Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദിവസങ്ങൾക്ക് മുമ്പ് ദുബായിലെത്തി മെഹന്ദി ചടങ്ങിലും സജീവമായി; വിവാഹ സൽക്കാരം കഴിഞ്ഞ് ബന്ധുക്കളിൽ പലരും മടങ്ങിയപ്പോഴും ശ്രീദേവിയും കുടുംബവും അവിടെ തന്നെ നിന്നു; കുഴഞ്ഞ് വീണ നടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു: അന്ധേരിയിലെ വീടിനു മുന്നിലേക്ക് ജനം ഒഴുകി എത്തുന്നു: എംബാം ചെയ്ത മൃതദേഹം ഇന്ന് ഉച്ചതിരിഞ്ഞ് മുംബൈയിലേക്ക് കൊണ്ടു വരും; കണ്ണീർ വാർത്ത് ഇന്ത്യൻ സിനിമാ ലോകം

ദിവസങ്ങൾക്ക് മുമ്പ് ദുബായിലെത്തി മെഹന്ദി ചടങ്ങിലും സജീവമായി; വിവാഹ സൽക്കാരം കഴിഞ്ഞ് ബന്ധുക്കളിൽ പലരും മടങ്ങിയപ്പോഴും ശ്രീദേവിയും കുടുംബവും അവിടെ തന്നെ നിന്നു; കുഴഞ്ഞ് വീണ നടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു: അന്ധേരിയിലെ വീടിനു മുന്നിലേക്ക് ജനം ഒഴുകി എത്തുന്നു: എംബാം ചെയ്ത മൃതദേഹം ഇന്ന് ഉച്ചതിരിഞ്ഞ് മുംബൈയിലേക്ക് കൊണ്ടു വരും; കണ്ണീർ വാർത്ത് ഇന്ത്യൻ സിനിമാ ലോകം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ശ്രീദേവിയുടെ മരണം ഇന്ത്യൻ സിനിമാ ലോകത്തിന് ഇനിയും വിശ്വസിക്കാനായിട്ടില്ല. കാമറകളിൽ ഇന്നലെ കൂടി നിറഞ്ഞു നിന്ന താരമാണ് ഒരു നിമിഷം കൊണ്ട് പൊലീഞ്ഞു പോയത്. അനന്തിരവൻ മോഹിത് മർവയുടെ വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുക്കവേയാണ് ശ്രീദേവി ദേഹാസ്വസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീഴുന്നതും മരിക്കുന്നതും.

റാസൽഖൈമയിൽ നടന്ന വിവാഹ സൽക്കാര ചടങ്ങിൽ നിന്നും രാത്രിയായതോടെ ബന്ധുക്കളിൽ പലരും പിരിഞ്ഞു പോയിരുന്നു. പലരും ഇന്ത്യയിലേക്കും തിരിച്ചു. എന്നാൽ ശ്രീദേവിയും ഭർത്താവ് ബോണി കപൂറും മകൾ ഖുഷിയും ബന്ധുക്കളുമായി സന്തോഷം പങ്കിട്ട് അവിടെ തന്നെ നിലയുറപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് മോഹിത് വർമയുടെ വിവാഹ്തതിൽ പങ്കെടുക്കാനായി ശ്രീദേവി റാസൽഖൈമയിൽ എത്തിയത്. മോഹിതിന്റെ വിവാഹ ശേഷം ബോണി കപൂറും മകൾ ഖുഷിയും ഇന്ത്യയിലേക്ക് തിരിച്ചു പോന്നിരുന്നു. എന്നാൽ ശ്രീദേവി അവിടെ തന്നെ ചിലവഴിക്കുകയായിരുന്നു. എന്നാൽ ഇന്നലെ ഭാര്യയ്ക്ക് സർപ്രൈസ് നൽകാൻ ബോണി കപൂർ മകൾക്കൊപ്പം റാസൽഖൈമയിലേക്ക് തിരിച്ചു ചെല്ലുകയായിരുന്നു.

സത്കാരചടങ്ങുകൾ നടക്കുന്ന റാസ് അൽ ഖൈമയിലെ വാൾഡ്രോഫ് അസ്റ്റോരിയ ഹോട്ടലിൽ നിന്ന് ദുബായിലെ താമസസ്ഥലത്തേക്ക് മടങ്ങാൻ ഒരുങ്ങുമ്പോൾ ആണ് ശ്രീദേവിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടനെ വാൾഡ്രോഫ് അസ്റ്റോരിയ ഹോട്ടലിന് തൊട്ടടുത്തുള്ള ഷെയ്ഖ് ഖലീഫ ആശുപത്രിയിലേക്ക് അവരെ എത്തിച്ചുവെങ്കിലും അതിനോടകം മരണം സംഭവിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം. രാത്രി പതിനൊന്നരയോടെ ബോണി കപൂറിന്റെ സഹോദരൻ സഞ്ജയ് കപൂർ ആണ് ശ്രീദേവിയുടെ മരണം ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിക്കുന്നത്.

ഷെയ്ഖ് ഖലീഫ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന നടിയുടെ മൃതദേഹം ഉച്ചയോടെ എബാം പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. സന്ദർശകവിസയിലാണ് ശ്രീദേവി ദുബായിലെത്തിയത് എന്നതിനാൽ ഇന്ത്യൻ എംബസിയിൽ നിന്നുള്ള ചില നടപടി ക്രമങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്. മുംബൈ അന്ധേരിയിലെ ഫൽറ്റിലേക്ക് ശ്രീദേവി അവസാനമായി എത്തുന്നതും കാത്തിരിക്കുകയാണ് അവരുടെ ആരാധകരും സുഹൃത്തുകളുമിപ്പോൾ. 

പ്രത്.കേ വിമാനത്തിലാണ് താരത്തിന്റെ മൃതദേഹം മുംബൈയിലേക്ക് കൊണ്ടു വരിക. ബാന്ദ്രയിലും അന്ധേരിയിലും ഇവർക്ക് വീടുകളുണ്ട്. ഇവിടേക്ക് രാവിലെയോടെ ആരാധകർ ഇവിടേയ്ക്ക് ഒഴുകി എത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം മൃതദേഹം എവിടേയ്ക്കാകും കൊണ്ടു പോവുക എന്ന് വ്യക്തമല്ല. സംസ്‌കാര ചടങ്ങളേക്കുറിച്ചുള്ള വിവരങ്ങൾ കുടുംബം പുറത്തുവിട്ടിട്ടില്ല. അന്ധേരിയിലെ വീട്ടിലായിരുന്നു ശ്രീദേവിയും കുടുംബവും കഴിഞ്ഞ കുറച്ച് നാളുകളായി താമസിച്ചിരുന്നത്. ഇവിടേയ്ക്കാവും മൃതദേഹം കൊണ്ടു വരിക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം ശ്രീദേിവിയുടെ മൂത്തമകൾ തന്റെ കന്നി ചിത്രമായ ധടക്കിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കിലായതിനാൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തിരുന്നില്ല. അമ്മയുടെ മരണ വാർത്ത അറിഞ്ഞ് ജാൻവിയും ദുബായിലേക്ക് തിരിച്ചു. അവസാനമായി അമ്മയെ ഒരു നോക്ക് കാണാൻ ജാൻവിക്ക് സാധിച്ചില്ല. അതേസമയം ശ്രീദേവിയുടെ ഏറ്റവും വലിയ മോഹമായിരുന്നു ജാൻവിയുടെ ബോളിവുഡ് പ്രവേശം. മകളുടെ കന്നി സിനിമ കാണാനുള്ള ഭാഗ്യം ശ്രീദേവിക്കും ലഭിച്ചില്ല.

സിനിമാ താരങ്ങളും മാധ്യമങ്ങളും ആരാധകരും അടക്കം മുംബൈയിലെ വീടിനു മുമ്പിൽ തടിച്ചു കൂടിയിരിക്കുകയാണ്. ആർക്കും വിശ്വസിക്കാൻ പോലും ആവാത്ത മരണമാണ് ശ്രീദേവിയുടേത്. ശ്രീദേവിക്ക് എന്തെങ്കിലും ഗുരുതരമായ അസുഖമില്ലാതിരുന്നത് തന്നെയാണ് താരത്തിന്റെ ഈ വിയോഗം ആർക്കും താങ്ങാൻ പോലും ആവാത്തതായ മാറിയത്. ശ്രീദേവിയുടെ കുടുംബാംഗങ്ങൾക്കു പോലും ഇപ്പോഴും ഈ മരണ വാർത്ത വിശ്വസിക്കാനായിട്ടില്ല.

നാലാം വയസിൽ ബാലതാരമായി ഇന്ത്യൻ സിനിമയിൽ എത്തിയ ശ്രീദേവി തമിഴകവും തെലുങ്കും മലയാളവും കടന്ന് ബോളിവുഡിന്റെ സിംഹാസനത്തിലേക്ക് എത്തിയത് വളരെ പെട്ടെന്നായിരുന്നു. 1975 ൽ ജൂലിയിൽ ഒരു ചെറിയ വേഷത്തിലൂടെയാണ് ശ്രീദേവി ബോളിവുഡിന്റെ അകത്തളത്തിലേക്കു ചുവടു വച്ചത്. 78 ൽ സോൾവ സാവൻ എന്ന സിനിമയിലൂടെ നായികയായെങ്കിലും 83 ൽ ജിതേന്ദ്രയുടെ നായികയായി അഭിനയിച്ച ഹിമ്മത്വാലയാണ് ഹിന്ദിയിൽ ശ്രീദേവിക്ക് ആരാധകരെ സൃഷ്ടിച്ചത്. പിന്നെ ഹിറ്റുകളുടെ നീളൻ പരമ്പര. ലേഡി സൂപ്പർസ്റ്റാർ എന്ന പദവി വച്ചുനീട്ടിയാണ് ബോളിവുഡ് ശ്രീദേവിയെ താരറാണിയായി വാഴിച്ചത്.

1979ൽ സോൾവ സവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. സഗ്മ, ഹിമ്മത്വാലാ, സോഫാ, നയാ, കദം, ആഗ്, ഷോലാ, ഭഗ്വാൻ, ദാദാ, കർമ്മ, മിസ്റ്റർ ഇന്ത്യ, ചാന്ദ്നി, ഹുദാ ഹവാ, വീർ റാഞ്ചാ, ചന്ദ്രമുഖി, ജുദായ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 1979-83 കാലഘട്ടത്തിൽ തമിഴിലെ ലേഡി സൂപ്പർ സ്റ്റാറായിരുന്ന ശ്രീദേവി ഇക്കാലയളവിൽ തെലുങ്കിലും അഭിനയിച്ചു. 1992 രാം ഗോപാൽ വർമ്മ സംവിധാനം നിർവഹിച്ച ചിത്രത്തിലൂടെ മികച്ച തെലുങ്കു നടിക്കുള്ള ഫിലിം ഫെയർ അവാർഡും നേടി. 2013ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

എൺപതുകളിൽ സൂപ്പർതാരം മിഥുൻ ചക്രവർത്തിയുമായി ശ്രീദേവി പ്രണയത്തിലാണെന്നും രഹസ്യമായി വിവാഹം കഴിച്ചെന്നും വാർത്തകൾ വന്നു, അതു ശരിവയ്ക്കുന്ന തരത്തിൽ മിഥുനും ചില അഭിമുഖങ്ങളിൽ സംസാരിച്ചു. പക്ഷേ പിന്നീട് അവർ അകന്നു. ഒരുപാടു സിനിമകളിൽ തന്റെ ഹിറ്റ് ജോഡിയായിരുന്ന അനിൽ കപൂറിന്റെ സഹോദരനും ചലച്ചിത്രനിർമ്മാതാവുമായ ബോണികപൂറിനെ 1996 ലാണ് ശ്രീദേവി വിവാഹം കഴിച്ചത്. 1997ൽ, അനിൽകപൂറിന്റെ നായികയായി അഭിനയിച്ച ജുദായിയോടെ അവർ സിനിമ വിടുകയും ചെയ്തു. പിന്നീട്, 2012 ൽ ഇംഗ്ലീഷ് വിങ്‌ലീഷ് എന്ന സിനിമയിലൂടെ സ്വപ്നതുല്യമായ തിരിച്ചുവരവാണ് ശ്രീദേവി നടത്തിയത്. 2018 ൽ റീലീസിനൊരുങ്ങുന്ന സീറോ എന്ന സിനിമ അവസാനത്തേതായി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP