Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണ്ണീരൊപ്പാൻ കൈകോർത്ത് മാലാഖമാർ! കനത്ത മഴ ദുരിതക്കയത്തിൽ മുക്കിയ കുട്ടനാട്ടിൽ ആവശ്യ വസ്തുക്കളും ഫസ്റ്റ് എയ്ഡ് കിറ്റുകളും യുഎൻഎയുടെ മെഡിക്കൽ സംഘം; കോലഞ്ചേരി മെഡിക്കൽ കോളേജുമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പിൽ ആശ്വാസം തേടി എത്തിയത് നൂറു കണക്കിന് പേർ; 11 ലക്ഷം ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി മാതൃകയായതിന് പിന്നാലെ തുടർ സേവന പ്രവർത്തനങ്ങളുമായി നഴ്‌സുമാർ

കണ്ണീരൊപ്പാൻ കൈകോർത്ത് മാലാഖമാർ! കനത്ത മഴ ദുരിതക്കയത്തിൽ മുക്കിയ കുട്ടനാട്ടിൽ ആവശ്യ വസ്തുക്കളും ഫസ്റ്റ് എയ്ഡ് കിറ്റുകളും യുഎൻഎയുടെ മെഡിക്കൽ സംഘം; കോലഞ്ചേരി മെഡിക്കൽ കോളേജുമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പിൽ ആശ്വാസം തേടി എത്തിയത് നൂറു കണക്കിന് പേർ; 11 ലക്ഷം ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി മാതൃകയായതിന് പിന്നാലെ തുടർ സേവന പ്രവർത്തനങ്ങളുമായി നഴ്‌സുമാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ എന്ന സംഘടന കേരളത്തിൽ കൊണ്ടുവന്ന വിപ്ലവത്തോളം മാറ്റങ്ങൾ മറ്റൊരു സംഘടനയും അടുത്ത കാലത്തൊന്നും കേരളത്തിൽ കൊണ്ടു വന്നിട്ടില്ല. സ്വന്തം അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി ശക്തിയുക്തം പോരാടുന്ന നഴ്‌സുമാരുടെ സംഘടന കേരളത്തിന് ആവശ്യമുള്ള ഘട്ടത്തിൽ തന്നെ പ്രതികരിക്കാൻ മുന്നിലെത്താറുമുണ്ട്. അത്തരമൊരു അവശ്യ സേവനമാണ് യുഎൻഎ ഇപ്പോൾ നടത്തുന്നത്. കേരളം മഴക്കെടുതിയുടെ ദുരിതത്തിലാണ്. എങ്ങും തുടർച്ചയായി പെയ്യുന്ന മഴയിൽ ദുരിതമാണ്. ഈ സമയത്താണ് യുഎൻഎ സേവനസജ്ജരായി രംഗത്തിറങ്ങിയത്.

മെഡിക്കൽ ക്യാമ്പും അവശ്യ മെഡിക്കൽ വസ്തുക്കളും എത്തിച്ചു കൊണ്ടാണ് യുഎൻഎ തങ്ങളുടെ ചരിത്രദൗത്യം നിർവഹിക്കാൻ എത്തിയത്. എറണാകുളം ജില്ലയിലെ കോലഞ്ചേരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലും കോലഞ്ചേരി ഹോസ്പിറ്റലിലെ യുഎൻഎ പ്രവർത്തകരും ഒരുമിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുകയായിരുന്നു. കുട്ടനാട്ടിലാണ് മെഡിക്കൽക്യാമ്പ് സംഘടപ്പിച്ചത്. ദുരിത ബാധിത പ്രദേശത്തു വേണ്ട മരുന്നുകളും ആവശ്യവസ്തുക്കളും ഫസ്റ്റ്എയ്ഡ് കിറ്റുകളും മെഡിക്കൽ ചെക്കപ്പുമെല്ലാം എല്ലാം വിദഗ്ദ്ധ സംഘം നൽകുന്നുണ്ട്. നിരവധി നാട്ടുകാരാണ് ക്യാംപിൽ എത്തിച്ചേർന്നിരിക്കുന്നത്.

ഇന്നും നാളെയും മറ്റന്നാളുമായി യുഎൻഎ കേരളത്തിലെമ്പാടും സേവനങ്ങളുമായി രംഗത്തിറങ്ങും. ജാസ്മിൻ ഷായുടെ നേതൃത്വത്തിൽ യുഎൻഎ നേതാക്കളും പ്രവർത്തകരും സംസ്ഥാനത്ത് അങ്ങോളമിങ്ങോളം പ്രവർത്തന സജ്ജമായി രംഗത്തുണ്ട്. നിലമ്പൂരും വയനാട്ടിലും യുഎൻഎയുടെ അംഗങ്ങൾ പ്രവർത്തന സജ്ജരായി രംഗത്തിറങ്ങും. നാളെ എറണാകുളത്തിന്റെയും ഇടുക്കിയുടെയും വിവിധ പ്രദേശങ്ങളിൽ യുഎൻഎ എറണാകുളം ജില്ലാ കമ്മിറ്റി മരുന്നുകളും ഫസ്റ്റ്എയ്ഡ് കിറ്റുകളും, അരിയും മറ്റു അവശ്യവസ്തുക്കളുമായി രംഗത്തിറങ്ങുന്നുണ്ട്യ.

നേരത്തെ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ നഴ്‌സുമാരുടെ ധനസഹായവും നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി സംഘടന 11 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ തീരുമാനിച്ചിരുന്നു. പുറമേ, സർക്കാർ ആവശ്യപ്പെടുന്ന മേഖലയിൽ നഴ്‌സുമാരുടെ സേവനം നൽകും. നാളെ മുതൽ ആലപ്പുഴ, പാലക്കാട്, ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിൽ യുഎൻഎയുടെ നേതൃത്വത്തിലുള്ള നഴ്‌സുമാർ സേവനസജ്ജരാകും. ഇതിൽ അരി, പഞ്ചസാര, പലവ്യഞ്ജനങ്ങൾ, പുതപ്പ്, വസ്ത്രങ്ങൾ കൈമാറും.

പ്രളയദുരന്ത ബാധിതരായ യുഎൻഎ അംഗങ്ങൾക്ക് പൂർണമായ സഹായം നൽകും. സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് യുഎൻഎയുടെ ഓണാഘോഷ പരിപാടികൾ മാറ്റിവയ്ക്കാനും അതിനായി സ്വരൂപിച്ച തുകകൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനും തീരുമാനിച്ചു. സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഓഗസ്റ്റിൽ നിശ്ചയിച്ച മുഴുവൻ യൂണിറ്റ് സമ്മേളനങ്ങളും മാറ്റിവച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP