Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൃത്തികെട്ട സാഹചര്യത്തിൽ വൃത്തിഹീനമായി ഭക്ഷണം ഉണ്ടാക്കി നൽകി; സായിപ്പിന്റെ നാട്ടിൽ ചെന്ന് കേരള റസ്റ്റോറന്റ് തുടങ്ങി കയ്യടി നേടിയ മലയാളിക്ക് ഒടുവിൽ 33 ലക്ഷം രൂപ പിഴ

വൃത്തികെട്ട സാഹചര്യത്തിൽ വൃത്തിഹീനമായി ഭക്ഷണം ഉണ്ടാക്കി നൽകി; സായിപ്പിന്റെ നാട്ടിൽ ചെന്ന് കേരള റസ്റ്റോറന്റ് തുടങ്ങി കയ്യടി നേടിയ മലയാളിക്ക് ഒടുവിൽ 33 ലക്ഷം രൂപ പിഴ

ലണ്ടൻ: ബ്രിട്ടീഷുകാർക്കിടയിൽ കേരളീയ ഭക്ഷണമുണ്ടാക്കി നൽകി കയ്യടി നേടിയ മലയാളികൾക്ക് ഒടുവിൽ ബ്രിട്ടീഷ് കോടതിയുടെ പിഴ ശിക്ഷ. വൃത്തികെട്ട സാഹചര്യത്തിൽ കഴിക്കാൻ കൊള്ളാത്ത ഭക്ഷണം വിതരണം ചെയ്തു എന്ന പേരിൽ 11 കേസുകൾ രജിസ്റ്റർ ചെയ്ത ശേഷമാണ് കോടതി 33 ലക്ഷം രൂപ പിഴയിട്ടത്. കോട്ടയം ഉഴവൂർ സ്വദേശിയായ ജയ്‌മോൻ വഞ്ചിത്താനത്തിന്റെ ഉടമസ്ഥതയിലുള്ള കായൽ റസ്‌റ്റോറന്റ് ഗ്രൂപ്പിന്റെ ലണ്ടന് പുറത്ത് ലെമിങ്ടൺ സ്പായിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിലാണ് റെയ്ഡും തുടർന്ന് പിഴയും ഇട്ടത്. കോടികൾ കച്ചവടം നടത്തുന്ന കായൽ റസ്‌റ്റോറന്റിന് യുകെയിലെ അഞ്ചിൽ അധികം ബ്രാഞ്ചുകൾ ഉണ്ട്. മറ്റ് രമ്ട് ബ്രാഞ്ചുകളും മുമ്പ് ഭക്ഷ്യ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി പഴകിയ ഭക്ഷണങ്ങൾ പിടിച്ചിരുന്നു. എന്നാൽ ഇത്രയും വലിയ പിഴ ആദ്യമായാണ് ഈ കമ്പനിയുടെ മേൽ ചുമത്തുന്നത്.

വൃത്തിഹീനമായി സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്തു, ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വിതരണം ചെയ്തു തുടങ്ങി അനേകം കുറ്റങ്ങൾ ആരോപിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കായൽ ഗ്രൂപ്പിന്റെ ഹോട്ടലുകൾക്ക് കോടതി കനത്ത പിഴ ഇട്ടത്. മിഡ്‌ലാൻഡ്‌സിലെ വാർവിക്കിലെ രീജെന്റ്‌റ് സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന കായൽ ഹോട്ടൽ കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ വാർവിക്ക് ഡിസ്ട്രിക്ട് കൗൺസിൽ ഗുരുതരമായ വീഴ്ചകളുടെ പേരിൽ പൂട്ടിച്ചിരുന്നു.

കൗൺസിൽ അധികൃതർ നടത്തിയ പരിശോധനയിൽ ഭക്ഷണം വിളമ്പാൻ പറ്റിയ സാഹചര്യമേ അല്ല എന്നു കണ്ടെത്തിയാണ് പൂട്ടിയത്. തുടർന്നാണ് ഹോട്ടൽ ഉടമയായ ഉഴവൂർ സ്വദേശിയായ ജയ്‌മോൻ വഞ്ചിത്താനം ഹോട്ടൽ പ്രവർത്തിച്ചിരുന്ന കമ്പനി പിരിച്ച് വിട്ടു പുതിയൊരു കമ്പനി രജിസ്റ്റർ ചെയ്ത് ആദ്യ കമ്പനി ഏറ്റെടുക്കുന്നതായി രേഖകൾ ഉണ്ടാക്കിയാണ് ഇത് തുറന്നത്. നിയമത്തിന്റെ ഈ പഴുത് ഹോട്ടൽ തുറക്കാൻ സഹായിച്ചെങ്കിലും ഈ കമ്പനി ഡയറക്ടർമാരെ രക്ഷിച്ചില്ല. ഒരേ ഡയറക്ടർമാർ തന്നെ പുതിയ കമ്പനിയുടേയും ഉടമകളായതിനാൽ അവർ തന്നെ ഇപ്പോൾ വിധിച്ച പിഴ അടക്കേണ്ടി വരും. അന്നത്തെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് നനീട്ടൺ കോടതി ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്.

കൗൺസിൽ ചുമത്തിയ പതിനൊന്നു കേസുകളിലാണ് നണീട്ടൺ മജിസ്‌ട്രേറ്റ് കോടതി ജൂലൈ 22 നു വിധി പറഞ്ഞത്. ഇത് സംബന്ധിച്ച വാർത്ത കഴിഞ്ഞ ദിവസം ലെമിങ്ടൺ ഒബ്‌സേർവർ പ്രസിദ്ധീകരിച്ചതോടെയാണ് വാർത്ത പുറംലോകം അറിയുന്നത്. ഈ വാർത്തയുടെ കോപ്പിയാണ് ഇതോടൊപ്പം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭക്ഷ്യ യോഗ്യമല്ലാത്ത ഭക്ഷണ വില്പന, വൃത്തി ഹീനമായ പരിസരം, ഭക്ഷണ സാമഗ്രികൾ കീടാണൂ വിമുക്തമായി സൂക്ഷിക്കാതിരിക്കുക, പാചകക്കാർ വൃത്തിയുള്ള സുരക്ഷിത വസ്ത്രങ്ങൾ ധരിക്കാതിരിക്കുക, പെസ്റ്റ് കണ്ട്രോൾ ഫെയ്‌ല്വർ എന്നിങ്ങനെ പതിനൊന് വീഴ്ചകൾ ആയിരുന്നു കോടതിയുടെ മുൻപിൽ വന്നത്. പതിനൊന്നു വീഴ്ചകളിലും കുറ്റക്കാർ എന്ന് വിധിച്ച കോടതി ഏറ്റവും ഗുരുതര വീഴ്ചയായ 'ഭക്ഷ്യ യോഗ്യമല്ലാത്ത ഭക്ഷണവിതരണം' എന്ന കുറ്റത്തിന് പരമാവധി പിഴ ശിക്ഷയായ 20000 പൗണ്ട് തന്നെ പിഴ വിധിച്ചു.

ബാക്കി പത്തു കേസുകൾക്ക് 1300 പൗണ്ട് വീതം 13000 പൗണ്ടും പിഴ നൽകി. അങ്ങനെ ആകെ പിഴയായി നൽകിയ 33000 പൗണ്ടായിരുന്നു ജയ്‌മോനും മറ്റ് ഡയറക്ടർമാരും ചേർന്ന് നൽകേണ്ടത്. എന്നാൽ ഇവർ അപ്പീലിന് പോയി പിഴ തുക 22000 പൗണ്ട് ആയി കുറയ്ക്കുകയായിരുന്നു. അപ്പീലിന് പോകാൻ വേണ്ടി വാന്റം എൽഎസ് എന്ന കമ്പനി പിരിച്ച് വിട്ടശേഷം കേരള റസ്റ്റോറന്റ് ലിമിറ്റഡ് എന്ന പേരിൽ മറ്റൊരു കമ്പനി രജിസ്റ്റർ ചെയ്യുകയായിരുന്നു. ഈ കമ്പനി ആദ്യ കമ്പനി ഏറ്റെടുത്തു എന്നാണ് രേഖകൾ ഉണ്ടാക്കിയത്. അതുകൊണ്ട് തന്നെ പഴയ കമ്പനിക്കാണ് കോടതി പിഴിട്ടത്. എന്നാൽ രണ്ട് കമ്പനികളുടെയും ഡയറക്ടർമാർ ഒന്നായതിനാൽ പിഴ അടയ്‌ക്കേണ്ടി വരിക ജയ്‌മോനും മറ്റ് പങ്കാളികളുമായിരിക്കും. കമ്പനിയുടെ പേര് രേഖകളിൽ മാറിയപ്പോഴും കായൽ എന്നു തന്നെയാണ് ഹോട്ടലിന്റെ പേര് തുടരുന്നത്.

ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ നടന്ന പരിശോധനയിൽ ഏഴു വീഴ്ചകൾ കൂടി കണ്ടെത്തുകയായിരുന്നു. തുടർന്ന് ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾക്കും താല്ക്കാലിക സസ്‌പെൻഷനുകൾക്കും ശേഷമാണ് കൗൺസിൽ കോടതിയെ സമീപിച്ചതെന്ന് ആരോഗ്യ വകുപ്പ് വക്താവ് കോൺ മൈക്കിൾ കോക്കർ മാദ്ധ്യമങ്ങളെ അറിയിച്ചു. ആദ്യം മുന്നറിയിപ്പ് നൽകിയിട്ടും വീണ്ടും സുരക്ഷാ വീഴ്ച ആവർത്തിച്ചത് ഗുരുതരമായ പിശകയാണ് കൗൺസിൽ കാണുന്നത്.

ഈ കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്ത് വന്നതോടെ കായൽ ഗ്രൂപ്പിന്റെ മൊത്തം പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. വലിയ തോതിൽ വിജയിച്ച മലയാളി സംരംഭങ്ങളിൽ ഒന്നായിരുന്നു കായൽ. ബ്രിട്ടനിലെ ലെസ്റ്ററിൽ ആരംഭിച്ച കായൽ റെസ്റ്റോറന്റ് നോട്ടിങ്ഹാമിലും കെന്റിലും വോക്കിങ്ങിലും ഒക്കെ ബ്രാഞ്ചുകൾ സ്ഥാപിച്ച് വളർന്നു. എല്ലായിടത്തും ഇംഗ്ലീഷുകാരുടെ വൻ ക്യൂ ആയിരുന്നു ഉപഭോക്താക്കളായി. എന്നാൽ തുടർച്ചയായുള്ള ആരോപണങ്ങൾ ഹോട്ടൽ ശൃംഖലയെ തളർത്തിയിട്ടുണ്ട്. ജയ്‌മോൻ വഞ്ചിത്താനത്തിന്റെ ഉടമസ്ഥതയിലുള്ള കായൽ റസ്റ്റോറന്റ്‌സ് ശൃംഖലയിലെ ലെസ്റ്റർ ബ്രാഞ്ചും നോട്ടിങ്ങ്ഹാം ബ്രാഞ്ചും കൗൺസിൽ ഗുരുതര വീഴ്ച്ഛകളെ തുടർന്ന് കഴിഞ്ഞ വർഷം അടച്ചിരുന്നു. കൗൺസിൽ ചൂണ്ടി കാണിച്ച വീഴ്ചകൾ ഒഴിവാക്കാനുള്ള നടപടികൾ എടുത്തതിനു ശേഷം മാത്രമാണ് വീണ്ടും തുറന്നു പ്രവർത്തിക്കുവാൻ അനുവാദം നല്കുക.

ലെസ്റ്ററിൽ കൗൺസിൽ ഉദ്യോഗസ്ഥർ അടക്കമുള്ള പൊതു ജനങ്ങൾക്ക് ഭക്ഷ്യ വിഷ ബാധ ഉണ്ടായതായിരുന്നു താല്ക്കാലിക പൂട്ടലിൽ കലാശിച്ചത്. ഭക്ഷണം കഴിക്കാൻ എത്തിയ പത്ത് കൗൺസിൽ ജീവനക്കാരിൽ നാല് പേർക്ക് വയറുവേദന ഉണ്ടായതിനെ തുടർന്നായിരുന്നു അന്ന് നടപടി എടുത്തത്. സ്റ്റുഡന്റ് വിസയിൽ എത്തി ജോലിക്ക് ചേർന്ന വിദ്യാർത്ഥികൾക്ക് മിനിമം വേജ് പോലും നൽകുന്നില്ല തുടങ്ങിയ ആരോപണങ്ങൾ ഈ ഹോട്ടലിന് മുമ്പും ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP