Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസ് സ്റ്റേഷനിൽ ഭീതി പരത്തി കംപ്യൂട്ടർ ലാബിൽ 5 അടി നീളമുള്ള മൂർഖൻ പാമ്പ്; മുറി പുറത്തുനിന്ന് പൂട്ടി പൊലീസുകാർ കാത്തിരുന്നത് മണിക്കൂറുകൾ; പ്രായം പത്ത് കടന്ന മൂർഖനെ നിമിഷനേരം കൊണ്ട് പെട്ടിയിലാക്കിയ വാവ സുരേഷിന് നാട്ടുകാരുടെ കൈയടി

പൊലീസ് സ്റ്റേഷനിൽ ഭീതി പരത്തി കംപ്യൂട്ടർ ലാബിൽ 5 അടി നീളമുള്ള മൂർഖൻ പാമ്പ്; മുറി പുറത്തുനിന്ന് പൂട്ടി പൊലീസുകാർ കാത്തിരുന്നത് മണിക്കൂറുകൾ; പ്രായം പത്ത് കടന്ന മൂർഖനെ നിമിഷനേരം കൊണ്ട് പെട്ടിയിലാക്കിയ വാവ സുരേഷിന് നാട്ടുകാരുടെ കൈയടി

മറുനാടൻ മലയാളി ബ്യൂറോ

പാറശ്ശാല: പൊലീസ് സ്റ്റേഷനിൽ ഭീതി പടർത്തി അഞ്ച് അടി നീളമുള്ള മൂർഖൻ പാമ്പ്. കംപ്യൂട്ടർ ലാബിലേക്ക് കടന്നു കൂുടിയ പാമ്പിനെ പേടിച്ച് മുറി പുറത്തുനിന്ന് പൂട്ടി പൊലീസുകാർ കാത്തിരുന്നത് മണിക്കൂറുകൾ. ഒടുവിൽ രാത്രി ഏറെ വൈകി വാവാസുരേഷ് എത്തി മൂർഖനെ പിടിച്ചു പെട്ടിയിലാക്കിയപ്പോൾ നാട്ടുകാരുടെ കൈയടി.

തെരുവുനായയാണ് സ്‌റ്റേഷനിലേക്ക് പാമ്പിനെ വിരട്ടി ഓടിച്ചുകയറ്റിയത്. കഴിഞ്ഞദിവസം വൈകീട്ട് നാലരമണിയോടെ പൊഴിയൂർ പൊലീസ് സ്റ്റേഷനിലേക്കാണ് യായ നായ മൂർഖൻ പാമ്പിനെ പിന്തുടർന്ന് കയറ്റിയത്. പൊലീസ് സ്റ്റേഷന് സമീപം തൊണ്ടിമുതലായി സൂക്ഷിക്കുന്ന വാഹനങ്ങൾക്കിടയിൽ നിന്ന് പുറത്തിറങ്ങിയ മൂർഖൻ പാമ്പ് നായയുടെ മുന്നിൽ പെടുകയായിരുന്നു.

പൊലീസ് സ്‌റ്റേഷൻ പരിസരത്തുനിന്ന് കുറേസമയം പാമ്പും നായയും തമ്മിൽ പരസ്പരം പ്രതിരേധിച്ചുനിന്നു. ഏതാനും നിമിഷം കഴിഞ്ഞതോടെ പാമ്പ് സ്‌റ്റേഷനു അകത്തേക്ക് കയറുകയായിരുന്നു. സ്റ്റേഷനുള്ളിലെ കമ്പ്യൂട്ടർ റൂമിലേക്കാണ് പാമ്പ് ഇഴഞ്ഞു കയറിയത്. 

മൂർഖൻ പാമ്പ് എത്തുന്നത് കണ്ട് കമ്പ്യൂട്ടർ റൂമിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പുറത്തേക്ക് ഓടി. കമ്പ്യൂട്ടർ റൂമിൽ കയറിയ പാമ്പ് ഓഫീസിനുള്ളിലെ മേശപ്പുറത്ത് കയറി ഫണം വിടർത്തിനിന്നു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ കമ്പ്യൂട്ടർ റൂം പുറത്തുനിന്ന് പൂട്ടുകയായിരുന്നു. തുടർന്ന് പാമ്പുപിടിത്തക്കാരനായ വാവ സുരേഷിനെ വിവരമറിയിച്ചു.

രാത്രി ഒമ്പതര മണിയോടെ പൊഴിയൂർ സ്റ്റേഷനിൽ എത്തിയ വാവ സുരേഷ് കമ്പ്യൂട്ടർ റൂമിനുള്ളിൽ കടന്ന് നിമിഷനേരം കൊണ്ട് മൂർഖനുമായി പുറത്തുവരികയായിരുന്നു. മൂർഖൻ പാമ്പിനെ കണ്ട സമയംമുതൽ മൂന്ന് മണിക്കൂറോളം സ്റ്റേഷൻ പൂട്ടി പൊലീസ് ഉദ്യോഗസ്ഥർ പുറത്തു നിൽക്കുകയായിരുന്നു.

പിടികൂടിയ മൂർഖൻ 5 അടിയിലേറെ നീളമുണ്ടെന്നും ഉദ്ദേശം 10 വയസ്സ് പ്രായം ഉണ്ടെന്നും വാവ സുരേഷ് പറഞ്ഞു. സ്റ്റേഷനിൽ മൂർഖൻ പാമ്പ് കയറിയതറിഞ്ഞ് വൻ ജനക്കൂട്ടം സ്റ്റേഷനിലേക്ക് എത്തിയിരുന്നു. വാവ സുരേഷ് മൂർഖനെ പിടികൂടി നാട്ടുകാരെ പ്രദർശിപ്പിച്ച ശേഷമാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP