Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കയറ്റം കയറുന്നതിനിടെ ഉള്ളിൽ നിന്നും പൊട്ടിത്തെറി ശബ്ദം കേട്ടു; തൊട്ടടുത്ത നിമിഷം തീ ആളിപ്പടർന്നു: കൺമുന്നിൽ രണ്ടുപേരെ അഗ്നിഗോളം വിഴുങ്ങിയതിന്റെ ഞെട്ടൽ മാറാതെ കൃഷ്ണദാസ്: ഓടിക്കൊണ്ടിരുന്ന ആംബുലൻസ് കത്തിയ സംഭവത്തിൽ ഡ്രൈവർക്കു പറയാനുള്ളത്

കയറ്റം കയറുന്നതിനിടെ ഉള്ളിൽ നിന്നും പൊട്ടിത്തെറി ശബ്ദം കേട്ടു; തൊട്ടടുത്ത നിമിഷം തീ ആളിപ്പടർന്നു: കൺമുന്നിൽ രണ്ടുപേരെ അഗ്നിഗോളം വിഴുങ്ങിയതിന്റെ ഞെട്ടൽ മാറാതെ കൃഷ്ണദാസ്: ഓടിക്കൊണ്ടിരുന്ന ആംബുലൻസ് കത്തിയ സംഭവത്തിൽ ഡ്രൈവർക്കു പറയാനുള്ളത്

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ: ''വണ്ടി കയറ്റം കയറുകയായിരുന്നു. പെട്ടെന്ന് ഉള്ളിൽ നിന്നും പൊട്ടിത്തെറി ശബ്ദം കേട്ടു. അടുത്ത നിമിഷം തീ ആളിപ്പടർന്നു. പിന്നാലെ കൂട്ട നിലവിളിയും.

അടുത്ത നിമിഷം തീ മുന്നിലെത്തി. ഉടൻ ഞാനും മുന്നിൽക്കയറിയിരുന്ന സ്ത്രീയും ഡോർതുറന്ന് പുറത്തുചാടി. സഹായി മെൽവിനും കൂടെയുണ്ടായിരുന്ന സ്ത്രീയും പുറകുവശം വഴിയും പുറത്തു കടന്നു.

അപ്പോഴേക്കും ആംബുലൻസ് അഗ്നിഗോളമായി മാറി. പിന്നെ ഒന്നും ചെയ്യാനില്ലായിരുന്നു. എല്ലാം നിമിഷങ്ങൾക്കുള്ളിൽ കഴിഞ്ഞു.''

കൺമുന്നിൽ രണ്ടുപേർ വെന്തുമരിച്ച സംഭവത്തെക്കുറിച്ച്  വിവരിക്കുമ്പോൾ ഡ്രൈവർ കൃഷ്ണദാസിന്റെ മുഖത്ത് ഭീതി വിട്ടൊഴിയുന്നില്ല. ചൊവ്വാഴ്ച രാത്രി 7.30യോടെയാണ് മൂവാറ്റുപുഴ ആറൂരിൽ വച്ച് വയനാട് സ്വദേശിയായ കൃഷ്ണദാസ് ഒടിച്ചിരുന്ന ആംബുലൻസിന് തീപിടിച്ച് ഏറ്റുമാനൂർ സ്വദേശിയായ ജെയിംസും 40 കാരിയായ മകളും വെന്തുമരിച്ചത്. രോഗബാധിതനായ ജെയിംസിനെ മാനന്തവാടിയിലെ ആശുപത്രിയിൽ നിന്നും കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു നാടിനെ നടുക്കിയ ദുരന്തം.

സംഭവംകണ്ട് ഇതുവഴിയെത്തിയ വാഹനയാത്രികരാണ് പരിക്കേറ്റ ജെയിംസിന്റെ ബന്ധു ലക്ഷ്മിയെ മൂവാറ്റുപുഴയിലെ ആശുപത്രിയിലെത്തിച്ചത്. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൃഷ്ണദാസിൽ നിന്നും കൂടെയുണ്ടായിരുന്നവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് മൂവാറ്റുപുഴ പൊലീസ് അറിയിച്ചു. ഏറ്റുമാനൂർ സ്വദേശിയെന്നല്ലാതെ ജെയിംസിനെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും തനിക്കറിയില്ലെന്നാണ് കൃഷ്ണദാസ് മാദ്ധ്യമങ്ങൾക്ക് നൽകിയിട്ടുള്ള വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP