Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിമൽജ്യോതി എഞ്ചിനീയറിങ് കോളേജിനെ രക്ഷിക്കാൻ അരയും തലയും മുറുക്കി തലശ്ശേരി രൂപത രംഗത്ത്; കോളേജിന്റെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഇടയലേഖനം; സിപിഐ(എം) ഇടപെട്ട് എസ്എഫ്‌ഐയെ സമരത്തിനിറങ്ങാതെ പിന്തിരിപ്പിച്ചത് കത്തോലിക്കാ സഭയെ പിണക്കേണ്ടെന്ന ലക്ഷ്യത്തോടെ

വിമൽജ്യോതി എഞ്ചിനീയറിങ് കോളേജിനെ രക്ഷിക്കാൻ അരയും തലയും മുറുക്കി തലശ്ശേരി രൂപത രംഗത്ത്; കോളേജിന്റെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഇടയലേഖനം; സിപിഐ(എം) ഇടപെട്ട് എസ്എഫ്‌ഐയെ സമരത്തിനിറങ്ങാതെ പിന്തിരിപ്പിച്ചത് കത്തോലിക്കാ സഭയെ പിണക്കേണ്ടെന്ന ലക്ഷ്യത്തോടെ

മറുനാടൻ മലയാളി ബ്യൂറോ

തലശ്ശേരി: കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള വിമൽ ജ്യോതി എഞ്ചിനീയറിങ് കോളേജിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായതോടെ സഭാ വിശ്വാസികളെ രംഗത്തിറക്കി സമരക്കാരെ നേരിടാൻ ഒരുങ്ങി കത്തോലിക്കാ സഭ. കോളേജിന് സംരക്ഷണം ഒരുക്കാനെന്നും പറഞ്ഞ് സഭാ വിശ്വാസികളെ സമരക്കാർക്കെതിരെ തിരിക്കാനാണ് നീക്കം നടക്കുന്നത്. ഇക്കാര്യം ആഹ്വാനം ചെയ്ത് കോളേജിന് സംരക്ഷണ ഒരുക്കണമെന്ന കാണിച്ച് തലശ്ശേരി രൂപത ഇടയലേഖനം പുറപ്പെടുവിച്ചു. ഒരു വിദ്യാർത്ഥി സമരത്തെ നേരിടാൻ സഭാ വിശ്വാസികളോട് രംഗത്തിറങ്ങുന്ന ഇടയലേഖനം തന്നെ ആദ്യമാണ്.

കോളേജിന്റെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് ആഹ്വാനം ചെയ്താണ് ഇടയലേഖനം പുറപ്പെടുവിച്ചിരിക്കുന്നത്. മലബാറിന്റെ സമഗ്ര വികസനത്തിനും ഉന്നത സാങ്കേതിക വിദ്യാഭ്യാസത്തിനും വഴിയൊരുക്കിയ വിമൽജ്യോതി എഞ്ചിനീയറിങ് കോളേജിനെ സമൂഹമധ്യത്തിൽ താറടിക്കാനുള്ള ശ്രമങ്ങളെ അതിരൂപത ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കുമെന്ന് ആർച്ച് ബിഷപ്പ് മാർ ഞെരളക്കാട്ട് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഏതാനും ദിവസങ്ങളായി ചില നിക്ഷിപ്ത താൽപരക്കാർ കോളേജിനെതിരായി നടത്തുന്ന അപവാദ പ്രചരണങ്ങളുടെ നിജസ്ഥിതി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ജനങ്ങളുടെ മുമ്പിലെത്തിക്കാനും ചെമ്പേരിയിൽ ചേർന്ന എഞ്ചിനീയറിങ് കോളേജ് ഉന്നതാധികാര സമിതി തീരുമാനിച്ചിട്ടുണ്ട്. കോളേജിലെ പിടിഎ നിർദ്ദേശിച്ച അച്ചടക്ക നടപടികളും തീരുമാനങ്ങളുമല്ലാതെ മറ്റൊന്നും കോളേജിൽ നടപ്പിലാക്കിയിട്ടില്ല. കഴിഞ്ഞ വർഷങ്ങളിലായി നാല് കോടിയോളം രൂപ നിർധരരായ വിദ്യാർത്ഥികൾക്ക് പഠന സഹായമായി നൽകിയിട്ടുണ്ട്. ഫൈൻ ഇനത്തിൽ പിടിച്ചിട്ടുള്ള തുകയുടെ വലിയൊരു പങ്ക് വിദ്യാർത്ഥികൾക്ക് തന്നെ തിരിച്ചുനൽകിയിട്ടിട്ടുണ്ടെന്നും ഇടയലേഖനം വ്യക്തമാക്കുന്നു.

മലബാറിലെ അവികസിത മേഖലയിലെ കുട്ടികൾക്ക് സാങ്കേതിക വിദ്യയുടെ പുതിയ വാതായനങ്ങൾ കോളേജിനെതിരെ ഉയരുന്ന നീക്കങ്ങൾ തിരിച്ചറിയണമെന്നും കോളേജിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട എന്ത് കാര്യവും തുറന്ന മനസ്സോടെ ആരുമായും ചർച്ച ചെയ്യാൻ തയ്യാറാണെന്നും ഇടയലേഖനം ചൂണ്ടിക്കാട്ടുന്നുണ്ട്. വിമൽജ്യോതി എഞ്ചിനീയറിഗ് കോളേജിൽ ക്രൂരമായ മാനേജ്‌മെന്റ് പീഡനം നടക്കുന്നുവെന്ന് വിദ്യാർത്ഥികൾ തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. മാനേജ്‌മെന്റിന്റെ മാനസികപീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണ് തങ്ങളെന്ന് വിദ്യാർത്ഥികൾ പറയുന്നു. ലക്ഷങ്ങളുടെ ഫൈൻ ഈടാക്കുന്നതിനുപുറമേ പ്രതികരിക്കാനൊരുങ്ങുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും വിദ്യാർത്ഥികൾ വെളിപ്പെടുത്തിയിരുന്നു.

അതേസമയം സിപിഐ(എം) കണ്ണൂർ നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് എസ്എഫ്‌ഐ സമരരംഗത്തു നിന്നും പിന്തിരിഞ്ഞു നിൽക്കുന്നത്. കത്തോലിക്കാ സഭയുമായി ഇപ്പോൾ കാര്യമായ പ്രശ്‌നങ്ങൾ സർക്കാറിനോ സിപിഎമ്മിനോ ഇല്ല. മാത്രമല്ല, എല്ലാ മതസമൂഹങ്ങളെയും അടുപ്പിച്ചു നിർത്താനുള്ള  ശ്രമങ്ങളും ശക്തമായി നടത്തുന്നുണ്ട്. പ്രത്യേകിച്ചും കണ്ണൂരിലെ പാർട്ടിയുടെ കാര്യത്തിൽ ആണെന്നതിനാൽ നേതൃത്വം കൂടുതൽ ജാഗരൂകരാകുന്നു. വിദ്യാർത്ഥി പീഡനത്തെ തുടർന്ന് പാമ്പാടിയിൽ നെഹ്‌റു കോളേജും കോട്ടയത്ത് മറ്റക്കര ടോംസ് കോളേജും അടിച്ചുതകർക്കാൻ മുന്നിൽ നിന്നവരാണ് എസ്എഫ്‌ഐക്കാർ. എന്നാൽ, പാർട്ടിയുടെ കോട്ടയിൽ സഭക്കാരെ പിണക്കേണ്ടെന്ന തീരുമാനത്തിലാണ് സിപിഐ(എം).

വിമൽജ്യോതിക്കെതിരെ എസ്എഫ്‌ഐ സമര രംഗത്ത് ഉണ്ടായിരുന്നില്ല. മാത്രമല്ല, ഇവിടെ സമരത്തിനിറങ്ങിയ എംഎസ്എഫുകാരെ പൊലീസും കോളേജ് ഏർപ്പെടുത്തിയ ഗുണ്ടകളും ചേർന്ന് ശരിക്കും കൈകാര്യം ചെയ്യുകയും അറസ്റ്റുചെയ്തുകൊണ്ടുപോകുകയും ചെയ്തു. ഇതെല്ലാം സർക്കാറും കോളേജ് മാനേജ്‌മെന്റിനെ സംരക്ഷിക്കുന്ന നിലപാടിന്റെ തെളിവാണ്. സോഷ്യൽ മീഡിയയിൽ കൂടിയും സിപിഐ(എം) പ്രവർത്തകർ ഈ വിഷയത്തിൽ പ്രതികരിക്കരുതെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

ഒരുപക്ഷേ, അടുത്ത വിഷ്ണു കേരളത്തിൽ ഉണ്ടാകുമെങ്കിൽ അത് ചെമ്പേരിയിലെ വിമൽജ്യോതിയിൽ ആകുമെന്നും അത് തടയാൻ സമൂഹം ഒരുമിച്ച് ശ്രമിക്കണമെന്നും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പരാതി ഉയർന്നിരുന്നു. ഇത്തരത്തിലുള്ള നിവരധി പരാതികളും മറുനാടൻ മലയാളിക്ക് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ കത്തോലിക്ക സഭയിലെ വൈദികരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കോളേജിനെ പറ്റി ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഒരു സ്വാതന്ത്ര്യവും അനുവദിക്കാതെ ജയിൽ അന്തരീക്ഷം സൃഷ്ടിച്ച് കുട്ടികളെ വിരട്ടി നിർത്തിയാണ് വിമൽജ്യോതിയിൽ എൻജിനീയർമാരെ വാർത്തെടുക്കുന്നതെന്ന് വ്യക്തമാകുന്നു.

വിദ്യാഭ്യാസത്തെ എല്ലാരീതിയിലും കച്ചവടവൽക്കരിക്കുന്ന ഒരു സ്ഥാപനമാണ് വിമൽജ്യോതിയെന്ന് അവരുടെ ഓഡിറ്റ് റിപ്പോർട്ടുകളും സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ മൂന്നുവർഷത്തെ ഓഡിറ്റ് റിപ്പോർട്ടുകളിൽ നിന്നുതന്നെ ഫൈനായി ലക്ഷങ്ങളാണ് ഈടാക്കിയിരിക്കുന്നതെന്നും ഓരോ വർഷവും ഇത് കൂടിവരുന്നുവെന്നും കാണാനാകും. 201213 സാമ്ബത്തികവർഷം 3,33,422 രൂപയാണ് ഫൈൻ കളക്ഷൻ ഇനത്തിൽ ലഭിച്ചതെങ്കിൽ1314 വർഷത്തിൽ അത് 6,21,936 രൂപയായി ഉയർന്നു.

തൊട്ടടുത്ത വർഷമായ 2015ൽ ഇത് 9,73,472 രൂപയായാണ് വർധിച്ചത്. ഓരോ വർഷവും മൂന്നുലക്ഷം രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ നിന്നുതന്നെ വിദ്യാർത്ഥികളെ എത്ര നിശിതമായാണ് പിഴിയുന്നതെന്ന വ്യക്തമാകും. ഫൈൻ ഈടാക്കലിൽ കഴിഞ്ഞ വർഷങ്ങളിൽ 200 ശതമാനത്തോളം വർധനവ് ഉണ്ടായി എന്നതുതന്നെ വിദ്യാർത്ഥികളെ എത്രത്തോളം പിഴിയുന്നുവെന്നതിനും പീഡിപ്പിക്കുന്നുവെന്നതിനും തെളിവായി മാറുന്നു.

ഈ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് വിമൽ ജ്യോതി കോളേജിലേക്ക് കഴിഞ്ഞദിവസം എംഎസ്എഫിന്റെ നേതൃത്വത്തിൽ മാർച്ച് നടന്നതും പൊലീസും കോളേജ് അധികൃതർ ഏർപ്പാടാക്കിയ ഗുണ്ടകളും ചേർന്ന് വിദ്യാർത്ഥികളെ തല്ലിച്ചതച്ചതും. അതേസമയം, മന്ത്രി കെ.സി.ജോസഫിന്റെ പിന്തുണയോടെ പ്രാദേശിക കോൺഗ്രസ് നേതാക്കളും അവർ ഏർപ്പെടുത്തുന്ന ഗുണ്ടകളും ചേർന്നാണ് ആക്രമണം നടത്തിയതെന്ന് വിദ്യാർത്ഥികളും പറയുന്നു. ഇവർക്കൊപ്പം പൊലീസും കൂടിയത് സിപിഎമ്മും മാനേജ്‌മെന്റിനെ സുഖിപ്പിക്കാൻ വേണ്ടി നിൽക്കുന്നുവെന്നതിന് തെളിവാണെന്നും എംഎസ്എഫ് നേതൃത്വം സൂചിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP