Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗോവധ നിരോധനത്തിൽ പശു മാത്രമല്ല, പോത്തും കോഴിയും മത്സ്യവുമൊക്കെ ഉൾപ്പെടും; ശവം ഭക്ഷിക്കുന്നതു ഹൈന്ദവ സംസ്‌കാരമല്ല, തീവ്രവാദ സംസ്കാരം: പോസ്റ്റർവിപ്ലവവുമായി വിഎച്ച്പി

ഗോവധ നിരോധനത്തിൽ പശു മാത്രമല്ല, പോത്തും കോഴിയും മത്സ്യവുമൊക്കെ ഉൾപ്പെടും; ശവം ഭക്ഷിക്കുന്നതു ഹൈന്ദവ സംസ്‌കാരമല്ല, തീവ്രവാദ സംസ്കാരം: പോസ്റ്റർവിപ്ലവവുമായി വിഎച്ച്പി

പാലക്കാട് : മാംസഭക്ഷണം കഴിക്കുന്നവരെല്ലാം ഇനി വിശ്വഹിന്ദുപരിഷത്തിന്റെ കണക്കിൽ തീവ്രവാദികളാണ്. മൃഗങ്ങളെ കൊന്ന് മാംസമേള നടത്തുന്നത് തീവ്രവാദികളുടെ പിന്തുണയ്ക്കു വേണ്ടിയാണ്. അത്തരക്കാർ നാളെ മനുഷ്യനെ കൊന്നു തിന്നാനും മടിക്കില്ലെന്നു വി എച് പി കരുതുന്നു.

മഹാരാഷ്ട്രയിലെ ബീഫ് നിരോധനത്തിൽ പ്രതിഷേധിച്ചു ഡിവൈഎഫ്ഐ സംസ്ഥാനവ്യാപകമായി ബീഫ് ഫെസ്റ്റിവൽ നടത്തുന്നതിനെതിരെ വി.എച്ച്. പി നടത്തുന്ന പോസ്റ്റർ വിപ്ലവത്തിലാണ് മാംസ ഭക്ഷണം കഴിക്കുന്നവരെ തീവ്രവാദികളായി ചിത്രീകരിച്ചിരിക്കുന്നത്. മതസ്പർദ്ധ വളർത്താൻ വേണ്ടിയാണ് ഡിവൈഎഫ്ഐ ബീഫ് ഫെസ്റ്റിവൽ നടത്തുന്നതെന്നും ഇത് നടത്തുന്നവർക്കെതിരെ പൊലീസ് തന്നെ കേസ്സെടുക്കണമെന്നും വിശ്വഹിന്ദുപരിഷത്തിന്റെ ഒരു മുതിർന്ന നേതാവ് പറഞ്ഞു. ഒരു പന്നിയിറച്ചി ഫെസ്റ്റിവൽ നടത്താതെ ബീഫ് ഫെസ്റ്റിവൽ തന്നെ നടത്തിയത് ഹിന്ദുക്കളെ അപമാനിക്കാനും മുസ്ലിം തീവ്രവാദികളെ പ്രീതിപ്പെടുത്താനുമാണെന്നാണ് വിശ്വഹിന്ദുപരിഷത്ത് വിലയിരുത്തുന്നത്.

ഭൂരിഭാഗം ആളുകളും പിന്തുടരുന്നുണ്ടെന്നു കരുതി അതു ശരിയാകണമെന്നില്ല, കാര്യങ്ങൾ തീരുമാനിക്കാൻ പറ്റില്ല. ഭൂരിഭാഗം പേരും കഴിക്കുന്നു എന്നതുകൊണ്ട് മാംസഭക്ഷണം നല്ല കാര്യമാകില്ല. പരിപൂർണമായും മാംസഹാരങ്ങൾ നിരോധിക്കലാണ് ലക്ഷ്യം. ഗോവധനിരോധനം മാത്രമല്ല ലക്ഷ്യം, കൂട്ടത്തിൽ പോത്ത്, എരുമ, മൂരി, ആട്, കോഴി തുടങ്ങിയ മാംസാഹാരങ്ങൾ പാടില്ല, മത്സ്യവും നിരോധിക്കണം. ശവം ഭക്ഷിക്കുന്നത് ഹൈന്ദവ സംസ്‌കാരമല്ല, ഹിന്ദു സമുദായത്തിൽ കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ ശുഭാവസരങ്ങളിലൊന്നും ഇറച്ചി (ഇവരുടെ ഭാഷയിൽ ശവം) മുമ്പ് കാലങ്ങളിൽ ഭക്ഷിച്ചിരുന്നില്ല. പണ്ടു കാലങ്ങളിൽ ഇവിടെ ഇല്ലാതിരുന്ന ഈ സംസ്‌കാരം വിദേശസംസ്‌കാരത്തിന്റെ ഭാഗമായി എത്തിയതാണ്. ഇവിടെ എത്തിച്ചേർന്ന ഈ സംസ്‌കാരം ഇല്ലാതാക്കൽ ഒരു ലക്ഷ്യമാണ്. ഇറച്ചിയും മീനും ഉൾപ്പെടെയുള്ള മാംസാഹാരങ്ങൾ കഴിക്കരുതെന്ന് ഹിന്ദു കുടുംബങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണം നടത്തും. ഇത് നേരത്തെ തുടങ്ങിയതാണ്. പുതിയ സാഹചര്യത്തിൽ ഇതിനായുള്ള പ്രചരണം ശക്തമാക്കും.

ഗോവധനിരോധനം എന്നാൽ പശു മാത്രമല്ല. പശുവിനോട് ഒരു നയം, പോത്തിനോട് മറ്റൊന്ന് എന്നില്ല. പോത്തും മൂരിയും എരുമയും എല്ലാം ഒരുപോലെ. ഒപ്പം, മത്സ്യവും കോഴിയും കഴിക്കരുത്. മനുഷ്യശരീരം സസ്യാഹാരത്തിന് അനുയോജ്യമായ വിധത്തിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. അതിനാൽ എല്ലാവരേയും സസ്യാഹാരത്തിലേക്ക് മടക്കും. ഭൂരിഭാഗം വിശ്വഹിന്ദുപരിഷത്തുകാരും ഇപ്പോഴേ സസ്യഭുക്കുകളാണ്. ബാക്കിയുള്ളവരും ഇതിലേക്ക് വരും. ജീവനുള്ള ഒന്നിനേയും കൊന്നു ഭക്ഷിക്കാൻ പാടില്ല എന്ന തത്വം പ്രാവർത്തികമാക്കുംവിധം വേണ്ടത് ചെയ്യാനാണ് തീരുമാനമെന്നും വിശ്വഹിന്ദു പരിഷത്തിന്റെ മുതിർന്ന ഒരു നേതാവ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവരും ബ്രാഹ്്മണ സംസ്‌കാരത്തിൽ അധിഷ്ഠിതമായി പച്ചക്കറി കഴിച്ച് ജീവിക്കണമെന്നാണ് ഇദ്ദേഹം പറഞ്ഞതിന്റെ സാരം. ഡി.വൈ.എഫ്. ഐ നടത്തുന്ന ബീഫ് ഫെസ്റ്റിവൽ മുസ്ലിം തീവ്രവാദികളെ പ്രീണിപ്പിക്കാൻ വേണ്ടി ഒരു സമുദായത്തിനെതിരെ നടത്തുന്ന സമരമായാണ് ചിത്രീകരണം.

ഗോവധനിരോധനം അല്ലെങ്കിൽ മൊത്തമുള്ള ബീഫ് നിരോധനത്തിന് എതിരെ ശക്തമായ പ്രതിഷേധം വരുമ്പോഴാണ് മൃഗങ്ങളെ ഭക്ഷിക്കൽ ( ഇതിൽ പശു മുതൽ ജീവനുള്ള മൃഗങ്ങൾ എല്ലാം വരും) ഭാരതീയ സംസ്‌കാരമല്ലെന്നും മത്സ്യം വരെ പാടില്ലെന്നും പറഞ്ഞ് വിശ്വഹിന്ദുപരിഷത്ത് രംഗത്തെത്തുന്നത്. ഇവരുടെ ഉദ്ദേശം നടന്നാലും ഇല്ലെങ്കിലും പ്രതിഷേധം ബീഫ് നിരോധനത്തിൽ മാത്രം ഒതുങ്ങി നിൽക്കില്ലെന്നു ചുരുക്കം.

കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ വിശ്വഹിന്ദുപരിഷത്തും മറ്റും പറയുന്ന മാംസനിരോധനം എന്തു ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണ്. എന്നാൽ എന്തു കഴിക്കണമെന്നു തീരുമാനിക്കുന്നതിനു മുമ്പ് ജനങ്ങൾ വിശപ്പുമാറ്റാൻ വല്ലതും കഴിച്ചോ എന്ന് ഉറപ്പുവരുത്തുകയാണ് സർക്കാർ ആദ്യം ചെയ്യേണ്ടതെന്നാണ് ഡിവൈഎഫ്ഐ ബീഫ് ഫെസ്റ്റിവൽ നടത്തി വിശദീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP