Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിപിഐ(എം) നേതാക്കളുടെ സ്വത്തിനെക്കുറിച്ചും വിജിലൻസ് മേധാവിക്ക് അന്വേഷിക്കേണ്ടി വരും; സോഷ്യൽ മീഡിയയിലൂടെ ഉന്നയിച്ച കാര്യത്തിൽ ജേക്കബ് തോമസിനു രേഖാമൂലം പരാതി നൽകി വി മുരളീധരൻ; മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന നിലപാടിൽ ഉറച്ചു ബിജെപി നേതാവ്

സിപിഐ(എം) നേതാക്കളുടെ സ്വത്തിനെക്കുറിച്ചും വിജിലൻസ് മേധാവിക്ക് അന്വേഷിക്കേണ്ടി വരും; സോഷ്യൽ മീഡിയയിലൂടെ ഉന്നയിച്ച കാര്യത്തിൽ ജേക്കബ് തോമസിനു രേഖാമൂലം പരാതി നൽകി വി മുരളീധരൻ; മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന നിലപാടിൽ ഉറച്ചു ബിജെപി നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉൾപ്പെടെയുള്ള നേതാക്കളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നു കാട്ടി ബിജെപി നേതാവ് വി മുരളീധരൻ വിജിലൻസ് മേധാവി ജേക്കബ് തോമസിനു പരാതി നൽകി. കഴിഞ്ഞ ദിവസം ഇക്കാര്യങ്ങൾ ഉന്നയിച്ചു ഫേസ്‌ബുക്കിൽ കുറിപ്പിട്ടിരുന്ന വി മുരളീധരൻ ഇന്നാണ് ജേക്കബ് തോമസിനു രേഖാമൂലം പരാതി കൈമാറിയത്.

സംസ്ഥാനത്തെ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ സ്വത്തുവിവരങ്ങൾ അന്വേഷിക്കുന്ന സംസ്ഥാന വിജിലൻസിന്റെ നടപടിയെ സ്വാഗതം ചെയ്യാനും ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ താങ്കളുടെ ശ്രദ്ധയിൽ പെടുത്താനുമാണ് ഈ കത്തെന്ന മുഖവുരയോടെയാണു ജേക്കബ് തോമസിന് വി മുരളീധരൻ പരാതി നൽകിയിരിക്കുന്നത്. സാമൂഹ്യമാദ്ധ്യമത്തിൽ പ്രസിദ്ധീകരിച്ച കത്തു രേഖാമൂലം നൽകിയതോടെ ഇക്കാര്യത്തിൽ ജേക്കബ് തോമസിന് അന്വേഷണം നടത്തേണ്ടി വരുമെന്നാണു രാഷ്ട്രീയകേന്ദ്രങ്ങളുടെ വിലയിരുത്തൽ.

ആക്ഷേപങ്ങളിൽ കഴമ്പുണ്ടോ എന്നതു സംബന്ധിച്ചു പരിശോധന നടത്തിയാൽ മാത്രമേ തെളിയൂ എന്നിരുന്നാലും സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾക്കെതിരായ പരാതിയിൽ എത്തരത്തിലുള്ള ഇടപെടലാകും വിജിലൻസ് മേധാവി നടത്തുകയെന്നു കാത്തിരുന്നു കാണേണ്ടി വരും.

യു.ഡി.എഫിലെ മറ്റുപല നേതാക്കളുടെ സ്വത്തു വിവരങ്ങൾ സംബന്ധിച്ചും വിജിലൻസ് കാര്യമായ പരിശോധന നടത്തേണ്ടതുണ്ട്. അതുകൊണ്ട് യു.ഡി.എഫിൽ ആരോപണ വിധേയരായ മറ്റു നേതാക്കളുടെ ബിനാമികളിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്ന അഭിപ്രായമാണ് എനിക്കുള്ളതെന്നു കത്തിൽ സൂചിപ്പിക്കുന്ന വി മുരളീധരൻ ഇതിനു പിന്നാലെയാണു സിപിഐ(എം) നേതാക്കളുടെ കാര്യവും പറയുന്നത്.

പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, പി കെ ശ്രീമതി, ഇ പി ജയരാജൻ, വി എസ് അച്യുതാനന്ദൻ എന്നിവരുടെ മക്കൾക്കെതിരായി കത്തിൽ മുരളീധരൻ ആരോപണം ഉന്നയിച്ചിട്ടുണ്ട്. പിണറായിയുടെ മകന്റെ പഠനത്തിന് ആവശ്യമായ പണം കണ്ടെത്തിയതിനെപ്പറ്റി അന്വേഷിക്കണമെന്നും കോടിയേരിയുടെ മകൻ വൈസ് പ്രസിഡന്റായിരുന്ന കമ്പനിയുടെ ഉടമസ്ഥതയിൽ ആയിരുന്ന ഐടി കമ്പനിയുടെ സിഇഓ ആയിരുന്നു പിണറായിയുടെ മകളെന്നും ഇവർ ഇപ്പോൾ സ്വന്തമായി ഐടി കമ്പനി നടത്തുന്നുവെന്ന കാര്യവും അന്വേഷിക്കണമെന്നുമാണ് ആവശ്യം. പികെ ശ്രീമതിയുടെ മകൻ നടത്തുന്ന വൻ ബിസിനസുകളെപ്പറ്റിയും അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്ന മുരളീധരൻ എളമരം കരീമിന്റെ കോഴ ഇടപാടുകളിലും വിജിലൻസ് പരിശോധന നടത്തണമെന്ന് ചൂണ്ടിക്കാട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP