Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അൽപ്പം ലേറ്റായെങ്കിലും മാസായി തന്നെ വിജയ്! കേരളത്തിലെ ദുരിതാബാധിതർക്കായി നൽകുന്നത് മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് നൽകിയതിനേക്കാൾ വലിയ തുക; 70 ലക്ഷം രൂപ നൽകിയത് വിജയ് ഫാൻസ് വഴി; ഒരു കോടിയുടെ അവശ്യവസ്തുക്കൾ നൽകുമെന്ന് നടൻ വിജയ് കാന്ത്; മലയാളക്കരയെ സ്‌നേഹം കൊണ്ട് പൊതിഞ്ഞ് തെന്നിന്ത്യൻ താരങ്ങൾ

അൽപ്പം ലേറ്റായെങ്കിലും മാസായി തന്നെ വിജയ്! കേരളത്തിലെ ദുരിതാബാധിതർക്കായി നൽകുന്നത് മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് നൽകിയതിനേക്കാൾ വലിയ തുക; 70 ലക്ഷം രൂപ നൽകിയത് വിജയ് ഫാൻസ് വഴി; ഒരു കോടിയുടെ അവശ്യവസ്തുക്കൾ നൽകുമെന്ന് നടൻ വിജയ് കാന്ത്; മലയാളക്കരയെ സ്‌നേഹം കൊണ്ട് പൊതിഞ്ഞ് തെന്നിന്ത്യൻ താരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തെന്നിന്ത്യൻ സിനിമകളുടെ മികച്ചൊരു മാർക്കറ്റാണ് കേരളം. അതുകൊണ്ട് തന്നെയാണ് കേരളത്തിലെ പ്രളയക്കെടുതിയിട് വേളയിൽ സഹായവുമായി നിരവധി പേർ ഒഴുകിയെത്തുന്നത്. മലയാള സിനിമയിൽ മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള പ്രമുഖർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയെങ്കിലും മറ്റ് മലയാളം താരങ്ങൾ പണമായി വലിയ തുക നൽകിയിട്ടില്ല. ഇതിനിടെ മലയാളക്കരയിൽ ഏറ്റവും അധികം ആരാധകരുള്ള തമിഴ് നടൻ വിജയ് കേരളത്തിലെ സൂപ്പർതാരങ്ങളെ കവച്ചുവെക്കുന്ന വിധത്തിലുള്ള സഹായവുമായി രംഗത്തെത്തി.

കേരളത്തിന് കൈത്താങ്ങുമായി തമിഴ് സൂപ്പർതാരം വിജയ്. എഴുപത് ലക്ഷം രൂപയാണ് കേരളത്തിലെ ദുരിതബാധിതർക്ക് നൽകുന്നത്. തമിഴ് വാർത്താ ചാനലായ സൺ ടിവിയാണ് വാർത്ത സ്ഥിരീകരിച്ചത്. വിജയ് ഫാൻസ് വഴിയാണ് അദ്ദേഹം ഈ തുക നൽകിയത്. തമിഴ്‌നാട്ടിലെ വിജയ് ഫാൻസ് അസോസിയേഷൻ ഈ തുക സമാഹരിച്ച് പ്രളയബാധിതർക്ക് ആവശ്യമായ സാമഗ്രികൾ മേടിച്ചിരുന്നു. ഇത് വിജയ് ഫാൻസ് വഴി കേരളത്തിലെത്തിച്ച് സന്നദ്ധപ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനം. നേരത്തെ വിജയ് 14 കോടി രൂപ നൽകിയെന്ന വിധത്തിൽ പ്രചരണമുണ്ടായിരുന്നു. എന്നാൽ, ഇത് ശരിയല്ലെന്നാണ് പിന്നീട് വ്യക്തമായത്.

നേരത്തെ തമിഴ് നടൻ വിജയകാന്ത് കേരളത്തിന് ഒരുകോടി രൂപയുടെ സഹായം നൽകുമെന്ന് അറിയിച്ചിരുന്നു. ഒരു കോടി രൂപ വരുന്ന അവശ്യവസ്തുക്കളാണ് വിജയകാന്ത് സഹായമായി നൽകുക. ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന കേരള ജനതയ്ക്ക് സംസ്ഥാനത്തിനു പുറത്തുനിന്നും രാജ്യത്തിനു പുറത്തുനിന്നും സഹായപ്രവാഹങ്ങൾ നിലയ്ക്കാതെ എത്തുകയാണ്. മലയാളം സിനിമാ ലോകത്തു നിന്നും വലിയ സഹായമാണ് ലഭിക്കുന്നത്.

അതിനിടെ ഷാരൂഖ് ഖാന്റെ അച്ഛന്റെ പേരിലുള്ള മീർ ഫൗണ്ടേഷൻ 21 ലക്ഷം രൂപയും നടി ജാക്വലിൻ അഞ്ച് ലക്ഷം രൂപയും സംഭാവന നൽകിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമാ ലോകത്തു നിന്നും വലിയ സഹായങ്ങളാണ് കേരളത്തിന് ലഭിക്കുന്നത്. വിക്രം 35 ലക്ഷം രൂപ പ്രഖ്യാപിച്ചപ്പോൾ ജൂനിയർ എൻടിആർ 25 ലക്ഷം രൂപയും നന്ദമുരി കല്യാൺ 10 ലക്ഷം രൂപയും കമൽഹാസൻ 25 ലക്ഷവും നയൻതാര പത്ത് ലക്ഷം രൂപയും പ്രഖ്യാപിച്ചു. ഇക്കാര്യം ട്വിറ്ററിലൂടെ ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചിരുന്നു.

തമിഴ് തെലുങ്ക് സിനിമാ മേഖലയിൽ നിന്നും നിരവധി താരങ്ങളാണ് സഹായഹസ്തവുമായി രംഗത്തെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം വിജയ് സേതുപതി 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ധനുഷ് 15 ലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു. ശങ്കർ പത്തു ലക്ഷം, ജയം രവി പത്തുലക്ഷം, മുരുകദോസ് പത്ത് ലക്ഷം, ശിവകാർത്തികേയനും സിദ്ധാർഥും പത്ത് ലക്ഷം വീതം സംഭാവന നൽകി. സൺ ടിവി ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. പത്മപ്രിയ, രോഹിണി തുടങ്ങിയവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. തെലുങ്ക് സിനിമാ മേഖലയിൽ നിന്നും അല്ലു അർജുൻ 25 ലക്ഷം, പ്രഭാസ് 25 ലക്ഷം, വിജയ് ദേവരകൊണ്ട അഞ്ചു ലക്ഷം രൂപ എന്നിങ്ങനെ സംഭാവന നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP