Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദേശത്തേക്ക് ചേക്കേറാൻ മോഹിക്കുന്ന മലയാളി നഴ്‌സുമാർക്ക് ആശ്വസിക്കാം! നഴ്‌സിങ് റിക്രൂട്ട്‌മെന്റിൽ വിവേചനം പാടില്ലെന്ന് വിധിച്ച് ഡൽഹി ഹൈക്കോടതി; സർക്കാർ ഏജൻസികൾക്ക് പുറമേ സ്വകാര്യ ഏജൻസികൾക്കും ഇനി റിക്രൂട്ട്‌മെന്റിന് അവസരം; യുഎൻഎയുടെ നിയമപോരാട്ടത്തോടെ നഴ്‌സുമാരുടെ വിദേശ സ്വപ്‌നങ്ങൾ കൂടുതൽ ചിറകു വിരിക്കും

വിദേശത്തേക്ക് ചേക്കേറാൻ മോഹിക്കുന്ന മലയാളി നഴ്‌സുമാർക്ക് ആശ്വസിക്കാം! നഴ്‌സിങ് റിക്രൂട്ട്‌മെന്റിൽ വിവേചനം പാടില്ലെന്ന് വിധിച്ച് ഡൽഹി ഹൈക്കോടതി; സർക്കാർ ഏജൻസികൾക്ക് പുറമേ സ്വകാര്യ ഏജൻസികൾക്കും ഇനി റിക്രൂട്ട്‌മെന്റിന് അവസരം; യുഎൻഎയുടെ നിയമപോരാട്ടത്തോടെ നഴ്‌സുമാരുടെ വിദേശ സ്വപ്‌നങ്ങൾ കൂടുതൽ ചിറകു വിരിക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിദേശത്തേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പാവപ്പെട്ട നഴ്‌സുമാരിൽ നിന്നും പണം പിടുങ്ങാനുള്ള അവസരമായി ഭൂരിപക്ഷം ഏജൻസികളും മാറ്റിയപ്പോഴാണ് റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് മേൽ കേന്ദ്രസർക്കാറിന്റെ പിടി വീണത്. ഇതോടെ സർക്കാർ ഏജൻസികളുടെ നിയന്ത്രണത്തിലായ കുവൈത്ത് അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ്. എന്നാൽ, സർക്കാർ നിയന്ത്രണത്തിലേക്ക് കാര്യങ്ങൾ വന്നതോടെ വിദേശത്തേക്കുള്ള നഴ്‌സിങ് അവസരങ്ങൾ കുറയുകയും ചെയ്തു. ഇത് നഴ്‌സുമാർക്ക് തിരിച്ചടിയാകുമെന്ന് കണ്ടതോടെയാണ് യുഎൻഎയുടെ നേതൃത്വത്തിൽ കോടതിയിൽ നിയമ പോരാട്ടം നടത്തിയത്. ഈ നിയമ പോരാട്ടത്തിന്റെ ഫലം ഇപ്പോൾ പുറത്തുവന്നിരിക്കയാണ്.

നേഴ്സിങ് വിദേശ നഴ്സിങ് റിക്രൂട്ട്മെന്റിൽ വിവേചനം പാടില്ലെന്ന് ഡൽഹി ഹൈക്കോടതി വിധിച്ചു. ഇതോടെയാണ് വിദേശത്തേക്ക് മലയാളി നഴ്‌സുമാർക്ക് കൂടുതൽ അവസരം കൈവരുമെന്ന് ഉറപ്പായത്. ഇക്കാര്യത്തിൽ യുനൈറ്റഡ് നഴ്സസ് അസോസിയേഷന് പുറമേ മറ്റ് സംഘടനകളും കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജികൾ തീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.ജസ്റ്റിസ് വിബു ഭക്രുവാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.

റിക്രൂട്ട്മെന്റ് സർക്കാർ ഏജൻസി വഴി മാത്രമാക്കി, 2015 മെയ് 12ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്ന് പതിനായിരക്കണക്കിന് ഇന്ത്യൻ നഴ്സുമാർക്കാണ് വിദേശങ്ങളിലെ തൊഴിലവസരം നഷ്ടമായത്. സർക്കാർ ഏജൻസികളുടെ കാലതാമസവും നഴ്‌സുമാരുടെ സ്വപ്‌നങ്ങൾക്ക് തിരിച്ചടിയായി മാറി. ഇതോടെയാണ് സുരക്ഷയുടെ പേരിൽ തൊഴിൽ സാധ്യതകൾ ഇല്ലാതാക്കരുതെന്ന വാദം ശക്തമായത്. നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം ജോലി സാധ്യതകളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് യുഎൻഎ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

വിദ്യാഭ്യാസലോണെുടുത്താണ് മിക്കവാറും നഴ്‌സുമാർ പഠനം പുറത്തായാക്കുന്നത്. എന്നാൽ കേരളത്തിൽ അടക്കം ഇവർക്ക് തുച്ഛമായ തുക മാത്രമേ ലഭിക്കുന്നുള്ളൂ. വിദേശത്തേക്ക കടക്കുക എന്നത് മാത്രമായിരുന്നു നഴ്‌സുമാരെ സംബന്ധിച്ചിടത്തോളമുള്ള ഏക മാർഗ്ഗം. ഇതിന് വേണ്ടിയായിരുന്നു യുഎൻഎയുടെ നിയമ പോരാട്ടം. വിദേശങ്ങളിലെ മാന്യമായ വേതനത്തോടെയുള്ള ജോലി സാധ്യതകൾ തന്നെയാണ് ഇതിന് ഇടയാക്കുന്നത്. എന്നാൽ വിദേശ നഴ്സിങ് റിക്രൂട്ട്മെന്റ് സർക്കാർ ഏജൻസികൾക്കു മാത്രമായി പരിമിതപ്പെടുത്തുക വഴി പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ നഷ്ടമായി. വിദേശ രാജ്യങ്ങളിലെ ആവശ്യത്തിനനുസൃതമായി റിക്രൂട്ട്മെന്റ് നടത്താനുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ രണ്ടര വർഷത്തിലധികമായിട്ടും സർക്കാർ ഏജൻസികൾക്ക് സാധിച്ചിട്ടില്ല.

ഇത് നഴ്സുമാർക്ക് വലിയ വെല്ലുവിളിയാണ് ഉണ്ടാക്കുന്നതെന്നും കടുത്ത നിയന്ത്രണങ്ങളോടെ സർക്കാർ ഏജൻസികളോടൊപ്പം സ്വകാര്യ ഏജൻസികൾക്കും അനുമതി നൽകിയാൽ മാത്രമേ നിലവിലെ പ്രതിസന്ധി മറികടക്കാനാകൂവെന്നും യുഎൻഎ
വാദിച്ചു. ക്രമക്കേടുകളും വഞ്ചനയും കാണിക്കുന്ന സ്വകാര്യ ഏജൻസികളുടെ ലൈസൻസ് റദ്ദാക്കുന്നതിനും ഇവർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നതിനും നിലവിലെ നിയമങ്ങളിൽ വ്യവസ്ഥയുണ്ട്. ഇത് കർശനമായി പാലിക്കുന്നതിനു പകരം നഴ്സസ് റിക്രൂട്ട്മെന്റ് തടയുന്ന സർക്കാർ സമീപനം ഭരണഘടന ഉറപ്പു വരുത്തുന്ന തൊഴിൽ ചെയ്യാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും യുഎൻഎ
വാദിച്ചു.

സർക്കാർ സ്വകാര്യ റിക്രൂട്ടിങ് ഏജൻസികൾക്ക് തുല്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, വിദേശ നഴ്സിങ് റിക്രൂട്ട്മെന്റിന് സർക്കാർ ഏജൻസികളും സ്വകാര്യ ഏജൻസികളും സമർപ്പിക്കേണ്ട രേഖകളും നടപടികളും തുല്യമാക്കാം തുടങ്ങിയ കേന്ദ്ര സർക്കാറിന്റെ രേഖാമൂലമുള്ള ഉറപ്പുകൾ പരിഗണിച്ചാണ് കോടതി ഉത്തരവ്. ആവശ്യമായ മാറ്റങ്ങൾ കേന്ദ്ര സർക്കാർ ആറാഴ്ചക്കകം നടപ്പാക്കും. യുനൈറ്റഡ് നഴ്സസ് അസോസിയേഷനു വേണ്ടി അഡ്വ.സുഭാഷ് ചന്ദ്രൻ ഹാജരായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP