Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വയൽക്കിളികളും കീഴാറ്റൂർ നെൽവയൽ സമരത്തിന് ഒപ്പം നിന്ന ഐക്യദാർഢ്യ സമിതിയും വഴിപിരിഞ്ഞു; വയൽക്കിളികൾ കൂടൊഴിഞ്ഞതോടെ സമരത്തിന് ആളെക്കിട്ടാതെ ഇന്ന് നടത്താൻ നിശ്ചയിച്ച ബഹുജന മാർച്ചും കഞ്ഞിവെപ്പ് സമരവും നിർത്തിവെച്ച് ഐക്യദാർഢ്യ സമിതി; വയൽക്കിളി പ്രവർത്തകരിൽ ഭൂരിഭാഗവും സിപിഎമ്മിലേക്ക് തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിൽ: എങ്ങും എത്താതെ പോകുന്നത് സംസ്ഥാനത്തിന് പുറത്ത് പോലും ജനപിന്തുണയാർജിച്ച സമരം

വയൽക്കിളികളും കീഴാറ്റൂർ നെൽവയൽ സമരത്തിന് ഒപ്പം നിന്ന ഐക്യദാർഢ്യ സമിതിയും വഴിപിരിഞ്ഞു; വയൽക്കിളികൾ കൂടൊഴിഞ്ഞതോടെ സമരത്തിന് ആളെക്കിട്ടാതെ ഇന്ന് നടത്താൻ നിശ്ചയിച്ച ബഹുജന മാർച്ചും കഞ്ഞിവെപ്പ് സമരവും നിർത്തിവെച്ച് ഐക്യദാർഢ്യ സമിതി; വയൽക്കിളി പ്രവർത്തകരിൽ ഭൂരിഭാഗവും സിപിഎമ്മിലേക്ക് തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിൽ: എങ്ങും എത്താതെ പോകുന്നത്  സംസ്ഥാനത്തിന് പുറത്ത് പോലും ജനപിന്തുണയാർജിച്ച സമരം

രഞ്ജിത്ത് ബാബു

കണ്ണൂർ: വയൽക്കിളികളും കീഴാറ്റൂർ നെൽവയൽ സമരത്തിന് അവർക്കൊപ്പം നിന്ന ഐക്യദാർഢ്യ സമിതിയും വഴിപിരിഞ്ഞു. അതോടെ ഇന്ന് നടത്താൻ നിശ്ചയിച്ച ബഹുജന മാർച്ചും കലക്ടറുടെ വസതിക്ക് മുന്നിലെ കഞ്ഞിവെപ്പ് സമരവും നിർത്തിവെച്ചു. ഇന്ന് രാവിലെ ഒമ്പതിന് കീഴാറ്റൂരിൽ നിന്നും കണ്ണൂരിലേക്ക് ബഹുജന മാർച്ച് നടത്താനാണ് കഴിഞ്ഞ ദിവസം ചേർന്ന ഐക്യദാർഢ്യ സമിതിയുടേയും വയൽക്കിളികളുടേയും സംയുക്ത യോഗം തീരുമാനിച്ചിരുന്നത്.

വയൽക്കിളി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സി പി എം ഒഴികെയുള്ള രാഷ്ട്രീയ കക്ഷികളെ പൂർണമായും ഒഴിവാക്കിയായിരുന്നു ബഹുജന മാർച്ച് തീരുമാനിച്ചിരുന്നത്. എന്നാൽ ഇതോടെ വയൽക്കിളികൾക്കിടയിൽ മാർച്ചിനെതിരെ അതിരൂക്ഷമായ അഭിപ്രായ വ്യത്യാസം ഉടലെടുക്കുകയും ഭൂരിപക്ഷവും മാർച്ചിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുകയുമായിരുന്നു. മുൻ നക്സൽ പ്രവർത്തകരും മാവോയിസ്റ്റ് അനുഭാവികളും ചില പരിസ്ഥിതി പ്രവർത്തകരും മാത്രം ഉൾപ്പെടുന്ന ഐക്യദാർഢ്യ സമിതി ഇന്നലെ രാത്രി വൈകുവോളം മാർച്ചിന് ആളുകളെ സംഘടിപ്പിക്കാൻ വയൽക്കിളികളുമായി സംസാരിച്ചുവെങ്കിലും സുരേഷ് കീഴാറ്റൂർ ഒഴികെയുള്ള വയൽക്കിളി പ്രവർത്തകരെല്ലാം തന്നെ സമരത്തിൽ പങ്കെടുക്കില്ലെന്ന് തീർത്തുപറയുകയായിരുന്നു.

വിരലിലെണ്ണാവുന്നവരെ പങ്കെടുപ്പിച്ച് മാർച്ച് നടത്തുന്നത് തങ്ങൾക്ക് ദോഷമാകുമെന്ന് തിരിച്ചറിഞ്ഞതോടെ മഴ കാരണം ബഹുജന മാർച്ച് മാറ്റിവെക്കുകയാണെന്നാണ് ഐക്യദാർഢ്യ സമിതി അറിയിച്ചിരിക്കുന്നത്. ഇതോടെ കീഴാറ്റൂർ വയൽക്കിളി സമരം ഏതാണ്ട് അവസാനിക്കുകയാണെന്നാണ് സൂചനകൾ. ഈ മാസം 31 ന് ദേശീയ പാതാ വിഭാഗം സ്ഥലം ഏറ്റെടുക്കുന്നതോടെ ത്രീഡി വിഞ്ജാപനം പുറപ്പെടുവിക്കും. അതോടെ കീഴാറ്റൂർ വയലിലൂടെ തന്നെ ദേശീയ പാത കടന്നു പോകുമെന്ന കാര്യവും ഏതാണ്ട് ഉറപ്പാകുകയാണ്.

സമര രംഗത്ത് സജീവമായ വയൽക്കിളി പ്രവർത്തകരിൽ ഭൂരിഭാഗവും സി പി എമ്മിലേക്ക് തന്നെ തിരിച്ചുപോവാനുള്ള മാനസിക തയ്യാറെടുപ്പുകളിലുമാണ്. ഒന്നര വർഷം നീണ്ടുനിന്ന സംസ്ഥാനത്തിന് പുറത്ത് പോലും വലിയ രീതിയിൽ ജനപിന്തുണയാർജിച്ച സമരമാണ് ഇതോടെ ഒന്നും നേടിയെടുക്കാതെ ഇല്ലാതാവുന്നത്. ഏതാണ്ട് ഒന്നര വർഷത്തോളം നീണ്ടു നിന്ന വയൽക്കിളികളുടെ സമരം ലക്ഷ്യം കാണാതെ പോകുന്നതിന്റെ സൂചനയാണ് ഇപ്പോൾ കണ്ടു വരുന്നത്.

കീഴാറ്റൂർ പ്രശ്നത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ബിജെപി. ശ്രമിക്കുകയും ദേശീയ സെക്രട്ടറി രാഹുൽ സിൻഹ , സുരേഷ് ഗോപി. എം. പി., കുമ്മനം രാജശേഖരൻ തുടങ്ങിയ നേതാക്കൾ സമരവും പ്രചാരണവും നടത്തിയെങ്കിലും ദേശീയ പാതാ അഥോറിറ്റി പാത ഇതുവഴി കൊണ്ടു പോകുന്നതിൽ കടുകിടെ വ്യതിയാനം വരുത്താൻ അനുമതി നൽകിയിരുന്നില്ല. കേന്ദ്ര സംഘത്തെ അയച്ചും കർഷകരക്ഷാ മാർച്ച് നടത്തിയും ബിജെപി. ഇവിടെ അടിത്തറ കെട്ടിപ്പൊക്കാൻ ശ്രമിച്ചെങ്കിലും അവർക്ക് കാര്യമായ നേട്ടമൊന്നുമുണ്ടാക്കാൻ കഴിഞ്ഞില്ല.

വയൽക്കിളികൽ ആരും തന്നെ മറ്റൊരു പാർട്ടിയുടെ കൊടി പിടിക്കാൻ തയ്യാറുമല്ല. ഒടുവിൽ ഇപ്പോൾ നാമമാത്രമായ ആളുകളുടെ ആവശ്യമായി കീഴാറ്റൂർ വയൽ സമരം മാറിയപ്പോൾ മറ്റുള്ളവർ പിൻവലിയുന്ന കാഴ്‌ച്ചയാണ് കാണുന്നത്. പഴയതുപോലെ ഇനിയും സമരം നടത്താൻ വയൽക്കിളികൾക്ക് ആവുമോ എന്ന കാര്യം സംശയമാണ്.

സിപിഎം. അയഞ്ഞ സമീപനം സ്വീകരിച്ചതോടെ പഴയ പ്രവർത്തകരെയെല്ലാം ഒരുമിച്ച് നിർത്താൻ ഏറെക്കുറെ സാധിച്ചു കഴിഞ്ഞു. സമരം നയിച്ചവരോടും സമരത്തിൽ പങ്കാളികളായവരോടും മൃദു സമീപനം സ്വീകരിച്ചതോടെ വയൽക്കിളികൾക്ക് പിന്നിൽ അണിനിരന്നവർ സ്വന്തം തട്ടകത്തിലേക്ക് തിരിച്ച് പോകാനുള്ള ഒരുക്കത്തിലാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP