Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അർദ്ധരാത്രി വനത്തിലെ ഏറുമാടത്തിൽ ആദിവാസി യുവതിക്ക് സുഖപ്രസവം; വാഹനം ലഭിക്കാതെ വന്നതോടെ ഭാര്യയുടെ പ്രസവശുശ്രൂഷ നേരിട്ട് ചെയ്ത് ഭർത്താവ് മനോഹരൻ; ആബുലൻസിൽ അമ്മയെയും കുഞ്ഞിനെയും കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിച്ചു

അർദ്ധരാത്രി വനത്തിലെ ഏറുമാടത്തിൽ ആദിവാസി യുവതിക്ക് സുഖപ്രസവം; വാഹനം ലഭിക്കാതെ വന്നതോടെ ഭാര്യയുടെ പ്രസവശുശ്രൂഷ നേരിട്ട് ചെയ്ത് ഭർത്താവ് മനോഹരൻ; ആബുലൻസിൽ അമ്മയെയും കുഞ്ഞിനെയും കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിച്ചു

പ്രകാശ് ചന്ദ്രശേഖർ

കുട്ടംപുഴ: ഏറുമാടത്തിൽ ആദിവാസി യുവതിക്ക് സുഖപ്രസവം. കുട്ടംപുഴ പഞ്ചായത്തിലെ തവച്ചപാറ കോളനിവാസി മനോഹരന്റെ ഭാര്യ സോണിയയാണ് ഇന്നലെ രാത്രി വടാട്ടുപാറയ്ക്കുസമീപം അമന്തുള്ളി വനത്തിലെ ഏറുമാടത്തിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഈ ദമ്പതികൾക്ക് ഒന്നര വയസുള്ള ആൺകുട്ടിയുമുണ്ട്.

പ്രസവം അടുത്തതോടെ വനാന്തരത്തിലുള്ള കോളനിയിൽനിന്നും കുറച്ചുകൂടി വാഹനസൗകര്യമുള്ള വടാട്ടുപാറയിൽ വനാതിർത്തിയിലെ ഏറുമാടത്തിലേക്ക് താൽക്കാലികമായി ദമ്പതികൾ താമസം മാറിയിരുന്നു.ഇവിടെ ഫോറസ്റ്റ് വാച്ചറായി ജോലിചെയ്യുന്ന സോണിയയുടെ പിതാവ് മാരിയപ്പന്റെ നിർദ്ദേശംകൂടി കണക്കിലെടുത്തായിരുന്നു ഈ താമസം മാറ്റം.

ഇന്നലെ രാത്രി 11 മണിയോടെ പ്രസവവേദന തുടങ്ങി.വാഹനംതേടി ഭർത്താവ് മനോഹരൻ ഏറെ അലഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല.പിന്നെ മനോഹരന്റെ പരിചരണത്തിലായിരുന്നു സോണിയയുടെ പ്രസവം. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം പുറത്തായത്.തുടർന്ന് ട്രൈബൽ വകുപ്പ് അധികൃതർ സ്ഥലത്തെത്തി അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി താഴെ ഇറക്കി.ഇവിടെ നിന്നും ചങ്ങാടത്തിൽ ആനക്കയം പുഴകടത്തി ആബുലൻസിൽ കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിച്ചു.ഉച്ചയോടെ ഇവിടെ എത്തിച്ച അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം.

കഴിഞ്ഞ ദിവസം ആശുപത്രിയിലേക്കുള്ള യാത്ര മദ്ധ്യ പിണവൂർകുടി കോളനിവാസി രവിയുടെ ഭാര്യ സനജ ഓട്ടോറിക്ഷയിൽ വച്ച് പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.അർദ്ധരാത്രിയോടെ പ്രസവവേദനകലശലായ സനജയെ ഓട്ടോറിക്ഷയിൽ ആശുത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പ്രസവം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP