Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലെ ഏറ്റവും നഗ്നമായ അഴിമതി തടയാൻ വെള്ളാപ്പള്ളി റെഡി! എസ്എൻഡിപിയുടെ സ്ഥാപനങ്ങളിൽ പിഎസ്‌സി വഴി നിയമനം നടത്താൻ തയ്യാറാറെന്ന് നടേശൻ; മറ്റ് സ്ഥാപനങ്ങളും ഇതിന് തയ്യാറാകണമെന്ന് ഉപാധി; വെല്ലുവിളി ഏറ്റെടുത്താൽ പണിപാളുമെന്ന് ഭയന്ന് മറ്റ് സമുദായ മാനേജമെന്റുകൾ മൗനത്തിൽ

കേരളത്തിലെ ഏറ്റവും നഗ്നമായ അഴിമതി തടയാൻ വെള്ളാപ്പള്ളി റെഡി! എസ്എൻഡിപിയുടെ സ്ഥാപനങ്ങളിൽ പിഎസ്‌സി വഴി നിയമനം നടത്താൻ തയ്യാറാറെന്ന് നടേശൻ; മറ്റ് സ്ഥാപനങ്ങളും ഇതിന് തയ്യാറാകണമെന്ന് ഉപാധി; വെല്ലുവിളി ഏറ്റെടുത്താൽ പണിപാളുമെന്ന് ഭയന്ന് മറ്റ് സമുദായ മാനേജമെന്റുകൾ മൗനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: കേരളത്തിൽ സർക്കാറും പൊതുജനങ്ങളും മതമേലധ്വക്ഷന്മാരും എല്ലാം പങ്കാളികളായ നഗ്നമായ അഴിമതിയാണ് എയ്ഡഡ് സ്‌കൂളുകളിലും കോളേജുകളിലും നടക്കുന്നത്. സർക്കാർ ശമ്പളം കൊടുക്കുമ്പോഴും ഈ സ്ഥാപനങ്ങളിലെ നിയമനം നടത്താൻ സർക്കാറിന് അധികാരമില്ല. ഓരോ അദ്ധ്യാപക - അനധ്യാപക നിയമനങ്ങൾക്കും ലക്ഷങ്ങൾ കോഴ വാങ്ങി നിയമനം നടത്തുന്ന പതിവ് തുടങ്ങിയിട്ട് കാലം കുറേയായി. നഗ്നമായ അഴിമതി തടയാൻ ആരും തയ്യാറല്ല. പലപ്പോഴും ഇങ്ങനെ പകൽകൊള്ള നടത്തുന്നതിന് വേണ്ടിയാണ് വിദ്യാഭ്യാസ വകുപ്പിൽ സമുദായം പറഞ്ഞ് എല്ലാവരും രംഗത്തെത്തുന്നത്. ഇങ്ങനെയുള്ള മാനേജ്‌മെന്റ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ് സിക്ക് വിടണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നിരന്നു. എന്നാൽ അന്ന് എല്ലാവരും ഇതിനോട് പുറംതിരിഞ്ഞ് നിൽക്കുകയായിരുന്നു.

'എസ്എൻഡിപിയുടെ സ്ഥാപനങ്ങളിൽ പിഎസ് സി വഴി നിയമനം നടത്താൻ തയ്യാറാണ്' - സമത്വ മുന്നേറ്റ യാത്ര പുരോഗമികിക്കുമ്പോൾ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞ വാക്കുകളാണ് ഇത്. വെള്ളാപ്പള്ളിയുടെ വാക്കുകളിൽ ഒരു തരിമ്പ് ആത്മാർത്ഥ ഇല്ലെന്ന് എല്ലാവർക്കും അറിവുള്ളതാണ്. എന്നാൽ, കേരളത്തിലെ എല്ലാ സമുദായ സംഘടനകളും വിദ്യാഭ്യാസ കച്ചവടക്കാരും സംസാരിക്കാൻ മടിക്കുന്ന ഒരു വിഷയത്തിലേക്കാണ് വെള്ളാപ്പള്ളിയുടെ വാക്കുകൾ ശ്രദ്ധ ക്ഷണിക്കുന്നത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ് ഈ വിഷയത്തെ കുറിച്ച് ആദ്യം പ്രതികരണം നടത്തിയത്. എസ്എൻ ട്രസ്റ്റിലെ നിയമനങ്ങളിൽ അഴിമതി നടക്കുന്നുണ്ടെന്നും അതിനാൽ നിയമനങ്ങൾ പിഎസ് സിക്ക് വിടണമെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടിരുന്നു ഇതിന് മറുപടിയായാണ് വെള്ളാപ്പള്ളി എസ്എൻഡിപി തയ്യാറാണെന്ന് അറിയിച്ചത്.

എന്നാൽ നിയമനങ്ങളുടെ കാര്യത്തിൽ വെറുതേ നയം പ്രഖ്യാപിക്കാൻ വെള്ളാപ്പള്ളി തയ്യാറായില്ല. ഇതിന് ഒരു നിബന്ധന കൂടി വെള്ളാപ്പള്ളി മുന്നോട്ടുവച്ചു. എസ്എൻഡിപി സ്ഥാപനങ്ങളിൽ പിഎസ് സി വഴി നിയമനം നടത്താൻ തങ്ങൾ തയ്യാറാവുമ്പോൾ മറ്റ് സ്ഥാപനങ്ങളും ഇതിന് തയ്യാറാകണമെന്നതാണ് വെള്ളാപ്പള്ളിയുടെ നിബന്ധന. എസ്എൻ ട്രസ്റ്റിലെ നിയമനത്തിന് വെള്ളാപ്പള്ളി നടേശൻ 600 കോടി രൂപ വാങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എസ്എൻ ട്രസ്റ്റിലെ നിയമനങ്ങൾ പിഎസ് സി യ്ക്ക് വിടാൻ തയ്യാറാണെന്ന് വെള്ളാപ്പള്ളി അറിയിച്ചത്.

എന്തായാലും വെള്ളാപ്പള്ളിയുടെ വെല്ലുവിളി കണ്ടില്ലെന്ന് നടിക്കുകയാണ് കേരളത്തിലെ മാനേജ്‌മെന്റുകളെല്ലാം. തനിക്കെതിരായ വിമർശനങ്ങളെ ചെറുക്കാനാണ് വെള്ളാപ്പള്ളി ഇങ്ങനെ പിഎസ് സിക്ക് നിയമനം വിടാൻ തയ്യാറാണെന്ന് പറഞ്ഞതെങ്കിലും ഈ വിഷയം സജീവമായി ചർച്ചയായാൽ എല്ലാ സമുദായ മാനേജ്‌മെന്റുകൾക്കും തലവേദന ആകുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് തന്നെ മറ്റ് മാനേജ്‌മെന്റ് പ്രതിനിധികൾ വിഷയത്തിൽ പ്രതികരണം നടത്താൻ തയ്യാറാകുന്നു പോലുമില്ല.

കത്തോലിക്കാ മാനേജ്‌മെന്റ് സ്ഥാപനങ്ങളാണ് കേരളത്തിൽ ഏറ്റവും കുടുതൽ ഉള്ളത്. എൻഎസ്എസിനും എം ഇഎസിനും ഇ കെ സുന്നി വിഭാഗത്തിനും, എ പി സുന്നികൾക്കും അടക്കം സർക്കാർ ശമ്പളം നൽകുന്ന കോളേജുകളും സ്‌കൂളുകളുമുണ്ട്. സമുദായത്തിന്റെ പേര് പറഞ്ഞാണ് ഇവരെല്ലാം ഈ സ്ഥാപനങ്ങൾ സ്വന്തമാക്കിയത്. എന്നാൽ, മുസ്ലിംലീഗ് വിഭ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തതോടെ തങ്ങൾക്കൊന്നു കിട്ടുന്നില്ലെന്ന് എസ്എൻഡിപി അടക്കമുള്ളവർ വിലപിക്കുന്നുണ്ടായിരുന്നു. കോളേജുകളിൽ മാനേജ്‌മെന്റ് ക്വാട്ടയിൽ പണം വാങ്ങി വിദ്യാർത്ഥികളെ കയറ്റുന്നതും പണം വാങ്ങി അദ്ധ്യാപകരെ നിയമിക്കുന്നതുമെല്ലാം തന്നെയാണ് ഇത്തരം അലമുറയിടലുകൾക്ക് പിന്നിൽ.

സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പോലും പിഎസ് സിക്ക് വിടുന്ന സാഹചര്യത്തിലും മാനേജ്‌മെന്റ് സ്‌കൂളുകളിലെയും കോളേജുകളിലെയും അദ്ധ്യാപക നിയമനങ്ങൾ പിഎസ് സിക്ക് വിടാൻ മാനേജമെന്റുകൾ തയ്യാറല്ല. ഇങ്ങനെ ശ്രമിച്ചാൽ തന്നെ അതിനെ ശക്തമായി എല്ലാവരും ചേർന്ന എതിർക്കുകയും ചെയ്യും. ഇപ്പോൾ തന്റെ ജാഥയെ എതിർക്കുന്നവരുടെ വായടപ്പിക്കാനാണെങ്കിൽ കൂടി വെള്ളാപ്പള്ളിയുടെ വാക്കുകൾ ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്.

അടുത്തിടെ ആം ആദ്മി സർക്കാർ ഡൽഹിൽ വിപ്ലവകരമായ തീരുമാനം നടപ്പിലാക്കിയുന്നു. സ്‌കൂൾ അഡ്‌മിഷന് കാപ്പിറ്റേഷൻ വാങ്ങുന്ന സ്‌കൂളുകളുടെ അനുമതി റദ്ദാക്കി കൊണ്ടാണ് കെജ്രിവാൾ നടപടി എടുത്തത്. ഇവിടെ ലോക്പാൽ ബിൽ കൊണ്ടുവരുകയും ചെയ്തിരുന്നു. ഇങ്ങനെ ഡൽഹിയിൽ ആം ആദ്മി നടപ്പിലാക്കിയ വിപ്ലവകരമായ തീരുമാനം കേരളത്തിലെ മാനേജ്‌മെന്റ് വി്ദ്യാഭ്യാസ രംഗത്തേക്കാണ് കടുന്നവരേണ്ടതെന്ന അഭിപ്രായം ശക്തമാകുന്നതിന് ഇടെയാണ് വെള്ളാപ്പള്ളിയുടെ പരാമർശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP