Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കലണ്ടറിൽ പറയാത്ത ദിവസം നട തുറന്നത് പ്രത്യേകപൂജകൾ ഇഷ്ടക്കാർക്ക് നടത്താനായി; സുനിൽ സ്വാമിയുടെ ദർശന മാഫിയയക്ക് ഉദ്യോഗസ്ഥരും തന്ത്രിയും കൂട്ടുനിന്നു; സോപാനത്തു കൊട്ടുന്ന ഇടയ്ക്ക നടൻ ജയറാം കൊട്ടിയതും തെറ്റ്; യുവതികൾ ആരും എത്തിയതുമില്ല; ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ പ്രതിക്കൂട്ടിൽ

കലണ്ടറിൽ പറയാത്ത ദിവസം നട തുറന്നത് പ്രത്യേകപൂജകൾ ഇഷ്ടക്കാർക്ക് നടത്താനായി; സുനിൽ സ്വാമിയുടെ ദർശന മാഫിയയക്ക് ഉദ്യോഗസ്ഥരും തന്ത്രിയും കൂട്ടുനിന്നു; സോപാനത്തു കൊട്ടുന്ന ഇടയ്ക്ക നടൻ ജയറാം കൊട്ടിയതും തെറ്റ്; യുവതികൾ ആരും എത്തിയതുമില്ല; ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ പ്രതിക്കൂട്ടിൽ

തിരുവനന്തപുരം : ശബരിമലയിൽ പൈങ്കുനി ഉത്സവത്തിനും വിഷുവിനും ഇടയിൽ അധികമായി നട തുറന്ന ദിവസത്തെ പൂജകളെല്ലാം അനുവദിച്ചത് ക്രമവിരുദ്ധമായി തന്നെ. ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം സ്തീകരിച്ചിരിക്കുന്നത്.

പൈങ്കുനി ഉത്രം ആഘോഷത്തിനുശേഷം ഏപ്രിൽ ഒൻപതിനാണ് ശബരിമല നടയടച്ചത്. തുർന്ന് വിഷു ആഘോഷത്തിനായി പത്തിന് വെകുന്നേരം നട തുറക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ പത്തിനു രാവിലെ തന്നെ നട തുറക്കാൻ പിന്നീടു തീരുമാനിച്ചു. ഇതോടെ പടിപൂജയും പുഷ്പാഭിഷേകവും അടക്കം മുഴുവൻദിവസം നടത്താവുന്ന പ്രത്യേകപൂജകൾക്ക് അവസരവും വന്നു. ഈ പൂജകളാണ് ക്രമവിരുദ്ധമായി ഒരു വ്യക്തിക്ക് ദേവസ്വം ഉദ്യോഗസ്ഥർ അനുവദിച്ചത്.

ശബരിമലയിൽ പൂജയ്ക്കായി ബുക്ക് ചെയ്ത് വർഷങ്ങളോളമായി കാത്തിരിക്കുന്നവരെയൊന്നും പരിഗണിക്കാതെയാണ് ഉദ്യോഗസ്ഥരുടെ ഈ പ്രവർത്തി. സുനിൽ സ്വാമി എന്ന വ്യവസായിയും ദേവസ്വം ഉദ്യോഗസ്ഥരും ഉൾപ്പെട്ട ദർശന മാഫിയയാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. ശബരിമലയിലെ പൂജ അടക്കമുള്ള ദൈനംദിന കാര്യങ്ങളിലെല്ലാം സുനിൽ സ്വാമിയുടെ ഇടപെടൽ വ്യക്തമാണ്. അന്യസംസ്ഥാനങ്ങളിലെ പല പ്രമുഖ വ്യവസായികൾക്കും മറ്റ് വമ്പൻ പണക്കാർക്കും ദർശനവും പൂജകളും നടത്തി കൊടുക്കുന്നത് ഈ മാഫിയയാണ്. ഇതിലൂടെ ലക്ഷങ്ങളാണ് ഉദ്യോഗസ്ഥരുടെ പോക്കറ്റിലേക്ക് എത്തുന്നത്. ഇതിന്റെ അവസാന തെളിവാണ് ക്രമംവിരുദ്ധമായി പൂജയ്ക്ക് അനുവദിച്ചത്.

ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ അടക്കമുള്ള ഏതാനും ഉദ്യോഗസ്ഥരുടെപേരിൽ നടപടിക്ക് ദേവസ്വം വിജിലൻസ് ശുപാർശ ചെയ്‌തെന്നാണ് ലഭിക്കുന്ന വിവരം. വിജിലൻസ് എസ്.ഐ. ആർ.പ്രശാന്തിന്റെ അന്വേഷണ റിപ്പോർട്ട് ഇന്ന് ദേവസ്വംമന്ത്രിക്കും ഹൈക്കോടതിയുടെ സ്പെഷ്യൽ കമ്മിഷണർക്കും കൈമാറും.

കലണ്ടറിൽ പറയാത്ത ദിവസം നട തുറന്നപ്പോൾ സോപനത്തുകൊട്ടുന്ന ഇടയ്ക്ക് നടൻ ജയറാം കൊട്ടിയതും ക്രമവിരുദ്ധമാണ്. ദേവസ്വം ജീവനക്കാരനല്ലാതെ മറ്റൊരാൾക്ക് സോപാനത്ത് ഇടയ്ക്ക് കൊട്ടാൻ അനുവദിച്ച ഉദ്യോഗസ്ഥനെതിരേയും നടപടി വേണ്ം. കീഴവഴക്കങ്ങൾ പാലിക്കാതെയുള്ള ഈ നടപടികൾ ശബരിമലയിൽ എന്തും നടക്കുമെന്ന സൂചനയാണ് നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

യുവതികൾ ശബരിമലയിൽ ദർശനം നടത്തിയെന്ന ആരോപണം ശരിയല്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. യുവതികൾ ദർശനം നടത്തി എന്ന് പറഞ്ഞ് പ്രചരിക്കുന്ന ഫോട്ടോയിലെ വനിതകൾ എല്ലാവരും അൻപതിനുമേലെ പ്രായമുള്ളവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് വിഐപി ദർശനത്തിനുള്ള സഹായങ്ങൾ ചെയ്തതും സുനിൽ സ്വാമിയാണ്.

ഇഷ്ടക്കാർക്ക് പൂജ അനുവദിക്കാനുള്ള നീക്കങ്ങൾക്ക് തന്ത്രിയും കൂട്ടു നിന്നുവെന്നും ഇപ്പോൾ ആരോപണം ഉണ്ട്. നടതുറക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങളില്ലാം തന്ത്രിയുടേതാണ് അവസാന വാക്ക്. അപ്പോൾ ക്രമവിരുദ്ധമായി നട തുറന്നതും പൂജ അനുവദിച്ചതും തന്ത്രിയുടെ അറിവോടെയാണെന്നാണ് ആരോപണമുയരുന്നത്.
ശബരിമലയിലെ ക്രമവിരുദ്ധമായ നടപടികൾ സംബന്ധിച്ച് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ ലഭിച്ച പരാതിയെ തുടർന്നാണ് ദേവസ്വം വിജിലൻസ് അന്വേഷണം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP