കിയതാണെന്ന സത്യം ഓർക്കുക' എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

വ്യക്തമായ രാഷ്ട്രീയബോധമുള്ളഴരും വിവേക മതികളുമാണ് നിങ്ങളെങ്കിലും സ്ഥാപനം എന്ന നിലയിൽ അതിരൂക്ഷമായ പ്രതിസന്ധി നേരിടുമ്പോൾ മറ്റെല്ലാ സങ്കുചിത താൽപ്പര്യങ്ങളും അവകാശങ്ങളും തെല്ലൊന്ന് ത്യജിച്ച് കെഎസ്ആർടിസിക്ക് വേണ്ടി ഒരുമിച്ച് കൈകോർക്കണമെന്നും സിഎംഡി എന്ന നിലയിൽ മനസും ശരീരവും ഇതിനായി നിങ്ങൾക്ക് നൽകാമെന്നും തച്ചങ്കരി കത്തിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP