Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ടാറ്റു കലാകാരൻ വിജയകുമാറിനെ കണ്ടപ്പോൾ തന്നെ ഉറപ്പിച്ചു ഇത് എന്റെ ചെക്കനെന്ന്; പ്രാണ പ്രീയനെ തേടി റഷ്യയിൽ നിന്നും നതാലിയ എത്തി; മട്ടാഞ്ചേരിയിലെ കടപ്പുറംകാരൻ വിജയകുമാർ റഷ്യയിലെ കിറോവക്കാരി നതാലിയയെ താലികെട്ടി സ്വന്തമാക്കി

ടാറ്റു കലാകാരൻ വിജയകുമാറിനെ കണ്ടപ്പോൾ തന്നെ ഉറപ്പിച്ചു ഇത് എന്റെ ചെക്കനെന്ന്; പ്രാണ പ്രീയനെ തേടി റഷ്യയിൽ നിന്നും നതാലിയ എത്തി; മട്ടാഞ്ചേരിയിലെ കടപ്പുറംകാരൻ വിജയകുമാർ റഷ്യയിലെ കിറോവക്കാരി നതാലിയയെ താലികെട്ടി സ്വന്തമാക്കി

ഫോർട്ടുകൊച്ചി: പ്രാണ പ്രീയനെ സ്വന്തമാക്കണമെന്ന് ഉറപ്പിച്ചാണ് ഇത്തവണ നതാലിയ റഷ്യയിൽ നിന്നും കേരളത്തിൽ എത്തിയത്. ഫോർട്ടുകൊച്ചി സെയ്ന്റ് ജോൺ പാട്ടം സ്വദേശി വിജയ്കുമാറിനെ തേടിയായിരുന്നു കിറോവക്കാരി നതാലിയയുടെ വരവ്. വിജയകുമാറിനൊപ്പം ഇനിയുള്ള കാലം ജീവിക്കണം.

കാത്തിരിക്കാനൊന്നും പിന്നെ ഇരുവരും മെനക്കെട്ടില്ല. വ്യാഴാഴ്ച ഉച്ചയോടെ മട്ടാഞ്ചേരി രജിസ്ട്രാർ ഓഫീസിൽ സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ ഇവർ വിവാഹിതരായി. കൊട്ടും കുരവയും ഒന്നു മില്ലാതെയായിരുന്നു ഇരുവരുടെയും വിവാഹം. സെറ്റ് സാരി അണിഞ്ഞ് തനി മലയാളി കുട്ടിയായാണ് നതാലിയ തന്റെ പ്രിയതമനൊപ്പമുള്ള പുതിയ ജീവിതം തുടങ്ങാൻ എത്തിയത്.

ആറ് മാസം മുമ്പ് കൊച്ചികാണാൻ എത്തിയപ്പോഴായിരുന്നു നതാലിയയും വിജയകുമാറും തമ്മിലുള്ള പ്രേമം മൊട്ടിട്ടത്. റഷ്യയിൽ സ്വകാര്യ കമ്പനിയിൽ മാനേജരായ നതാലിയ അവധിക്കാലാത്താണ് കൊച്ചി കാണാനെത്തിത്. ഫോർട്ടുകൊച്ചി കടപ്പുറത്തേക്ക് നടക്കുന്നതിനിടയിൽ വിജയ്കുമാറിനെ കണ്ടു. ചിത്രകാരനായ വിജയ്കുമാർ ടാറ്റു വരയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. കൗതുകത്തോടെ നോക്കി നിന്നു. പിന്നെ സ്വന്തം കൈയിൽ ടാറ്റു വരച്ചു. ഒരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്.

കഴിഞ്ഞ ഴു വർഷമായി കൊച്ചിയിലെ ടറ്റൂ വരയ്ക്കുന്ന കലാകാരനാണ് വിജയകുമാർ. വിവാഹം കഴിഞ്ഞാൽ റഷ്യയിലേക്ക് മടങ്ങാനാവില്ലെന്ന് നതാലിയയോട് വിജയകുമാർ പറഞ്ഞിട്ടുണ്ട്. കൊച്ചി വിട്ടുപോകാൻ നതാലിയയ്ക്കും താത്പര്യമില്ല. ഭർത്താവിനും അമ്മയ്ക്കും ഒപ്പം ഇവിടെ താമസിക്കാനാണ് നതാലിക്കും ഇഷ്ടം.

അമ്മ മാത്രമാണ് വിജയകുമാറിന്റെ വീട്ടിലുള്ളത്. ഏക സഹോദരിയെ വിവാഹം കഴിച്ചയച്ചു. ഇവർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വിദേശിയുമായുള്ള വിവാഹത്തിന് ചില്ലറ പ്രശ്നങ്ങളുണ്ടായിരുന്നു. വിവാഹം രജിസ്റ്റർ ചെയ്യാൻ കോടതിയുടെ അനുമതി വേണ്ടിയിരുന്നു. മുൻ കൗൺസിലറായ ആന്റണി കുരീത്തറയാണ് ഇതിനുള്ള സഹായം ചെയ്തത്.

അഭിഭാഷകനായ അദ്ദേഹം കോടതിയെ സമീപിച്ചു. അനുകൂലമായ വിധി സമ്പാദിച്ചു. പിന്നീട് നിയമപ്രകാരം മട്ടാഞ്ചേരി രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്തു. വ്യാഴാഴ്ച രാവിലെ രജിസ്ട്രാർ ഓഫീസിലെത്തിയപ്പോൾ നെറ്റ് തകരാറിലായതിനാൽ രണ്ടു മണിക്കൂറോളം ഇവർക്ക് കാത്തുനിൽക്കേണ്ടിവന്നു. റഷ്യയിലെ വീട്ടുകാരെയും സുഹൃത്തുക്കളെയും നട്ടാലിയ വിവരം അറിയിച്ചിട്ടുണ്ട്. അവരുടെ കൂടി സാന്നിധ്യത്തിൽ ഉടനെ കൊച്ചിയിലെ ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്താനും തീരുമാനിച്ചിട്ടുണ്ട്. കൊച്ചിയിൽ ഹോം സ്റ്റേയിൽ തങ്ങുന്ന നട്ടാലിയ ഇനി താമസം വിജയ്കുമാറിന്റെ വീട്ടിലേക്ക് മാറ്റും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP