Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടാം നിലയിൽ നിന്ന് ചാടാൻ ലോകേശ്വരി മടിച്ചപ്പോൾ തള്ളിയിട്ട അറുമുഖം വ്യാജപരിശീലകൻ; ദുരന്ത നിവാരണ പരിശീലനം സംഘടിപ്പിക്കാൻ ഒരുയോഗ്യതയുമില്ലാത്ത ആളെന്ന് ദുരന്ത നിവാരണ അഥോറിറ്റി; കോയമ്പത്തൂർ കോളേജിൽ സൺഷെയ്ഡിൽ തലയിടിച്ച് മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തിന് അഞ്ചുലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ

രണ്ടാം നിലയിൽ നിന്ന് ചാടാൻ ലോകേശ്വരി മടിച്ചപ്പോൾ തള്ളിയിട്ട അറുമുഖം വ്യാജപരിശീലകൻ; ദുരന്ത നിവാരണ പരിശീലനം സംഘടിപ്പിക്കാൻ ഒരുയോഗ്യതയുമില്ലാത്ത ആളെന്ന് ദുരന്ത നിവാരണ അഥോറിറ്റി; കോയമ്പത്തൂർ കോളേജിൽ സൺഷെയ്ഡിൽ തലയിടിച്ച് മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തിന് അഞ്ചുലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കോയമ്പത്തൂർ: ദുരന്ത നിവാരണ പരിശീലനത്തിനിടെ കോളേജ് കെട്ടിടത്തിൽ നിന്ന് യുവതിയെ താഴേക്ക് തള്ളിയിട്ട് ദുരന്തം ക്ഷണിച്ചുവരുത്തിയ പരിശീലകന് മതിയായ യോഗ്യതയില്ലായിരുന്നുവെന്ന് തെളിഞ്ഞു. പരിശീലകൻ താഴേക്കു തള്ളിയ വിദ്യാർത്ഥിനി സൺഷെയ്ഡിൽ തലയിടിച്ചു മരിക്കുകയായിരുന്നു. നരസിപുരം കലൈമകൾ കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥിനി എൻ.ലോകേശ്വരി (19) ആണു മരിച്ചത്. പരിശീലകൻ ആർ.അറുമുഖത്തെ അറസ്റ്റ് ചെയ്തു.ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയുടെ അംഗീകാരമുള്ള പരിശീലകനാണ് താനെന്നാണ് ഇയാൾ അവകാശപ്പെട്ടത്. എന്നാൽ, ഇത് അഥോറിറ്റി അധികൃതർ നിഷേധിച്ചു.

ജില്ലാ ഭരണകൂടത്തിനും അഗ്‌നിശമനസേനയ്ക്കും വിവരം നൽകിയില്ല.സുരക്ഷാചട്ടങ്ങളൊന്നും പാലിക്കാതെയായിരുന്നു പരിശീലനം.തീപിടിത്തമുൾപ്പെടെയുള്ള അത്യാഹിതങ്ങളുണ്ടാകുമ്പോൾ കെട്ടിടത്തിന്റെ മുകളിൽനിന്നു ചാടി രക്ഷപ്പെടാൻ കോളജിലെ നാഷനൽ സർവീസ് സ്‌കീം (എൻഎസ്എസ്) യൂണിറ്റാണു വ്യാഴാഴ്ച വൈകിട്ടു പരിശീലനമൊരുക്കിയത്. ഇരുപതോളം വിദ്യാർത്ഥികൾ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ സൺഷെയ്ഡിൽ നിന്നു താഴെ വിടർത്തിപ്പിടിച്ച വലയിലേക്കു ചാടി. എന്നാൽ മടിച്ചു സൺഷെയ്ഡിൽ ഇരുന്ന ലോകേശ്വരിയെ പല വട്ടം നിർബന്ധിച്ച അറുമുഖം, ഒടുവിൽ തോളിൽ പിടിച്ചുതള്ളിയതായി പൊലീസ് പറഞ്ഞു.

ഒന്നാം നിലയിലെ സൺഷെയ്ഡിൽ തലയിടിച്ചുവീണ വിദ്യാർത്ഥിനിയെ ഉടൻ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.തന്റെ മകൾ ചാടാൻ വിസമ്മതിച്ചപ്പോൾ അവളെ നിർബന്ധിക്കാൻ പാടില്ലായിരുന്നുവെന്ന് പിതാവ് നല്ലഗൗണ്ടർ പറഞ്ഞു. പരിശീലകൻ അവളെ തള്ളിതാഴെയിടുകയായിരുന്നു. കോളേജ് മാനേജ്‌മെന്റ് പരിശീലനത്തിന് മേൽനോട്ടം വഹിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദുരന്തമേറ്റുവാങ്ങിയ പെൺകുട്ടിയുടെ കുടുംബത്തിനവ് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി പ്രഖ്യാപിച്ചു. മതിയായ അംഗീകാരമില്ലാതെ പരിശീലനം സംഘടിപ്പിച്ചവർക്കെതിരെ കർശനടപടിയെടുക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP