Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കള്ളപ്പണമില്ലെങ്കിൽ ഉപഭോക്താക്കളുടെ വിവരങ്ങൾ വെളിപ്പെടുത്തി കെ.വൈ.സി അക്കൗണ്ടുകൾ തുടങ്ങാൻ സഹകരണ ബാങ്കുകൾ മടിക്കുന്നതെന്തിന്? അർബൻ ബാങ്കുകളോട് ആർബിഐക്ക് ചതുർത്ഥിയില്ലാത്തത് റിസർവ് ബാങ്ക് ചട്ടങ്ങൾ അനുസരിക്കുന്നതു കൊണ്ട്; 10 ദിവസം കൊണ്ട് നോട്ട് മാറ്റി നൽകൽ വഴി ഈ ബാങ്കുകൾ സ്വരൂപിച്ചു കൂട്ടിയത് 800 കോടിയിലേറെ നിക്ഷേപം

കള്ളപ്പണമില്ലെങ്കിൽ ഉപഭോക്താക്കളുടെ വിവരങ്ങൾ വെളിപ്പെടുത്തി കെ.വൈ.സി അക്കൗണ്ടുകൾ തുടങ്ങാൻ സഹകരണ ബാങ്കുകൾ മടിക്കുന്നതെന്തിന്? അർബൻ ബാങ്കുകളോട് ആർബിഐക്ക് ചതുർത്ഥിയില്ലാത്തത് റിസർവ് ബാങ്ക് ചട്ടങ്ങൾ അനുസരിക്കുന്നതു കൊണ്ട്; 10 ദിവസം കൊണ്ട് നോട്ട് മാറ്റി നൽകൽ വഴി ഈ ബാങ്കുകൾ സ്വരൂപിച്ചു കൂട്ടിയത് 800 കോടിയിലേറെ നിക്ഷേപം

അർജുൻ സി വനജ്

കൊച്ചി: സംസ്ഥാനത്തെ സഹകരണ ബാങ്കുകൾക്ക് വേണ്ടി കേരള സർക്കാർ സമരമുഖത്തിലാണ്. സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രത്തിന്റെ ആസൂത്രിത നീക്കമാണ് ഇതിന് കാരണമെന്നാണ് ഇവരുടെ അഭിപ്രായം. എന്നാൽ, റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ പ്രവർത്തനം തുടങ്ങിയാൽ സഹകരണ ബാങ്കുകൾ ശരിക്കും നശിക്കുമോ? ഈ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് നമ്മുടെ അർബൻ ബാങ്കുകളുടെ പ്രവർത്തനങ്ങളിൽ നിന്നും വ്യക്തമാകുന്നത്. കാരണം ആർബിഐയുടെ നിർദ്ദേശം പാലിച്ചു പ്രവർത്തിക്കുന്ന പ്രഥമിക സഹകരണ സംഘങ്ങൾക്ക് മേൽ അനാവശ്യമായ യാതൊരു നിയന്ത്രണവും ആർബിഐും ആദായ നികുതി വകുപ്പും ഏർപ്പെടുത്തിയിട്ടില്ല. ഈ ബാങ്കുകൾക്ക് നോട്ട് മാറ്റി നൽകാൻ ആർബിഐ അനുമതി നൽകുകയും ചെയ്തു.

ആർ.ബി.ഐയുടെ ലൈസൻസോടെ പ്രവർത്തിക്കുന്ന പ്രാഥമിക സഹകരണ സംഘങ്ങൾ കേരളത്തിലില്ലെന്ന തെറ്റിദ്ധാരണ പരത്തുന്ന വിധത്തിലാണ് സമരമുഖത്തുള്ള നേതക്കളുടെ ഭാഷ്യം. എന്നാൽ, 54 പ്രാഥമിക സഹകരണ സംഘങ്ങൾളാണ് ആർ.ബി.ഐയുടെ ലൈസൻസോടെ നോട്ട് മാറ്റി കൊടുക്കുകയും നിക്ഷേപം സ്വീകരിക്കുകയും ചെയ്യുന്നത്. ഇതോടെ ഇവരെ പോലെ കെവൈസി അക്കൗണ്ടുകൾ രൂപീകരിച്ച് കേരളത്തിൽ അങ്ങോളമിങ്ങോളം പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾക്ക് എന്തുകൊണ്ട് പ്രവർത്തിച്ചു കൂടാ എന്ന ചോദ്യമാണ് ഉയർന്നിരിക്കുന്നത്. കള്ളപ്പണമില്ലെങ്കിൽ പിന്നെന്തിന് ഭയക്കണം എന്നതാണ് ചോദ്യം.

പൊതുമേഖലാ ബാങ്കുകൾക്ക് ലഭിക്കുന്ന എല്ലാ അധികാരങ്ങളും പ്രാഥമിക സഹകരണ സംഘങ്ങൾക്കും ലഭിക്കുന്നുണ്ടെന്ന് ബിജെപിയുടെ നിയന്ത്രണത്തിലുള്ള കാസർഗോഡ് കോ-ഓപ്പറേറ്റിവ് ടൗൺ ബാങ്ക് പ്രസിഡന്റ് അഡ്വ. അശോക് കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. സംസ്ഥാനത്തെ ആദ്യത്തെ പ്രാഥമിക സഹകരണ സംഘമാണ് ഇത്. പഴയ മംഗാലാപുരം ജില്ലയുടെ ഭാഗമായിരുന്നതിനാൽ 1912 ൽ മദ്രാസ് സംസ്ഥാനത്തായിരുന്നു ഈ പ്രാഥമിക സഹകരണ സംഘം ആദ്യം രജിസ്റ്റർ ചെയ്തത്. ആർ.ബി.ഐയുടെ ലൈസൻസ് ഉള്ള പ്രാഥമിക സഹകരണസംഘങ്ങൾക്ക് ഓരോ ചെറു നഗരത്തിലുമുള്ള കറൻസി ചെസ്റ്റിൽ നിന്ന് ആവശ്യത്തിന് പുതിയ നോട്ടുകൾ ലഭിക്കും. ഓരോ ദിവസവും ലഭിക്കുന്ന പഴയ നോട്ടുകൾ കറൻസി ചെസ്റ്റുകൾ വഴി മാറ്റിയെടുക്കാനും സാധിക്കും. എസ്.ബി.ടിയുടേയോ എസ്.ബി.ഐയുടേയോ ബാങ്ക് ശാങ്കകളാണ് പ്രധാനമായും കറൻസി ചെസ്റ്റുകളായി പ്രവർത്തിക്കുന്നത്. ഈ ബാങ്കുകൾക്ക് ശാഖകൾ ഇല്ലാത്ത ചെറുപട്ടണങ്ങളിൽ മാത്രമാണ് മറ്റ് ബാങ്കുകൾക്ക് കറൻസി ചെസ്റ്റ് ആർ.ബി.ഐ നൽകുക.

മറ്റ് പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ് ആർ.ബി.ഐ ലൈസൻസുകള്ള സഹകരണ സംഘങ്ങളുടെ പ്രവർത്തനം. കെട്ടിലും മട്ടിലും ഒരു പൊതുമേഖലാ ബാങ്ക് തന്നെ. സംഘത്തിന്റെ ഭരണനിർവ്വഹണം മാത്രമാണ് തെരെഞ്ഞെടുക്കുന്ന ഭരണസമിതിക്കുള്ളത്. അതും സഹകരണ രജിസ്റ്റാറുടെ മേൽനോട്ടത്തിൽ. സംഘത്തിന്റെ ബാങ്കിങ് കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും. പൊതുമേഖലാ ബാങ്കിന് സമാനമായ രീതിയിലാണ് ഇവിടേയും അക്കൗണ്ട് ആരംഭിക്കേണ്ടത്. അക്കൗണ്ട് ആരംഭിക്കുമ്പോൾ കെ.വൈ.സി (ഉപഭോക്താവിന്റെ പൂർണ്ണ വിവരങ്ങൾ) പൂരിപ്പിച്ച് നൽകണം. കെ.വൈ.സിയിൽ പാൻ കാർഡ് ഇപ്പോൾ നിർബന്ധമാണ്. മുമ്പ് അക്കൗണ്ട് എടുത്ത ഉപഭാക്താവ് പാൻ കാർഡും ആധാർ കാർഡും കെ.വൈ.സിയിൽ ഉൾപ്പെടുത്തണമെന്ന് ഇവർ നേരത്തെ നിഷ്‌കർഷിച്ചിരുന്നു.

ഇത് അപഡേറ്റ് ചെയ്യാത്തവർക്ക് ഇപ്പോൾ വലിയ പണമിടപാട് നടത്തുന്നതിൽ നിയന്ത്രണം ഉണ്ട്. എല്ലാ ദിവസവുമുള്ള അക്കൗണ്ട് വിശദാംശങ്ങൾ അടുത്ത പ്രവൃത്തി ദിവസം ആർ.ബി.ഐയ്ക്ക് നൽകും. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ശരാശരി ഒരു ദിവസം ഒരു കോടി രൂപയുടെ നിക്ഷേപം ലഭിച്ചുവെന്ന് അഡ്വ.അശോക് കുമാർ പറഞ്ഞു. ആർ.ബി.ഐ ലൈസൻസ് ലഭിച്ചാൽ, സ്വന്തം കെട്ടിടം ആണെങ്കിൽ പോലും ബാങ്കിങ് ഇതര ആവശ്യങ്ങൾക്ക് വാടകയ്ക്ക് നൽകാൻ സാധിക്കില്ല. ബാങ്കിങ് സേവനങ്ങൽ അല്ലാതെ മറ്റ് ഒരു ഇടപാടും ഇത്തരം സഹകരണ സംഘങ്ങളിൽ നടത്താൻ റിസർവ് ബാങ്ക് അനുവദിക്കുന്നില്ല. കണക്കിൽപെടാത്ത പണം നിക്ഷേപമായി സ്വീകരിക്കാൻ സാധ്യമല്ല. ഇതാണ് പ്രാഥമിക സഹകരണ സംഘങ്ങൾ ആർ.ബി.ഐ ലൈസൻസിന് അപേക്ഷിക്കാതിരിക്കാനുള്ള പ്രധാന കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

പഴയ നോട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയതിന് ശേഷമുള്ള 10 ദിവസങ്ങളിലായി സംസ്ഥാനത്തെ ആർ.ബി.ഐ ലൈസൻസ് ഉള്ള പ്രഥമിക സഹകരണ സംഘങ്ങളിൽ 800 കോടിയിലധികം രൂപയുടെ നിക്ഷേപം നടന്നിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. കാസർഗോഡ് കോ-ഓപ്പറേറ്റിവ് ടൗൺ ബാങ്ക്, നീലേശ്വരം അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിങ്ങനെ രണ്ട് പ്രാഥമിക സഹകരണ സംഘങ്ങൾക്കാണ് കാസർഗോഡ് ജില്ലയിൽ ആർ.ബി.ഐ ലൈസൻസ് ഉള്ളത്. കണ്ണൂർ ജില്ലയിൽ, പയ്യന്നൂർ ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്ക്, കണ്ണൂർ അർബൻ കോപ്പറേറ്റീവ് ബാങ്ക്, തലശ്ശേരി അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, തളിപ്പറമ്പ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിങ്ങനെ നാല് സംഘങ്ങൾക്കാണ് ലൈസൻസ് ഉള്ളത്. കോഴിക്കോട് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, സുൽത്താൻ ബത്തേരി അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, പെരിന്തൽമണ്ണ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവയാണ് മലബാറിലെ പ്രമുഖ ആർ.ബി.ഐ ലൈസൻസുള്ള സംഘങ്ങൾ. പയ്യോളി, കോട്ടക്കൽ, ഒറ്റപ്പാലം, തൃശ്ശൂർ, വടക്കാഞ്ചേരി, തൃപ്പൂണിത്തുറ, എറണാകുളം, തിരുവല്ല, കോട്ടയം, പത്തനാപുരം, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ഈസ്റ്റ് തുടങ്ങിയ ഇടങ്ങളിലായാണ് മറ്റ് സംഘങ്ങൾ പ്രവർത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP