Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐടി അറ്റ് സ്‌കൂൾ തയാറാക്കിയ മൂന്നാം ക്ലാസ് പാഠപുസ്തകത്തിൽ ദേശീയഗാനം അപൂർണം; ഗൗരവമായ തെറ്റു കണ്ടെത്തി ആദ്യ എഡിഷനിൽ പ്രസിദ്ധീകരിച്ച മാതൃഭൂമി പിന്നീട് വാർത്ത മുക്കി

ഐടി അറ്റ് സ്‌കൂൾ തയാറാക്കിയ മൂന്നാം ക്ലാസ് പാഠപുസ്തകത്തിൽ ദേശീയഗാനം അപൂർണം; ഗൗരവമായ തെറ്റു കണ്ടെത്തി ആദ്യ എഡിഷനിൽ പ്രസിദ്ധീകരിച്ച മാതൃഭൂമി പിന്നീട് വാർത്ത മുക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നാം ക്ലാസ് സ്‌കൂൾ വിദ്യാർത്ഥികൾക്കായി തയാറാക്കിയ പാഠപുസ്തകത്തിൽ ദേശീയ ഗാനം അപൂർണം. എന്നാൽ പ്രമുഖ ദിനപത്രം അടക്കം സഹകരിച്ചപ്പോൾ വിവാദം പുറംലോകം അറിയാതെ പോയി.

മൂന്നാംക്ലാസ് വിദ്യാർത്ഥികൾക്കായി ഇറക്കിയ കളിപ്പെട്ടി എന്ന വിവരസാങ്കേതികവിദ്യ(ഐടി) പുസ്തകത്തിന്റെ ആരംഭത്തിൽ ചേർത്തിരിക്കുന്ന ദേശീയഗാനമാണ് അപൂർണമായിരിക്കുന്നത്. 13 വരികളുള്ള ദേശീയഗാനത്തിന്റെ 12 വരികളേ ചേർത്തിട്ടുള്ളൂ. 'ജയ, ജയ, ജയ, ജയഹേ' എന്ന അവസാനത്തെ വരിയാണ് വിട്ടുപോയിരിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന എൻസിഇആർടി(നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷൻ റിസേർച്ച് ആൻഡ് ട്രെയിനിങ്)ക്കു വേണ്ടി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഐടി അറ്റ് സ്‌കൂൾ ആണ് പുസ്തകം തയാറാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഈ പുസ്തകം സ്‌കൂളുകളിൽ വിതരണത്തിനെത്തി. കെ. അൻവർ സാദത്താണ് ഐടി അറ്റ് സ്‌കൂളിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ.

അതേസമയം, ഗുരതരമായ വീഴ്ച കണ്ടെത്തി റിപ്പോർട്ട് ചെയ്ത മാൃതഭൂമി ദിനപത്രം പിന്നീട് വാർത്ത വിഴുങ്ങി. അപൂർണമായ ദേശീയഗാനം അച്ചടിച്ചിരിക്കുന്നതിന്റെ ചിത്രത്തിനൊപ്പമുള്ള വാർത്ത മാതൃഭൂമി ആദ്യ എഡിഷനിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഉന്നതലത്തിൽ ഇടപെടലുകൾ ഉണ്ടായതിനെത്തുടർന്ന് പത്രം പിന്നീടുള്ള എഡിഷനുകളിൽനിന്ന് ഈ വാർത്ത പിൻവലിച്ചു.

ദേശീയഗാനത്തിന്റെ പേരിൽ ഒട്ടേറ വിവാദങ്ങൾ കത്തി നിൽക്കുന്ന സമയത്ത് സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന സംഭവം പൊതുജനങ്ങളിലെത്താതിരിക്കാനുള്ള നീക്കമാണു നടന്നത്. അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ദേശീയഗാന വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഈ വിവാദത്തിൽ സാംസ്‌കാരിക നായകന്മാരുടെയും പുരോഗമന വാദികളുടെയും പിന്തുണയോടെ ബിജെപിക്കും മറ്റു സംഘപരിവാർ സംഘടകൾക്കും എതിരേ ശക്തമായ ചെറുത്തുനിൽപ്പാണു ഇടതുപക്ഷം നടത്തിയത്.

അതോടൊപ്പം തന്നെ ഓൺലൈൻ ഷോപ്പിങ് വെബ്‌സൈറ്റായ ആമസോണിൽ ദേശീയതാക പ്രിന്റ് ചെയ്ത ചവിട്ടിയും രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ചിത്രം പതിച്ച ചെരുപ്പും വിൽപ്പനയ്ക്കുവന്ന സംഭവത്തിലും രാജ്യത്തുടനീളം കടുത്ത ദേശീയതാ വികാരവും ഉയർന്നിരുന്നു. ഇത്തരം സംഭവങ്ങൾക്കിടെ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഐടി അറ്റ് സ്‌കൂൾ തയാറാക്കിയ പുസ്തകത്തിലെ ദേശീയഗാനം അപൂർണമാണെന്നുകൂടി കണ്ടെത്തിയാൽ അത് ഇടതുപക്ഷ സർക്കാരിനെ വലിയ പ്രതിരോധത്തിലാക്കും.

2005 ൽ യുഡിഎഫ് സർക്കാരിൽ ഇ.ടി. മുഹമ്മദ് ബഷീർ വിദ്യാഭ്യാസ മന്ത്രിയായിരിക്കേ സമാനമായൊരു വിവാദം ഉണ്ടായിരുന്നു. സിപിഐ(എം) അടക്കമുള്ളവർ ശക്തമായ ആക്രമണമാണ് ഇതിനെതിരേ നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP