Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെടിയുണ്ടകൾക്കും വാൾത്തലപ്പുകൾക്കും നേരേ വിരിമാറു കാട്ടിക്കൊടുത്ത മറ്റൊരു 'വടക്കൻ വീരഗാഥ'; കരുത്തും കരളുറപ്പുമുള്ള കോടിയേരിയെ വാഴ്‌ത്തുന്ന വീഡിയോ വീണ്ടും വൈറൽ; കണ്ണൂരിൻ താരകമല്ലോ... ചെഞ്ചോരപ്പൊൻ കതിരല്ലോ ഗാനത്തിൽ പി ജയരാജനെതിരെ കയ്യോങ്ങിയ നേതാക്കളിൽ പലരും പണ്ടുതന്നെ 'സെൽഫിസ്തുതി'കളുമായി ഇറങ്ങിയെന്നത് ചർച്ചയാക്കി സോഷ്യൽ മീഡിയ; പാർട്ടി മന്ത്രിതന്നെ മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പിനെ വിമർശിച്ചതോടെ സിപിഎമ്മിൽ ചേരിതിരിവെന്നും പ്രചരണങ്ങൾ

വെടിയുണ്ടകൾക്കും വാൾത്തലപ്പുകൾക്കും നേരേ വിരിമാറു കാട്ടിക്കൊടുത്ത മറ്റൊരു 'വടക്കൻ വീരഗാഥ'; കരുത്തും കരളുറപ്പുമുള്ള കോടിയേരിയെ വാഴ്‌ത്തുന്ന വീഡിയോ വീണ്ടും വൈറൽ; കണ്ണൂരിൻ താരകമല്ലോ... ചെഞ്ചോരപ്പൊൻ കതിരല്ലോ ഗാനത്തിൽ പി ജയരാജനെതിരെ കയ്യോങ്ങിയ നേതാക്കളിൽ പലരും പണ്ടുതന്നെ 'സെൽഫിസ്തുതി'കളുമായി ഇറങ്ങിയെന്നത് ചർച്ചയാക്കി സോഷ്യൽ മീഡിയ; പാർട്ടി മന്ത്രിതന്നെ മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പിനെ വിമർശിച്ചതോടെ സിപിഎമ്മിൽ ചേരിതിരിവെന്നും പ്രചരണങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സി.പി.എം നേതാവ് പി ജയരാജന്റൈ വ്യക്തി പൂജ ഒറ്റപ്പെട്ട വിവാദമല്ല. വിപ്‌ളപ്പാർട്ടിയിലെ നേതാക്കന്മാരെല്ലാം സ്വന്തം മഹത്ത്വം വാഴ്‌ത്തുന്ന വീഡിയോയുമായി ഇറങ്ങിയിരിക്കുകയാണെന്നു തോന്നും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ ഒരു പഴയ വീഡിയോ ആണ് ഇപ്പോൾ ആരാധകർ കുത്തിപ്പൊക്കി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.

കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ നിർമ്മിക്കപ്പെട്ട വീഡിയോ ആണ് രണ്ടാം വരവിലും ഹിറ്റായി ഓടുന്നത്. തീയിൽ തളിരിട്ടത് വെയിലിൽ വാടില്ലെന്നതിനാൽ ഈ ധീര സാരത്ഥ്യവും ചരിത്രത്താളുകളിൽ ഇടം പിടിക്കുമെന്ന് ഓർമ്മിപ്പിക്കുന്ന വീഡിയോ കോടിയേരിയുടെ അപദാനങ്ങൾ വാഴ്‌ത്തുന്നതാണ്.

വെടിയുണ്ടകൾക്കും വാൾത്തലപ്പുകൾക്കും നേരേ വിരിമാറു കാട്ടിക്കൊടുത്ത മറ്റൊരു വടക്കൻ വീരഗാഥ. ഫാസിസം അതിന്റെ സകല ആസുരതകളോടെയും പത്തി വിരിച്ചാടുന്ന നാളുകളിൽ പാവപ്പെട്ടവന്റെ അവസാന ആശ്രയമായ പ്രസ്ഥാനത്തെ നയിക്കാനുള്ള കരുത്തും കരളുറപ്പും പകർന്നേകിയ കാലത്തിന് ലാൽ സലാം. എന്നിങ്ങനെ സഖാവിനെ പുകഴ്‌ത്തുന്ന വായ്ത്താരികൾ വാരിക്കോരി ചൊരിയുന്നുണ്ട്.

സിപിഎമ്മിനെ നാണം കെടുത്തുന്ന ജയരാജൻ പാട്ടുകൾ ഇറങ്ങിയപ്പോൾ സ്വയം മഹത്വവൽക്കരിക്കുന്നതിനെതിരേ സംസ്ഥാന കമ്മിറ്റിയിൽ പ്രമേയം അവതരിപ്പിച്ച പാർട്ടിയിൽ തന്നെയാണ് ഈ കുത്തിപ്പൊക്കൽ നടക്കുന്നത്. ജയരാജൻ സ്വയം മഹത്വവത്കരിക്കുകയാണെന്നും പാർട്ടിക്കു മുകളിൽ വളരാൻ ശ്രമിക്കുകയാണെന്നും വിമർശിക്കാമെങ്കിൽ ഈ സോഷ്യൽ മീഡിയാ പ്രചരണത്തെ എന്തു പേരിട്ടു വിളിക്കും ?

''1970 കാലഘട്ടങ്ങളിൽ SFI യുടെ അമരക്കാരൻ.. പിന്നീട്1980 ഇൽ DYFI യുടെ കണ്ണൂർ ജില്ലാ അമരക്കാരൻ പിന്നീട് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി MLA .മന്ത്രി.ഇപ്പൊ സിപിഐഎം സംസ്ഥാന സെക്രട്ടറി ...സിപിഐഎം ന്റെ കരുത്തുറ്റ പടനായകൻ സഖാവ് കോടിയേരി ബാലകൃഷ്ണൻ പിന്നിട്ട രാഷ്ട്രീയ ജീവിതവും ഇന്ന് കാണുന്ന ഈ പദവിയോളവും അദ്ദേഹം എത്തിയത് എങ്ങനെയാണെന്നും ഈ വിഡിയോ പറയും.....'' എന്ന ആമുഖത്തോടെ ഡിവൈഎഫ്‌ഐ പവർ ഓഫ് യൂത്ത് എന്ന ഗ്രൂപ്പിൽ പോസ്‌ററു ചെയ്തിരിക്കുന്ന വീഡിയോ പാർട്ടി അനുഭാവികൾക്കിടയിൽ അതിവേഗമാണ് ഷെയർ ചെയ്യപ്പെടുന്നത്.

ആദ്യകൂടിക്കാഴ്ചയിൽ തന്നെ അനുഭവവേദ്യമാകുന്ന കരുതൽ കലർന്ന സ്്‌നേഹം, ഹൃദയം പകുത്തു നല്കിയുള്ള പുഞ്ചിരി ഇങ്ങനെയൊക്കെയാണ് കോടിയേരിയെ പുകഴ്‌ത്തുന്നത്. കോടിയേരി നേതൃത്വം നല്കിയ ആദിവാസി സമരം, ആറളം സമരം, മുത്തങ്ങ സമരം തുടങ്ങിയവയൊകക്കെ ചരിത്രത്തിലെ സിന്ദുരച്ചാർത്തുകളാണെന്നും വിവരിക്കുന്നു. കണ്ണൂരിലെ മിച്ചഭൂമി സമരം, എസ് എഫ് ഐ പ്രവർത്തനം, അടിയന്തരാവസ്ഥയിലെ ജയിൽവാസം, മീസാ തടവുകാരൻ, കെ എസ് യുവുമായുള്ള ഏറ്റുമുട്ടലുകൾ..തുടങ്ങി എന്തിനും പോന്ന ചുറുചുറുക്കുള്ള യുവാവിനെ ഇന്നും തലശ്ശേരിയിലെ പഴയ തലമുറ ഓർക്കുന്നു, അഭിമാനിക്കുന്നുവെന്നാണ് വീഡിയോ പറയുന്നത്.

1970ൽ കമ്യൂണിസ്റ്റു പാർട്ടിയിൽ അംഗമായി. ആർഎസ്എസ്സുകാർ തലശ്ശേരിയിൽ അക്രമം അഴിച്ചു വിട്ടപ്പോൾ അക്രമപ്രതിരോധ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായി. എസ് എഫ് ഐയിലെ പ്രവർത്തന മികവു കണക്കിലെടുത്താണ് സിപിഎമ്മിൽ അംഗത്വം നല്കുന്നത്. തുടർന്നുള്ള പടി പടിയായുള്ള വളർച്ച. മുനിസിപ്പൽ ലോക്കൽ സെക്രട്ടറി സ്ഥാനം, തൊഴിലാളിസംഘടനാ പ്രവർത്തനം. ലോറിത്തൊഴിലാളി-ചെത്തു തൊഴിലാളി- കോഫി വർക്കേഴ്‌സ്-സിഐടിയു സംഘടനാ പ്രവർത്തനങ്ങളും ചിത്രത്തിൽ വിവരിക്കുന്നു.

സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറെ ശ്രദ്ധേയമായ സംഭവമായ കൂത്തുപറമ്പ് സമരത്തെ പറ്റിയുള്ള വിവരണം ഇങ്ങനെ...

കൂത്തുപറമ്പ് രക്തസാക്ഷിത്വത്തെ തുടർന്ന് കണ്ണൂരിൽ എം വി രാഘവനെ പ്രവേശിപ്പിക്കില്ല എന്ന് സിപിഐ എം പ്രഖ്യാപിച്ചു. രക്തപ്പുഴകളൊഴുക്കാൻ തീരുമാനിച്ച് ഉറപ്പിച്ച് എം വി രാഘവൻ ജില്ലാ ബാങ്കിന്റെ പരിപാടിയിൽ എത്തി. കോടിയേരിയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് സമര് വോളണ്ടിയർമാർ ബാങ്കു വളഞ്ഞു. പൊലീസുകാർ നിറ തോക്കുകളുമായി പൊസിഷനെടുത്തു. ജില്ലാ കളക്ടറും പൊലീസ് മേധാവിയും സ്ഥലത്തത്തി. പിരിഞ്ഞു പോയില്ലെങ്കിൽ വെടിവയ്ക്കുമെന്ന് ഭീഷണിപ്പടുത്തി. എന്നാൽ കോടിയേരിയുടെ നേതൃത്വത്തിൽ വെക്കടാ വെടി എന്നു നെഞ്ചുറപ്പോടെ കണ്ണൂരിലെ വിപ്‌ളവ പ്രസ്ഥാനം നിലപാടെടുത്തു. ഒരാളും പിരി്ഞ്ഞില്ല. എം വി രാഘവൻ ഇതോടെ പരിപാടി ഉപേക്ഷിച്ച് തിരിച്ചു പോകേണ്ടിവന്നു. തന്റെ സമര വഴികളില സുവർണ്ണ നാഴികക്കല്ലായി കോടിയേരി അടയാള പ്പെടുത്തുന്ന സംഭവമാണ് ഇത് .

സിപിഎമ്മിന്റെ ശക്തനായ സെക്രട്ടറി സംസ്ഥാന മുഖ്യമന്ത്രിയായപ്പോൾ ഇത് ഇടതു പക്ഷസർക്കാർ തന്നെയോ എന്ന് സംശയം പ്രകടിപ്പിച്ചത് ഇടതു ചിന്തകർ തന്നെയായിരുന്നു. മന്ത്രിസഭയിലെയും പാർട്ടിയിലെയും രണ്ടാമനായിരുന്ന ജയരാജന്റെ രാജിയോടെ തുടങ്ങിയ വിക്കറ്റു വീഴ്ചകളല്ലാം സർക്കാരിന്റെയും ഇടതു പക്ഷത്തിന്റെയും നിലപാടുകൾക്കെതിരേ ചോദ്യങ്ങൾ ഉയർത്തി. കേന്ദ്രത്തിലെ മോദി സർക്കാരിന്റെ പരസ്യതന്ത്രങ്ങളുടെ ചുവടുകൾ് പിന്തുടരുന്ന പിണറായി വിജയന്റെ ഭരണം മല എലിയെ പ്രസവിച്ച പോലെ എന്ന വിമർശനവും നേരിടുന്നു.

തോമസ് ചാണ്ടി വിഷയം സർക്കാരിനുണ്ടാക്കിയ ആഘാതം ചെറുതല്ല. പാർട്ടിക്കുള്ളിൽ തന്നെ ഇതു സംബന്ധിച്ച് വിരുദ്ധാഭിപ്രായം നിലനിൽക്കുന്നു. നിയമസഭയിൽ തോമസ് ചാണ്ടി, ജോയിസ്‌ജോർജ്ജ്, പിവി അൻവർ തുട്്്ങ്ങിയവരെ ന്യായീകരിക്കേണ്ടി വരുന്ന ഗതികേടിലും ഒരുവിഭാഗം പ്രവർത്തകർ അതൃപ്തി പ്രകടിപ്പിക്കുന്നു ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തെ മേയർ ആക്രമണത്തിൽ മന്ത്രി കടകം പള്ളി പൊലീസിനെതിരേ തുറന്നടിച്ചത്. ഇതിന് കോടിയേരി പിന്തുണ നല്കുകയും ചെയ്്തു. മുഖ്യമന്ത്രി തന്നെ കയ്യാളുന്ന ആഭ്യന്തര വകുപ്പിനെതിരേ പാർട്ടി സെക്രട്ടറിയുടേയും മന്ത്രിസഭയിലെ ഒരംഗത്തിന്റേയും വിമർശനം വളരെ ഗൗരവ തരമാണ്.

ഇതുപോലെ തന്നെ ഗുരുതരമാണ് തോമസ് ചാണ്ടി വിഷയത്തിൽ സർക്കാരിനെതിരേ ഉണ്ടായ കോടതി പരാമർശം. കൂട്ടുത്തരവാദിത്തം ഇല്ലെന്ന കോടതിയുടെ പരാമർശം മുഖ്യമന്ത്രിയുടെ തൊണ്ടയിലെ മുള്ളാണ്. പ്രതികരണത്തിനു പോലും പിണറായി തയ്യാറാവാത്തതും മാധ്യമങ്ങൾ്ക്കു നേരേ രൂക്ഷമായി പ്രതികരിക്കുന്നതും ഈ അസഹിഷ്ണുത വെളിപ്പെടുത്തുന്നു. കൂട്ടുത്തരവാദിത്തം ഇല്ലെന്ന കോടതി പരാമർശത്തിൽ മുഖ്യമന്ത്രിയെ മാറ്റണമെന്ന ഹർജിയും ഹൈക്കോടതിയിൽ എത്തിയിരിക്കുന്നു. സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ നിന്നു വിട്ടു നിന്നതും ആഭ്യന്തരവകുപ്പിനെതിരേ മറ്റൊരു മന്ത്രി നടത്തിയ വിമർശനവും എല്ലാം മറ്റൊരു ലക്ഷ്യത്തിനാണെന്ന് സംശയിച്ചാൽ അതു കുറ്റം പറയാനാവില്ല. അതാണ് ഈ കുത്തിപ്പൊക്കലിനെ ഏറെ പ്രസക്തമാക്കുന്നത്. കോടതി പരാമർശം ഏതെങ്കിലും വിധത്തിൽ എതിരായാൽ ആ സ്ഥാനം സ്വപ്‌നം കാണുന്നവർ ആരൊക്കെയാണ്... അഭ്യൂഹങ്ങൾ പലതാണ്.

കോടിയേരിക്കുറിച്ചുള്ള വീഡിയോ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP