Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാനസിക അസ്വാസ്ഥ്യമോ ദൈവവിളിയോ? അതോ എന്തെങ്കിലും കണ്ടു ഭയന്നോ? ഇരുട്ടറയിൽ ബീഡിയും വെള്ളവും മാത്രം കൂട്ടിനൊരുക്കി സ്വയം തീർത്ത വീട്ടു തടങ്കലിൽ ആദിവാസി യുവാവു കഴിഞ്ഞതു നാലുവർഷം: യുവ അഭിഭാഷകന്റെ ഇടപെടലോടെ ജീവിതത്തിലേക്കു മടങ്ങിവരുന്ന യുവാവിന്റെ കഥ

മാനസിക അസ്വാസ്ഥ്യമോ ദൈവവിളിയോ? അതോ എന്തെങ്കിലും കണ്ടു ഭയന്നോ? ഇരുട്ടറയിൽ ബീഡിയും വെള്ളവും മാത്രം കൂട്ടിനൊരുക്കി സ്വയം തീർത്ത വീട്ടു തടങ്കലിൽ ആദിവാസി യുവാവു കഴിഞ്ഞതു നാലുവർഷം: യുവ അഭിഭാഷകന്റെ ഇടപെടലോടെ ജീവിതത്തിലേക്കു മടങ്ങിവരുന്ന യുവാവിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കട്ടിക്കുളം: വയനാട്ടിലെ ഭൂരിപക്ഷ ആദിവാസി മേഖലയായ തിരുനെല്ലി പഞ്ചായത്തിലെ നാരങ്ങാക്കുന്ന് കാട്ടുനായിക്ക കോളനിയിലാണ് നാടിനെയും നാട്ടുകാരെയും ഒരുപോലെ നൊമ്പരപ്പെടുത്തിയും അത്ഭുത പെടുത്തിയും 30 വയസുള്ള സുരേഷ് എന്ന് പേരായ ആദിവാസി യുവാവ് സ്വയം തീർത്ത വീട്ടു തടവറയിൽ കഴിഞ്ഞിരുന്നത് .കുറുമ വിഭാഗത്തിൽ പെട്ട യുവാവ് ചെറുപ്പം മുതൽത്തന്നെ കൂലിപ്പണി എടുത്താണ് ജീവിച്ചിരുന്നത്.

ആറ് മക്കളിൽ ഇളയവനാണ് സുരേഷ്. പ്രദേശവാസികളോട് ഏറെ അടുപ്പവും സ്‌നേഹവും കാണിക്കുമായിരുന്ന ഇയാൾ നാട്ടിലെ സ്പോർട്സ്, ഗെയിംസ് കളിൽ പ്രത്യേക സാനിദ്ധ്യമായിരുന്നു. 4 വർഷങ്ങൾക്ക് മുൻപ് പതിവ് രീതിയിൽ കർണ്ണാടകയിലെ കുടകിൽ ഇഞ്ചി കൃഷിയിൽ കൂലിപ്പണിക്കായ് വീട്ടിൽ നിന്ന് പോകുകയായിരുന്നു

എന്നാൽ ഇത്തവണ പതിവിൽ നിന്നും വിപരീതമായ് മാസങ്ങലളോളം സുരേഷ് വീട്ടിൽ വന്നിരുന്നില്ല. തുടർന്ന് 4 മാസങ്ങൾക്ക് ശേഷം ഒരു ദിവസം രാത്രി ഏറെ വൈകി നാരങ്ങാക്കുന്ന് കോളനിയിലുള്ള വീട്ടിൽ കയറി വന്ന യുവാവ് ഏറെ ക്ഷീണിതനായിരുന്നു എന്ന് അമ്മ ഓർക്കുന്നു. പലപ്പോഴും നേരെ നില്ക്കാൻ പോലും സാധിക്കാതിരുന്ന അയാള് ഭക്ഷണം പോലും കഴിക്കാതെ വീട്ടിൽ കയറി വാതിലടച്ചു. പക്ഷെ രാത്രി ഏറെ വൈകിയും സംസാരവും, പാട്ടും കരച്ചിലുമെല്ലാം കേൾക്കാമായിരുന്നു അമ്മ പറയുന്നു. അടുത്ത ദിവസം എത്ര ചോദിച്ചിട്ടും ആരോടും ഇയാൾ കാര്യങ്ങൾ ഒന്നും സംസാരിച്ചിരുന്നില്ല. ആ രാത്രിയിൽ തുടങ്ങി പിന്നീടിങ്ങോട്ട് വർഷങ്ങൾ പലതു കഴിഞ്ഞിട്ടും അയാൾ ആ ഇരുണ്ടറകൾ നിറഞ്ഞ വീട്ടിൽ സ്വയം തടവിലാണ്. 5 സഹോദരങ്ങളും ഒരു സഹോദരിയുമുണ്ടെങ്കിലും 90 ലേറെ വയസുള്ള എഴുനേറ്റു നടക്കാൻ പോലും കഴിയാത്ത ദേവി എന്ന് പേരായ അമ്മ മാത്രമാണ് ഇപ്പോൾ കൂട്ടിനുള്ളത്. അച്ഛൻ കാളൻ ഒരുപാട് മുന്പ് തന്നെ മരണപ്പെട്ടതാണ്.

നാട്ടിൽ പ്രചരിച്ച കഥകൾ ഇങ്ങനെ

ന്ധവിശ്വാസങ്ങൾ ഏറെയുള്ള ആദിവാസി സമൂഹമായതിനാൽ തന്നെ സുരേഷിന്റെ കാര്യങ്ങൾ തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി വച്ചിരിക്കുകയായിരുന്നു ബന്ധുക്കൾ. എന്നാൽ ചുരു ചുരുകുള്ള ഒരു യുവാവ് ഒരു വീട്ടിനുള്ളിൽ വർഷങ്ങളായ് കഴിയുകയാണെന്ന വാർത്ത പുരാത്തരിയുകയും പലതരം കഥകൾ പ്രചരിക്കുകയും ചെയ്തു. സുരേഷിന്റെ ശരീരത്തിൽ ദൈവം കയറിയിട്ടുണ്ടെന്നും, ദൈവ വിളിയാനെന്നും, മാനസിക രോഗമാണെന്നും, എന്തോ കണ്ടു ഭയന്ന് ഷോക്ക് ഏറ്റതാനെന്നും, അപകടം സംഭവിച്ചതാണെന്നും അങ്ങനെ പല പ്രചാരണങ്ങളും നാട്ടിലുണ്ടായ്. ഓരോ നിമിഷവും അയാളുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നതായ് തനിക്ക് മനസിലായിട്ടുന്‌ടെന്നു അമ്മ ദേവിയും പറയുന്നു. ആദ്യമൊക്കെവീട്ടിൽ കയറി ഭക്ഷണം നൽകാമായിരുന്നു എങ്കിൽ പിന്നീട് ജനാല വഴി നൽകേണ്ട അവസ്ഥയിലേക്ക് എത്തുകയായിരുന്നു. ഭക്ഷണം കഴിക്കാൻ പൊതുവെ വിസമ്മതിച്ചിരുന്ന സുരേഷ് കഴിഞ്ഞ ഒരു വർഷത്തോളമായ് പേരിനു മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. കുടകിൽ നിന്നും തിരിച്ചെത്തിയ രാത്രി തുടങ്ങി ആയിരക്കണക്കിന് പാക്കറ്റ് ബീഡി വലിച്ചിട്ടുണ്ട് ഇയാൾ ഭക്ഷണത്തേക്കാൾ ബീഡി വലിയാണിവന് എന്ന് അമ്മ പറയുന്നു. ഒരാൾ വർഷങ്ങളായ് പുറത്തിറങ്ങാതെ വീട്ടിൽ കഴിയുന്നു എന്നാ വാർത്ത അറിഞ്ഞു വന്ന ആളുകളോട് ക്രമേണ സുരേഷിന്റെ പ്രകൃതം മാറുകയും ജാനാല വഴി നോക്കുന്നവരെപ്പോലും ആക്രമിക്കാൻ വരുമെന്ന അവസ്ഥയിലുമായ്. പല പ്രാവശ്യം വൈദ്യ സഹായം ഉള്‌പ്പെടെ നൽകാൻ ആളുകൾ വന്നെങ്കിലും അവരെയെല്ലാം ആക്രമിച്ചു ഓടിക്കുകയായിരുന്നു എന്ന് അയൽവാസികൾ പറയുന്നു. സഹോദരന്മാരിൽ ഒരാൾക്ക് സർക്കാർ നൽകിയ വീട്ടിലോന്നിലാണ് ഈ ഏകാന്ത വാസം. എന്നാൽ ശുചി മുറികൾ ഒന്നും തന്നെയില്ലാത്ത ഈ വീട്ടിലെ റൂമുകളിൽ കിടക്കുന്നതിനടുത്തു തന്നെയാണ് പ്രാഥമിക കാര്യങ്ങളും ഇയാൾ സാധിക്കുന്നത്. അതുകൊണ്ടുതന്നെ ദുർഗന്ധവും ഈച്ചയും നിറഞ്ഞ ദയനീയ അവസ്ഥയിലായിരുന്നു. . മലമൂത്ര വിസർജ്ജനം ചെയ്തത്തിനു മുകളിലായ് ഭക്ഷണവും വെള്ളവും വച്ച് കഴിക്കുന്നത് വേദനാ ജനകമായ കാഴ്ചയാണ്.

മറ്റൊരു പ്രധാന സംഭവം ഈ യുവാവിന്റെ സ്വയം തടവിലേക്കു വിരൽ ചൂണ്ടുന്നുണ്ട്. കഥ ഇങ്ങനെ ' കുടകിൽ കൂലിപ്പനിക്കായ് പോയ സുരേഷ് അവിടത്തെ പ്രധാനിയായ ഒരാളുടെ മകളുമായ് പ്രണയത്തിലായ് തുടർന്ന് ഇക്കാര്യം അറിഞ്ഞ കുടകൻ എല്ലാ നിരത്തി തിരികെ കേരളത്തിലേക്ക് പോകാൻ സുരേഷിനെ ഉപദേശിച്ചെത്രേ എന്നാൽ ഇത് ചെവിക്കൊള്ളാതെ പ്രണയം തുടർന്ന സുരേഷ് ആ പെൺകുട്ടിയെ കാണാൻ പോകുന്നതു മുതലാളി കാണുകയും തുടർന്ന് മാരകമായി സുരേഷിനെ ആക്രമിച്ചു കേരള കർണ്ണാടക അതിർത്തിയിൽ ഉപേക്ഷിക്കുകയുമായിരുന്നു. രണ്ടു ദിവസം കാറ്റിൽ കിടന്ന ഇയാളെ കണ്ട നാട്ടുകാർ ആരോ പിന്നീട് കാട്ടികുളത്തെ വീട്ടിൽ രാത്രി കൊണ്ടുവന്നു വിടുകയായിരുന്നെത്രേ. തുടർന്ന് വീട്ടിൽ കയറി സ്വയം തടങ്കലിലാക്കിയ സുരേഷ് പിന്നീട് ഇതുവരെ ആ ഇരുണ്ടറയിൽ നിന്നും മോചിതനായിട്ടില്ല.

ആദ്യ ദിവസം മുതൽ തീർത്തും വ്യത്യസ്തമായിട്ടായിരുന്നു സുരേഷിന്റെ പെരുമാറ്റങ്ങൾ. ഭക്ഷണം കഴിക്കുന്നത് ഓരോ ദിവസവും കുറഞ്ഞു വന്നു ആയിരക്കണക്കിന് പാക്കറ്റ് ബീഡി യാണ് കഴിഞ്ഞ നാല് വർഷങ്ങളായ് വലിച്ചത്. ബീഡി കിട്ടിയില്ലെങ്കിൽ പലപ്പോഴും സ്വബോധം മറന്നു അക്രമകാരി ആകാറുണ്ട്. ആരോഗ്യ ദൃഡഗാത്രനായിരുന്ന അയാളിൽ ഇന്ന് ഏകാന്ത വാസവും ലഹരി ഉപയോഗവും, വൃത്തിഹീനമായ ജീവിത സാഹചര്യങ്ങളും ഒരുപാട് മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. താടിയും മുടിയും വളർന്നു കണ്ണുകൾ ആഴങ്ങളിലേക്ക് പോയി... ലഹരിയുടെ കറകൾ അടിഞ്ഞു പല്ലും വായും ദ്രവിച്ചു കൊണ്ടേയിരിക്കുന്നു. വീടിന്റെ ചുമരുകളിലും വാതിലുകളിലും നിലത്തുമെല്ലാം മനോഹരമായ ചിത്രങ്ങൾ വരച്ചു വച്ചിട്ടുണ്ട് ഇയാൾ. എല്ലാ ചിത്രങ്ങളും ഏതോ ഒരു പെൺ കുട്ടിയുടേത് എന്ന് തോന്നിപ്പിക്കും വിധം ജീവസ്സുറ്റതാണ്. മുഖവും കണ്ണുകളും സമാനതയുള്ളത്. ചിത്രങ്ങളിലെ പെൺ കുട്ടിയുടെ വസ്ത്രങ്ങളും, വസ്ത്രാധാരണവും കുടകിലെ സ്ത്രീകളുടെതിനു സമാനമായി തോന്നാം. ബീഡി കുറ്റികളും, കരിയും, കല്ലും ഉപയോഗിച്ചാണ് ചിത്രങ്ങൾ വരച്ചിട്ടുള്ളത് എന്നത് അതിലേറെ ചിന്തനീയമാണ്.

നാല് വർഷങ്ങളായി ഒരു നാട് മുഴുവൻ അന്ധവിശ്വാസത്തിന്റെ കഥകൾ പ്രചരിച്ച് വെളിച്ചം കാണാതെ ചുമരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ട മനുഷ്യജീവിതത്തിന്റെ കഥയറിഞ് സംഭവത്തിൽ ഇടപെടുകയും പൊലീസ് സഹായത്തോടെ കോടതിയിൽ ഹാജരാക്കി ആശുപത്രിയിലെത്തിച്ചു യുവാവിനെ ജീവിതത്തിലേക്ക് തിരികെ നടത്തിയ കഥ മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. ശ്രീജിത്ത് പെരുമന പറയുന്നതിങ്ങനെ,

'പ്രദേശ വാസികളായ രണ്ടു യുവാക്കൾ വന്ന് കാര്യങ്ങൾ വിശദീകരിച്ച ഉടൻ അവിടേക്ക് പുറപ്പെടുകയായിരുന്നു. വാതിലുകളും ജനാലകളും എല്ലാം അടഞ്ഞു കിടന്നിരുന്ന ഒരു വീട്. ആരും ആ വീടിന്റെ പരിസരത്തു പോലും ഇല്ല. തൊട്ടടുത്തുള്ള വീട്ടിൽ അന്വേഷിച്ചപ്പോൾ രോഗിയായ സുരേഷിന്റെ സഹോദരിയുടെ വീടാണെന്നു മനസിലായി. എന്നാൽ സുരേഷിനെ ഒന്ന് കാണാൻ വന്നതാണ് എങ്ങെനെയെങ്കിലും ചികിത്സ നല്കണം എന്ന് പറഞ്ഞപ്പോഴേക്കും അവർ പറഞ്ഞു ഞങ്ങൾക്ക് ഭയമാണ് അങ്ങൊട്ട് വരാൻ .. നിങ്ങൾ പോയി നോക്കികൊള്ളൂ ആ ജനൽ തുറന്നാൽ മതി. മൂന്നു റൂമുകളുള്ള വീടിന്റെ ജനാലകൾ ഓരോന്നായി ഞാൻ തുറന്നെങ്കിലും ആരെയും കണ്ടില്ല ഒടുവില പിറകിലായുള്ള റൂമിന്റെ ജാനാല തുറന്നതും ചെറിയ ഒരു ഞരക്കം കേട്ടു. ജനാലയ്ക്കു അടുത്തായ് കിടക്കുന്ന ഒരാൾ തൊട്ടടുത്തായ് ബീഡിയും തീപ്പെട്ടിയുമുണ്ട്. അതിനടുത്തായ് ഒരു പാത്രത്തിൽ വെള്ളവും. ഞാൻ സംസാരിക്കാൻ ശ്രമിച്ചെങ്കിലും മറുപടികൾ ഒന്നുമില്ല. മനുഷ്യ വിസർജ്ജത്തിന്റെ ദുർഗന്ധം രൂക്ഷമായ് വമിക്കുന്നുണ്ടായിരുന്നു അപ്പോൾ. ബീഡിയും വെള്ളവും എല്ലാം സൂക്ഷിച്ചിരുന്നത് ആ വിസർജ്യത്തിലായിരുന്നു. വാതില തുറന്നു അകത്തു കയറിയാൽ ഉപദ്രവിക്കും എന്ന് പറഞ്ഞെങ്കിലും നിർബന്ധമായും അകത്തു കയറിയ ഞാൻ കണ്ടത് കക്കൂസിനേക്കാൾ മലിനമായ റൂമുകൾ ആണ് . അതിൽ ഒന്നിൽ കിടക്കുന്ന സുരേഷ് വളരെ ക്ഷീണിതനാണ് എന്നെ ആക്രമിച് പുറത്തിറക്കണം എന്നുണ്ട് പക്ഷെ പുതപ്പിനുള്ളിൽ പൊതിഞ്ഞു വച്ച ശരീരം അതിനു സമ്മതിക്കുന്നില്ല. നാല് വർഷക്കാലത്തെ ഈ ഏകാന്തവാസം അദ്ദേഹത്തെ മാനസികമായും ശാരീരികമായും തളർത്തിയിരിക്കുന്നു. കാര്യങ്ങൾക്കൊന്നും വ്യക്തതയില്ല. രോഗ നിർണ്ണയമോ ചികിത്സയോ ഇല്ല, കിടക്കുന്നിടത്ത് തന്നെ മലമൂത്ര വിസർജ്യം നടത്തി കൂട്ടിലടയ്ക്കപ്പെട്ട മൃഗ തുല്യമായ് ഏകാന്തതയിൽ പുറം ലോകം കാണാതെ ഒരു യുവാവ്. സംരക്ഷിത ആദിവാസി വിഭാഗമായ കാട്ടുനായിക്കരിൽ പെട്ടതാണ് ഇദ്ദേഹം. ഒരു വർഷം ാൗിു സ്ഥിതി വഷളായതിനാൽ കോഴിക്കോട് ചികിത്സക്കായ് കൊണ്ടുപോയിരുന്നെന്നും അപ്പോൾ അടിയന്തിരമായി തലയ്ക് ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നെത്രേ എന്നാൽ സഹായത്തിനായ് ആരുമില്ലാത്തതിനാൽ തിരികെ വീണ്ടും കൊണ്ടുവരികയായിരുന്നു എന്ന് നാട്ടുകാരിൽ ചിലർ പറയുന്നു. തലയില ശരീരത്തിലും മാരകമായ പരിക്ക് ഉണ്ടെന്നു തന്നെയാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. ഏറ്റവും അടിയന്തരമായി ഈ യുവാവിനു വാദ്യ സഹായം ലഭ്യമാക്കി കക്കൂസിനേക്കാൾ മലിനമായ ഏകാന്ത വീട്ടു തടവറയിൽ നിന്നും മോചിപ്പിച്ചില്ലെങ്കിൽ ജീവന തന്നെ അപകടത്തിലാകും എന്നതിൽ തർക്കമില്ല. ആദിവാസി ക്ഷേമത്തിനും ചികിത്സയ്ക്കും മറ്റുമായ് കോടികൾ പോടിക്കുമ്പോഴും സുരേഷിനെ പോലുള്ളവർ മരണം കാത്തു കിടന്നു ഇരുട്ടിൽ തപ്പുകയാണ്. പട്ടികവർഗ്ഗ, യുവജന ക്ഷേമ വകുപ്പ് മന്ത്രിയുടെ സ്വന്തം നിയോജക മണ്ഡലത്തിലെ സംരക്ഷിത വിഭാഗമായ കാട്ടുനായിക്ക വിഭാഗത്തിൽ പെട്ട യുവാവായ ഒരു പൗരന്റെ അവസ്ഥയാണിത് എന്നത് ലജ്ജാവഹം തന്നെയാണ്. അതുകൊണ്ട് തന്നെ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ടു ഒരു യുവാവിന്റെ ജീവന രക്ഷിക്കുന്നതിനു നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു വിവിധ ഉദ്യോഗസ്ഥർക്ക് പരാതികൾ നൽകി.

ഒടിവിൽ സർക്കാർ സംവിധാനങ്ങളുടെ കണ്ണ് തുറന്നു. മരണത്തിനും ജീവിതത്തിനുമിടയില എത്തിയ സുരേഷിനെ തിരുനെല്ലി പൊലീസിന്റെ നേതൃത്വത്തിൽ പൊലീസ് വീട്ടിലെത്തി ദേഹം വൃത്തിയാക്കി വസ്ത്രങ്ങൾ ധരിപ്പിച്ച ശേഷം ബന്ധുക്കൾ ആരും കൂടെ നിൽക്കുന്നതിനു തയ്യാറാകാത്തതിനാൽ കോടതിയിൽ ഹാജരാക്കി കോടതിയുടെ നിർദ്ദേശപ്രകാരം ഒരു സഹോദരനെയും ഒപ്പം കൂട്ടി കോഴിക്കോടുള്ള കുതിരവട്ടം മാനസിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആറുമാസക്കാലം വിദഗ്ധ ചിക്തസയിലൂടെയും കൗൺസിലിംഗിലൂടെയും സുരേഷ് എന്ന ചെറുപ്പക്കാരൻ പതിയെ ജീവിതത്തിലേക്ക് പിച്ചവച്ചു തുടങ്ങി. ഇന്ന് നാരങ്ങാക്കുന്നു കോളനിയിലെ സഹോദരന്റെ കൊച്ചു കൂരയിൽ സുരേഷ് ഉണ്ട് വലുത് കാലിനു നീര് വച്ചതിനാൽ നടക്കാൻ അല്പം പ്രയാസമുണ്ട് എങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരുന്നു ഈ യുവാവ്. പഴയകാര്യങ്ങൾ എല്ലാം ഓർത്തെടുക്കുന്നുണ്ട് എങ്കിലും കുടകിൽ വച്ച് തനിക്ക് എന്ത് സംഭവിച്ചു എന്നതിന് മാത്രം വ്യക്തമായി ഒന്നും ഓർക്കാൻ സാധിക്കുന്നില്ല എന്നാണു സുരേഷ് പറയുന്നത്. ഭക്ഷണം സാധാരണ രീതിയിൽ കഴിക്കാൻ സാധിക്കുന്നുണ്ട്.

എന്നാൽ ഇനിയും പൂർണ്ണമായി ജീവിതത്തിലേക്ക് നടന്നു കയറിയിട്ടില്ല സുരേഷ് . ഇടവിട്ട് കോഴിക്കോടുള്ള ആശുപത്രിയിൽ പോയി ചികിത്സ നടത്തേണ്ടതുണ്ട് . മരുന്നുകളും കൃത്യമായി കഴിക്കണം. അതുകൊണ്ടു തന്നെ അധികൃതരുടെ കനിവ് ഈ ദളിത് യുവാവിന് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.

'കോളനിയിലെ വീട്ടിലെത്തി സുരേഷിനെ കണ്ടു. ഞാനാണ് ആശുപത്രിയിൽ കൊണ്ടുപോയത് എന്ന് പറഞ്ഞപ്പോൾ രൂകഷമായി എന്റെ മുഖത്തേക്കൊന്നു നോക്കി എന്നിട്ട് അല്പം നീരസത്തോടെ, ഇങ്ങനെ പറഞ്ഞു 'ഭ്രാന്താശുപത്രിയിലേക്കല്ലേ ' അത് വെറുതെ ഒരു ചെക്കപ്പിന് കൊണ്ടുപോയാണ് എന്ന് പറഞ്ഞു സുഖവിവരങ്ങൾ ആരാഞ്ഞു തിരികെ നടക്കുമ്പോൾ മാസങ്ങൾക്കു മുൻപ് അന്ധവിശ്വാസങ്ങളിലമർന്നു ഇനിച്ചിഞ്ഞായ് മരണത്തിലേക്ക് നടന്നു നീഗുന്ന യുവാവിന്റെ ഭയപ്പെടുത്തുന്ന രൂപമായിരുന്നു മനസ്സ് നിറയെ' ശ്രീജിത്ത് പെരുമന പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP