1 usd = 72.24 inr 1 gbp = 94.44 inr 1 eur = 85.02 inr 1 aed = 19.67 inr 1 sar = 19.29 inr 1 kwd = 238.52 inr

Sep / 2018
23
Sunday

നാട്ടിൽ സാധാരണ ഉണ്ടാകുന്ന പിണക്കങ്ങളും പ്രശ്‌നങ്ങളുമേ അമ്മയുമായുള്ളൂ; ലക്ഷങ്ങൾ കടമായപ്പോൾ വീടുവരെ വിൽക്കേണ്ട സാഹചര്യത്തിൽ നാടുവിട്ടുപോയ അമ്മ ഗൾഫിൽ ജോലി ചെയ്ത് ജീവിക്കുന്നതിൽ അഭിമാനം; തന്നെ മോശമാക്കാൻ ശ്രമിക്കുമ്പോഴും അമ്മയോട് സ്‌നേഹമേയുള്ളൂവെന്നും മടങ്ങിവരവിനായി കാത്തിരിക്കുകയാണെന്നും കൈരളി അവാർഡ് ജേതാവ് വരുൺ ചന്ദ്രന്റെ മറുപടി

June 13, 2017 | 03:05 PM IST | Permalink



നാട്ടിൽ സാധാരണ ഉണ്ടാകുന്ന പിണക്കങ്ങളും പ്രശ്‌നങ്ങളുമേ അമ്മയുമായുള്ളൂ; ലക്ഷങ്ങൾ കടമായപ്പോൾ വീടുവരെ വിൽക്കേണ്ട സാഹചര്യത്തിൽ നാടുവിട്ടുപോയ അമ്മ ഗൾഫിൽ ജോലി ചെയ്ത് ജീവിക്കുന്നതിൽ അഭിമാനം; തന്നെ മോശമാക്കാൻ ശ്രമിക്കുമ്പോഴും അമ്മയോട് സ്‌നേഹമേയുള്ളൂവെന്നും മടങ്ങിവരവിനായി കാത്തിരിക്കുകയാണെന്നും കൈരളി അവാർഡ് ജേതാവ് വരുൺ ചന്ദ്രന്റെ മറുപടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നാട്ടിൽ വീടുകളിൽ സാധാരണ ഉണ്ടാകുന്ന പിണക്കം മാത്രമേ തന്റെ അമ്മ നാടുവിടുന്നതിൽ കലാശിച്ച കാരണമായുള്ളൂവെന്നു യുവ സംരംഭകനും കൈരളി ചാനൽ പുരസ്‌കാര ജേതാവുമായ വരുൺ ചന്ദ്രൻ. പുരസ്‌കാരം സ്വീകരിച്ചുകൊണ്ടു വരുൺ ചന്ദ്രൻ നടത്തിയ പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങൾ പച്ചക്കള്ളമാണെന്നും താനാണ് വരുണിനെ വളർത്തിയതെന്നും പറഞ്ഞ് മാതാവ് ഗീത രംഗത്തെത്തിയിരുന്നു. മറുനാടൻ മലയാളിയിലൂടെയായിരുന്നു ഗീതയുടെ വെളിപ്പെടുത്തൽ. അതിനു മറുപടിയായാണ് വരുൺ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്.

വരുണിന്റെ പോസ്റ്റിന്റെ പൂർണരൂപം:

എനിക്കൊരു സംരംഭക അവാർഡ് കിട്ടിയിരുന്നു. ഞാൻ വളർന്ന സാഹചര്യവും, കൂപ്പു തൊഴിലാളിയായ എന്റെ അച്ഛനെ പറ്റിയും ആ പരിപാടിയുടെ ആമുഖത്തിൽ പരാമർശിച്ചപ്പോൾ എന്റെ കുടുംബത്തെപ്പറ്റി സംസാരിക്കാനാണ് എനിക്ക് തോന്നിയത്. ഒരുപാടുപേർക്ക് എന്റെ ജീവിത യാത്ര മനസ്സുണർവ്വുണ്ടാക്കി. ചുരുക്കം ചിലർക്ക് മതിപ്പുളവാക്കിയില്ല, എന്റെ രാഷ്ട്രീയ അനുഭാവം കാരണം ഏതാനും പേർക്ക് എതിപ്പുമുണ്ടായി. അങ്ങിനെ ധാരാളം കമ്മന്റുകൾ ചർച്ച ചെയ്യപ്പട്ടു. ഇപ്പോൾ ഒരു ഓൺലൈൻ പത്രം എന്റെ അമ്മയുടെ സാഹചര്യങ്ങൾ ന്യുസ് ആക്കാൻ ശ്രമിക്കുന്നു. വളരെ പിന്നോക്കാവസ്ഥയിലുള്ള ഒരു ഗ്രാമീണ സാഹചര്യത്തിൽ ഒരു സാധാരണ കുടുംബത്തിൽ ഉണ്ടാവുന്ന പിണക്കങ്ങളും, പ്രശ്‌നങ്ങളും, കടങ്ങളും ഒക്കെയായിരുന്നു എന്റെ കുടുംബ സാഹചര്യം. പലിശയ്ക്കു പൈസ വാങ്ങി നാട്ടിൽ ചില്ലറ വ്യാപാരമൊക്കെ നടത്താൻ ശ്രമിച്ച എന്റെ അമ്മയ്ക്ക് ധാരാളം കടം ഉണ്ടായി. ലക്ഷങ്ങൾ കടമായപ്പോൾ ആകെയുള്ള വീടു വരെ വിൽക്കേണ്ട സാഹചര്യത്തിൽ കുടുംബത്തുണ്ടായ പിണക്കത്തിലാണ് എന്റെ അമ്മ നാടു വിട്ടു പോകുന്നത്. തന്റേടിയും, ധൈര്യശാലിയുമായ എന്റെ അമ്മ ഗൾഫ് രാജ്യത്ത് ജോലി ചെയ്ത് അഭിമാനത്തോടെ ജീവിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഇത് സാധാരണ എല്ലാ വീടുകളിലുള്ളതുപോലെ എന്റെ കുടുംബ പ്രശ്‌നമാണ്. അതിനെ വിറ്റു കാശാക്കി എന്നെ തേജോവധം ചെയ്യാതെ മുത്തശ്ശിമാരും, ചെറുമക്കളും എല്ലാവരുമുള്ള എന്റെ കുടുംബത്തേക്ക് ആ അമ്മയെ പിണക്കം തീർത്ത് എത്തിക്കാൻ ആ മാധ്യമ സുഹൃത്ത് ശ്രമിച്ചിരുന്നെങ്കിൽ എനിക്കേറ്റവും വലിയ ജീവിത വിജയമാവുമായിരുന്നു. ഞാൻ പറഞ്ഞിട്ടുള്ള എന്റെ കാര്യങ്ങൾ സത്യം മാത്രമാണ്. സ്വന്തം മക്കൾ നന്നായി വരുമ്പോൾ പിണക്കങ്ങൾ മറന്ന് കുടുംബത്തേക്കെത്താൻ തോന്നാതെ ഓൺലൈൻ പത്രത്തിൽ വിളിച്ച് കുടുംബ പ്രശ്‌നങ്ങൾ വിവരിച്ച് സ്വന്തം മകനെ മോശക്കാരനാക്കാൻ വെംബുന്ന എന്റെ അമ്മയോട് എനിക്കു സ്‌നേഹമേയുള്ളൂ. ഞങ്ങളെല്ലാവരും സർവ്വതും നിവേദിച്ച് കാത്തിരിക്കുന്നു, അമ്മയുടെ മടങ്ങി വരവിനായി. Truth prevails.
എന്നെ വ്യക്തിപരമായി ഇഷ്ടപെടാത്തവർ, എന്റെ രാഷ്ട്രീയ അനുഭാവം എതിർക്കുന്നവർ, എന്റെ സംരംഭത്തിൽ ഒത്തു ചേരാൻ പറ്റാതിരുന്നവർ മനസ്സിലാക്കുക ഇത് എന്റെ കുടുംബ പ്രശ്‌നമാണ്. നിങ്ങളെപ്പോലെ ഞാനും സാധാരണ വീട്ടു പ്രശ്‌നങ്ങൾ ഒക്കെയുള്ള ഒരു മകനാണ്, ഒരു സഹോദരനാണ്, ഒരു ചെറിയച്ഛനാണ്, ഒരു ഭർത്താവാണ്, ഒരു ജോലിക്കാരനാണ്, മുത്തശ്ശിമാരും കുട്ടികളുമൊക്കെയുള്ള ഒരു കുടുംബത്തിന്റെ അന്നദാതാവാണ്. The reference linking this news is 'highly libelous, scandalous, false, defamatory, malicious and irresponsible statements' and its publication has tarnished the image and goodwill of my loving mother.

വരുണിന്റെ അമ്മയെക്കുറിച്ചു മറുനാടൻ ഇന്നലെ നൽകിയ റിപ്പോർട്ട് ഇങ്ങനെ

ഷാപ്പ് നടത്താനെത്തിയ ബാലചന്ദ്രനുമായി പതിനഞ്ചാം വയസിൽ വിവാഹം

വരുണിന്റെ അച്ഛൻ ബാലചന്ദ്രൻ ഷാപ്പ് നടത്താനാണ് ഞങ്ങളുടെ വന്നതാണ്. അങ്ങനെയാണ് പരിചയപ്പെട്ടത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണു ബാലചന്ദ്രനുമായുള്ള കല്യാണം. അതു കഴിഞ്ഞും കഴിഞ്ഞ് ആറുമാസം സ്‌കൂളിൽ പോയി. എസ്എസ്എൽസി പരീക്ഷയെഴുതുമ്പോൾ ആറുമാസം ഗർഭിണിയാണ്. അമ്മായിയമ്മ വലിയ പ്രശ്‌നമായിരുന്നു. എന്നും അടിയും ബഹളവുമായിരുന്നു. കുറേക്കാലം സഹിച്ചു. കുട്ടികളുണ്ടായിക്കഴിഞ്ഞു കാലം കടന്നുപോകുമ്പോൾ സഹിക്കാൻ വയ്യാതായി. അപ്പോൾ എന്റെ അമ്മാവൻ എന്റെ കൈയിൽനിന്നു നാലഞ്ചു പവൻ സ്വർണം വാങ്ങി 10 സെന്റ് പുതിയ സ്ഥലം വാങ്ങി പുല്ലു മേഞ്ഞു പുതിയ വീടു വച്ചു. അവിടേക്ക് താമസം മാറി.

ഭർത്താവ് അമ്മയുടെ കൂടെ നിന്നു. എന്നും പ്രശ്‌നമായിരുന്നു. അങ്ങനെ സമുദായത്തിൽ പലപ്പോഴും ബന്ധം ഒഴിയാൻ ആവശ്യപ്പെട്ടു. അമ്മായിയമ്മ ഒരാളെ നിർത്തി ഞാൻ താമസിക്കുന്നതിന്റെ അടുത്തു ചാരായവിൽപന നടത്തി. അതിൽനിന്നു കിട്ടുന്ന പണമാണ് ചെലവിനായി തന്നിരുന്നത്. അതു നാണക്കേടായപ്പോൾ അമ്മാവൻ ജംഗ്ഷനിൽ പുതിയ സ്ഥലം വാങ്ങിതന്നു. അവിടെ കച്ചവടം ചെയ്താണ് മക്കളെ പഠിപ്പിച്ചത്. കൂടൽ എന്ന സ്ഥലത്താണ് ഇംഗ്ലീഷ് മീഡിയം ഉണ്ടായിരുന്നത്. അവിടെക്കൊണ്ടുപോയി മക്കളെ ചേർത്തു. തന്നോട് ചോദിക്കാതെയാണു കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിൽ ചേർത്തു എന്നു പറഞ്ഞു പ്രശ്‌നമുണ്ടാക്കി. എന്നും വൈകിട്ട് വീട്ടിൽ വന്നു ബഹളമുണ്ടാക്കും.

വരുണിന്റെ അച്ഛനു പലയിടത്തും ബന്ധങ്ങളും കുട്ടികളും

അയാൾ വലിയ പ്രശ്‌നക്കാരനായിരുന്നു. പല സ്ഥലത്തു ബന്ധങ്ങളുണ്ടായിരുന്നു. കുട്ടികളുമുണ്ട്. ചാരായം വാറ്റുന്നിടത്തു വിറകുമായി വരുന്ന സ്ത്രീകളുമായായിരുന്നു ബന്ധം. ഇതൊക്കെ ഞാൻ സഹിച്ചു നിന്നു. വീട്ടിലെയും കുട്ടികളുടെയും കാര്യങ്ങൾ ഒന്നും നോക്കില്ലായിരുന്നു. എല്ലാം എന്റെ തലയിലായിരുന്നു. ഞങ്ങളുടെ നാട്ടിലേക്ക് ബസില്ലായിരുന്നു. നിരത്തുപാറവരെയായിരുന്നു ബസുണ്ടായിരുന്നത്. അന്നൊക്കെ കുട്ടികളെ കുറവന്മാരെ പത്തുരൂപ കൊടുത്താണ് കൂടെ വിട്ടിരുന്നത്. പിന്നെ എടത്തറയിലേക്ക് സ്‌കൂൾ മാറി. അപ്പോൾ, അവർക്ക് ഫീസ്, വണ്ടിക്കൂലി, അലക്കുകൂലി എല്ലാം കൂടി മാസം ആയിരം രൂപ വേണം. ചില മാസത്തിൽ സമയത്തു പണം കൊടുക്കാൻ കഴിഞ്ഞിട്ടില്ല. അതിനു കുട്ടികളെ ക്ലാസിൽനിന്ന് ഇറക്കിനിർത്തിയിട്ടുണ്ട്.

ഏഴാം ക്ലാസിലെത്തിയപ്പോൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടായി. അന്ന് കുട്ടികളെ ബോർഡിംഗിലാക്കി ദമ്മാമിലേക്കു പോയി. കൈയിലുണ്ടായിരുന്ന വാച്ച് വിറ്റാണ് പാസ്‌പോർട്ട് എടുത്തത്. മാസം തോറും പതിനായിരം രൂപ അയച്ചുകൊടുക്കുമായിരുന്നു. എന്റെ അമ്മയ്ക്കാണ് അയച്ചിരുന്നത്. ആ പണം കുട്ടികൾ അടിച്ചുമാറ്റി അച്ഛനു കൊടുത്തിരുന്നു. ഓട്ടുകച്ചവടമൊക്കെയായിരുന്നു പണി. അതിനിടെ, ഏഴാം ക്ലാസ് കഴിഞ്ഞു പത്തനാപുരത്ത് സെന്റ് സ്റ്റീഫൻ സ്‌കൂളിലേക്കു മാറി. നാലുവർഷം കഴിഞ്ഞു ദമ്മാമിൽനിന്നു നാട്ടിലേക്കു മടങ്ങി വന്നപ്പോഴേക്ക് മക്കൾ പത്താം ക്ലാസ് കഴിഞ്ഞു. ഇളയവൻ ബോർഡിംഗിൽ നിന്നതുകൊണ്ട് പന്തുകളിക്കുമായിരുന്നു. അവൻ പല ടീമിലും കളിച്ചിട്ടുണ്ട്. ബോർഡിംഗിൽ മാസം പതിനായിരം രൂപ ഫീസ് കൊടുക്കണമായിരുന്നു. അതു ഗൾഫിൽനിന്ന് അയച്ചുകൊടുക്കുമായിരുന്നു.

നാട്ടിലെത്തിയപ്പോഴേക്ക് മൂത്തവൻ പ്രീഡിഗ്രിക്കു ചേർന്നു. അപ്പോഴേക്കും പത്രത്തിൽ പരസ്യം കണ്ട് അപേക്ഷിച്ച് പട്ടാളത്തിൽ അപേക്ഷിച്ചു. നാൽപതിനായിരം രൂപ ഒരാൾക്കു കൊടുത്തു. എസ്എസ്എൽസി ബുക്കും കൊടുത്തു. നാട്ടിലുള്ള ഒരാൾക്കാണ് കൊടുത്തത്. പട്ടാളത്തിൽ ചേർക്കാമെന്നു പറഞ്ഞയാൾക്ക് എസ്എസ്എൽസി ബുക്ക് കൊടുത്തിരുന്നു. ഫിസിക്കലും മെഡിക്കലും എല്ലാം കഴിഞ്ഞപ്പോൾ ജയിച്ചു. പട്ടാളത്തിൽ കിട്ടുമെന്നുറപ്പായി. അപ്പോൾ ബുക്ക് കിട്ടണമെങ്കിൽ 25000 രൂപ കൊടുക്കണമെന്നു പറഞ്ഞു. ഗൾഫിൽ ഞാനുണ്ടാക്കിയ പണത്തിൽനിന്ന് 25000 രൂപ കൊടുത്തതു കൊണ്ടു ബുക്ക് കിട്ടി തിരുവനന്തപുരത്തു പോയപ്പോൾ കൈക്കൂലി കൊടുത്തുവർ കൈ പൊക്കാൻ പറഞ്ഞു. ഭാഗ്യത്തിന് ഞാൻ കൈപൊക്കിയില്ല. അപ്പോഴാണ് മനസിലായത് പട്ടാളത്തിലെ ജോലിക്ക് കൈക്കൂലി ഒന്നും നടക്കില്ലെന്ന്.

പട്ടാളത്തിൽ കിട്ടിയപ്പോൾ മൂത്തമകൻ എന്നെയും വീടും മറന്നു

അവൻ പോയി പത്തുപൈസാ വീട്ടിൽ തന്നിട്ടില്ല. കടം വീടാനോ ഒന്നും തന്നില്ല. അപ്പോഴേക്ക് കൊച്ചു ചെറുക്കൻ (വരുൺ) പത്താം ക്ലാസ് പാസായി. അവൻ എംജി കോളജിൽ സ്പോർട്സ് ക്വാട്ടയിൽ കിട്ടി. പഠിക്കാനുള്ള ചെലവൊക്കെ നമ്മൾ എടുക്കണമായിരുന്നു. ഭക്ഷണമൊന്നും പിടിക്കാതെയായി. അങ്ങനെ പതിനായിരം രൂപ ഡെപ്പോസിറ്റ് കൊടുത്ത് വീട് വാടകയ്‌ക്കെടുത്തു. അവന്റെ കൂടെ ഞാനും താമസമായി. അതിനിടയിൽ കംപ്യൂട്ടറും പഠിച്ചു. ബൈക്കും വാങ്ങിക്കൊടുത്തു. ഒരു മാസത്തെ ലോൺ അടയ്ക്കാൻ പോലും കാശ് തന്നില്ല. പഠിക്കുന്നതിനിടയിൽ ഫുട്‌ബോൾ കളിക്കാൻ ഇന്ത്യ മുഴുവൻ കറങ്ങി. ആഹാരവും ട്രെയിൻ കൂലിയുമേ കോളജിൽനിന്നു കൊടുക്കൂ. ഓരോ തവണ പോകുമ്പോഴും രണ്ടായിരം രൂപ ഞാൻ കൊടുക്കണമായിരുന്നു. ഞാൻ കൊടുക്കുന്നതു കൂടാതെ അമ്മയുടെയും അനിയത്തിയുടെയും ഒക്കെ കൈയിൽനിന്ന് പണം വാങ്ങി. നന്നായി ഇംഗ്ലീഷ് പഠിച്ചു.

വരുൺ ജോലി കിട്ടി പോകുന്നതുവരെ വളർത്തിയതും കൂട്ടുനിന്നതും ഞാൻ; ബൈക്കിന്റെ ലോൺ പോലും അടച്ചില്ല.

കോഴ്‌സ് കഴിഞ്ഞപ്പോൾ അവൻ നേരെ പോയി മൈക്രോസോഫ്റ്റിൽ പോയി. അതിന് അമേരിക്കൻ ഇംഗ്ലീഷ് പഠിക്കണം. അതിന് എറണാകുളത്തു കോഴ്‌സ് പഠിക്കണം. അതിനായി പണം കെട്ടിവയ്ക്കണമായിരുന്നു. രണ്ടു മാസം കഴിഞ്ഞപ്പോൾ ഡെൽ കമ്പനിയിൽ ജോലി കിട്ടി. ബാംഗ്ലൂരിലായിരുന്നു. ഒരു ലക്ഷം രൂപ ശമ്പളം ഉണ്ടായി. പിന്നെ അവൻ സ്വന്തം നിലയിൽ പോയി. തോട്ടമൊക്കെ വാങ്ങി. ഇന്നു വരെ അഞ്ചു പൈസയുടെ മിഠായി പോലും തന്നിട്ടില്ല. അതിനിടയിൽ, മൂത്തവന് ഒരു കല്യാണമൊക്കെയായി. താമസിച്ച സ്ഥലമൊക്കെ വിറ്റു കിട്ടിയ നാലരലക്ഷം രൂപയുമായി പോയി പന്ത്രണ്ടു വർഷം മുമ്പ് സ്ഥലം വാങ്ങി ലോണെടുത്ത് വീടുവച്ചു. ആ വീടാണ് ഫോട്ടോയിലൊക്കെ കാണുന്നത്. അപ്പോഴും പത്തുപൈസ ഇവന്മാർ തന്നിട്ടില്ല. എനിക്കു ചെലവിന് വേണ്ടി പാടത്തു കച്ചവടം നടത്തുകയായിരുന്നു.

വരുൺ ഓരോ കമ്പനിയിലും കരാരുറപ്പിച്ചു പെട്ടെന്നു ജോലി തീർത്തു ലോകം മുഴുവൻ കറങ്ങി പണം വലിയ തോതിൽ ഉണ്ടാക്കി. നല്ലവണ്ണം പണമുണ്ടാക്കി. അപ്പോഴേക്ക് മൂത്തവന് കല്യാണം ശരിയായി. അതു നടത്താനും വേണ്ടിവന്നു ഒന്നു രണ്ടു ലക്ഷം രൂപ. കല്യാണച്ചെലവിനു പോലും പത്തുപൈസാ തന്നിട്ടില്ല. കല്യാണം കഴിഞ്ഞപ്പോൾ പ്രശ്‌നമായി. ബന്ധുക്കളെല്ലാം കൂടി ഒന്നായി. മക്കളും കൂടി. മക്കളും മരുമകളും കൂടി എന്നെ ഉപദ്രവിച്ചു. മൂന്നുതവണ പൊലീസ് സ്‌റ്റേഷനിൽ പരാതി കൊടുത്തു. ഇവന്മാർ പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് അവിടെന്നും നീതി കിട്ടിയില്ല.

ഐഎം വിജയനോടു പരാതി പറഞ്ഞപ്പോൾ അച്ഛനും മക്കളും എടുത്തിട്ടിടിച്ചു

ഒരു ദിവസം ഐഎം വിജയൻ ടൂർണമെന്റിന് വന്നു. അപ്പോൾ ഞാൻ സംസാരിച്ചു. അവന്മാർ പണമുണ്ടാക്കി സ്ഥലം വാങ്ങിയെങ്കിലും തന്നെ നോക്കുന്നില്ലെന്നു പറഞ്ഞു. അതിന് അച്ഛനും മക്കളും കൂടി അടിച്ചു. അതു കേസായി. കുടുംബകോടതിയിൽ കേസായി. അന്നേരം അമ്മയെ കൊണ്ടുപൊയ്ക്കാളാമെന്ന് വരുൺ പറഞ്ഞു. അപ്പോൾ മജിസ്‌ട്രേറ്റ് ചീത്തവിളിച്ചു. അമ്മയുടെ കടങ്ങളൊക്കെ വീട്ടിക്കൊള്ളാമെന്നു പറഞ്ഞു. ഇവന്മാരുടെയൊന്നും വേണ്ടെന്നു താനും പറഞ്ഞു. മൂന്നു പേരും കൂടി മൂവായിരം രൂപ ചെലവിനു നൽകണമെന്നായിരുന്നു വിധി. പന്ത്രണ്ടു വർഷമായി. ഒരു പൈസാ തന്നിട്ടില്ല.

അതു കഴിഞ്ഞു നാലു വർഷം കഴിഞ്ഞാണ് പാസ്‌പോർട്ട് പുതുക്കി വീണ്ടും ഗൾഫിൽ വന്നത്. ഇവന്മാരെ പഠിപ്പിക്കാൻ എന്റെ സമ്പാദ്യമെല്ലാം പോയി. ഇളയവന് കുറച്ചു മനസാക്ഷിയുണ്ടായിരുന്നു. അവന്റെയും മനസു മാറ്റി. ഇവന്മാർ സ്ഥലം വാങ്ങുമ്പോൾ ഞാൻ ആ വഴി കരഞ്ഞുവിളിച്ചു നടക്കുകയായിരുന്നു. അഞ്ചുവർഷം പാടത്തെ കടയിൽ താമസിച്ചു. പിന്നെ എനിക്കു നിൽക്കക്കള്ളിയില്ലാതായി. അപ്പോഴാണ് പാസ്‌പോർട്ട് പുതുക്കി സൗദിയിലെത്തിയത്. ഇവന്മാർ വിളിക്കുകയോ പറയുകയോ ഒന്നും ചെയ്തിട്ടില്ല.

വരുൺ പ്രസംഗിച്ചതു മൊത്തം പച്ചക്കള്ളമാണ്. അവൻ ആളാകാൻ നോക്കിയതാണ്.

വരുൺ പ്രസംഗിച്ചതു മൊത്തം പച്ചക്കള്ളമാണ്. ഒരു ലോഡിങ്കാരനു വർഷത്തിൽ നാലോ അഞ്ചോ ലോഡ് കിട്ടും. ആ പണം കൊണ്ട് ഇവന്മാർക്ക് ഇങ്ങനെ പഠിക്കാൻ പറ്റുമോ. മക്കൾ പഠിക്കാൻ പോയിടത്തൊക്കെ ഒപ്പം പോയി വളർന്നു കഴിഞ്ഞപ്പോൾ കഴുത്തിൽ പിടിച്ചു തള്ളുകയായിരുന്നു. എന്റെ നാട്ടിൽചെന്നു തിരക്കിയാൽ മതി, എന്താ സംഭവമെന്ന്. അവന്മാരുടെ പ്രൗഢിക്കും പേരും കിട്ടാൻ വേണ്ടിയാ ഇതൊക്കെ കാണിക്കുന്നത്.

സത്യം പറഞ്ഞപ്പോൾ നാണം കെടുത്തരുതെന്നു പറഞ്ഞു വരുൺ വിളിച്ചു

ഗീതയുടെ വാക്കുകൾ വരുണിന്റെ പ്രസംഗത്തിലെ വാദങ്ങളെല്ലാം പൊളിച്ചടുക്കുന്നതാണ്. വരുണിന്റെ പ്രസംഗത്തെക്കുറിച്ചു ഫേസ്‌ബുക്കിൽ വന്ന വാർത്തകളാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലിന് ആധാരമായിരിക്കുന്നത്. പോസ്റ്റുകൾ കണ്ട് ഗീതയുടെ കൂടെ ജോലി ചെയ്യുന്ന ചിലരും സത്യാവസ്ഥ അറിയാവുന്ന നാട്ടുകാരിൽ ചിലരും യാഥാർഥ്യം പുറത്തുവിടുകയായിരുന്നു. ഇതു കണ്ട് വരുൺ തന്നെ ഫോൺ ചെയ്തതായും ഗീത പറയുന്നു. ഗീത പറയുന്നതിങ്ങനെ: ഞാൻ ജോലിക്ക് ആശുപത്രിയിലായിരുന്ന സമയത്ത് വരുൺ ഫോൺ ചെയ്തിരുന്നു, എങ്കിലും എടുത്തില്ല. രണ്ടു ദിവസം കഴിഞ്ഞു വിളിച്ചപ്പോൾ ഫോണെടുത്തു.

ഞാൻ ഇപ്പോൾ പഴയപോലെയൊന്നുമല്ല. അമ്മ നാണംകെടുത്തുന്ന രീതിയിൽ ഇടരുത്. ഫേസ്‌ബുക്കിൽ ഇട്ടത് പിള്ളേർ എല്ലാവരെയും കാണിക്കുന്നുണ്ട്. എന്നു പറഞ്ഞു. എടാ നിങ്ങൾ ജനിച്ചു വളർന്ന നാട്ടിൽ എങ്ങനാ ജീവിച്ചതെന്നും പഠിച്ചതെന്നും നാട്ടുകാർക്കറിയാം. ആ നാട്ടുകാരെ മറയ്ക്കാൻ പറ്റില്ല. എന്തിനാണ് ഞാൻ നാടുവിട്ടുപോയതെന്നു പറഞ്ഞത്. ഞാൻ എവിടെയാണെന്ന് നിനക്കറിയില്ലേ. എന്നെ ഒറ്റുകൊടുത്തുകൊണ്ട് നിങ്ങൾക്കു മിടുക്കനാകാനല്ലേ സംസാരിക്കുന്നത്. എന്താണ് ഇടേണ്ടതെന്ന് തനിക്കറിയാമെന്നു സൗദിയിലും പത്രക്കാരൊക്കെ ഉണ്ടെന്നും പറഞ്ഞു.

അമ്മാ ഒന്നും ചെയ്യരുത്; അമ്മയ്ക്ക് എന്തുവേണേലും ചെയ്തുതരാം

അമ്മാ ഒന്നും ചെയ്യരുത്. അമ്മയ്ക്ക് എന്തുവേണേലും ചെയ്തുതരാം. വീടുവച്ചുതരാമെന്നു പറഞ്ഞു. ആലോചിച്ചു വേണം സംസാരിക്കാൻ എന്നു പറഞ്ഞു. നാലു സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്. സൗദിയിൽ ജോലി ചെയ്ത് സമ്പാദിച്ചു വാങ്ങിയതാ. ആവശ്യമുള്ളപ്പോ തന്നില്ലല്ലോ, ഇനി ആവശ്യമില്ലെന്നും പറഞ്ഞു.

ഇനി എന്താ ഉദ്ദേശം വരുന്നില്ലേ ചോദിച്ചു. വരുമെന്നു പറഞ്ഞു. വരാതെയെവിടെപ്പോകാനാ. ആരെയുംകൊന്നിട്ടും കൊലവിളിച്ചിട്ടും കുടുംബം തകർത്തിട്ടും ഒന്നും അല്ലല്ലോ വന്നത്. രണ്ട് ആൺമക്കളെയും സമൂഹത്തിനു മുന്നിൽ നല്ല രീതിയിൽ അന്തസോടെ വളർത്തിയിട്ടല്ലേ ഞാൻ വന്നതെന്നും ചോദിച്ചു.

വല്യമ്മയുടെ വളകൊണ്ടാണോ നീ വിദ്യാഭ്യാസം ചെയ്തതു ജോലിക്കു പോയതെന്നും ചോദിച്ചു. അന്നു ചടങ്ങിൽ ആളുകളെ കൈയിലെടുക്കാനാണ് അങ്ങനെ പറഞ്ഞതെന്നു പറഞ്ഞു. എന്റെ മുന്നിൽ നീ അതു പറയുമ്പോൾ പൊതുജനങ്ങൾ അറിയുന്നുണ്ടോ എന്നു ചോദിച്ചു. അമ്മയ്‌ക്കെന്താ വേണ്ടതെന്നു ചോദിച്ചു. എനിക്കൊന്നും വേണ്ടെന്നു പറഞ്ഞു.

പഴയതുപോലെ കച്ചവടം ചെയ്യാനാണോ എന്നു ചോദിച്ചു. കാശുണ്ടെങ്കിൽ തിരുവനന്തപുരം ടൗണിലും ചെയ്യാമെന്നു പറഞ്ഞു. ആദ്യം താമസിക്കാനാണ്‌സൗകര്യമുണ്ടാക്കേണ്ടതെന്നു പറഞ്ഞു. വീടുവച്ചു തരാമെന്നു പറഞ്ഞു. പല പ്രാവിശ്യം വിളിക്കുമ്പോൾ പല ഓഫറുകളും വച്ചിട്ടുണ്ട്. അതൊന്നും ചെയ്തിട്ടില്ലല്ലോ എന്നു പറഞ്ഞു. ഇനി അതിന്റെ ആവശ്യമില്ലെന്നു പറഞ്ഞു. അച്ഛന്റെ അനിയൻ മക്കളെ പഠിപ്പിക്കാൻ ലോണെടുത്ത രണ്ടു ലക്ഷം രൂപ കൊടുക്കാനുണ്ട്. അതു കൊടുക്കാമെന്നു പറഞ്ഞു. എന്നെ കളിയാക്കുന്നതു പോലെയാണു സംസാരിച്ചത്.

എന്റെ ആശുപത്രിയിലെ ഒരു നഴ്‌സ് വരുണിന്റെ പ്രസംഗം തെറ്റാണെന്നു പോസ്റ്റ് ചെയ്തിരുന്നു. വരുൺ പറയുന്നതെല്ലാം കള്ളത്തരമാണെന്നാണ് പോസ്റ്റിലുണ്ടായിരുന്നു. മക്കൾക്കു ജോലികിട്ടി പൈസാ ആയപ്പോഴാണ് ബന്ധുക്കൾ കൂടെക്കൂടിയത്. അങ്ങനെയാണ് വരുണിന്റെ അച്ഛൻ തിരിച്ചുവന്നത്.

മക്കൾ വളർന്നു വന്നപ്പോൾ എല്ലാം മറന്നുപോയി. ഇവർ ഇങ്ങനെ പറയുമ്പോൾ ഇക്കാര്യങ്ങളെല്ലാം പത്രങ്ങളിലും ചാനലുകളിലും പറയണമെന്ന് ചിന്തിക്കുകയാണ്. ഒരു വളകൊണ്ടാണ് ഇരുപത്തിമൂന്നു വയസുവരെ പഠിച്ചതെന്നു പറയുന്നത്. ഞാൻ ജീവിച്ചിരിക്കുമ്പോൾ അമ്മയെന്ന നിലയിൽ വലിയ സങ്കടമുണ്ട്. വരുണിന്റെ കമ്പനിയുടെ മുകളിൽ ഫ്ളാറ്റ് ഉണ്ട്. അവിടെ വന്നു താമസിക്കാൻ പറഞ്ഞു. അമ്പതു ലക്ഷം രൂപ ബാങ്കിൽ ഡിപ്പോസിറ്റ് ഇട്ടാൽ ആ പലിശകൊണ്ടു ജീവിച്ചോളാം എന്നു പറഞ്ഞു. അല്ലെങ്കിൽ പത്തനാപുരം ടൗണിൽ സ്ഥലം വാങ്ങിച്ചു തരാൻ പറഞ്ഞു. അപ്പോൾ അതിനൊക്കെ വലിയ വിലയാണെന്നും പറഞ്ഞാണ് ഒഴിവാക്കിയതെന്നും ഗീത പറഞ്ഞു.

വരുൺ താരമായത് കൈരളി ചാനൽ വേദിയിൽ

കൈരളി ചാനൽ കഴിഞ്ഞവർഷം മുതലാണ് യുവ സംരംഭകർക്ക് ഇന്നോടെക് പുരസ്‌കാരം നൽകാൻ ആരംഭിച്ചത്. ഇക്കുറി കൈരളി ചെയർമാൻ കൂടിയായ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി നൽകുന്ന പ്രത്യേക പുരസ്‌കാരമാണ് വരുണിനു ലഭിച്ചത്. ഇതു സ്വീകരിച്ചുകൊണ്ടു കൊല്ലത്തു നടത്തിയ പ്രസംഗമാണ് വിവാദത്തിന് ആധാരം.

ചെറുപ്പകാലം കഷ്ടപ്പാടുകളുടേതാണെന്നായിരുന്നു വരുണിന്റെ പ്രസംഗം. അച്ഛൻ ബാലചന്ദ്രന്റെ മാതാവ് പൊന്നമ്മ വാറ്റുചാരായം വിറ്റായിരുന്നു കുടുംബം പുലർത്തിയിരുന്നതെന്നും പിന്നീട് അച്ഛൻ അതേറ്റെടുത്തു നടത്തിയെന്നും വരുൺ പറഞ്ഞു. പിന്നീട് ചുമട്ടുതൊഴിലാളിയായി. ആ സമയത്തു തനിക്കും ലോഡിംഗം തൊഴിലാളിയാകാനായിരുന്നു ആഗ്രഹമെന്നും അമ്മ കടബാധ്യതകാരണം നാടുവിട്ടു പോവുകയായിരുന്നെന്നുമാണ് പറഞ്ഞത്. അതെല്ലാം തെറ്റാണെന്നാണ് വരുൺ നാടുവിട്ടുപോയെന്നു പറഞ്ഞ മാതാവ് സൗദിയിലെ ആശുപത്രിയിലിരുന്നു മറുനാടൻ പ്രതിനിധിയോടു ഫോണിൽ പറഞ്ഞത്.

അവാർഡ്ദാനച്ചടങ്ങിൽ മമ്മൂട്ടി വരുണിനെ പ്രത്യേകം ആദരിച്ചിരുന്നു. വരുണിന്റെ പിതാവ് ബാലചന്ദ്രനെ വേദിയിലേക്കു വിളിച്ചുവരുത്തി ആശ്ലേഷിക്കുകയും ചെയ്തു. നടനും എംഎൽഎയുമായ മുകേഷ്, മലയാളം കമ്യൂണിക്കേഷൻസ് എംഡിയും മുഖ്യമന്ത്രിയുടെ മാധ്യമഉപദേഷ്ടാവുമായ ജോൺ ബ്രിട്ടാസ് എന്നിവരും വേദിയിലുണ്ടായിരുന്നു. ഇവരെയെല്ലാമാണ് വരുൺ പച്ചയ്ക്കു പറ്റിച്ചതെന്നാണ് മാതാവിന്റെ വാക്കുകളിൽനിന്നു വ്യക്തമാകുന്നത്.

മറുനാടൻ ഡെസ്‌ക്‌    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കടുത്ത പനി വന്ന് അവശനായപ്പോഴും ജലന്ധറിൽ പോകാനുള്ള തീരുമാനത്തിൽ അണുവിട ഇളക്കമില്ല; ബിഷപ്പിന്റെ അനുയായികളുടെ പ്രതിഷേധം മറികടന്ന് ചോദ്യം ചെയ്തത് ഏഴുമണിക്കൂറോളം; പ്രളയം വന്നപ്പോൾ അന്വേഷണം പതിഞ്ഞുപോയെന്ന് ആക്ഷേപം വന്നപ്പോഴും കുലുങ്ങിയില്ല; പ്രശസ്തിക്കായി ഒന്നും ചെയ്യില്ലെന്ന വാശിക്കാരൻ കൂടിയായതോടെ മേലധികാരികൾക്കും പ്രിയങ്കരൻ; കാടിളക്കിയുള്ള തെളിവെടുപ്പുകളില്ലാതെ ദൗത്യം പൂർത്തിയാക്കിയ ഡിവൈഎസ്‌പി കെ.സുഭാഷ് വീരവാദങ്ങളില്ലാത്ത തനി നാട്ടിൻപുറത്തുകാരൻ
അഞ്ചു കന്യാസ്ത്രീമാരുടെ കണ്ണീര് കണ്ട് സന്മനസ്സോടെ മുന്നോട്ട് വന്നവരേറെയെങ്കിലും വീര്യം കെടുത്തിയവരും കുറവല്ല; ഇരയെ സ്വഭാവഹത്യ ചെയത പി.സി.ജോർജിനെ പോലുള്ള എംഎൽഎമാരും കന്യാസ്ത്രീകൾ നടത്തുന്നത് സമരകോലാഹലമെന്ന് അധിക്ഷേപിച്ച കോടിയേരിയും നിങ്ങൾക്ക് നാണമില്ലേ ഇതെന്നോട് ചോദിക്കാൻ എന്ന് നിസ്സാരവൽകരിച്ച മോഹൻലാലും വീര്യം കെടുത്തി; ഒപ്പം മുഖം തിരിച്ച പല ക്രൈസ്തവസംഘടനകളും; 14 ദിവസത്തെ കന്യാസ്ത്രീകളുടെ സമരം പിരിച്ചുവിട്ടെങ്കിലും നീതിക്കായുള്ള പോരാട്ടം അവസാനിക്കുന്നില്ല
വല്ലാത്ത ശബ്ദത്തോടെ കൊടുംവളവ് തിരിഞ്ഞുവന്ന ബസിന്റെ ചക്രങ്ങൾ റോഡിൽ നിന്ന് തെറിച്ച് പുറത്തേക്ക് പോയപ്പോൾ കൂട്ടനിലവിളി ഉയർന്നു; വലതുഭാഗത്തെ കൊക്കയിലേക്ക് അതിവേഗം ചെരിയുന്ന ബസ്; എന്തുചെയ്യണമെന്നറിയാതെ ഒരുനിമിഷം വിറങ്ങലിച്ചുനിന്നെങ്കിലും പെട്ടെന്നുള്ള ബുദ്ധിയിൽ ജെസിബി പ്രവർത്തിപ്പിച്ച് ബസിനെ യന്ത്രക്കൈകളിൽ താങ്ങി നിർത്തി; രാജാക്കാട്ട് 80 പേരുടെ ജീവൻ കാത്തത് ദൈവത്തിന്റെ കരങ്ങൾ തന്നെയെന്ന് യന്ത്രക്കൈയുടെ അമരത്തിരുന്ന കപിൽദേവ് മറുനാടനോട്
അയൽക്കാരന് അതേ നാണയത്തിൽ മറുപടി നൽകേണ്ട സമയമായി; ഭീകരതയും ചർച്ചയും ഒന്നിച്ചുപോവില്ല; അവരുടെ കാടത്തം നമ്മൾ കാട്ടിയില്ലെങ്കിലും ശക്തമായി തിരിച്ചടിക്കണം; നമ്മുടെ സർക്കാരിന്റെ നയം കൃത്യവും വ്യക്തവും; ഇന്ത്യ-പാക് ചർച്ച റദ്ദാക്കാനുള്ള തീരുമാനം ശരിയെന്നും സേനാമേധാവി ബിപിൻ റാവത്ത്; ഇന്ത്യയുടെ തീരുമാനം ധാർഷ്ട്യം നിറഞ്ഞതെന്ന് ഇമ്രാൻ ഖാൻ; ബിഎസ്എഫ് ജവാനെയും മൂന്നു പൊലീസുകാരെയും നിഷ്ഠൂരമായി കൊലപ്പെടുത്തിയവരെ നിലയ്ക്കുനിർത്താതെ എന്തുചർച്ചയെന്ന് ആർഎസ്എസ്
ഇത് ഇരയായ കന്യാസ്ത്രിയുടെ മാത്രം വിജയമല്ല; നീതിക്കു വേണ്ടി സഭയുടെ വിലക്കുകൾ ഭേദിച്ച് സമരപ്പന്തലിലേക്ക് ഇറങ്ങിയ അഞ്ച് കന്യാസ്ത്രീമാരുടെ കൂടി വിജയം: ബിഷപ്പിന് വേണ്ടി ഭരണ പക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നിന്നപ്പോൾ സഹനമല്ല പ്രതിരോധമാണെന്ന് തിരിച്ചറിഞ്ഞ ആ അഞ്ച് കന്യാസ്ത്രീകൾക്ക് കയ്യടിച്ച് സോഷ്യൽ മീഡിയയും
കസ്റ്റഡിയിൽ കിട്ടിയതോടെ ബിഷപ്പിനെ കോട്ടയം പൊലീസ് ക്ലബ്ബിൽ ഗ്രിൽ ചെയ്ത് പൊലീസ്; നാളെ കുറുവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ്; മഠത്തിൽ നിന്ന് താമസം മാറാൻ കന്യാസ്ത്രീകൾക്ക് നിർദ്ദേശം; ബിഷപ്പിനെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയനാക്കിയത് കോട്ടയം മെഡിക്കൽ കോളേജിൽ ; മജിസ്‌ട്രേറ്റ് കോടതി ജാമ്യ ഹർജി നൽകിയതോടെ ചൊവ്വാഴ്ച ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഫ്രാങ്കോയുടെ അനുയായികൾ
അറസ്റ്റിലായിട്ടും ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കൈവിടാതെ പൊലീസ്; ജാമ്യം തള്ളിയ പാലാ മജിസ്‌ട്രേറ്റ് കോടതി ഫ്രാങ്കോയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം ഫ്രാങ്കോയുടെ അഭിഭാഷകൻ എതിർക്കാതിരുന്നത് ഒരു ദിവസം പോലും ജയിലിൽ ഉറങ്ങാതിരിക്കാൻ അവസരം ഒരുക്കാൻ; കസ്റ്റഡിയിൽ വിട്ട ഫ്രാങ്കോയ്ക്ക് ഇന്ന് കോട്ടയം പൊലീസ് ക്ലബിൽ വിശ്രമവും അന്തിയുറക്കവും; നാളെ കുറുവിലങ്ങാട്ട് മഠത്തിലെത്തിച്ച് തെളിവെടുപ്പ്
പട്ടിണി കിടന്ന് വിശ്വാസികളും വീതം വിറ്റ് വൈദികരും നൽകിയ പണം ഉപയോഗിച്ചു സിംഫോറിയൻ മെത്രാൻ കെട്ടിപ്പെടുത്തതെല്ലാം ധൂർത്തടിച്ചു ഫ്രാങ്കോ വളർന്നു; ശല്യം സഹിക്കാനാതെ റോമിന് വിട്ടപ്പോൾ മടങ്ങിയെത്തിയത് മെത്രാൻ പട്ടത്തോടെ; വൈദികനായിരുന്നപ്പോഴേ മോറൽ സൈഡിനെ കുറിച്ച് പേരുദേഷം ഉയർന്നതു കൊണ്ട് മോറൽ ദൈവശാസ്ത്രത്തിൽ തന്നെ ബിരുദമെടുത്തു; എം ഫ്രാങ്കോ മുളക്കൻ ബിഷപ്പ് ഫ്രാങ്കോ ആയ കഥ
തിരുവനന്തപുരത്ത് മോഹൻലാൽ...കൊല്ലത്ത് സുരേഷ് ഗോപി...എറണാകുളത്ത് ശ്രീശാന്ത്; ഡൽഹയിൽ സേവാഗും അക്ഷയ് കുമാറും; മുംബൈ പിടിക്കാൻ സാക്ഷാൽ മാധുരി ദീക്ഷിത്ത്; സണ്ണി ഡിയോളിനേയും മത്സരിപ്പിക്കാൻ ആഗ്രഹം; ലോകസഭയിൽ 350 കടക്കാൻ 70ഓളം പ്രമുഖരെ രംഗത്തിറക്കാൻ പദ്ധതിയുമായി അമിത് ഷാ; മനസ്സ് തുറക്കാത്തത് മോഹൻലാൽ മാത്രം; പരിവാറിലൂടെ സൂപ്പർ സ്റ്റാറും അടുക്കുമെന്ന് പ്രതീക്ഷ; മോദി ഭരണം ഉറപ്പിക്കാൻ ബിജെപി തന്ത്രങ്ങൾ ഇങ്ങനെ
ബഷീർ ബഷിക്കെതിരെ പൊലീസിനെ സമീപിച്ച് രണ്ടാം ഭാര്യ! ആദ്യ ഭാര്യയ്‌ക്കൊപ്പം തന്നെ ലിവിങ് ടുഗെദർ ബന്ധത്തിലേർപ്പെട്ട തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ബഷിക്കെതിരെ മോഡലായ യുവതി രംഗത്ത്; ബിഗ് ബോസിൽ നിന്നും പുറത്തായ ബഷീർ ബഷി അഴിയെണ്ണേണ്ടി വരുമോ? ബിഗ് ബോസിലെ സെലബ്രിറ്റി പരിവേഷം ഫ്രീക്കൻ ബഷിക്ക് രക്ഷയാകുമോ?
അവൻ നമ്മുടെയാളല്ല തട്ടിയേക്കൂ എന്നു ഫോണിൽ പറയുന്ന മെത്രാൻ! കൂട്ടിക്കൊടുപ്പുകാരിയുടെ തലത്തിലേക്ക് അധ:പതിച്ച മദർ സുപ്പീരിയർ; സ്വത്ത് വരെ സഭയ്ക്ക് നൽകി നിത്യവ്രതം അനുഷ്ഠിക്കുന്നതിനാൽ പുറത്താക്കാൻ ആർക്കും കഴിയില്ല; പ്രശ്‌നത്തിനെല്ലാം കാരണം അമ്മയെ പിതാവിനൊപ്പം കിടക്കാൻ സമ്മതിക്കാത്തതും; ഫ്രാങ്കോയുടെ ക്രൂരതകൾ സിസ്റ്റർ അനുപമ ഓർത്തെടുക്കുമ്പോൾ
സമ്മതമില്ലാതെ ചുംബിക്കാൻ ശ്രമിച്ചു, വീട്ടിനടുത്തുള്ള സ്‌കൂൾ വിദ്യർത്ഥികളായ ആൺകുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചു'; നടൻ ഹരിനാരായണന്റെ മരണത്തിനിടയക്കിയത് ചില ഫെമിനിസ്റ്റുകളുടെ ഈ ഗുരുതര ആരോപണങ്ങളോ? അപവാദത്തിൽ മനസ്സുനീറി വിഷാദരോഗിയായി മാറിയ നടൻ അമിതമായ ഗുളിക കഴിച്ച് മരണം സ്വയം വരിച്ചുവോ? ജോൺ എബ്രഹാമിന്റെ പ്രിയപ്പെട്ട നടന്റെ മരണം ഒരുകൂട്ടം ഫെമിനിസ്റ്റുകൾ നടത്തിയ 'കൊല'യെന്ന് സുഹൃത്തുക്കൾ
രതി വൈകൃതം സുഗമമാക്കാൻ ഓരോ വിദ്യാർത്ഥിക്കും പ്രത്യേകം മുറികളൊരുക്കി; അച്ചൻ പട്ടം പോകാതിരിക്കാൻ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് വസ്ത്രങ്ങൾ വലിച്ചു കീറി പൂർണ്ണ നഗ്നനാക്കി ഇരയുടെ വിഡിയോ ഷൂട്ട് ചെയ്തു; കുളിമുറിയിൽ ഒളിച്ചിരുന്ന് ജനനേന്ദ്രിയത്തിൽ മർദ്ദനവും; പീഡനക്കേസിൽ 14 ദിവസത്തിനകം ജാമ്യം നേടിയിട്ടും ലൈംഗിക ഭീകരത പുറത്തെത്തിച്ച ഇരയേയും അച്ഛനേയും കഞ്ചാവ് കേസിൽ കുടുക്കാൻ കരുക്കൾ നീക്കി വീണ്ടും അഴിക്കുള്ളിലാക്കി; ഇരിട്ടിയിലെ മുൻ വൈദികൻ ജെയിംസ് തെക്കേമുറി ചില്ലറക്കാരനല്ല
ഒന്നുമറിയാത്തപോലെ കൈവീശി നിന്ന് സ്ത്രീകൾ അടുത്തു കൂടി നടന്നു പോകുമ്പോൾ പിന്നിൽ സ്പർശിക്കുന്ന ഏമാന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ; പട്ടാപ്പകൽ നടുറോഡിൽ ഡ്യൂട്ടിക്കിടയിൽ നടത്തുന്ന വിക്രിയകളിൽ ഇയാൾ വിദ്യാർത്ഥിനികളെ പോലെും വെറുതെ വിടുന്നില്ല; സംശയം തോന്നി ചിലർ തിരിഞ്ഞു നോക്കിയിട്ടും യാതൊരു കൂസലുമില്ലാതെ പിന്നെയും പരിപാടി തുടരുന്നു; സേനക്ക് ആകെ നാണക്കേടായ കാക്കിക്കുള്ളിലെ ഞരമ്പുരോഗി ഹോം ഗാർഡാണെന്ന് കേരളാ പൊലീസ്
ക്യാപ്റ്റൻ രാജു അന്തരിച്ചു; അന്ത്യം കൊച്ചിയിലെ വസതിയിൽ; വിമാനയാത്രയ്ക്കിടയിലെ മസ്തിഷ്‌കാഘാതം അതിജീവിക്കാനാവാതെ നടന്റെ വിടപറയൽ; ഓർമ്മയാകുന്നത് വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളിയെ ചിരിപ്പിച്ച അഭിനയ പ്രതിഭ; പട്ടാളക്കാരന്റെ ജീവിത വേഷം അഴിച്ച ശേഷം സിനിമയിലെത്തിയ രാജു ഡാനിയൽ അഭിനയിച്ചത് മലയാളത്തിലും തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായി 500ഓളം സിനിമകളിൽ; ക്യാപ്ടൻ രാജുവിന്റെ വിയോഗത്തിൽ വേദന പങ്കിട്ട് മലയാള സിനിമാ ലോകം
പാർട്ടി സർജന് ഡോക്ടർ വധു! കിർമാണി മനോജിന് ശേഷം ടിപിയെ വെട്ടുനുറുക്കി കൊന്ന പ്രധാനിക്കും മാംഗല്യമെന്ന് സൂചന; പരോൾ ലഭിച്ചാൽ രണ്ട് ദിവസത്തിനകം മിന്നുകെട്ട്; കൊടി സുനിക്ക് വധുവായെത്തുന്നത് മംഗലാപുരം ആശുപത്രിയിലെ ഡോക്ടറെന്ന് അഭ്യൂഹം; പൂവണിയാൻ പോകുന്നത് ഫേസ്‌ബുക്കിൽ മൊട്ടിട്ട പ്രണയമോ? കണ്ണൂരിലെ പുതിയ കല്യാണക്കഥ ഇങ്ങനെ
മഠം സന്ദർശനത്തിന് വന്ന ഫ്രാങ്കോ മുളയ്ക്കൻ രാത്രിയിൽ അവിടെ തങ്ങി; ചർച്ചക്കെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിപ്പിച്ചു; അടുത്തു ചെന്നപ്പോൾ ചേർത്തുപിടിച്ചു; ഭയന്നുപോയ ഞാൻ കുതറിയോടാൻ ശ്രമിച്ചിട്ടും സാധിച്ചില്ല; തുടർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു; കന്യാസ്ത്രീ നൽകിയത് അക്കമിട്ട് നിരത്തിയ പരാതി; ഇടയനോടൊപ്പം ഒരു ദിവസം കാരണം തിരുവസ്ത്രം ഊരിയത് കർത്താവിന്റെ 18 മണവാട്ടികൾ; കേരളാ പൊലീസ് കുടുക്കിയത് പ്രാർത്ഥനാലയവും ലൈംഗിക ചൂഷണത്തിന് ഉപയോഗിച്ച മെത്രാനെ
ബംഗളുരു നഗരത്തിൽ നാലേക്കർ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവിൽ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും; ഡൽഹിയിൽ സ്വകാര്യ ബസ് സർവ്വീസും പഞ്ചാബിൽ സാമ്പത്തിക ഇടപാടുകളും; മഠം സ്ഥാപിച്ചത് ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി; ബെങ്കയിലെ സെമിനാരിയുടെ ചുമതല സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന്; ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
ഇപ്പോൾ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? ഇതേക്കുറിച്ച് അംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? ജീവൻ നഷ്ടമായവർക്കുള്ള നഷ്ടപരിഹാരം ഉയർത്തണമെന്നും വായ്‌പ്പകൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട എൽദോ എബ്രഹാം എൽഎൽയോട് ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ ചോദ്യം; പിണറായിയുടെ ഇടപെടലിൽ സഭ പകച്ചുപോയ നിമിഷം..!
വെറുതെ കിടന്ന് വഴക്കുണ്ടാക്കാതെ.....ഓകെ താങ്ക് യു! ക്ഷമ ചോദിക്കുമോ എന്ന് ആവർത്തിച്ച് ചോദിച്ച് അവതാരിക; ചിരിച്ച് തള്ളി പിസി; കന്യാസ്ത്രീ കന്യകയല്ലെന്ന വാദത്തിൽ പൊട്ടിത്തെറിച്ച് ചോദ്യശരങ്ങൾ; തപ്പിയും തടഞ്ഞും ഇംഗ്ലീഷ് പറഞ്ഞ് പടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും പതറി വീണ് പൂഞ്ഞാർ എംഎൽഎ; ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും തെറി പറഞ്ഞ് പേടിപ്പിച്ച് ശീലിച്ച പിസി ജോർജ് റിപ്പബ്ലിക് ചാനൽ അവതാരികയുടെ ചോദ്യത്തിന് മുമ്പിൽ പെട്ട് പോയത് ഇങ്ങനെ
ദിവസം രണ്ടരക്കിലോ ചിക്കനും അൻപത് മുട്ടയുടെ വെള്ളയും ഇനി എവിടെ നിന്നു കിട്ടും? പീഡന കേസിൽ അകത്തായ മുരളീകുമാറിന്റെ ഭക്ഷണചര്യകൾ കേട്ടു ഞെട്ടി പൊലീസും; ഓർമ്മ വെച്ചപ്പോൾ മുതൽ തുടർന്ന ഭക്ഷണവും എക്‌സർസൈസും ഇരുമ്പഴിക്കുള്ളിൽ മുടങ്ങുമ്പോൾ നഷ്ടമാകുന്നത് വർഷങ്ങളായി കാത്തു സൂക്ഷിച്ച ശരീരസൗന്ദര്യം: മിസ്റ്റർ ഏഷ്യയുടെ ആരാധകർക്കും സങ്കടം ഉള്ളിൽ ഒതുക്കാൻ വയ്യ
ശശി നടന്ന വഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ല! ഞാൻ ഗുണ്ടയെന്ന് പരസ്യമായി പറയുന്ന നേതാവ്; വിമർശിക്കുന്നവരെ പച്ചത്തെറി വിളിക്കാൻ ഒരു മടിയുമില്ല; ഷൊർണ്ണൂരിലെ മണൽ മാഫിയയുടെ തലതൊട്ടപ്പൻ; പാർട്ടി സമ്മേളനത്തിനെത്തിയ പിണറായിയെ ഊണു കഴിക്കാൻ വീട്ടിൽ കൊണ്ട് പോകാൻ നടത്തിയ ശ്രമം പൊളിച്ചത് പിണറായിയുടെ മുൻകോപം തന്നെ; പാർട്ടി വനിതാ നേതാവിന്റെ പരാതിയിൽ കുടുങ്ങിയ ഷൊർണ്ണൂർ എംഎൽഎ പികെ ശശി അത്ര ചെറുമീനല്ല
ആറുമാസം മുമ്പ് ഫെയ്‌സ് ബുക്കിലൂടെ ബോഡി ബിൽഡർ പരിചയം തുടങ്ങി; വീട്ടുകാരുമായും അടുത്ത് യുവതിയിൽ വിശ്വാസം നേടിയെടുത്തു; പിന്നെ ഭക്ഷണത്തിന് വിളിച്ച് കോട്ടയത്തെ ഹോട്ടൽ ഐഡയിൽ മുറിയെടുത്ത് ബലാത്സംഗം; നിലയ്ക്കാത്ത രക്തസ്രാവമുണ്ടായപ്പോൾ ആശുപത്രിയിൽ കൊണ്ടു വന്നതും മിസ്റ്റർ ഏഷ്യ പട്ടത്തിനുടമ; അവിവാഹിതയെ വിവാഹിതനായ നാവിക സേന പെറ്റി ഓഫീസർ പീഡിപ്പിച്ചത് അതിക്രൂരമായി; മുരളി കുമാർ അറസ്റ്റിൽ
പന്ത്രണ്ടായിരം ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ; വിദേശ സഹായം സ്വീകരിക്കുന്നത് അപമാനം; നവകേരള നിർമ്മിതിക്ക് പൂർണ അധികാരമുള്ള സമിതി രൂപീകരിക്കണം; എങ്കിൽ എട്ട് വർഷംകൊണ്ട് പുതിയകേരളം പടുത്തുയർത്താൻ കഴിയും; ഡാം മാനേജ്‌മെന്റിലും കേരളത്തിന് വലിയ പാളിച്ച പറ്റി; ആദ്യഘട്ടിൽ കനത്ത മഴ പെയ്തപ്പോൾ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു; മനസു തുറന്ന് ഇ ശ്രീധരൻ; പുനർനിർമ്മാണം മെട്രോമാനെ ഏൽപ്പിക്കുമോ എന്ന ചലഞ്ചുമായി സോഷ്യൽ മീഡിയ
അമൃതയിലെ എംബിബിഎസ് പഠനകാലത്ത് മൊട്ടിട്ട പ്രണയം; പഠനം പൂർത്തിയാക്കി ലേക് ഷോറിൽ പ്രാക്ടീസ് ചെയ്ത ശ്രീജ അമേരിക്കയ്ക്ക് പറന്നപ്പോഴും രോഹിത്തുമായുള്ള ആത്മബന്ധം തുടർന്നു; വിവാഹത്തിലൂടെ ഒരുമിക്കാനുള്ള രോഹിത്തിന്റെയും ശ്രീജയുടെയും ആഗ്രഹത്തിന് സന്തോഷത്തോടെ സമ്മതം മൂളി ചെന്നിത്തലയും വ്യവസായി ഭാസിയും; ചിങ്ങ മാസത്തിലെ ഉത്രം നാളിൽ വിവാഹ നിശ്ചയം നടന്നപ്പോൾ പൂവണിയുന്നത് വർഷങ്ങളുടെ പ്രണയം