Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിജയ്ബാബുവിനെ നായകനാക്കി ഇറക്കിയ 'സിഗ്‌നൽ' എന്ന ഷോർട്ട് ഫിലിം കോപ്പിയടിയാണെന്ന് ആരോപണം; തന്റെ 'മുന്തിയ ഇനം' എന്ന കഥ പകർത്തിയതാണെന്ന് ചെറുകഥാകൃത്ത് ഹഖ് ഇയ്യാട്, മലയാളത്തിൽ വീണ്ടുമൊരു ആശയ മോഷണ വിവാദം

വിജയ്ബാബുവിനെ നായകനാക്കി ഇറക്കിയ 'സിഗ്‌നൽ' എന്ന ഷോർട്ട് ഫിലിം കോപ്പിയടിയാണെന്ന് ആരോപണം; തന്റെ 'മുന്തിയ ഇനം' എന്ന കഥ പകർത്തിയതാണെന്ന് ചെറുകഥാകൃത്ത് ഹഖ് ഇയ്യാട്, മലയാളത്തിൽ വീണ്ടുമൊരു ആശയ മോഷണ വിവാദം

കെ വി നിരഞ്ജൻ

കോഴിക്കോട്: ഹയർ സെക്കണ്ടറി തുല്യത കോഴ്‌സിലെ മലയാളം പാഠാവലിയിൽ ഹഖ് ഇയ്യാടിന്റെ കഥ ഇത്തവണയുമുണ്ട്. പ്രമുഖ പത്രത്തിന്റെ വാരാന്തപ്പതിൽ പ്രസിദ്ധീകരിച്ച 'മുന്തിയ ഇനം' എന്ന കഥ ഹയർ സെക്കണ്ടറി തുല്യത കോഴ്‌സിന്റെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയതിനൊപ്പം അത് ഹ്രസ്വചിത്രമാവുന്നതിന്റെ സന്തോഷത്തിൽ കൂടിയായിരുന്നു ബാലുശ്ശേരിക്കടുത്ത് ഇയ്യാട് സ്വദേശിയായ ഹഖ്.

ചിത്രത്തിന്റെ തിരക്കഥാരൂപം തയ്യറാക്കി ഷൂട്ടിങ് ആരംഭിക്കാനാരിക്കെയാണ് തന്റെ കഥ 'സിഗ്‌നൽ' എന്ന പേരിൽ മറ്റാരോ ഹ്രസ്വചിത്രമാക്കിയ വിവരം ഹഖ് അറിയുന്നത്. വിൻസെന്റ് ജോസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രശസ്ത നടനും നിർമ്മാതാവുമായ വിജയ് ബാബുവാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

2014 ലാണ് ഹഖിന്റെ കഥ പത്രത്തിന്റെ വാരാന്തപ്പതിൽ പ്രസിദ്ധീകരിച്ചത്. വാർദ്ധക്യത്തിലേക്ക് പ്രവേശിക്കുന്ന മാതാപിതാക്കളെ വയോധികസദനത്തിൽ കൊണ്ടു തള്ളുന്ന മക്കൾക്ക് ഞെട്ടൽ സമ്മാനിക്കുന്നതായിരുന്നു ഈ കഥ. ലാബ്രഡോർ ഇനത്തിൽ പെട്ട ജിമ്മി എന്ന വളർത്തുനായയെ കാണാതായതിനത്തെുടർന്ന് ഉടമസ്ഥർ പത്രത്തിൽ പരസ്യം നൽകുകയാണ്. കണ്ടു കിട്ടുന്നവർക്ക് കനത്ത പ്രതിഫലം നൽകുന്നതാണ് എന്നറിയിക്കുന്ന പരസ്യം കണ്ട് അയാൾക്ക് നഗരത്തിലെ ഒരു വയോധികസദനത്തിൽ നിന്ന് വിളി വരുന്നു. നിങ്ങളുടെ കാണാതായ നായ ഇവിടെ നിങ്ങളുടെ അമ്മയോടൊപ്പം സുഖമായി കഴിയുന്നുണ്ടെന്നാണ് വയോധികസദനത്തിൽ നിന്ന് വിളിച്ച ആൾ പറയുന്നത്.

ഈ കഥയാണ് പിന്നീട് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ നേതൃത്വത്തിൽ സാക്ഷരതാ മിഷൻ അഥോറിറ്റി പുറത്തിറക്കിയ ഹയർ സെക്കണ്ടറി തുല്യതാ കോഴ്‌സിന്റെ ഒന്നാം വർഷ മലയാളം പാഠാവലിയിൽ ഉൾപ്പെടുത്തിയത്. അഞ്ച് ലക്ഷത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന കോഴ്‌സിലേക്ക് കഥ തിരഞ്ഞെടുക്കപ്പെട്ടത് വലിയ അംഗീകാരമായിരുന്നെന്ന് ഹഖ് ഇയ്യട് പറയുന്നു. നിരവധി പേർ അംഗീകരിച്ച ഈ കഥ ഹ്രസ്വചിത്രമാവുന്നതിലുള്ള സന്തോഷത്തിലായിരുന്നു ഹഖ്. എന്നാൽ അടുത്തകാലത്തായാണ് ഈ കഥ സിഗ്‌നൽ എന്ന പേരിൽ ഹ്രസ്വചിത്രമാക്കിയിട്ടുള്ളത്.

തിരക്ക് പിടിച്ച് കാറിൽ യാത്ര ചെയ്യന്ന വിജയ് ബാബുവിന്റെ കഥാപാത്രത്തെ ഭാര്യ ഫോണിൽ വിളിച്ച് നായ്ക്കുട്ടിയെ കാണാതായത് കാരണം മകൻ വല്ലാതെ വിഷമത്തിലാണെന്ന് പറയുന്നു. ഭാര്യയെ ആശ്വസിപ്പിക്കുമ്പോൾ നഗരത്തിലെ വയോധികസദനത്തിൽ നിന്ന് വിളി വരുന്നു. കാണാതായ നായ്ക്കുട്ടി നിങ്ങളുടെ അമ്മയോടൊപ്പം ഇവിടെയുണ്ടെന്നാണ് വിളിച്ചയാൾ പറയുന്നത്. പിന്നീട് നായ്ക്കുട്ടി എന്റെടുത്ത് സന്തോഷത്തോടെ കഴിയുന്നുണ്ടെന്ന് പറഞ്ഞ് അമ്മയും സംസാരിക്കുന്നു. ഒന്നും പറയാനാവാതെ ട്രാഫിക്ക് ഐലന്റിൽ കാറിൽ പകച്ചിരിക്കുന്ന നായകനിലാണ് ചിത്രം അവസാനിക്കുന്നത്.

പ്രമുഖ പത്രത്തിൽ പ്രസിദ്ധീകരിക്കുകയും ഹയർ സെക്കണ്ടറി തുല്യതാ കോഴ്‌സിന്റെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുകയും ചെയ്ത തന്റെ കഥ ഇത്തരത്തിൽ മോഷണം നടത്തിയതിലുള്ള വിഷമത്തിലാണ് ഹഖ് ഇയ്യാട്. തന്നോട് ഒന്ന് വിളിച്ചു ചോദിക്കാനുള്ള മര്യാദയെങ്കിലും സിഗ്‌നലിന്റെ അണിയറ പ്രവർത്തകർ കാണിക്കണമായിരുന്നെന്നും കഥാകൃത്തുക്കളെ ഇത്തരത്തിൽ ചതിക്കരുതെന്നും അദ്ദഹേം പറയുന്നു. വിജയ് ബാബുവിനെപ്പോലുള്ള പ്രമുഖരായ ആളുകൾ ഒന്നിച്ച സിഗ്‌നലെന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

കഥ ഹ്രസ്വചിത്രമാക്കാനുള്ള അവസരം നഷ്ടമായെങ്കിലും എഴുത്തിന്റെ വഴികളിൽ മുന്നോട്ട് പോകാൻ തന്നെയാണ് ഹഖിന്റെ തീരുമാനം.നിരവധി കഥകളും കവിതകളും നേരത്തെ പത്രപ്രവർത്തകനായിരുന്ന ഇദ്ദേഹം രചിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP