Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സലാലയിലെ നഴ്‌സുമാരോട് ഡ്യൂട്ടിക്ക് വരുമ്പോൾ രണ്ട് ദിവസം താമസിക്കാനുള്ള വസ്ത്രം കൂടി കരുതാൻ നിർദ്ദേശം; പൊലീസിനും ഫയർ ഫോഴ്‌സിനും ആശുപത്രി ജീവനക്കാർക്കും അവധി നിഷേധിച്ചു; കടകളിൽ മെഴുകുതിരിയും ബ്രെഡും മിനറൽ വാട്ടറും ലഭ്യമല്ല: ഏത് നിമിഷവും ആഞ്ഞു വീശുന്ന ചുഴലിക്കൊടുങ്കാറ്റിനെ കാത്ത് ഒമാൻ

സലാലയിലെ നഴ്‌സുമാരോട് ഡ്യൂട്ടിക്ക് വരുമ്പോൾ രണ്ട് ദിവസം താമസിക്കാനുള്ള വസ്ത്രം കൂടി കരുതാൻ നിർദ്ദേശം; പൊലീസിനും ഫയർ ഫോഴ്‌സിനും ആശുപത്രി ജീവനക്കാർക്കും അവധി നിഷേധിച്ചു; കടകളിൽ മെഴുകുതിരിയും ബ്രെഡും മിനറൽ വാട്ടറും ലഭ്യമല്ല: ഏത് നിമിഷവും ആഞ്ഞു വീശുന്ന ചുഴലിക്കൊടുങ്കാറ്റിനെ കാത്ത് ഒമാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട മെക്കുനു ചുഴലിക്കാറ്റ് ഒമാനിൽ നാശം വിതച്ചേക്കും. ഒമാൻ തീരം ലക്ഷ്യമാക്കി നീങ്ങുന്ന ചുഴലിക്കാറ്റ് ഇന്ന് രാത്രി പത്ത് മണിയോടെ കാറ്റഗറി-1 കൊടുങ്കാറ്റായി മാറുമെന്നും ഒമാനെ പിടിച്ചു കുലുക്കുമെന്നുമാണ് റിപ്പോർട്ട്. സലാല ലക്ഷ്യമാക്കിയാണ് കാറ്റ് നീങ്ങുന്നത്. നിലവിൽ ഇത് ലക്ഷദ്വീപിനും മാലി ദ്വീപിനും പടിഞ്ഞാറായി, അറേബ്യൻ ഉപഭൂഖണ്ഡത്തിനോട് അടുത്ത് ഒമാനിൽ നിന്നും 650 കി.മീ. തെക്കു-തെക്കു പടിഞ്ഞാറായാണു നിലകൊള്ളുന്നത്.

സലാലയിൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. സലാലയിലെ നഴ്‌സുമാരോട് ഡ്യൂട്ടിക്ക് വരുമ്പോൾ രണ്ട് ദിവസം താമസിക്കാനുള്ള വസ്ത്രം കൂടി കരുതാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് പൊലീസിനും ഫയർ ഫോഴ്‌സിനും ആശുപത്രി ജീവനക്കാർക്കും അവധി നിഷേധിച്ചു. കൊടുങ്കാറ്റ് വന്നു പോകുന്നത് വരെ അടിയന്തിര സാഹചര്യത്തെ നേരിടാനുള്ള തയ്യാറെടുപ്പുകളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. കടകളിൽ മെഴുകുതിരിയും ബ്രെഡും മിനറൽ വാട്ടറും ലഭ്യമല്ല. ഏത് നിമിഷവും ആഞ്ഞഅ വീശിയേക്കാവുന്ന ചുഴലിക്കാറ്റിനെ നേരിടാൻ ശക്തമായ മുന്നൊരുക്കങ്ങൾ തന്നെ ഒമാൻ നടത്തുന്നുണ്ട്.

അറബിക്കടലിൽ രൂപപ്പെട്ട മെക്കുനു ചുഴലിക്കാറ്റ് ശനിയാഴ്ചയോടു കൂടിയാവും ശക്തി പ്രാപിക്കുക. അറബിക്കടലിന്റെ മധ്യഭാഗത്തായി ലക്ഷദ്വീപിനും മാലീ ദ്വീപിനും പടിഞ്ഞാറാണു മെക്കുനു എന്ന തീവ്ര ചുഴലിക്കാറ്റ് രൂപപ്പെട്ടത്. അറബിക്കടലിൽ നിന്നും സലാല ലക്ഷ്യമാക്കിയാണ് കാറ്റ് നീങ്ങുന്നത്. 820 കിലോമീറ്റർ മാത്രം അകലത്തിലാണ്. ഇന്ന് മുതൽ കൊടുങ്കാറ്റിന്റെ പരിണിത ഫലങ്ങൾ ദോഫർ, വുസ്താ തീരങ്ങളിൽ അനുഭവപ്പെട്ടേക്കും.

ഈ സാഹചര്യത്തിൽ ലക്ഷദ്വീപിന്റെ പരിസരത്തും ലക്ഷദ്വീപിനും മാലി ദ്വീപിനും പടിഞ്ഞാറു ഭാഗത്തിനും അറേബ്യൻ ഉപഭൂഖണ്ഡത്തിനും ഇടയിലുള്ള അറബിക്കടൽ 26 വരെ പ്രക്ഷുബ്ധമായിരിക്കും. മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപിന്റെ പരിസരത്തും ലക്ഷദ്വീപിനും മാലി ദ്വീപിനും പടിഞ്ഞാറു ഭാഗത്തിനും അറേബ്യൻ ഉപഭൂഖണ്ഡത്തിനും ഇടയിലുള്ള അറബിക്കടലിലും മത്സ്യബന്ധനത്തിനു പോകരുതെന്നു മുന്നറിയിപ്പുണ്ട്.

ഇതിനു മെയ്‌ 26 ഉച്ചയ്ക്കു രണ്ടു വരെ പ്രാബല്യം ഉണ്ടായിരിക്കും. മത്സ്യബന്ധന ഗ്രാമങ്ങളിലും തുറമുഖങ്ങളിലും ഹാർബറുകളിലും മുന്നറിയിപ്പു നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി നിർദ്ദേശിച്ചു. ആവശ്യമെങ്കിൽ ഈ മുന്നറിയിപ്പ് 26നു ശേഷം നീട്ടുമെന്നും അഥോറിറ്റി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP