Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൂട്ടുകാരായിരുന്നു അവർക്കെല്ലാം; ഒരു കുടുംബം പോലെ ചങ്ങാതിമാർക്കൊപ്പം ഒരിക്കൽ കൂടി അടിച്ചുപൊളിക്കാം; സന്തോഷം നിറഞ്ഞ ക്യാമ്പനുഭവം പ്രതീക്ഷിച്ചുവന്ന നവദമ്പതികളെ കാത്തിരുന്നത് വൻദുരന്തം; തേനി കുരങ്ങണി മലയിൽ ട്രക്കിംഗിനിടെ കാട്ടുതീയിൽ പെട്ടുപോയ നാലംഗസംഘത്തിന്റെ കഥ

കൂട്ടുകാരായിരുന്നു അവർക്കെല്ലാം; ഒരു കുടുംബം പോലെ ചങ്ങാതിമാർക്കൊപ്പം ഒരിക്കൽ കൂടി അടിച്ചുപൊളിക്കാം; സന്തോഷം നിറഞ്ഞ ക്യാമ്പനുഭവം പ്രതീക്ഷിച്ചുവന്ന നവദമ്പതികളെ കാത്തിരുന്നത് വൻദുരന്തം; തേനി കുരങ്ങണി മലയിൽ ട്രക്കിംഗിനിടെ കാട്ടുതീയിൽ പെട്ടുപോയ നാലംഗസംഘത്തിന്റെ കഥ

മറുനാടൻ ഡെസ്‌ക്ക്

തേനി: വീട്ടുകാർക്കിഷ്ടമായിരുന്നില്ല അവരുടെ ബന്ധം. അവർ മുഖം തിരിച്ചുനിന്നപ്പോൾ ദിവ്യയ്ക്കും വിവേകിനും കൂട്ടുകാർ മാത്രമായിരുന്നു. എല്ലാം.കുട്ടിക്കാലത്തെ ഇഷ്ടത്തിലായിരുന്ന അവർ എതിർപ്പുകൾ ഏറിയതോടെ വീട് വിട്ട് ഓട്ിപ്പോന്നു. നല്ലൊരുഭാവിക്കായി.

തങ്ങളുടെ പ്രിയ ചങ്ങാതിമാരായ തമിഴ്‌ശെൽവനും കണ്ണനും എപ്പോഴും കൂടെയുണ്ടാകുമെന്ന് 29 കാരിയായ ദിവ്യ്ക്കും, 27 കാരനായ വിവേകിനും അറിയാമായിരുന്നു. തങ്ങളെ പോലെ ആവുന്നത് പോലെ നല്ല രീതിയിൽ വിവാഹം നടത്തിക്കൊടുക്കുക മാത്രമല്ല ഈറോഡിൽ ഒരു വീടുണ്ടാക്കാൻ സഹായിക്കുകയും ചെയ്തു തമിഴ്ശൽവനും, കണ്ണനും.

നവദമ്പതികൾക്ക് കുരങ്ങണി മലയിൽ ട്രക്കിനിംഗിന് എത്തിയത് ഒരിക്കൽ കൂടി കൂട്ടുകാർക്കൊപ്പം സന്തോഷത്തോടെ ചെലവഴിക്കാൻ ലക്ഷ്യമിട്ടാണ്. കൂട്ടുകാരായിരുന്നല്ലോ അവർക്ക് എല്ലാമെല്ലാം.എന്നാൽ, സ്‌ന്തോഷകരമായ ഒരു ക്യാമ്പ അനുഭവം അതിവേഗം വലിയൊരു ദുരന്തമായി മാറി.വിവേകിനെയും തമിഴ്ശൽവനെയും കാട്ടുതീ വിഴുങ്ങി.ദിിവയും കണ്ണനും മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിൽസയിലാണ്. ഇരുവർക്കും 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്.

വീട്ടുകാരുമായോ വളർന്നു വന്ന ചുറ്റുപാടുകളുമായോ ബന്ധമില്ലാതെ ഈറോഡിൽ പുതിയൊരുജീവിതെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലായിരുന്നു ദിവയും വിവേകും.നവദമ്പതികൾ അടുത്തുതന്നെ ദുബായിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു.

ദുരന്തമുണ്ടായി 24 മണിക്കൂർ കഴിഞ്ഞിട്ടും മറ്റുള്ളവരുടേതുപോലെ ദിവ്യയുടെയും വിവേകിന്റെയും കുടുംബങ്ങൾ എത്താതിരുന്നത് മാധ്യമപ്രവർത്തകർക്കും, അധികൃതർക്കും അത്ഭുതമായി. അന്വേഷിച്ചപ്പോഴാണ് അവരുടെ ജീവിതകഥ അറിയുന്നത്.ഈറോഡിലെ ഇവരുടെ അയൽപക്കക്കാർ വാർത്തയറിഞ്ഞ് ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല.കണ്ണന്റെയും തമിഴ്‌ശെൽവന്റെയും കുടുംബങ്ങൾ ദുരന്തമറിഞ്ഞ് മധുരയിൽ എത്തിയിട്ടുണ്ട്.

നാലുപേരും ഉറ്റസുഹൃത്തുക്കളായിരുന്നുവെന്നും കണ്ണന്റെ ബന്ധുക്കൾ പറഞ്ഞു. ഇതാദ്യമായിട്ടാണ് എല്ലാവരും കൂടി ട്രക്കിംഗിന് പുറപ്പെട്ടത്. വിവരം വീട്ടിൽ അറിയിച്ചിരുന്നു.വൈകുന്നേരം അവരെ വിളിച്ചെങ്കിലും ഫോണിൽ കിട്ടിയില്ല. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കണ്ണന് ഉപ്പോൾ വളരെ ദുർബലമായി സംസാരിക്കാൻ കഴിയുന്നുണ്ട്. ദിവ്യയുടെയും വിവേകിന്റെയും കുടുംബത്തെ ബന്ധപ്പെടാൻ അധികൃതർ ശ്രമം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP