Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ യാത്രക്ക് ആവേശം വിതറാൻ വർഗീയ സംഘർഷം കൂടി ഉണ്ടാക്കാൻ ബോധപൂർവമായ നീക്കമെന്ന് ഇന്റലിന്റ്‌സ് റിപ്പോർട്ട്; സംസ്ഥാനത്ത് മുഴുവൻ കനത്ത ജാഗ്രത; കാസർകോഡ് ഏട്ട് മണിക്ക് ബൈക്കുകൾ പോലും നിയന്ത്രിക്കുന്നു

വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ യാത്രക്ക് ആവേശം വിതറാൻ വർഗീയ സംഘർഷം കൂടി ഉണ്ടാക്കാൻ ബോധപൂർവമായ നീക്കമെന്ന് ഇന്റലിന്റ്‌സ് റിപ്പോർട്ട്; സംസ്ഥാനത്ത് മുഴുവൻ കനത്ത ജാഗ്രത; കാസർകോഡ് ഏട്ട് മണിക്ക് ബൈക്കുകൾ പോലും നിയന്ത്രിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭരണത്തിലേക്കുള്ള തേരോട്ടത്തിൽ സംഘപരിവാർ ശക്തികൾ ഇന്ത്യയിൽ നടത്തിയ ശ്രമങ്ങളെല്ലാം അക്രമത്തിനും സംഘർഷത്തിനും വഴിമാറിയിട്ടുണ്ടെന്നതാണ് ചരിത്രം. ബിജെപിക്ക് രാജ്യത്ത് ശക്തിപകർന്നത് അദ്വാനി നയിച്ച രഥയാത്രയായിരുന്നു. ഈ യാത്രയാണ് ബാബറി മസ്ജിദിന്റെ തകർച്ചയ്ക്ക് പോലും ഇടയാക്കിയത്. ഇപ്പോൾ കേരളത്തിൽ അത്രയ്ക്ക് ശക്തരല്ലാത്ത ബിജെപി സംസ്ഥാനത്ത് ശക്തിയാകാൻ വേണ്ടി വെള്ളാപ്പള്ളി നടേശനെന്ന നേതാവിനെ കൂടി കൂട്ടുപിടിച്ചിരിക്കയാണ്. വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ യാത്രയാണ് ഇതിന്റെ പ്രധാന പരിപാടി. അദ്വാനിയുടെ രഥയാത്രയുടെ മോഡലിൽ തന്നെയാണ് വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ യാത്ര ഒരുക്കുന്നതും.

വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ സമത്വ മുന്നേറ്റ യാത്ര കാസർകോടു നിന്നും തുടങ്ങിയതോടെ വർഗീയ സംഘർഷങ്ങൾക്കും സാധ്യതയുണ്ടെന്നാണ് ഇന്റലിജന്റ്‌സ് റിപ്പോർട്ട്. പ്രത്യേകിച്ചു കാസർകോട് പോലെ വളരെ സെൻസിറ്റീവായ സ്ഥലങ്ങളിലാണ് വർഗീയ സംഘർഷ സാധ്യത നിലനിൽക്കുന്നത്. കാസർകോട് സംഘർഷം സൃഷ്ടിക്കുന്നതിന് ബോധപൂർവമായ ശ്രമം നടക്കുന്നതായാണ് റിപ്പോർട്ട്. സാഹചര്യം കണക്കിലെടുത്ത് കാസർഗോഡ് സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കി.

നഗരങ്ങളിൽ രാത്രി വൈകി കടകൾ പ്രവർത്തിക്കുന്നതിന് നിരോധനമേർപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി. അർദ്ധരാത്രിയും പുലർച്ചയുമൊക്കെ നഗരത്തിൽ ചുറ്റുന്ന അപരിചിതരെ ചോദ്യം ചെയ്തശേഷമേ വിട്ടയക്കാവൂ എന്ന കർശന നിർദേശവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾക്ക് രാത്രി എട്ടുമണിക്ക് ശേഷം നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ട്. കഴിഞ്ഞ ദിവസം നഗരത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത് ജില്ലയിൽ മനപ്പൂർവം സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ 12 ാം തീയതിയാണ് ഓട്ടോ ഡ്രൈവറായ മറ്റൊരു സന്ദീപിനെ വധിക്കാൻ ശ്രമം നടന്നത്. ഇതോടെയാണ് കാസർഗോഡിന് വീണ്ടു മനസ്സമാധാനം നഷ്ടപ്പെട്ടിരിക്കുകയാണ്. പുലർച്ചെ രണ്ടു മണിക്ക് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനു സമീപം നിർത്തിയിട്ട ഓട്ടോയിലിരുന്ന സന്ദീപിനെ പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇയാൾ കൊല്ലപ്പെട്ടെന്നു കരുതിയാണ് അക്രമികൾ സ്ഥലം വിട്ടത്. ഗുരുതരമായി വെട്ടേറ്റു കിടന്ന സന്ദീപിനെ ആരോ ആശുപത്രിയിലാക്കി. ഇപ്പോഴും ഇയാൾ ആശുപത്രിയിൽ കഴിയുകയാണ്. സന്ദീപ് വധശ്രമക്കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ഗൾഫിൽ നിന്നും വാഗ്ദാനം ചെയ്തത് 5 ലക്ഷം രൂപയായിരുന്നു.

കാസർകോട്ടെ സംഭവം ഒറ്റപ്പെട്ടതല്ലെന്നാണ് വിലയിരുത്തൽ. സമത്വ മുന്നേറ്റയാത്ര വർഗീയ സംഘർഷങ്ങൾക്ക് ഇടയാക്കുമെന്ന് വരുത്താൻ ഒരു വിഭാഗം പ്രശ്‌നം സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. കൂടാതെ വർഗീയ സംഘർഷങ്ങൾ ഉണ്ടായാലേ ഭൂരിപക്ഷ സമുദായങ്ങളെ ഒരുമിപ്പിക്കാൻ സാധിക്കൂവെന്ന് മറ്റൊരു വിഭാഗവും ശ്രമിക്കുന്നു. ഇതോടെയാണ് സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലേക്ക് ഇന്റലിജന്റ്‌സ് എത്തിയത്.

സമത്വ മുന്നേറ്റ യാത്ര കാസർകോട്ടുനിന്ന് ആരംഭിച്ചപ്പോൾ തന്നെ കടുത്ത വർഗീയ പരാമർശങ്ങൾ വെള്ളാപ്പള്ളിയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. തീവ്ര ഹിന്ദുത്വവാദിയെന്നറിയപ്പെടുന്ന പേജാവർ മഠാധിപതി വിശ്വേശരതീർത്ഥ മുതൽ ഹിന്ദുഐക്യവേദി നേതാവ് കുമ്മനം രാജശേഖരൻവരെയുള്ളവരാണ് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തത്. യാത്രാസംഘാടനത്തിന്റെ കടിഞ്ഞാൺ സംഘപരിവാറിന്റെ കൈയിലാണ്. സദസ്സിലുണ്ടായിരുന്നവരിൽ ഭൂരിപക്ഷവും സംഘപരിവാർ പ്രവർത്തകരുമായിരുന്നു.

തിങ്കളാഴ്ച രാവിലെ മധൂർ ക്ഷേത്രത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ സാന്നിധ്യത്തിൽ വെള്ളാപ്പള്ളി നടേശൻ നൽകിയ ദീപംകൊണ്ട് സ്റ്റേജിലെ വിളക്ക് തെളിച്ചായിരുന്നു ഉദ്ഘാടനം. സ്വാമിമാരായ ശാരാദാനന്ദ (ശിവഗിരി മഠം), അമൃതകൃപാനന്ദപതി (അമൃതാനന്ദമയി മഠം), ആത്മസ്വരൂപാനന്ദ (ശ്രീരാമകൃഷ്ണാശ്രമം, നിലമ്പൂർ), പ്രേമാനന്ദ (തീർത്ഥങ്കരാശ്രമം) എന്നിവർ ചേർന്നാണ് ദീപം തെളിച്ചത്. കർണാടകത്തിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ബ്രാഹ്മണരുടെ എച്ചിലിലയിൽ താഴ്ന്ന ജാതിക്കാർ ഉരുളുന്ന ആചാരത്തിന് കാർമികത്വം വഹിക്കുന്ന സ്വാമയായ പേജോവർ മഠാധിപതിയുടെ സാന്നിധ്യം തന്നെ വിവാദം ക്ഷിച്ചു വരുത്തിയിരന്നു.

ഹിന്ദുവർഗീയതയെ ജ്വലിപ്പിക്കുന്ന രീതിയിലായിരുന്ന എല്ലാവരുടെയും പ്രസംഗം. ഹിന്ദു സമുദായം അംഗസംഖ്യ വർധിപ്പിക്കണമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആഹ്വാനം. എല്ലാ മേഖലകളിലും പ്രാധിനിധ്യം ഉറപ്പിക്കാൻ ഹിന്ദുക്കൾ അംഗസംഖ്യ വർധിപ്പിക്കണം. ഇപ്പോൾ ഹിന്ദു സമുദായം ശോഷിച്ചിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. 1946ൽ 65 ശതമാനമായിരുന്ന ഹിന്ദുക്കൾ ഇന്ന് 55 ശതമാനമായി കുറഞ്ഞു. മതപരിവർത്തനവും ജനനനിയന്ത്രണവും ഹിന്ദുക്കളുടെ ജനസംഖ്യയിൽ കുറവുണ്ടാക്കിയെന്നു പറഞ്ഞ വെള്ളാപ്പള്ളി ന്യൂനപക്ഷങ്ങളെ വിമർശിക്കുകയും ചെയ്തു. വെള്ളാപ്പള്ളിയുടെ പ്രസംഗം തീവ്രമാണെന്ന വിലയിരുത്തലിലാണ് പൊലീസും ഇന്റലിജന്റുസും അതുകൊണ്ട് സംഘർഷമുണ്ടാകാതിരിക്കാനുള്ള മുൻകരുതലാണ് സേന കൈക്കൊള്ളുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP