Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഴകൊഴമ്പനായി പറയുന്ന ചെന്നിത്തലയല്ല, വസ്തുതകൾ പഠിച്ചു പറയുന്ന വി ഡി സതീശനല്ലേ പ്രതിപക്ഷ നേതാവാകേണ്ടിയിരുന്നത്..? ധനമന്ത്രി തോമസ് ഐസക്ക് ബജറ്റിൽ ഒളിപ്പിച്ച കൗശലങ്ങളെ തുറന്നുകാട്ടി സതീശന്റെ നിയമസഭാ പ്രസംഗം: സിപിഐ(എം) പോലും കൈയടിക്കുന്ന വീഡിയോ കാണാം..

അഴകൊഴമ്പനായി പറയുന്ന ചെന്നിത്തലയല്ല, വസ്തുതകൾ പഠിച്ചു പറയുന്ന വി ഡി സതീശനല്ലേ പ്രതിപക്ഷ നേതാവാകേണ്ടിയിരുന്നത്..? ധനമന്ത്രി തോമസ് ഐസക്ക് ബജറ്റിൽ ഒളിപ്പിച്ച കൗശലങ്ങളെ തുറന്നുകാട്ടി സതീശന്റെ നിയമസഭാ പ്രസംഗം: സിപിഐ(എം) പോലും കൈയടിക്കുന്ന വീഡിയോ കാണാം..

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന വേളയിൽ പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടിയായിരുന്നു. എന്നാൽ, വി ഡി സതീശനായിരുന്നു അന്ന് അനൗദ്യോഗികമായി പ്രതിപക്ഷ നേതൃസ്ഥാനത്ത്. കഴിഞ്ഞ എൽഡിഎഫ് സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന വിധത്തിൽ വിഷയങ്ങൾ ഉയർത്തി കൊണ്ടുവന്നതും അത് സമർത്ഥമായി ഉപയോഗിക്കുകയും ചെയ്തത് സതീശനായിരുന്നു. ലോട്ടറി വിഷയത്തിൽ അടക്കം ധനമന്ത്രി തോമസ് ഐസക്കിനെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളായിരുന്നു അന്ന് സതീശൻ നടത്തിയത്. യുഡിഎഫിന്റെ ഐശ്വര്യമായി അങ്ങനെ സതീശൻ മാറി. വീണ്ടും കോൺഗ്രസ് പ്രതിപക്ഷത്തായപ്പോൾ ഒനൗദ്യോഗിക പ്രതിപക്ഷ നേതാവിന്റെ വിധത്തിൽ സതീശൻ കാര്യങ്ങൾ അവതരിപ്പിച്ചു തുടങ്ങി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആണെങ്കിലും സതീശനായിരുന്നു നല്ലതെന്ന അഭിപ്രായം രേഖപ്പെടുത്തുന്നവർ നിരവധിയാണ്. ഇതിന് കാരണം വിഷയങ്ങൾ പഠിപ്പിച്ച് കൃത്യതയോടെ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ മികവാണ്. അത് മാത്രവുമല്ല, സംഘപരിവാർ ശക്തികളോട് വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാട് സ്വീകരിച്ചാണ് സതീശൻ സഭയിലേക്ക് വീണ്ടുമെത്തിയതും. എന്തായാലും പ്രതിപക്ഷത്തിന് ഏറ്റവും തലവേദനയുണ്ടാക്കുന്ന പ്രതിപക്ഷത്തുള്ള നേതാവ് സതീശൻ തന്നെയാണെന്ന് വ്യക്താക്കുന്നതാണ് അദ്ദേഹം കഴിഞ്ഞ ദിവസം നിയമസഭയിൽ നടത്തിയ പ്രസംഗം.

ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിന്മേൽ നടന്ന ചർച്ചയിൽ സതീശൻ നടത്തിയ പ്രസംഗം മികച്ചു നിന്നു. ഇടതു നേതാക്കൾ പോലും പുകഴ്‌ത്തുന്ന വിധത്തിൽ വിഷയങ്ങൾ പഠിച്ച് അവതരിപ്പിക്കുകയായിരുന്നു സതീശൻ. ധനമന്ത്രി ബജറ്റിൽ അവതരിപ്പിച്ച ബജറ്റിൽ ഒളിപ്പിച്ച് കാര്യങ്ങളെ അക്കമിട്ട് നിരത്തി കൊണ്ടാണ് അദ്ദേഹം സഭയിൽ കസറിയത്. സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ധവളപത്രത്തെ കുറിച്ച് സംസാരിച്ചു കൊണ്ടാണ് സതീശൻ തുടങ്ങിയത്. യുഡിഎഫ് ചെയ്ത നല്ല കാര്യങ്ങളെ താഴ്‌ത്തികെട്ടാൻ വേണ്ടിയാണ് ഈ ധവളപത്രമെന്ന് സതീശൻ വ്യക്തമാക്കി.

ധവളപത്രത്തിന്റെ മറവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മന്ത്രിയുടെ ഭാവന പീലിവിടർത്തിയാടുകയാണ് ബജറ്റിൽ. പക്ഷേ, അത് അവസാനം എത്തി നിൽക്കുന്നത് ഉട്ട്യോപ്യയുടെ വകുപ്പിലാണ്. അതിന്റെ ഭാഗമായാണ് രണ്ടാം മാന്ദ്യവിരുദ്ധ പാക്കേജ്. ഒന്നാംമാന്ദ്യ പാക്കേജ് ബജറ്റിലെ ഒരു കൗശലമായിരുന്നു. റവന്യൂ വരുമാനത്തിന്റെ 72 ശതമാനം ചെലവാകുന്നു എന്ന് വിലപിക്കുന്ന ധനകാര്യമന്ത്രി 20,000 കോടി മുതൽ ഒരു ലക്ഷം മുതൽ കടമെടുത്താൽ അതിന്റെ പലിശ എങ്ങനെ തിരിച്ചടയ്ക്കുമെന്ന് പറയുന്നില്ല. അത് ഈ സംസ്ഥാനത്തിന്റെ മീതെ അടിച്ചേൽപ്പിക്കുന്ന പ്രതിവർഷ ബാധ്യത എങ്ങനെയാകും? ഇത് പറയാൻ സാധിക്കേണ്ട, അതെങ്ങനെ തിരിച്ചടയ്ക്കും എന്ന് പറയേണ്ടേ.. ഇത് സംസ്ഥാനത്തിന് ഭീമമായ ബാധ്യത വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ലക്ഷം കോടി ബജറ്റിന് അപ്പുറത്തു നിന്നും സമാഹരിക്കുമ്പോൾ ദ്വീർഘവീക്ഷണമില്ലാതെ ആരോ വെറുതേ തരുന്നു എന്ന വിധത്തിലാണ് മന്ത്രി അവതരിപ്പിക്കുന്നതെന്നും സതീശൻ വ്യക്തമാക്കി. പൊതുമരാമത്ത വകുപ്പിനെ ധനകാര്യ വകുപ്പ് ടേക്ക് ഓവർ ചെയ്താണ് മാന്ദ്യ വിരുദ്ധ പാക്കേജ്. നേരത്തെ തന്നെ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് നിലവിലുണ്ടെന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു വർഷത്തെ വരവും ചിലവും ബജറ്റിൽ ഉണ്ടാകണം. അതൊന്നും ജറ്റിൽ ഇല്ലെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും സതീശൻ വ്യക്തമാക്കി. യുഡിഎഫിന്റെ കാലത്ത് കടമെടുത്ത് മുടിപ്പിച്ചു എന്ന പറഞ്ഞ ധനമന്ത്രി ഇപ്പോൾ പറയുന്നത് കടം എടുക്കണമെന്നാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഉമ്മൻ ചാണ്ടി അവതരിപ്പിച്ച ബജറ്റിൽ ഒമ്പതിനായിരം കോടിയുടെ റവന്യൂ കമ്മിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ അവതരിപ്പിച്ച ബജറ്റിലാകട്ടെ 13000 കോടിയാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. യുഡിഎഫ് ഒന്നും ബാക്കിവച്ചില്ലെന്ന വാദത്തെയും അദ്ദേഹം തള്ളി. 2016ലെ റൊക്ക ബാക്കി 1640 കോടിയായിരുന്നു ഇപ്പോൾ അത് മൈനസിലേക്ക് പോകുകയാണ് ഉണ്ടായത്. അഞ്ച് വർഷം യുഡിഎഫ് ഭരിച്ചപ്പോഴും മൈനസാണ് കാണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മാന്ദ്യ പാക്കേജിൽ വാഹന നികുതിയാണ് പ്രധാന വരുമാനമാണ് ഐസക്ക് കാണിച്ചിരിക്കുന്നത്. ഇത് നടക്കാത്ത കാര്യമാണെന്നും സതീശൻ വ്യക്തമാക്കുന്നു. ഇങ്ങനെ വസ്തുതകൾ നിരത്തിയുള്ള അവതരണാണ് സതീശൻ സഭയിൽ നടത്തിയത്. ഇതിനെ കൈയടികളോടെ തന്നെയാണ് ഭരണപക്ഷം സ്വീകരിച്ചത്.

പൊതുമരാമത്ത് വകുപ്പിനെ ധനവകുപ്പ് വിഴുങ്ങുന്നു എന്ന ആരോപണം കൂടി സതീശൻ ഉന്നയിച്ചു. നികുതി പിരിവിന്റെ കാര്യത്തിലെ ഐസക്കിന്റെ സൂത്രങ്ങളും സതീശൻ പ്രസംഗത്തിലൂടെ ചൂണ്ടിക്കാട്ടി. മുൻപ് ഐസക്ക് ധനമന്ത്രിയായപ്പോൾ യുഡിഎഫ് അനുകൂലിച്ച വാറ്റ് കൊണ്ട് രക്ഷപെടുകയാണ് ഉണ്ടായത്. ഇപ്പോൾ ഐസക്കിന് തുണയായത് ജിഎസ്ടിയാണെന്ന കാര്യവും സതീശൻ ഓർമ്മിപ്പിച്ചു. ചില കാര്യങ്ങളിൽ ഐസക്കിന് അഭിനന്ദിക്കുകയും ചെയ്തു സതീശൻ. ഇപ്പോഴുള്ള നികുതി നിർദ്ദേശങ്ങളിലെ അശാസ്ത്രീയതയുെ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാഗപത്രത്തിന് നികുതി വർദ്ധിപ്പിച്ച തീരുമാനം സാധാരണക്കാരന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും സതീശൻ വ്യക്തമാക്കി. ലക്ഷക്കണക്കിന് രൂപ സാധാരണക്കാരന് കൊടുക്കേണ്ടി വരുമെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. അത് പിൻവലിക്കണമെന്ന ആവശ്യവും സതീശൻ ഉന്നയിച്ചു. സതീശന്റെ നിയമസഭാ പ്രസംഗം സോഷ്യൽ മീഡിയയിലും ചർച്ചയായി. സതീശനെ പോല കഴിവുള്ള വ്യക്തിയെ മാറ്റി ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കിയതിലെ അനൗചിത്യവും ചിലർ ചൂണ്ടിക്കാട്ടുന്നു. സതീശൻ വരും ദിവസങ്ങളിലും ഇടതു സർക്കാറിന് തലവേദനയാകുമെന്ന കാര്യവും നിരവധി പേർ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP