Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിതാവിനെ അടക്കം ചെയ്യാൻ അമ്മയുടെ കല്ലറ മക്കൾ തുറന്നപ്പോൾ എതിർപ്പുമായി അയൽവാസികൾ; പുതിയകല്ലറക്ക് പണമില്ലാതെ നിസ്സഹായരായി മക്കൾ; ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റമായപ്പോൾ രക്ഷകനായി വെച്ചൂച്ചറ എഎസ്‌ഐ; സ്വന്തം പണമെടുത്ത് കല്ലറ നിർമ്മിക്കാമെന്നും നൗഷാദ് പറഞ്ഞതോടെ പ്രശ്‌നത്തിന് പരിഹാരം

പിതാവിനെ അടക്കം ചെയ്യാൻ അമ്മയുടെ കല്ലറ മക്കൾ തുറന്നപ്പോൾ എതിർപ്പുമായി അയൽവാസികൾ; പുതിയകല്ലറക്ക് പണമില്ലാതെ നിസ്സഹായരായി മക്കൾ; ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റമായപ്പോൾ രക്ഷകനായി വെച്ചൂച്ചറ എഎസ്‌ഐ; സ്വന്തം പണമെടുത്ത് കല്ലറ നിർമ്മിക്കാമെന്നും നൗഷാദ് പറഞ്ഞതോടെ പ്രശ്‌നത്തിന് പരിഹാരം

അരുൺ ജയകുമാർ

തിരുവനന്തപുരം: 80ാം വയസ്സിൽ മരിച്ച പാച്ചു എന്ന് എരുമേലിക്കാരന് ഒരു ആഗ്രഹമേ മക്കളോട് മരണത്തിന് മുൻപ് പറയാനുണ്ടായിരുന്നുള്ളു. തന്റെ മൃതദേഹം വീട്ട് മുറ്റത്ത് ഭാര്യ വെളുമ്പിയെ അടക്കിയ അതേ കല്ലറയിൽ തന്നെ മറവ് ചെയ്യണമെന്നായിരുന്നു അത്. എന്നാൽ പാച്ചുവിന്റെ ഈ ആഗ്രഹത്തിന് മരണ ശേഷം അയൽവാസികൾ എതിർപ്പുമായി വന്നപ്പോൾ രക്ഷകനായെത്തിയത് വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ടിഎം നൗഷാദാണ്. അച്ഛന്റെ മൃതദേഹം സംസ്‌കരിക്കാൻ പണമില്ലാതെ നിന്ന മക്കൾക്ക് ആശ്വാസമായാണ് നൗഷാദ് എത്തിയത്.

ഇന്നലെയാണ് എരുമേലി ഇടമുറി വലിയപതാലിലെ പാച്ചു മരിച്ചത്. ഒൻപതുവർഷം മുൻപാണ് പാച്ചുവിന്റെ ഭാര്യ വെളുമ്പി മരണപ്പെട്ടത്. അന്ന് തന്നെ പാച്ചു ബന്ധുക്കളോടും മക്കളോടും പറഞ്ഞിരുന്നു തന്നെയും ഇതേ കല്ലറയിൽ തന്നെ മറവ് ചെയ്യണമെന്ന്. ഇതനുസരിച്ചാണ് മക്കളും ബന്ധുക്കളും തയ്യാറെടുപ്പ് നടത്തിയതും. എന്നാൽ ഒൻപത് വർഷം മുൻപ് വെളുമ്പിയെ അടക്കിയസ്ഥലം ഇന്ന് അയൽവാസിയുടെ വീടിന്റെ മുൻവശത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്.

കല്ലറ തുറന്ന് വൃത്തിയാക്കിയതിന് പിന്നാലെ എതിർപ്പുമായി അയൽവാസികൾ എത്തുകയും ചെയ്തു. ഇപ്പോൾ ആളുകൾ താമസിക്കുന്ന സ്ഥലത്താണ് കല്ലറ എ്നനും ഇനിയും ഒരു മൃതദേഹം കൂടി അടക്കാൻ അനുവദിക്കുകയില്ലെന്നും അയൽവാസികൾ നിലപാടെടുത്തു. പാച്ചുവിന്റെ കുടുംബവും അയൽക്കാരും സംഘടിക്കുകയും കൂടി ചെയ്തതോടെ സ്ഥലത്ത് സംഘർഷാവസ്ഥ നിലവിൽ വരുകയും ചെയ്തു. തങ്ങൾക്ക് ആകെ ഈ അഞ്ച് സെന്റ് സ്ഥലം മാത്രമേയുള്ളുവെന്നും പാച്ചുവിന്റെ ശവശരീരം മറവ് ചെയ്യാൻ വേറെ മാർഗമില്ലെന്നും ബന്ധുക്കൾ പറയുകയും ചെയ്തു.

മൃതദേഹവുമായി തെരുവിലേക്കിറങ്ങേണ്ടി വരുമെന്ന പറഞ്ഞതോടെ സ്ഥലത്തുണ്ടായിരുന്ന ചിലർ സംഘർഷം മുന്നിൽ കണ്ട് വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും ചെയ്തു. എസ്ഐ വിപിൻ ഗോപിനാഥ് നൽകിയ നിർദ്ദേശ പ്രകാരമാണ് നൗഷാദ് സംഭവ സ്ഥലത്തേക്ക് പോയത്. അവിടെ എത്തിയ ശേഷമാണ് സ്ഥലത്തെ സംഘർഷ സാധ്യത നൗഷാദിന് മനസ്സിലായത്.

ഉടൻ തന്നെ ഇരുവിഭാഗത്തോടും സംസാരിക്കുകയും ചെയ്തു. ഇപ്പോൾ അടക്കിയ കല്ലറ തുറന്ന് ഇനി ഒന്നുകൂടി മറവ് ചെയ്യുന്നതിലാണ് എതിരെന്നും മറ്റ് എവിടെ അടക്കിയാലും പ്രശ്നമില്ലെന്നും പരിസരവാസികൾ പറഞ്ഞു.ഇത് നൗഷാദ് പാച്ചുവിന്റെ വീട്ടുകാരുമായി സംസാരിച്ചപ്പോൾ അത് ഇനി പുതിയ കല്ലറ പണിയാൻ പറ്റില്ലെന്നും അതിനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്ന് അറിയിക്കുകയായിരുന്നു.

ഇരുവിഭാഗവും തമ്മിൽ വീണ്ടും വാക്കേറ്റമുണ്ടാകുമെന്ന സ്ഥിതി വന്നപ്പോൾ തർക്കം വേണ്ടെന്നും സ്വന്തം കൈയിൽ നിന്നും പണമെടുത്ത് കല്ലറ നിർമ്മിക്കാമെന്നും നൗഷാദ് പറയുകയായിരുന്നു. ഉടൻ തന്നെ പ്രശ്നത്തിന് പരിഹാരമാവുകയായിരുന്നു. സ്വന്തം ചെലവിൽ സംസ്‌കാരം നടത്തുമെന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതോടെ തർക്കം അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് ഇരു വിഭാഗവും ചേർന്ന് നൗഷാദിന്റെ നേതൃത്വത്തിൽ പുതിയ കല്ലറ നിർമ്മിക്കുകയും ചെയ്തു.

നാട്ടിൽ ഉണ്ടാകാമായിരുന്ന ഒരു സംഘർഷത്തെ പൊലീസിന്റെ അധികാരമുപയോഗിച്ച് അടിച്ചമർത്തുന്നതിന് പകരം അവിടെ പ്രശ്നം നിസാരമായ സാമ്പത്തികത്തിന്റേതാണെന്ന് മനസ്സിലാക്കി നൗഷാദ് എന്ന പൊലീസുകാരൻ നടത്തിയ ഇടപെടൽ പല ഏമാന്മാർക്കും മാതൃകയാക്കാവുന്ന ഒന്നാണ്. എന്നാൽ തന്റെ ഈ പ്രവർത്തിയെ മാധ്യമങ്ങൾ വാർത്തയാക്കുന്നതിനോട് പോലും നൗഷാദ് എന്ന് പൊലീസുകാരന് താൽപര്യമില്ല. തന്റെ ജോലിയുടെ ഭാഗമായി മാത്രമാണ് ഇത് ചെയ്തതെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇപ്പോൾ വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിൽ എഎസ്ഐ ആയി ജോലി ചെയ്യുന്ന നൗഷാദ് നേരത്തെ സംസ്ഥാന പൊലീസ് മേധാവിയുടെ സ്റ്റേറ്റ് ക്രൈം സ്‌ക്വാഡ് അംഗമായും ടെമ്പിൾ തെഫ്റ്റ് സ്‌ക്വാഡിലും പ്രവർത്തിച്ചിട്ടുണ്ട്. ഡിജിപിയുടെ പ്രത്യേക ഫോഴ്സിൽ പ്രവർത്തിക്കുന്ന് സമയത്ത് സംസ്ഥാനത്തിന് അകത്തും പുറത്തുമായി 200ൽപരം കള്ളന്മാരെ പിടികൂടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP