Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്ത്രിമാരുടെ ആവശ്യം പരിഗണിച്ച് ഈ സർക്കാർ വാങ്ങിക്കൂട്ടിയത് 23 വാഹനങ്ങൾ; നിയമസഭയിൽ നിന്നും ലഭിച്ച രേഖകളിൽ മുഖ്യമന്ത്രിയുടെ പേരിനു പകരം അന്തരിച്ച ടി എം ജേക്കബിന്റെ പേര്; നിയമസഭാ രേഖകളിൽ സർവത്ര തെറ്റ്

മന്ത്രിമാരുടെ ആവശ്യം പരിഗണിച്ച് ഈ സർക്കാർ വാങ്ങിക്കൂട്ടിയത് 23 വാഹനങ്ങൾ; നിയമസഭയിൽ നിന്നും ലഭിച്ച രേഖകളിൽ മുഖ്യമന്ത്രിയുടെ പേരിനു പകരം അന്തരിച്ച ടി എം ജേക്കബിന്റെ  പേര്; നിയമസഭാ രേഖകളിൽ സർവത്ര തെറ്റ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽവന്നതിനു ശേഷം വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരുടെ ആവശ്യപ്രകാരം സർക്കാർ ഖജനാവിൽ നിന്ന് പണം എടുത്തു വാങ്ങിയ വാഹനങ്ങളെക്കുറിച്ച് സർക്കാർ നിയമസഭയുടെ മേശപ്പുറത്ത് വച്ച വാഹനങ്ങളുടെ കണക്കുകളിൽ തെറ്റ്. ഉമ്മൻ ചാണ്ടിക്കു വേണ്ടി സ്‌പെയർ ആയി ഓടുന്ന ഇന്നോവയുടെ പേര് ഇപ്പോഴും നിയമസഭയിൽ കൊടുത്ത രേഖകളിൽ പറഞ്ഞിരിക്കുന്നത്  അന്തരിച്ച മുൻ മന്ത്രി ടി എം ജേക്കബിന്റേതായാണ്.

ഒരു വർഷം മുൻപ് മന്ത്രിമാരുടെ വാഹനങ്ങൾ സംബന്ധിച്ച് മറുനാടന് കിട്ടിയ രേഖകളിൽ ഇതേ വാഹനം ഉമ്മൻ ചാണ്ടിയുടെ സ്‌പെയർ വാഹനം എന്ന് എഴുതിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ഫെബ്രുവരി 24 നു നടന്ന പതിനാറാം നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയിൽ കാണിച്ച രേഖകളിൽ ഇതിപ്പോഴും ടി എം ജേക്കബിനായി വാങ്ങിയ വാഹനമെന്നാണ് കാണിച്ചിരിക്കുന്നത്. 

ഇതു മാത്രമല്ല KS 1 എന്ന പേരിലാണ് ഇത്. അന്തരിച്ച  ടി എം ജേക്കബിന്റെ പേരിൽ വാങ്ങിയ വാഹനമാണിതെന്നാണു രേഖകളിൽ പറയുന്നത്. പക്ഷെ സംസ്ഥാനത്തെ കേരള സ്‌റ്റേറ്റ് ഒന്നാം വാഹനം ഉപയോഗിക്കുന്നത് മുഖ്യമന്ത്രി ആണെന്നുള്ളത് ആർക്കുമറിയാം. എന്നിട്ടും എങ്ങനെ നിയമസഭയിൽനിന്ന് പുറത്തുവിട്ട രേഖയിൽ എന്താണ് ഇങ്ങനെ എന്ന് വ്യക്തമല്ല.  നിയമസഭാ രേഖയിൽ 23 വാഹനങ്ങൾ ഈ സർക്കാർ കാലയളവിൽ മന്ത്രിമാർക്കായി വാങ്ങിയെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ഈ ഇനത്തിൽ ഖജനാവിൽ നിന്നും 3, 05,63,045 കോടി രൂപ ചെലവായതായും രേഖകൾ പറയുന്നു.

തിരുവഞ്ചൂർ രാധാകൃഷ്ണനു വേണ്ടി  ഈ കാലയളവിൽ രണ്ടു ഇന്നോവ  കാറുകൾ വാങ്ങിയപ്പോൾ മന്ത്രി ഇബ്രാഹിം കുഞ്ഞ് ഒരു ഇന്നോവയും ഒരു ഓൾടിസും വാങ്ങി. ആവശ്യപ്രകാരം രണ്ടു വണ്ടികൾ ഈ കാലയളവിൽ വാങ്ങിയ വേറൊരു മന്ത്രി പി.കെ ജയലക്ഷ്മിയാണ്. പി.കെ ജയലക്ഷ്മിയുടെ ആവശ്യപ്രകാരം വാങ്ങിയത് രണ്ടു ഇന്നോവ കാറുകൾ. ആഭ്യന്തരവകുപ്പു മന്ത്രിയുടെ പദവിയിൽ നിന്നും റവന്യൂവിലേക്കുള്ള മാറ്റത്തിനിടയിലാണ്  തിരുവഞ്ചൂർ രാധാകൃഷ്ണൻ രണ്ടു വാഹനങ്ങൾ വാങ്ങിയത്. ഇതിൽ ഇപ്പോൾ ഒരു വണ്ടി ഉപയോഗിക്കുന്നത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ്.

എന്നാൽ ഇബ്രാഹിം കുഞ്ഞു തന്റെ വകുപ്പായ പബ്ലിക് വർക്ക് ഡിപ്പാർട്ട്‌മെന്റ്മായി ബന്ധപ്പെട്ടാണ് രണ്ടു വാഹനങ്ങൾ വാങ്ങിയത്. മന്ത്രി ജയലക്ഷ്മി വാങ്ങിയതും ഇതുപോലെതന്നെ. മ്യുസിയം ആൻഡ് സൂ വിനായി വാങ്ങിയതാണ് രണ്ടു വാഹനങ്ങൾ.



ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മന്ത്രിമാരുടെ ആവശ്യം പരിഗണിച്ചു സർക്കാർ വാങ്ങിക്കൂട്ടിയ 23 വാഹനങ്ങൾ വാങ്ങിയ മന്ത്രിമാരും വാഹനങ്ങളും ഇവയാണ്. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഒരു അല്ടിസ് കാർ, കെ.എം മാണി ഒരു ഇന്നോവ, ആര്യാടൻ മുഹമ്മദ് ഒരു  ഇന്നോവ, കെ.പി മോഹനൻ ഒരു  ഇന്നോവ, കെ ബാബു ഒരു ഇന്നോവ, തിരുവഞ്ചൂർ രാധാകൃഷ്ണൻ രണ്ടു ഇന്നോവ (ഒന്ന് രമേശ് ചെന്നിത്തലയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്), സിഎൻ ബാലകൃഷ്ണൻ ഒരു ഇന്നോവ, പിജെ ജോസഫ് ഒരു ഇന്നോവ, എംകെ മുനീർ ഒരു ഇന്നോവ, ഇബ്രാഹിം കുഞ്ഞ് ഒരു ഇന്നോവ ഒരു അല്ടിസ് , അടൂർ പ്രകാശ് ഒരു ഇന്നോവ, വി എസ് ശിവകുമാർ ഒരു ഇന്നോവ, അബ്ദുൽ റബ് ഒരു അല്ടിസ് , പികെ ജയലക്ഷ്മി രണ്ടു ഇന്നോവകൾ , ഷിബു ബേബി ജോൺ ഒരു ഇന്നോവ, കെസി ജോസഫ് ഒരു ഇന്നോവ അനൂപ് ജേകബ് ഒരു ഇന്നോവ, മഞ്ഞളാം കുഴി അലി ഒരു ഇന്നോവ, കെ.ബി ഗണേശ്‌കുമാർഒരു  ഇന്നോവ , അന്തരിച്ച മുൻ മന്ത്രി ടി എം ജേക്കബിനായി വാങ്ങി, അത് നിയമസഭയിൽ പറയാതെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്‌പെയർ ആയി ഉപയോഗിക്കുന്ന ഒരു ഇന്നോവ  എന്നിങ്ങനെ 23 വാഹനങ്ങളാണ്   ഈ കാലയളവിൽ വാങ്ങിയത്.



നിയമസഭയിൽ നിന്ന് കിട്ടിയ രേഖകൾ അനുസരിച്ചാണ് ഈ കണക്കുകൾ. സർക്കാർ സൈറ്റിൽ പ്രസിധികരിക്കുന്ന നിയമസഭ രേഖകൾ വരെ തെറ്റാണെന്‌ന് ഈ രേഖകൾ തമ്മിൽ നോക്കിയാൻ മനസിലാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP