Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ടി പി കേസിൽ പിണറായിക്കെതിരെ മൊഴിയുണ്ടായിരുന്നു; കേസെടുക്കാനുള്ള സാഹചര്യവും ഉണ്ടായിരുന്നു; ആ രീതിയിൽ അന്വേഷണം മുന്നോട്ടു പോകാത്തതിനെ കുറിച്ചാണ് പറഞ്ഞത്; ഒത്തുതീർപ്പെന്ന വാക്കിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല; ഗൂഢാലോചനക്കാര്യം സിബിഐ അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണം; കോളിളക്കമായ രാഷ്ട്രീയ കൊലപാതക കേസിന്റെ അധ്യായം വീണ്ടും തുറന്ന് വി ടി ബൽറാം എംഎൽഎ

ടി പി കേസിൽ പിണറായിക്കെതിരെ മൊഴിയുണ്ടായിരുന്നു; കേസെടുക്കാനുള്ള സാഹചര്യവും ഉണ്ടായിരുന്നു; ആ രീതിയിൽ അന്വേഷണം മുന്നോട്ടു പോകാത്തതിനെ കുറിച്ചാണ് പറഞ്ഞത്; ഒത്തുതീർപ്പെന്ന വാക്കിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല; ഗൂഢാലോചനക്കാര്യം സിബിഐ അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണം; കോളിളക്കമായ രാഷ്ട്രീയ കൊലപാതക കേസിന്റെ അധ്യായം വീണ്ടും തുറന്ന് വി ടി ബൽറാം എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ ഇന്നത്തെ രാഷ്ട്രീയം ഭംഗിയായി ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയക്കാരനാണ് തൃത്താല എംഎൽഎ വി ടി ബൽറാം. കേരളം രാഷ്ട്രീയമായി ഏറെ ചർച്ച ചെയ്ത രാഷ്ട്രീയ കൊലപാതക കേസിന്റെ അധ്യായം വീണ്ടും തുറന്ന് ബൽറാമിട്ട ഫേസ്‌ബുക്ക് പോസ്റ്റാണ് ഏതാനും ദിവസങ്ങളായി സംസ്ഥാന രാഷ്ട്രീയം ചർച്ച ചെയ്യുന്നത്. ടി പി ചന്ദ്രശേഖരൻ വധക്കേസ് ഒത്തു തീർപ്പാക്കി എന്ന ബൽറാമിന്റെ പരാമർശമാണ് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയത്. സോളാർ കമ്മീഷൻ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് വി ടി ബൽറാം ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. ടി പി കേസ് ഗൂഢാലോചന അട്ടിമറിക്കാൻ കോൺഗ്രസ് നേതാക്കൾ തന്നെ ശ്രമിച്ചു എന്ന ആരോപണമാണ് ബൽറാം ഉന്നയിച്ചത്. ബൽറാമിന്റെ പോസ്റ്റ് ഏറെ വിവാദങ്ങൾക്ക് ഇടയാക്കുകയും ചെയ്തു.

ബൽറാമിനെതിരെ രമേശ് ചെന്നിത്തലയും തിരുവഞ്ചൂർ രാധാകൃഷ്ണനും രംഗത്തെത്തി. ഇതോടെ വിശദീകരണവുമായി ബൽറാം രംഗത്തെത്തി. ടി പി കേസിൽ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴിയുണ്ടായിരുന്നു എന്ന കാര്യമാണ് താൻ ചൂണ്ടിക്കാട്ടിയതെന്ന് വി ടി ബൽറാം ചൂണ്ടിക്കാട്ടിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ പിണറായി വിജയനെതിരെ കേസെടുക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു. ആ രീതിയിൽ അന്വേഷണം മുന്നോട്ടു പോകാത്തതിനെ കുറിച്ചാണ് പറഞ്ഞത്. ഒത്തുതീർപ്പെന്ന വാക്കിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല. ഗൂഢാലോചനക്കാര്യം സിബിഐ അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്നും ബൽറാം മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇടയ്ക്കുവച്ച് ഒത്തുതീർപ്പ് ഉണ്ടാക്കിയോ ഇല്ലയോ എന്നതിലല്ല എന്റെ ഫോക്കസ്. ഗൂഢാലോചനക്കേസ് വേണ്ട വിധത്തിൽ അന്വേഷിക്കപ്പെട്ടിട്ടില്ല എന്ന ബന്ധപ്പെട്ടവരുടെ സംശയം ഞാനാവർത്തിക്കുക മാത്രമാണ് ചെയ്തതെന്നും ബൽറാം വ്യക്തമാക്കി. ടിപി വധ ഗൂഢാലോചനയിൽ പിണറായി വിജയന് പങ്കുണ്ടെന്ന് ടി.പിയുടെ ഭാര്യയും മകനും അമ്മയും പലയിടങ്ങളിൽ പറഞ്ഞിട്ടുണ്ട്. അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്, മൊഴി നൽകിയിട്ടുണ്ട്. അന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനടക്കം ഈ ഗൂഢാലോചനയേക്കുറിച്ച് പലവട്ടം പറഞ്ഞിരുന്നു. ഇപ്പോഴത്തെ സർക്കാറിന്റെ മാതൃക സ്വീകരിച്ചിരുന്നെങ്കിൽ പിണറായിക്കെതിരെ യുഡിഎഫ് സർക്കാരിന് കേസെടുക്കാമായിരുന്നു. ഇക്കാര്യമാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും ബൽറാം വ്യക്തമാക്കി.

പിണറായിക്കെതിരെ മൊഴി ഉണ്ടായിരുന്നിട്ടും അത് അന്വേഷിച്ചോ എന്നതിനെ കുറിച്ചും മൊഴികളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതായോ എന്നും നമുക്കറിയില്ല. അന്ന് യുഡിഎഫ് നേതൃത്വം അന്നു രാഷ്ട്രീയ വേട്ടയാടലിന് ഈ വിഷയം ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ സ്ഥിതി വ്യത്യസ്തമായേനെ എന്നും ബൽറാം അഭിമുഖത്തിൽ പറഞ്ഞു. അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമെന്ന വാക്ക് അതിനേയും എപ്പോഴും തെറ്റായി കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം നേരത്തെ ടി.പി ചന്ദ്രശേഖരൻ വധഗൂഢാലോചന കേസിൽശരിയായ അന്വേഷണം നടത്തിയതുകൊണ്ട് മന്ത്രിസ്ഥാനം നഷ്ടമായ വ്യക്തിയാണ് താനെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഒരു ഒത്തുതീർപ്പും തന്റെ കാലത്ത് ഉണ്ടായിട്ടില്ല. ഒത്തുതീർപ്പ് സംബന്ധിച്ച് തെളിവുണ്ടെങ്കിൽ ബൽറാം കോടതിയിൽ നൽകണം. ആരോപണം തെളിയിക്കാൻ വി.ടി ബൽറാമിനെ വെല്ലുവിളിക്കുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു. ടിപി കേസിൽ ഒത്തുതീർപ്പുണ്ടാക്കിയെന്നു വി.ടി.ബൽറാം എംഎൽഎ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. ആഭ്യന്തരമന്ത്രിയായിരിക്കെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഏറ്റവും ഫലപ്രദമായാണു ടിപി കേസ് അന്വേഷണം മുന്നോട്ടു കൊണ്ടു പോയതെന്നും ചെന്നിത്തല പറഞ്ഞു.

കോൺഗ്രസിന്റെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന് കിട്ടിയ പ്രതിഫലമാണ് സോളാർ റിപ്പോർട്ട് വിവാദമെന്നും ഇനിയെങ്കിലും കോൺഗ്രസ് അഡ്ജസ്റ്റ് മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നുമായിരുന്നു വി.ടി ബൽറാം പറഞ്ഞത്. കോൺഗ്രസ് നേതാക്കളെ സംബന്ധിച്ച് ടി.പി ചന്ദ്രശേഖരൻ കൊലപാതകത്തിന്റെ പിന്നിലെ ഗൂഢാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച് ഒത്തുതീർപ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി കണക്കാക്കിയാൽ മതി ഈ കേസെന്നായിരുന്നു ബൽറാമിന്റെ വിമർശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP