സ്വകാര്യ ജെറ്റിൽ കറക്കം; ചുറ്റിലും നിരവധി സുന്ദരിമാർ; രാജ്യസഭാ സീറ്റ് വാങ്ങിയത് കോടികൾ കൊടുത്ത്! പത്തുവർഷം മുമ്പ് ഇന്ത്യയുടെ റിച്ചാർഡ് ബ്രാൻസൺ; 9,000 കോടിയുടെ തട്ടിപ്പു നടത്തി ബ്രിട്ടനിലെത്തിയെങ്കിലും സുഖവാസം നീണ്ടില്ല; വിജയ് മല്യയെന്ന വിവാദ മദ്യമുതലാളിയെ പരിചയപ്പെടാം
ബെംഗലൂരു: ലണ്ടൻ: ഇന്ത്യയുടെ സമ്മർദം ഫലം കണ്ടിരിക്കുന്നു. എസ്ബിഐ അടക്കമുള്ള ബാങ്കുകളിൽനിന്ന് 9,000 കോടി രൂപയുടെ വായ്പകളെടുത്തു തിരിച്ചടയ്ക്കാതെ രാജ്യത്തുനിന്നു മുങ്ങിയ കിങ്ഫിഷർ മുതലാളിയെ ഇന്ത്യയുടെ ആവശ്യപ്രകാരം ബ്രിട്ടൻ അറസ്റ്റ് ചെയ്തു. കോടതി നടപടികൾ പൂർത്തിയാക്കിയശേഷം ഈ മഹാ തട്ടിപ്പുവീരനെ ഇന്ത്യയ്ക്കു കൈമാറുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ആഡംബരത്തിന്റെ പര്യായമായിന്നു മല്യയെന്ന മദ്യമുതലായിളുടെ ജീവിതം.
പത്തു വർഷം മുമ്പ് ബ്രിട്ടനിലെ പ്രമുഖ പത്രമായ ടെലഗ്രാഫിന്റെ സൺഡേ എഡിഷനിൽ കവർ സ്റ്റോറി ഒരു ഇന്ത്യക്കാരനെക്കുറിച്ചായിരുന്നു. അതി സുന്ദരികളുമായി സ്വകാര്യ യാട്ടിൽ കറങ്ങി നടക്കുന്ന വിജയ് മല്യ എന്ന ശതകോടീശ്വരനെക്കുറിച്ച്. ബ്രിട്ടനിലെ സർവ മേഖലയിലും കൈയൊപ്പ് സ്ഥാപിച്ച റിച്ചാർഡ് ബ്രാൻസൺ എന്ന വ്യവസായിയുമായി താരതമ്യപ്പെടുത്തി സൺഡെ ടെലഗ്രാഫ് കവർ സ്റ്റോറിക്ക് നൽകിയ തലക്കെട്ട് ബ്രാൻസൺ ഓഫ് ബാംഗ്ലൂർ എന്നായിരുന്നു. ലണ്ടനിൽനിന്നും ബാംഗ്ലൂരിലേക്കുള്ള കിങ്ഫിഷർ എയർലൈൻസിന്റെ ബിസിനസ് ക്ലാസ് ടിക്കറ്റിലെത്തിയ ലേഖിക റോറി റോസ്സിന് മല്യയെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവുന്നില്ലായിരുന്നു.
ഈ ലേഖനം വായിച്ചിട്ടുള്ള ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ അഭിമാനം കൊണ്ടിട്ടുണ്ടാവുമെന്ന് തീർച്ച. വളരുന്ന ഇന്ത്യയുടെ പ്രതീകമായ മല്യ അവരുടെ മനസ്സുകളിൽ അഭിമാനമായി വളർന്നു. എന്നാൽ ഇന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരന്റെ പ്രതീകമാണ് വിജയ് മല്യ. ഇന്ത്യയിലെ ബാങ്കുകൾക്കും മറ്റു ധനകാര്യ സ്ഥാപനങ്ങൾക്കുമായി 9000 കോടിയോളം രൂപ കൊടുക്കാനിരിക്കെ, രാജ്യത്തുനിന്ന് മുങ്ങിയതോടെയാണ് മല്യ നായകനിൽനിന്ന് വില്ലനിലേക്ക് കൂപ്പുകുത്തിയത്.
ലോകത്തെ തന്നെ ഒന്നാംനിര മദ്യവ്യവസായിയായിരുന്ന വിജയ് മല്യയുടെ കഷ്ടകാലം തുടങ്ങുന്നത് കിങ്ഫിഷർ എയർലൈൻസിന്റെ വരവോടെയാണ്. തന്റെ ആഡംബര ജീവിതത്തിന്റെ പ്രതീകം പോലെ മല്യ കിങ്ഫിഷർ എയർലൈൻസിന് തുടക്കമിട്ടത് 2005 മെയ് മാസത്തിലാണ്. എയർലൈൻസിനുവേണ്ടി ബാങ്കുകളിൽനിന്നെടുത്ത കോടിക്കണക്കിന് രൂപയുടെ വായ്പയാണ് മല്യയുടെ വ്യവസായ സാമ്രാജ്യം തകർത്തത്.
തന്റെ വ്യവസായ സാമ്രാജ്യം വികസിപ്പിക്കുകയെന്ന ലക്ഷ്യത്തിലായിരുന്നു മല്യ എന്നും. മദ്യവ്യവസായ രംഗത്തെ തന്റെ എതിരാളിയായ മനു ഛബാരിയയുടെ നിര്യാണത്തെത്തുടർന്ന് 2002-ൽ ഇന്ത്യയിലെ ഏറ്റവും വലിയ മദ്യക്കമ്പനിയായ ഷാവാലാസ് 1300 കോടി രൂപയ്ക്ക് മല്യ സ്വന്തമാക്കിയിരുന്നു. മല്യയുടെ യുണൈറ്റഡ് ബ്രുവറീസിൽ 37.5 ശതമാനം ഓഹരി നൽകി ബ്രിട്ടീഷ് ബിയർ കമ്പനിയായ സ്കോട്ടിഷ് ആൻഡ് ന്യൂകാസിലിനെക്കൂടി ഉൾപ്പെടുത്തിയാണ് ഈ കച്ചവടം മല്യ നടത്തിയത്.
വിമാനക്കമ്പനി ഏറ്റെടുത്തതോടെയാണ് മല്യയുടെ വ്യവസായ സാമ്രാജ്യത്തിലേക്ക് കടം പറന്നിറങ്ങിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നുമാത്രം 1600 കോടി രൂപയാണ് കിങ്ഫിഷർ വായ്പയെടുത്തത്. ഐഡിബിഐ (800 കോടി), പി.എൻ.ബി (800 കോടി), ബാങ്ക് ഓഫ് ഇന്ത്യ (650 കോടി), ബാങ്ക് ഓഫ് ബറോഡ (550 കോടി) യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ (430 കോടി), സെൻട്രൽ ബാങ്ക് (410 കോടി), യൂക്കോ ബാങ്ക് (320 കോടി), കോർപറേഷൻ ബാങ്ക് (310 കോടി), സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ (150 കോടി), ഇന്ത്യൻ ഓവർസീസ് ബാങ്ക് (140 കോടി), ഫെഡറൽ ബാങ്ക് (90 കോടി), പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് (60 കോടി), ആക്സിസ് ബാങ്ക് (50 കോടി) എന്നിവയ്ക്ക് പുറമെ, മറ്റു മൂന്നുബാങ്കുകളിൽനിന്നായി 603 കോടി രൂപയും കിങ്ഫിഷർ വായ്പയെടുത്തിട്ടുണ്ട്.
വ്യോമയാന രംഗം തകർച്ചയെ നേരിടുന്ന ഘട്ടത്തിലാണ് കിങ്ഫിഷറിലേക്ക് മല്യ കാലെടുത്തുവച്ചത്. ഇന്ധന വില വർധനയെത്തുടർന്ന് വ്യോമയാന മേഖല അപ്പാടെ തകർച്ചയിലായിരുന്നു. എന്നാൽ, ഏറ്റവും മികച്ച സേവനങ്ങൾ നൽകണമെന്ന് വാശിപിടിച്ച മല്യ, ബോളിവുഡ് സുന്ദരിമാരെയും നേരിട്ട് തിരഞ്ഞെടുത്ത എയർഹോസ്റ്റസുമാരെയും ഉപയോഗിച്ചാണ് കിങ്ഫിഷറിന്റെ പ്രചാരണം നടത്തിയത്.
തുടക്കത്തിൽ കിങ്ഫിഷർ ഒട്ടേറെ യാത്രക്കാരെ ആകർഷിച്ചിരുന്നു. കിങ്ഫിഷർ വളർന്നപ്പോൾ എയർ ഡെക്കാണിനെപ്പോലുള്ള ചെറുകിട വിമാനക്കമ്പനികൾ തകർന്നു തരിപ്പണമായി. 2007-ൽ എയർ ഡെക്കാൺ ഏറ്റെടുക്കാൻ മല്യ തയ്യാറായി. 550 കോടി രൂപ മുടക്കിയാണ് യുണൈറ്റഡ് ബ്രുവറീസ് ഡെക്കാണിൽ 26 ശതമാനം ഓഹരികൾ വാങ്ങിയത്. എയർ ഡെക്കാൺ വാങ്ങാനുള്ള തീരുമാനമാണ് കിങ്ഫിഷറിനെ നിലത്തിറക്കിയതെന്ന് വിലയിരുത്തുന്നവരേറെയാണ്.
ഒരുഘട്ടത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു കിങ്ഫിഷർ. 2008-ൽ ലണ്ടനിലേക്ക് വിമാനം പറത്തിക്കൊണ്ട് അന്താരാഷ്ട്ര വ്യോമയാന രംഗത്തും മല്യ ചുവടുവച്ചു. അന്താരാഷ്ട്ര വിമാന സർവീസുകളും ബജറ്റ് ആഭ്യന്തര സർവീസുകളും ഒരുമിച്ച് നടത്തിക്കൊണ്ടുപോയിരുന്ന കിങ്ഫിഷറിന് ഇന്ധന വില വർധിച്ചതോടെ പിടിച്ചുനിൽക്കാനാകാതെയായി. 2008 മാർച്ചിൽ കിങ്ഫിഷറിന്റെ കടം 934 കോടി രൂപയായി. ഒരുവർഷം കഴിഞ്ഞപ്പോൾ അത് 5665 കോടി രൂപയായി വർധിച്ചു. 2007-08ൽ 188 കോടി രൂപ നഷ്ടത്തിലായിരുന്നു കമ്പനി ഒരുവർഷം കഴിഞ്ഞപ്പോൾ 1608 കോടി നഷ്ടത്തിലേക്ക് കൂപ്പുകുത്തി.
എയർ ഡെക്കാൺ ഏറ്റെടുക്കാനുള്ള തീരുമാനമാണ് കിങ്ഫിഷറിനെ തകർത്തതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. അന്താരാഷ്ട്ര വ്യോമയാന അസോസിയേഷൻ 5.2 ബില്യൺ ഡോളർ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ഘട്ടത്തിലാണ് നഷ്ടത്തിൽ പ്രവർത്തിക്കുന്ന ഡെക്കാണിനെ സ്വന്തമാക്കാൻ മല്യ പണമിറക്കിയത്. 2009-10 ആയപ്പോഴേക്കും കിങ്ഫിഷറിന്റെ കടനം 7000 കോടി കവിഞ്ഞു. കിങ്ഫിഷറിന് നൽകിയ വായ്പകൾ ബാങ്കുകളുടെ കിട്ടാക്കടമായി മാറിയത് അക്കൊല്ലമാണ്. സ്റ്റേറ്റ് ബാങ്ക് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകൾ 1335 കോടി രൂപയുടെ കടം കിങ്ഫിഷറിലെ ഓഹരികളാക്കി മാറ്റി. കടം തിരിച്ചടയ്ക്കാനുള്ള കാലയളവ് ഒമ്പത് വർഷമായി ഉയർത്തുകയും ചെയ്തു.
എന്നാലിതൊന്നും കിങ്ഫിഷറിനെ സഹായിച്ചില്ല. എന്നാൽ, മല്യയാകട്ടെ ഇക്കാലയളവിനിടെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെ 450 കോടിയോളം രൂപ മുടക്കി സ്വന്തമാക്കി. ഫോർമുല വണ്ണിൽ ഫോഴ്സി ഇന്ത്യ എന്ന പേരിൽ കാറും മത്സരത്തിനിറക്കി. ഇതിനിടെ 2010-ൽ കോടികൾ മുടക്കി രാജ്യസഭാ എംപി സ്ഥാനവും മല്യ സ്വന്തമാക്കി. കർണാടകയിൽനിന്നുള്ള സ്വതന്ത്രനായാണ് അദ്ദേഹം രാജ്യസഭയിലെത്തിയത്.
കോടികളുടെ കടം പെരുകിയപ്പോഴും കിങ്ഫിഷറിൽനിന്ന് മല്യ കോടികൾ വേതനം പറ്റിയിരുന്നു. 2011-ലും 2012-ലും 33.46 കോടി രൂപ വീതം. ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാനില്ലാതെ 2012-ൽ കിങ്ഫിഷർ എയർലൈൻസ് നിലത്തിറങ്ങി. ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടുപോലും കമ്പനി അടച്ചിരുന്നില്ല. 16,023 കോടിയായി കമ്പനിയുടെ നഷ്ടം.
സ്വകാര്യ വിമാനത്തിൽ കറങ്ങി നടന്നിരുന്ന മല്യക്ക് 2015 ഏപ്രിലിൽ സ്വകാര്യ വിമാനവും നഷ്ടമായി. എയർപോർട്ട് വാടക നൽകാത്തതിന്റെ പേരിൽ മുംബൈ വിമാനത്താവള അധികൃതർ മല്യയുടെ സ്വകാര്യ വിമാനം 22 ലക്ഷം രൂപയ്ക്ക് ലേലത്തിൽ വിറ്റു. സേവന നികുതിയിനത്തിൽ 115 കോടി രൂപ അടയ്ക്കാത്തതിന്റെ പേരിൽ നികുതി വകുപ്പ് കിങ്ഫിഷറിന്റെ എട്ട് വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും പിടിച്ചെടുത്തു. എ319 എയർബസടക്കം പിടിച്ചെടുത്തവയിൽപ്പെടുന്നു.
കിങ്ഫിഷറിന്റെ ഫ്ളൈയിങ് പെർമിറ്റുകൾ 2013 ഫെബ്രുവരിയിൽ റദ്ദാക്കപ്പെട്ടിരുന്നു. എന്നാൽ, ഇത് പുതുക്കാനുള്ള 24 മാസ കാലയളവ് ഉപയോഗിച്ച് പുനരുജ്ജീവന പരിപാടികളുമായി മല്യ രംഗത്തുവന്നു. എന്നാൽ അതും പരാജയപ്പെടുകയായിരുന്നു.
Stories you may Like
- ബിസിനസ് പ്ലേബോയ് വിജയ് മല്യ തിരിച്ചെത്തുമോ?
- സ്റ്റാലിന്റെ ആധിപത്യം തകർക്കാൻ രാഷ്ട്രീയത്തിലേക്കോ! ജോസഫ് വിജയ് തമിഴകം പിടിക്കുമോ?
- ആർസിബി വനിതകൾക്ക് ആശംസ, ആ കടം കൂടി ഇത്തവണ വീട്ടണമെന്ന് വിജയ് മല്യ
- തമിഴക വെട്രി കഴകത്തിന്റെ ആദ്യ രാഷ്ട്രീയ ലക്ഷ്യം വെളിപ്പെടുത്തി നടൻ വിജയ്
- 'തമിഴക വെട്രി കഴകം'; നടൻ വിജയ് പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിച്ചു
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്