1 usd = 70.36 inr 1 gbp = 89.29 inr 1 eur = 79.79 inr 1 aed = 19.15 inr 1 sar = 18.76 inr 1 kwd = 231.70 inr

Aug / 2018
16
Thursday

വിമാനത്തിൽ വച്ച് പരിചയപ്പെട്ട വിനോദിനെ കെട്ടാൻ ജസീന്ത ജോർജ് ജ്യോതിയായി; ഇറ്റാലിയൻ പൗരത്വമുള്ള ഇറ്റലിയിൽ നേഴ്‌സുമായ ജ്യോതിക്ക് യൂറോപ്പിലും കേരളത്തിലും കോടികളുടെ സ്വത്തുക്കൾ; ഭർത്താവിനെ കൊന്ന വാർത്തയിൽ ഇടം പിടിച്ച മലയാളി നേഴ്‌സിന്റെ കഥ

October 11, 2015 | 08:48 AM IST | Permalinkവിമാനത്തിൽ വച്ച് പരിചയപ്പെട്ട വിനോദിനെ കെട്ടാൻ ജസീന്ത ജോർജ് ജ്യോതിയായി; ഇറ്റാലിയൻ പൗരത്വമുള്ള ഇറ്റലിയിൽ നേഴ്‌സുമായ ജ്യോതിക്ക് യൂറോപ്പിലും കേരളത്തിലും കോടികളുടെ സ്വത്തുക്കൾ; ഭർത്താവിനെ കൊന്ന വാർത്തയിൽ ഇടം പിടിച്ച മലയാളി നേഴ്‌സിന്റെ കഥ

സ്വന്തം ലേഖകൻ

മലപ്പുറം: ആസൂത്രണത്തിൽ വന്ന പിഴവാണ് ജ്യോതിക്ക് വിനയായത്. വളാഞ്ചേരിയിലെ വിനോദ്കുമാർ വധക്കേസിലെ മഖ്യപ്രതിയായ ജ്യോതി യഥാർത്ഥത്തിൽ ജസീന്തയാണ്. ഇറ്റാലിയൻ പൗരത്വമുള്ള ജസീന്ത ജോർജ്. തെളിവുകളില്ലാതെ ഭർത്താവിനെ വകവരുത്തുക. അതിന് ശേഷം ഇറ്റലിക്ക് വിമാനം കയറുക. അതായിരുന്നു ലക്ഷ്യം. എന്നാൽ പൊലീസിന്റെ സാങ്കേതിക മികവലൂന്നിയ അന്വേഷണം എല്ലാം പൊളിച്ചു. ദൃശ്യം സിനിമയെ വെല്ലുന്ന തരത്തിൽ കാര്യങ്ങൾ പ്ലാൻ ചെയ്ത ജ്യോതിയുടെ മോഹങ്ങൾ പൊളിഞ്ഞു. എല്ലാം പുറത്തായി. നീണ്ട പ്രണയത്തിനൊടുവിലെ വിവാഹം നൽകിയ മാനസിക പീഡനങ്ങളാണ് ജ്യോതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നതാണ് സത്യം

സാക്ഷികളോ പ്രത്യക്ഷ തെളിവുകളോ ഇല്ലാത്ത കേസിൽ മൊബൈൽ ഫോൺ കോളുകൾ ട്രാക്ക് ചെയ്താണ് കേസ് തെളിയിച്ചത്. കേസ് രജിസ്റ്റർ ചെയ്ത് 12 മണിക്കൂറിനുള്ളിലാണ് കൊച്ചിയിലെ വീട്ടിൽനിന്ന് മുഖ്യപ്രതിയായ മുഹമ്മദ് യൂസഫിനെ പൊലീസ് പിടികൂടിയത്. ഇതോടെ ജ്യോതിയുടെ പൊയ്മുഖം പൊളിഞ്ഞു. അതിന് മുമ്പ് തന്നെ പലതും സമ്മതിച്ചിരുന്നു. പിന്നെ എല്ലാം പുറത്തായി. പ്രണയിച്ച് വിവാഹിതരായ വിനോദും ജ്യോതിയും ഏതാനും വർഷമായി രമ്യതയിലായിരുന്നില്ല. വിനോദിന്റെ വഴിവിട്ട ബന്ധങ്ങളെച്ചൊല്ലിയായിരുന്നു കലഹം. കൊല്ലം കുണ്ടറ സ്വദേശിനിയായ ഇരുപത്തിയാറുകാരിയെ വിനോദ് ഗുരുവായൂരിലെ ഫ്‌ലാറ്റിൽ താമസിപ്പിച്ചിട്ടുള്ളതായും വിനോദിന് ഈ യുവതിയിൽ ഒരു കുട്ടിയുള്ളതായും ജ്യോതി അടുത്തിടെ അറിഞ്ഞു. യുവതി ഇപ്പോൾ ഗർഭിണിയുമാണ്. ഇതോടെ കൊല നടത്താൻ ജ്യോതിയെ തീരുമാനിക്കുകയായിരുന്നു.

ഇറ്റലിയിൽ നഴ്‌സായി ജോലി ചെയ്ത ജസീന്ത ജോർജ്, കൊച്ചിക്കാരൻ വിനോദ്കുമാറിന്റെ ജീവിതത്തിലേക്കെത്തിയത് ദീർഘകാലത്തെ പ്രണയത്തിനുശേഷമാണ്. സിനിമാ കഥയെ വെല്ലുന്ന പ്രണത്തിന് ഒടുവിൽ വിവാഹം. രണ്ടര പതിറ്റാണ്ട് മുൻപ് വിദേശയാത്രയ്ക്കിടെയാണു ജസീന്തയെ വിനോദ് പരിചയപ്പെടുന്നത്. തുടർന്നു ജസീന്ത മതംമാറി ജ്യോതിയായി. ഇരുവരും നിയമപ്രകാരം വിവാഹം ചെയ്തിട്ടില്ലെന്നാണ് സൂചന. ജസീന്തയുടെ സ്വത്തിൽ കണ്ണു വച്ച് നടന്ന വിനോദ് മറ്റ് സ്ത്രീകളുമായും ബന്ധം പുലർത്തി. ഇറ്റാലിയൻ പൗരത്വമുള്ള ജ്യോതിക്ക് കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ട്. ഇറ്റലിയിൽ കുടുംബസ്വത്ത്, എറണാകുളത്ത് ഏഴു ഫ്‌ലാറ്റുകളും റിസോർട്ടുകളും. ഇതിന് പുറമേയാണ് വിനോദിനൊപ്പമായി പിന്നീടുള്ള ബിസിനസ്. പിന്നീട് ഇരുവരും റിയൽ എസ്റ്റേറ്റ് മേഖലയിലേക്കും പാചകവാതക വിതരണ രംഗത്തേക്കും മുന്നേറുകയായിരുന്നു.

ഈ സ്വത്തിൽ വിനോദിനും പങ്കാളിത്തമുണ്ട്. ഇതെല്ലാം നഷ്ടമാകുമെന്ന് വിനോദിന്റെ പരസ്ത്രീബന്ധത്തെപ്പറ്റി അറിഞ്ഞ ജ്യോതി കരുതി. ഇരുവരും തമ്മിൽ തർക്കമായി. അതിനിടെയാണു ഗുരുവായൂരിലെ മറ്റൊരു യുവതിയുടെ കാര്യം അറിഞ്ഞത്. അതോടെ, വിനോദിനെ കൊല്ലാൻ തീരുമാനിച്ചു. വധിക്കാനുള്ള പദ്ധതി തയാറാക്കിയത് ജ്യോതി ഒറ്റയ്ക്കാണ്. ജ്യോതിയുടെ ഉടമസ്ഥതയിലുള്ള എറണാകുളത്തെ ഫ്‌ലാറ്റിൽ താമസിക്കുന്ന മുഹമ്മദ് യൂസഫിന്റെ സഹായമാണ് ജ്യോതി തേടിയത്. വിനോദ് പലപ്പോഴും എറണാകുളത്തെ ഫ്‌ലാറ്റിൽ മറ്റു സ്ത്രീകളുമായി എത്താറുണ്ടെന്ന് സമീപത്ത് താമസിച്ചിരുന്ന യൂസഫ്, ജ്യോതിയെ അറിയിച്ചിരുന്നു. ഇതിൽ പ്രകോപിതനായി യൂസഫിനെതിരെ വിനോദ് വ്യാജ മോഷണക്കേസ് കൊടുക്കുകയും യൂസഫിന്റെ മകന്റെ വിവാഹം മുടക്കുകയും ചെയ്തിരുന്നു. യൂസഫിനും വിനോദിനോട് പകയുണ്ടായി.

യൂസഫിനെ ഉപയോഗിച്ച് വിനോദിനെ വധിക്കാൻ ജ്യോതി ഇതിനു മുൻപും ശ്രമം നടത്തിയിരുന്നു. എറണാകുളത്തെ ഫ്‌ലാറ്റിൽവച്ച് സയനൈഡ് നൽകി കൊല്ലാനായിരുന്നു ആദ്യ തീരുമാനം. സയനൈഡ് കിട്ടാതിരുന്നതിനാൽ ശ്രമം ഉപേക്ഷിക്കേണ്ടിവന്നു. അതിന് ശേഷമാണ് ഇപ്പോഴത്തെ കൊലയിലേക്ക് കാര്യങ്ങൾ എത്തിയത്. വിനോദിനെ കൊലപ്പെടുത്താൻ രണ്ടു വെട്ടുകത്തികൾ സംഘടിപ്പിച്ചു. ഇതിലൊന്ന് കൊച്ചിയിലെ ഫ്‌ലാറ്റിലും മറ്റൊന്ന് വെണ്ടല്ലൂരിലെ വീട്ടിലും സൂക്ഷിച്ചു. കൊലപാതകദിവസം രാത്രി വളാഞ്ചേരിയിലെത്തിയ യൂസഫിനെ കാറിൽ ജ്യോതിയാണു വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയത്. കൃത്യം നിർവഹിച്ചതിനുള്ള പാരിതോഷികമായി വീട്ടിലുണ്ടായിരുന്ന 3.40 ലക്ഷം രൂപ നൽകിയാണ് ജ്യോതി യൂസഫിനെ യാത്രയാക്കിയത്.

തൊടുപുഴ സ്വദേശിയായ ജ്യോതി എന്ന ജസീന്ത ജോർജിന്റെ കുടുംബം ഇപ്പോൾ എടക്കരയിലാണ് താമസം. ഇറ്റലിയിൽ നേഴ്‌സായിരുന്ന ജസീന്തയെ 1990ലാണ് ഇറ്റലി സന്ദർശിക്കാനെത്തിയ വിനോദ്കുമാർ പരിചയപ്പെടുന്നത്. പിന്നീട് ഇവരുടെ ബന്ധം പ്രണയമായി മാറി. തന്നേക്കാൾ മൂന്ന് വയസ്സ് കൂടുതലുള്ള ജസീന്തയെ വിനോദ്കുമാർ ജീവിതപങ്കാളിയാക്കി. ആദ്യ പ്രസവത്തിലെ ആൺകുഞ്ഞും രണ്ടാമത്തെ പ്രസവത്തിലെ പെൺകുഞ്ഞും മരിച്ചു. മൂന്നാമത്തെ മകനാണ് ബംഗളൂരുവിലെ വിദ്യാർത്ഥിയായ രാഹുൽ. ഇറ്റലി പൗരത്വമുള്ള ജ്യോതി ഇടയ്ക്ക് ഇറ്റലിയിൽ പോകാറുണ്ട്. ജ്യോതി ഇറ്റലിയിൽ പോകുന്ന സമയത്താണ് അവരുടെ പേരിൽ എറണാകുളത്തുള്ള ഫ്‌ളാറ്റിൽ വിനോദ് മറ്റ് സ്ത്രീകളെ കൊണ്ടുവരുന്നത് അത്രേ. ഇത് ജ്യോതി അറിഞ്ഞതോടെ വിനോദ് മറ്റൊരു തന്ത്രവും കാട്ടി.

അത് മനസ്സിലാക്കിയ വിനോദ് ജ്യോതിയുടെ ലോക്കറിൽനിന്നും 30 പവൻ സ്വർണമെടുത്ത് വിറ്റ് ഇരിമ്പിളിയത്ത് സ്ഥലം വാങ്ങി. സ്വർണം എടുത്തത് യൂസഫാണെന്ന് പ്രചരിപ്പിച്ചു. യൂസഫിന്റെ മകന്റെ വിവാഹംവരെ മുടക്കുകയുംചെയ്തു. ഈ വൈരാഗ്യം യൂസഫിന് വിനോദിനോടുണ്ട്. അത് ജ്യോതി സമർഥമായി ഉപയോഗിക്കുകയായിരുന്നു. കൊലപാതകത്തിനുശേഷം ഇറ്റലിയിലേക്ക് കടന്ന് മകനോടൊപ്പം അവിടെ സ്ഥിരതാമസമാക്കാനായിരുന്നു ജ്യോതിയുടെ പദ്ധതി.

56 കോടിയോളം രൂപ വിനോദ്കുമാറിന്റെ പേരിൽ ആസ്തിയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ജ്യോതിയുടെ പേരിലും കോടികളുടെ ആസ്തിയുണ്ട്. വിനോദിന്റെ ആസ്തികളിൽ ഭൂരിഭാഗവും ജസീന്തയുടെ സമ്പാദ്യക്കരുത്തിൽ നേടിയതാണ്. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്തതിനാൽ വിനോദിന്റെ പുതിയ ബന്ധം പ്രയാസമാകുമെന്നും വിനോദ് സ്വത്ത് അവരുടെ പേരിലേക്ക് മാറ്റുമെന്ന് ഭയന്നുമാണ് ജ്യോതി കൊലപാതകം ആസൂത്രണം ചെയ്തത്

സ്വന്തം ലേഖകൻ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
തമിഴ് നാട്ടിലും കർണാടകത്തിലും ആന്ധ്രയിലും പെയ്യാത്ത മഴയെന്ത് കേരളത്തിൽ മാത്രം? 18 മലകളുടെ അധിപനായ ധർമ്മശാസ്താവ് അതിന്റെ പരിശുദ്ധിക്കു കളങ്കം വരുത്തുവാൻ ശ്രമിച്ച അവിശ്വാസികൾക്ക് നൽകുന്ന മുന്നറിയിപ്പാണ് ഈ പെരുമഴ; 18 തികഞ്ഞ സ്ത്രീകളെ കയറ്റാൻ ശ്രമിക്കുന്നവരോട് അയ്യപ്പൻ പറയുന്നത് ആരും തന്നെ കാണാൻ വരേണ്ട എന്നാണ്; ശബരിമല ക്ഷേത്രത്തിൽ ചടങ്ങുകൾ പോലും മുടങ്ങിയതോടെ സ്ത്രീ പ്രവേശന വിഷയം ആയുധമാക്കി വിശ്വാസികൾ; തന്ത്രിക്ക് പോലും എത്താനാകാത്ത അവസ്ഥ സോഷ്യൽ മീഡിയ ചർച്ചയാക്കുമ്പോൾ
സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു; ദുരിത പെയ്ത്തിൽ മുങ്ങി കേരളം; മഴക്കെടുതിയിൽ 28 മരണം; 13 ജില്ലകളിൽ നാളെ അവധി; ഓണ പരീക്ഷ മാറ്റി; 34 ഡാമുകൾ തുറന്നതോടെ നിറഞ്ഞു കരകവിഞ്ഞ് നദികൾ; വെള്ളപ്പൊക്കം നിയന്ത്രാണാതീതമായതോടെ കൂടുതൽ കേന്ദ്രസേന എത്തി; മലയോര മേഖലയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും വ്യാപകം; പ്രളയദുരിതത്തിൽ എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി; ഏറെ ആശങ്കയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടിയാക്കി ഉയർത്തിയത് ചരിത്രത്തിൽ ആദ്യമായി; ഡാമിന്റെ സംഭരണശേഷിയുടെ പരമാവാധിയിൽ എത്തിച്ച തമിഴ്‌നാട് നീക്കം കേരളത്തെ കടുത്ത ആശങ്കയിലാക്കുന്നു; 60 വർഷം മാത്രം കാലാവധി നിശ്ചയിച്ച് ബ്രിട്ടീഷുകാർ പണിത അണക്കെട്ടിന് 116 വർഷം ആയിട്ടും ഒരു പ്രശ്‌നവും ഇല്ലെന്ന് വരുത്താൻ അവസരം തേടിയത് സംസ്ഥാനം വെള്ളപ്പൊക്ക ദുരിതത്തിന്റെ മൂർദ്ധന്യത്തിൽ നിൽക്കവേ; കേരളത്തിലെ ജനലക്ഷങ്ങളുടെ ജീവൻ വെച്ച് തമിഴ്‌നാടിന്റെ ഞാണിന്മേൽ കളി
പ്രളയ താണ്ഡവത്തിൽ വിറച്ച് കേരളം; മുല്ലപ്പെരിയാർ നിറഞ്ഞു കവിഞ്ഞതോടെ പുലർച്ചെ രണ്ട് മണിക്ക് ഡാം തുറന്നത് ഇടുക്കിയിലേക്കുള്ള നീരൊഴുക്ക് കൂട്ടി; ചെറുതോണി അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം പെരിയാറിലേക്ക്; ആലുവയിൽ വൻ പ്രതിസന്ധി; നെടുമ്പാശ്ശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു; വയനാടും കോഴിക്കോട്ടെ മലയോരവും മൂന്നാറും പൂർണ്ണമായും ഒറ്റപ്പെട്ടു; കുട്ടനാട് പ്രതിസന്ധി അതിരൂക്ഷം; തിരുവനന്തപുരത്തും ആഞ്ഞുവീശി കാലവർഷം; പേമാരിയിൽ 7 ജില്ലകളിൽ റെഡ് അലർട്ട്
റൺവേയിൽ കയറിയ വെള്ളം നീക്കാൻ സാധിക്കുന്നില്ല; നെടുമ്പാശ്ശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു; വെള്ളപ്പൊക്കം നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയിലാണു കാര്യങ്ങളെന്ന് അധികൃതർ; വിമാനങ്ങൾ മറ്റിടങ്ങളിലേക്ക് വഴിതിരിച്ചു വിടും; നാട്ടിലേക്ക് തിരിക്കാൻ മുൻകൂട്ടി ടിക്കറ്റെടുത്ത പ്രവാസികൾ അടക്കം കടുത്ത ദുരിതത്തിൽ
പേളിയെ മലർത്തിയടിക്കാൻ ശ്രമിച്ച് രഞ്ജിനി; അരിസ്റ്റോയുടെ പൊസസ്സീവ്‌നെസ് പേളിക്ക് വിനയായി തീരുമെന്ന് രഞ്ജിനിയുടെ പ്രകടനം; ' പേളിക്ക് തന്നോട് പ്രണയമുള്ളതായി തോന്നിയിരുന്നു, അതേക്കുറിച്ച് മനസിലായതിൽ പിന്നെയാണ് താൻ വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടതെന്നും ' അരിസ്റ്റോ സുരേഷ്; ബിഗ് ബോസിൽ സംഭവിക്കുന്നത് നാടകീയ രംഗങ്ങൾ
വിമാനങ്ങൾക്കു അടിതെറ്റുന്നതു നെടുമ്പാശേരിയിൽ തുടർക്കഥ; പലപ്പോഴും ദുരന്തം വഴി മാറുന്നത് ഭാഗ്യത്തിന്റെ ചിറകിലേറി; വിമാനങ്ങൾ അടിക്കടി തെന്നി നീങ്ങുമ്പോഴും എല്ലാം ഭദ്രമെന്നു പറഞ്ഞ് അധികൃതർ; മഴയും കാറ്റും വിമാനത്താവളത്തെ വട്ടമിട്ടു പറക്കുമ്പോൾ ഡയറക്ടർ ജനറലിന്റെ മുന്നറിയിപ്പിന് പുല്ലുവില; സുരക്ഷയിൽ ഇന്ത്യൻ എയർപോർട്ടുകൾ കൂടുതൽ പിന്നിലേക്ക്
പ്രസംഗിച്ചു കൊണ്ടിരുന്ന മോഹൻലാലിനെ 'വെടി വെക്കാൻ' നടൻ അലൻസിയറിന്റെ ശ്രമം; ഈർഷ്യ മറച്ചുവെക്കാതെ മോഹൻലാൽ പ്രസംഗം തുടർന്നപ്പോൾ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചു സ്‌റ്റേജിലിരുന്ന മന്ത്രി എ കെ ബാലൻ; ഗൗരവം ചോർത്താൻ മുഖ്യമന്ത്രി ചിരിച്ചെങ്കിലും ആർക്കും തമാശ തോന്നിയില്ല; വിരലുകൾ തോക്കുപോലെ ആ്ക്കിയുള്ള വെടിക്ക് ശേഷം സ്‌റ്റേജിലെത്തിയ നടനെ തടഞ്ഞു പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും: ചലച്ചിത്ര അവാർഡ്ദാന ചടങ്ങിൽ ഇന്നലെ നടന്നത് നാടകീയ രംഗങ്ങൾ
മോഹൻലാലിനെ 'വെടി വെക്കാൻ' ശ്രമിച്ച നടൻ അലൻസിയറിനെ എഎംഎംഎയിൽ നിന്നും പുറത്താക്കിയേക്കും; താരസംഘടനയുടെ അധ്യക്ഷനെ പൊതുവേദിയിൽ പരസ്യമായി അധിക്ഷേപിച്ചത് വെച്ചു പൊറുപ്പിക്കില്ലെന്ന് ഭാരവാഹികൾ; കാരണം കാണിക്കൽ നോട്ടീസ് നൽകി നടപടി സ്വീകരിക്കാൻ നീക്കം; സ്റ്റേജിലേക്ക് കൈചൂണ്ടിയതാണെന്നും മോഹൻലാലിനെതിരെ 'കൈതോക്ക്' പ്രയോഗിച്ചിട്ടില്ലെന്നും വിശദീകരിച്ച് അലൻസിയറും
സഹപാഠികളും ബന്ധുക്കളുമായ ഡോക്ടർമാരുടെ മരണകാരണം അമിത ഡോസിലുള്ള മരുന്നുപയോഗം; അനസ്‌തേഷ്യാ സ്‌പെഷ്യലിസ്റ്റുകളുടേത് ആത്മഹത്യയെന്ന പ്രാഥമിക നിഗമനം; യുവതി ഗർഭിണിയെന്നും സ്ഥിരീകരണം; കുടുംബാംഗങ്ങളെ മൊഴി എടുത്ത് തുമ്പുണ്ടാക്കാൻ മനാമാ പൊലീസ്; ഡോ ഇബ്രാഹിം റാവുത്തരുടേയും ഡോ ഷംലീന മുഹമ്മദ് സലിമിന്റേയും മരണത്തിലെ പൊരുൾ തേടി അന്വേഷണം
ഇടയനോടൊപ്പം ഒരു ദിവസം എന്ന പേരിൽ പ്രാർത്ഥന നടത്തിയും മെത്രാൻ കന്യാസ്ത്രീകളെ പീഡിപ്പിച്ചു; ഒരു ദിവസം എന്ന് പറഞ്ഞാൽ രാത്രിയും ഉൾപ്പെടുമെന്ന് പറഞ്ഞ് അരമനയിലേക്ക് അർദ്ധരാത്രിയും കന്യാസ്ത്രീകളെ വിളിപ്പിച്ചു; പ്രലോഭനങ്ങളിൽ വീഴാത്ത ജലന്ധർ മഠത്തിലെ കന്യാസ്ത്രീകളും പീഡകനെതിരെ മൊഴി കൊടുത്തതോടെ നാണക്കേട് കൊണ്ട് തല താഴുന്നുന്നത് സംരക്ഷിക്കാൻ ശ്രമിച്ച കത്തോലിക്കാ സഭ; കുമ്പസാര രഹസ്യത്തിന് പിന്നാലെ പ്രാർത്ഥനാലയവും ലൈംഗിക ചൂഷണത്തിന് ഉപയോഗിക്കുമ്പോൾ ആശങ്കയോടെ വിശ്വാസികൾ
ആന്റണി പെരുമ്പാവൂർ വേശ്യാലയം നടത്തുന്നത് മോഹൻലാലിന്റെ അറിവോടെയെന്ന വ്യാജ പ്രചരണത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റി; പെങ്ങന്മാർക്കെതിരെ കുരച്ചാൽ എസ് എഫ് ഐയെ തകർക്കുമെന്ന് വീമ്പു പറഞ്ഞ് താരമായി; പച്ചത്തെറിയുമായി പരിവാറുകാരെ ആക്രമിച്ചു പുരോഗമന വേഷം കെട്ടി; സൈബർ ഗുണ്ടായിസത്തിന്റെ ഉസ്താദായ കോട്ടയത്തെ വ്യാജ മാധ്യമ പ്രവർത്തകയുടെ ശിങ്കിടിയായി തിളങ്ങി; മയക്കുമരുന്ന് കൈവശം വച്ചതിന് പൊലീസ് പൊക്കിയ 'ആക്കിലപ്പറമ്പൻ' സോഷ്യൽ മീഡിയയിലെ വൈറലുകളുടെ സൃഷ്ടാവ്
തമിഴ് നാട്ടിലും കർണാടകത്തിലും ആന്ധ്രയിലും പെയ്യാത്ത മഴയെന്ത് കേരളത്തിൽ മാത്രം? 18 മലകളുടെ അധിപനായ ധർമ്മശാസ്താവ് അതിന്റെ പരിശുദ്ധിക്കു കളങ്കം വരുത്തുവാൻ ശ്രമിച്ച അവിശ്വാസികൾക്ക് നൽകുന്ന മുന്നറിയിപ്പാണ് ഈ പെരുമഴ; 18 തികഞ്ഞ സ്ത്രീകളെ കയറ്റാൻ ശ്രമിക്കുന്നവരോട് അയ്യപ്പൻ പറയുന്നത് ആരും തന്നെ കാണാൻ വരേണ്ട എന്നാണ്; ശബരിമല ക്ഷേത്രത്തിൽ ചടങ്ങുകൾ പോലും മുടങ്ങിയതോടെ സ്ത്രീ പ്രവേശന വിഷയം ആയുധമാക്കി വിശ്വാസികൾ; തന്ത്രിക്ക് പോലും എത്താനാകാത്ത അവസ്ഥ സോഷ്യൽ മീഡിയ ചർച്ചയാക്കുമ്പോൾ
ഇടുക്കിയിൽ അഞ്ച് ഷട്ടറുകളും തുറന്നിട്ടും വെള്ളം കുതിച്ചുയരുന്നു; തുറന്നു വിടുന്ന വെള്ളത്തിന്റെ ഒഴുക്ക് കൂട്ടിയാലും ഒരു മാറ്റവും ഉണ്ടാകുകയില്ല; ജലനിരപ്പ് പരമാവധിയിലെത്തിയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ അധികൃതർ; ചെറുതോണിയടക്കം ഒട്ടേറെ സ്ഥലങ്ങൾ വെള്ളത്തിലായി; മുല്ലപ്പരിയാറിൽ എന്ത് സംഭവിക്കുന്നുവെന്ന് ആർക്കും ഒരു നിശ്ചയവുമില്ല; ഒഴിവാക്കുന്നതിന്റെ പരമാവധി പുറത്ത് വിടുന്നതോടെ സമ്പൂർണ്ണമായി മുങ്ങുമെന്ന് ഭയന്ന് ആലുവയും കാലടിയും
'ഇടയനോടൊപ്പം ഒരു ദിവസം' തുടങ്ങിയത് 2014ൽ; 18 കന്യാസ്ത്രീകൾ തിരുവസ്ത്രം ഊരിയത് 'എ ഡേ വിത്ത് ഷെപ്പേഡ്' പ്രാർത്ഥനയ്ക്കിടെ മോശം അനുഭവം ഉണ്ടായപ്പോൾ; സ്വകാര്യമായി ചോദിച്ചപ്പോൾ സത്യം പറഞ്ഞ് മുഴുവൻ കന്യാസ്ത്രീകളും; ക്യാമറയ്ക്ക് മുന്നിൽ മൊഴിയെടുത്തപ്പോൾ ബിഷപ്പിനെ പുണ്യാളനാക്കി രണ്ടു പേരും; മഠത്തിലെ കംപ്യൂട്ടറുകളിലെ ഡിജിറ്റൽ തെളിവുകളും ബിഷപ്പിനെതിര്; ഇനി വേണ്ടത് ബെഹ്‌റയുടെ അനുമതി മാത്രം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അഴിയെണ്ണാതിരിക്കാൻ നെട്ടോട്ടത്തിൽ
പ്രസംഗിച്ചു കൊണ്ടിരുന്ന മോഹൻലാലിനെ 'വെടി വെക്കാൻ' നടൻ അലൻസിയറിന്റെ ശ്രമം; ഈർഷ്യ മറച്ചുവെക്കാതെ മോഹൻലാൽ പ്രസംഗം തുടർന്നപ്പോൾ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചു സ്‌റ്റേജിലിരുന്ന മന്ത്രി എ കെ ബാലൻ; ഗൗരവം ചോർത്താൻ മുഖ്യമന്ത്രി ചിരിച്ചെങ്കിലും ആർക്കും തമാശ തോന്നിയില്ല; വിരലുകൾ തോക്കുപോലെ ആ്ക്കിയുള്ള വെടിക്ക് ശേഷം സ്‌റ്റേജിലെത്തിയ നടനെ തടഞ്ഞു പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും: ചലച്ചിത്ര അവാർഡ്ദാന ചടങ്ങിൽ ഇന്നലെ നടന്നത് നാടകീയ രംഗങ്ങൾ
ഒരുമിച്ച് ഒൻപത് വർഷം ജീവിച്ചെന്ന് പറഞ്ഞ് ഗോപീസുന്ദർ പോസ്റ്റ് ചെയ്തത് കാമുകിയും ഗായികയുമായ അഭയ ഹിരൺമയിക്കൊപ്പം ഉള്ള ഫോട്ടോ! കണ്ടോ ഇയാൾ നാട്ടുകാരെ തെറ്റിധരിപ്പിക്കുന്നതെന്ന് ചോദിച്ച് ഭാര്യ പ്രിയയുടെ പോസ്റ്റ് പിന്നാലെ! മലയാളത്തിലെ ഹിറ്റ് സംഗീത സംവിധായകന്റെ യഥാർത്ഥ ജീവിത പങ്കാളി ആരെന്ന് തർക്കിച്ച് സോഷ്യൽ മീഡിയ
ജെസ്‌ന കേരളത്തിന് പുറത്ത് ജീവിച്ചിരിക്കുന്നു; മുക്കൂട്ടുതറയിൽ നിന്നുള്ള തിരോധാനം ആസൂത്രിതം; കണ്ടെന്ന കഥകൾ അന്വേഷണം വഴി തെറ്റിക്കാനുള്ള നീക്കത്തിന്റെ ഭാഗം; മടിവാളയിലെ ആശ്രയഭവനിൽ കണ്ടുവെന്ന പ്രചാരണത്തിന് പിന്നിൽ ഒന്നാന്തരം തിരക്കഥ; മറുനാടൻ മുൻപ് സൂചിപ്പിച്ച വഴിയിലൂടെ പൊലീസിന്റെ അന്വേഷണ സംഘം നീങ്ങുമ്പോൾ പുറത്തു വരുന്ന സൂചനകളെല്ലാം ഇനി ജെസ്‌നയിലേക്ക് അധികദൂരമില്ലെന്ന് തന്നെ
സിനിമ മോഹം തലയ്ക്ക് പിടിച്ച ശ്രീകുമാർ മേനോൻ മാസം ഒരുകോടി രൂപ വരുമാനം ഉണ്ടായിരുന്ന സ്വന്തം സ്ഥാപനത്തെ കൈവിട്ടു; കല്യാണുമായി തെറ്റിയതോടെ വരുമാനം നിലച്ച ശ്രീകുമാറിന്റെ പുഷ് കടം കയറി പാപ്പർ ഹർജിയിൽ വരെ എത്തി; ശമ്പളം പോലും ലഭിക്കാതായതോടെ ജീവനക്കാരെല്ലാം സ്ഥലം വിട്ടു; രണ്ടാമൂഴം ഉറപ്പില്ലാതിരിക്കെ ഒടിയൻ കൂടി പൊളിഞ്ഞാൽ എന്താകുമെന്ന് അറിയാതെ ദിലീപ്-മഞ്ജു തർക്കത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ
ചൂടുണ്ടെന്ന് അറിയാതെയാ അമ്മ ഗ്യാസിന് മുകളിൽ വച്ച ചട്ടുകം കാലിൽ വച്ചത്; കാലു വേദനിച്ചപ്പോ അമ്മ തേൻ പുരട്ടി തന്നിട്ട് ആരോടും പറയല്ലേ എന്ന് പറഞ്ഞു; അടിക്കുകയും പിച്ചുകയും ചെയ്യുമെങ്കിലും അമ്മയോടെനിക്ക് ദേഷ്യമൊന്നുമില്ല; കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച രണ്ടാം ക്ലാസ്സുകാരിയുടെ മൊഴിയിൽ പൊലീസും കരഞ്ഞു
അരുൺ ഗോപിയും ടോമിച്ചൻ മുളകുപാടവും ചേർന്ന് മലയാളികളെ മുഴുവൻ ഒറ്റ ദിവസം കൊണ്ട് വിഡ്ഢികളാക്കിയോ? പ്രണവ് മോഹൻലാൽ സിനിമയുടെ പ്രമോഷനായി ഒരുക്കിയ നാടകം ആയിരുന്നു ഹനയുടെ മീൻ വില്പനയെന്ന് ആരോപിച്ച് തെളിവുകൾ നിരത്തി അനേകം പേർ; സിനിമക്കാർ കുഴിച്ച കുഴിയിൽ മാതൃഭൂമി ലേഖകൻ ഒറ്റയ്ക്ക് വീഴുകയും പിന്നാലെ മനോരമ മുതൽ മറുനാടൻ വരെ സർവ്വ മാധ്യമങ്ങളും ഒരുമിച്ച് വീഴുകയും ചെയ്തെന്ന് വാദിച്ച്‌ സോഷ്യൽ മീഡിയ
ഗണേശിന്റെ 'ഇടവേളക്കളി' വേണ്ടെന്ന് തറപ്പിച്ച് പറഞ്ഞ് മോഹൻലാൽ; പത്തനാപുരത്തെ എതിരാളിയെ ഒപ്പം നിർത്തി ശുദ്ധീകരണം; ഇനി ജഗദീഷിന് കൂടുതൽ റോൾ; ഡബ്ല്യൂസിസിയെ തകർക്കാൻ വനിതാ സെൽ ഉണ്ടാക്കുന്നത് മഞ്ജു വാര്യരുടെ മനസ്സറിഞ്ഞ്; പൃഥ്വിരാജിനെ ഒപ്പം നിർത്താൻ ഭേദഗതികൾ; ചട്ടങ്ങൾ മാറ്റി ദിലീപിനെ സംഘടനയ്ക്ക് പുറത്ത് നിർത്തും; താരസംഘടനയിൽ ഒടുവിൽ ലാൽ പിടിമുറുക്കുമ്പോൾ
മോഹൻലാലിനെ 'വെടി വെക്കാൻ' ശ്രമിച്ച നടൻ അലൻസിയറിനെ എഎംഎംഎയിൽ നിന്നും പുറത്താക്കിയേക്കും; താരസംഘടനയുടെ അധ്യക്ഷനെ പൊതുവേദിയിൽ പരസ്യമായി അധിക്ഷേപിച്ചത് വെച്ചു പൊറുപ്പിക്കില്ലെന്ന് ഭാരവാഹികൾ; കാരണം കാണിക്കൽ നോട്ടീസ് നൽകി നടപടി സ്വീകരിക്കാൻ നീക്കം; സ്റ്റേജിലേക്ക് കൈചൂണ്ടിയതാണെന്നും മോഹൻലാലിനെതിരെ 'കൈതോക്ക്' പ്രയോഗിച്ചിട്ടില്ലെന്നും വിശദീകരിച്ച് അലൻസിയറും
സഹപാഠികളും ബന്ധുക്കളുമായ ഡോക്ടർമാരുടെ മരണകാരണം അമിത ഡോസിലുള്ള മരുന്നുപയോഗം; അനസ്‌തേഷ്യാ സ്‌പെഷ്യലിസ്റ്റുകളുടേത് ആത്മഹത്യയെന്ന പ്രാഥമിക നിഗമനം; യുവതി ഗർഭിണിയെന്നും സ്ഥിരീകരണം; കുടുംബാംഗങ്ങളെ മൊഴി എടുത്ത് തുമ്പുണ്ടാക്കാൻ മനാമാ പൊലീസ്; ഡോ ഇബ്രാഹിം റാവുത്തരുടേയും ഡോ ഷംലീന മുഹമ്മദ് സലിമിന്റേയും മരണത്തിലെ പൊരുൾ തേടി അന്വേഷണം