Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബലിപ്പെരുന്നാൾ കേരളത്തിനായി മാറ്റിവെക്കുക; പെരുന്നാൾ നിസ്‌കാരത്തിനു ശേഷം എല്ലാവരും ദുരിതാശ്വാസത്തിന് സംഭാവന ചെയ്യുക; നിങ്ങൾ നൽകുന്ന തുക പള്ളി കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യട്ടെ; ശേഖരിച്ച നിത്യോപയോഗ സാധനങ്ങൾ മഹല്ല് കമ്മിറ്റി അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലും എത്തിക്കും; മഹല്ല് കമ്മറ്റികളെ കൂട്ടിയോജിപ്പിച്ചുള്ള നൂതന ദുരിതാശ്വാസ കാമ്പയിനുമായി രണ്ടു പ്രവാസി യുവാക്കൾ

ബലിപ്പെരുന്നാൾ കേരളത്തിനായി മാറ്റിവെക്കുക; പെരുന്നാൾ നിസ്‌കാരത്തിനു ശേഷം എല്ലാവരും ദുരിതാശ്വാസത്തിന് സംഭാവന ചെയ്യുക; നിങ്ങൾ നൽകുന്ന തുക പള്ളി കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യട്ടെ; ശേഖരിച്ച നിത്യോപയോഗ സാധനങ്ങൾ മഹല്ല് കമ്മിറ്റി  അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലും എത്തിക്കും; മഹല്ല് കമ്മറ്റികളെ കൂട്ടിയോജിപ്പിച്ചുള്ള നൂതന ദുരിതാശ്വാസ കാമ്പയിനുമായി രണ്ടു പ്രവാസി യുവാക്കൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഈ ബലിപ്പെരുന്നാൾ കേരളത്തിന്റെ ദുരിതാശ്വാസത്തിനായി മാറ്റിവെക്കണമെന്ന പ്രവാസി ചെറുപ്പക്കാരുടെ അഭ്യർത്ഥന.
ദുബൈയിലെ സാമൂഹിക പ്രവർത്തകരായ ജലീലും ജുലാഷുമാണ് അഭ്യർത്ഥനയുമായി രംഗത്തെത്തിയത്. പെരുന്നാൾ നമസ്‌ക്കാരത്തിനുശേഷം മുഴുവൻ വിശ്വാസികളും തങ്ങളുടെ കൈയിലുള്ള തുക എത്ര ചെറുതാണെങ്കിലും പള്ളിക്കമ്മറ്റിയെ എൽപ്പിക്കണമെന്നും അവർ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണമെന്നും അവർ ആവശ്യപ്പെടുന്നു.

ഇതുമായി ബന്ധപ്പെട്ട് ജുലാഷ് ബഷീറിന്റെ വീഡിയോ ഇങ്ങനെയാണ്:

കേരളത്തിലെ മുഴുവൻ മുസ്ലിം സമൂഹത്തോടും, എല്ലാ മഹല്ല് കമ്മിറ്റികളോടുമുള്ള ഒരു വിനീതമായ അഭ്യർത്ഥന. ഈ വരുന്ന പെരുന്നാൾ നിസ്‌ക്കാരത്തിനു ശേഷം എല്ലാവരും ദുരിത ബാധിതർക്കായി, കഴിയുന്നത്ര പൈസയും നിത്യോപയോഗ സാധനങ്ങളും പള്ളി കമ്മിറ്റിക്ക് സംഭാവന ചെയുക. നിങ്ങളുടെ ചെറിയ സംഭാവന പോലും ഒരുപാട് വിലമതിക്കുന്ന ഒരു സന്ദർഭമാണ് ഇന്ന് നാം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്നത്. നിങ്ങൾ നൽകുന്ന തുക പള്ളി കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടുത്ത ദിവസം തന്നെ സംഭാവന ചെയ്യും. അതുപോലെ ശേഖരിച്ച നിത്യോപയോഗ സാധനങ്ങൾ മഹല്ല് കമ്മിറ്റി അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലും എത്തിക്കുക. അതുകൊണ്ട് ഓരോ മഹല്ല് അംഗങ്ങളുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

മഹല്ലുകമ്മറ്റികളെ കൂട്ടിയണക്കിക്കൊണ്ടുള്ള ഇത്തരമൊരു ദുരിതാശ്വാസ കാമ്പയിൻ കേരളത്തിൽ ആദ്യമാണ്.കാര്യങ്ങൾ ഏകോപിപ്പിക്കാനായി ജലീൽ കേരളത്തിലേക്ക് പോയിട്ടുണ്ടെന്നും ജുലാഷ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP