Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിൻസെന്റും ഇരയും തമ്മിലുള്ളത് വർഷങ്ങളുടെ പരിചയം; ചൂഷണം തുടങ്ങിയത് നിയമസഭാ അംഗം ആയ ശേഷം; പള്ളിയിൽ പരാതി പറഞ്ഞിട്ടും രക്ഷയില്ല; ആത്മഹത്യ ശ്രമം നടന്നത് സ്വന്തം സഹോദരിയും കൈവിട്ടതോടെ; കോവളത്തെ പീഡനക്കേസിന് പിന്നിലെന്ത്?നാട്ടുകാരും സിപിഎമ്മും പറയുന്നത്

വിൻസെന്റും ഇരയും തമ്മിലുള്ളത് വർഷങ്ങളുടെ പരിചയം; ചൂഷണം തുടങ്ങിയത് നിയമസഭാ അംഗം ആയ ശേഷം; പള്ളിയിൽ പരാതി പറഞ്ഞിട്ടും രക്ഷയില്ല; ആത്മഹത്യ ശ്രമം നടന്നത് സ്വന്തം സഹോദരിയും കൈവിട്ടതോടെ; കോവളത്തെ പീഡനക്കേസിന് പിന്നിലെന്ത്?നാട്ടുകാരും സിപിഎമ്മും പറയുന്നത്

അരുൺ ജയകുമാർ

തിരുവനന്തപുരം: ലൈംഗിക പീഡനത്തിന് അറസ്റ്റിലായ കോവളം എംഎൽഎ എം വിൻസന്റിന് അനുകൂല തരംഗം ശ്രിഷ്ടിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണം സജീവമായി നിൽക്കുന്നതിനിടയിലാണ് ഇരുവരും തമ്മിൽ വർഷങ്ങളായി പരിചയക്കാരാണെന്നും ഒരേ ഇടവകക്കാരാണെന്നുമുള്ള വിവരങ്ങളാണ് ഇപ്പോൾ നാട്ടുകാർ ഉൾപ്പടെ പറയുന്നത്.

ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾ ഒത്തുതീർപ്പാക്കാൻ നിരവധി ശ്രമങ്ങൾ നടന്നെങ്കിലും അതൊന്നും വിജയിക്കാതെ വന്നതോടെയാണ് വിഷയം പുറത്ത് വന്നത് പോലും.ഈ വിഷയത്തിൽ മറുനാടൻ മലയാളി നാട്ടുകാരുമായും പ്രദേശ വാസികളുമായും, സി.പി.എം നേതാക്കളുമായും നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ പുറത്ത് വന്നത്. അതേ സമയം ഇരയുടെ പരാതിക്കനുസരിച്ച് വിൻസന്റിനെ അറസ്റ്റ് ചെയ്തതിന് സി.പി.എം ഗൂഡോലോചന നടത്തിയെന്ന് പറയുന്നവർക്ക് മറുപടിയില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

വിൻസെന്റും ഇരയും തമ്മിലുള്ളത് വർഷങ്ങളുടെ പരിചയം

എം വിൻസെന്റ് കോവളം എംഎൽഎയായി തെരഞ്ഞെടുക്കപെട്ടതിന് ശേഷമാണ് ഇരയെ പരിചയപ്പെടുന്നത് എന്നാണ് ആദ്യം പുറത്ത് വന്ന വാർത്തകൾ. എന്നാൽ ഒരേ ഇടവക അംഗങ്ങളായ ഇവർ തമ്മിൽ വളരെ കാലമായി പരിചയമുണ്ടെന്നും നാട്ടുകാർ പറയുന്നു. ബാലരാമപുരം ലത്തീൻ ഫെറോന പള്ളിയിലെ അംഗങ്ങളാണ് ഇരുവരുടേയും കുടുംബംങ്ങൾ. വിൻസെന്റ് നേമം ബ്ലോക് പഞ്ചായത്ത് അംഗമായിരുന്ന കാലത്തു തന്നെ ഇവരെ അറിയാമായിരുന്നു.

എംഎൽഎക്ക് ഇരയെ അറിയില്ലെന്ന വാദം ശരിയല്ലെന്നാണ് ഇതിൽ നിന്നും മനസ്സിലാക്കാനാകുന്നതെന്ന് സി.പി.എം ജില്ലാ നേതൃത്വം പറയുന്നു. ഇടവകയിലെ മിക്കവാറും അംഗങ്ങൾക്കും പരസ്പരം അറിയാമെന്നതാണെന്നും നാട്ടുകാർ വെളിപ്പെടുത്തുന്നു. ഇടവകയിലെ അംഗങ്ങളെല്ലാവരും തന്നെ ഒരേ കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് പരസ്പരം പെരുമാറയിരുന്നത്.

ചൂഷണം തുടങ്ങിയത് എംഎൽഎ ആയ ശേഷം

നിയമസഭാ തെരഞ്ഞെടുപ്പിൽ കോവളത്ത് നിന്നും നിയമസഭയിലേക്കെത്തിയ ശേഷമാണ് വിൻസെന്റ് പീഡിപിച്ചതെന്നാണ് വീട്ടമ്മ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ആഹ്ലാദ പ്രകടനം നടക്കുമ്പോഴാണ് വിൻസെന്റ് വീണ്ടും സ്ത്രീയെ കാണുന്നതും. അപ്പോൾ ഹസ്തദാനം നൽകിയ ശേഷം ഫോൺ നമ്പർ നൽകുകയും എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്ന് പറഞ്ഞു. എന്നാൽ ഇവർ വിളിക്കാത്തതിനെ തുടർന്ന് അടുത്ത തവണ കണ്ടപ്പോൾ നിങ്ങളെന്താ വിളിക്കാത്തത് എന്ന് ചോദിച്ച ശേഷം ഹോ ഞാനെന്തൊരു മണ്ടനാണെന്നും പറഞ്ഞ ശേഷം വീട്ടമ്മയുടെ നമ്പർ വാങ്ങി വിളിക്കുകയുമായിരുന്നു. എംഎൽഎ ഫോണിൽ വിളിച്ച് മോശമായി സംസാരിച്ചപ്പോൾ തന്നെ ആ നമ്പർ ബ്ലോക്ക് ചെയ്ത് ഒഴിവാക്കാനായിരുന്നു വീട്ടമ്മയുടെ ശ്രമമെന്നും പൊലീസിന് പരാതിക്കാരി നൽകിയ മൊഴിയിൽ പറയുന്നു.

തന്റെ നമ്പറിൽ നിന്നും വിളിച്ചിട്ട് കോൾ കണക്റ്റാവാതായപ്പോൾ എംഎൽഎ മറ്റൊരു നമ്പറിൽ നിന്നും വിളിക്കുകയായിരുന്നു. നിരന്തരം ഫോൺ വിളിച്ച ശേഷമാണ് രണ്ട് തവണ വീട്ടമ്മയെ വിൻസെന്റ് ബലം പ്രയോഗിച്ച് കീഴടക്കിയതെന്നാണ് അവർ നൽകിയിരിക്കുന്ന മൊഴി. ഒരിക്കൽ തന്റെ കടയിൽ കയറി വന്ന് കടന്ന് പിടിച്ച ശേഷം എംഎൽഎ ചോദിച്ചത് ബാലരാമപുരത്ത് എനിക്കല്ലാതെ ആർക്കുണ്ടെടി ഇത്രയും ധൈര്യം എന്നായിരുന്നുവെന്നും പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

പള്ളിയിൽ പരാതി പറഞ്ഞിട്ടും രക്ഷയില്ല

എംഎൽഎ തന്നെ നിരന്തരം പീഡിപ്പിക്കുന്നവെന്ന് ഇടവക വികാരിയെ നേരിൽ കണ്ട് വീട്ടമ്മയും ഭർത്താവും പരാതി നൽകിയിരുന്നു. വികാരി തന്നെ എംഎൽഎയെ നേരിൽ കണ്ട് ഇക്കാര്യത്തിൽ വ്യക്തത വരകുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു്. എന്നാൽ ഒരു ജനപ്രതിനിധിയും സഭാ വിശ്വാസിയുമായ ആളിനെതിരെ സംസാരിക്കാൻ തയ്യാറല്ലെന്ന മറുപടിയാണ് വികാരി നൽകിയത്. ഒരു കന്യാസ്ത്രീക്കൊപ്പം പോയി എംഎൽഎയുടെ ഭാര്യയെ കണ്ട് സംസാരിക്കാൻ വികാരി നിർദ്ദേശിച്ചിരുന്നു. ഇരു വിഭാഗത്തിനും കേടില്ലാത്ത രീതിയിൽ കാര്യങ്ങൾ പറഞ്ഞ് അവസാനിപ്പിക്കാനും വികാരി നിർദ്ദേശിക്കുകയും ചെയ്തിരുന്നുവെന്നും കോവളം മുൻ എംഎൽഎ ജമീലാ പ്രകാശം പൊതുയോഗത്തിൽ വ്യക്തമാക്കിയിരുന്നു.

പള്ളിയിലെ വികാരി പറഞ്ഞതനുസരിച്ച് ബാലരാമപുരം വിഴിഞ്ഞം റോഡിലുള്ള എംഎൽഎയുടെ വീട്ടിലെത്തി കന്യാസ്ത്രീയും വീട്ടമ്മയും എംഎൽഎയുടെ ഭാര്യയെ കണ്ട് കാര്യങ്ങൾ അറിയിക്കുകയായിരുന്നു. തന്റെ ഭർത്താവ് ഒരു ഉന്നത സ്ഥാനത്ത് ഇരിക്കുന്നയാളാണെന്നും രണ്ട് കുട്ടികളുണ്ടെന്നും മൂന്നാമതൊരു കുട്ടിയെ ഇപ്പോൾ താൻ ഗർഭിണിയാണെന്നും എംഎൽഎയുടെ ഭാര്യ പറഞ്ഞ സമയത്താണ് അപ്രതീക്ഷിതമായി എംഎൽഎ വീട്ടിലെത്തിയത്. വീട്ടമ്മയെ കണ്ട ഉടനെ തന്നെ അസഭ്യ വർഷം നടത്തിയാണ് വിൻസെന്റ് ആക്രോശിച്ചതെന്നും വീട്ടമ്മ പറയുന്നു.

ഒരു എംഎൽഎ ആയ തന്നെ എന്ത് ചെയ്തുകളയുമെന്ന് ചോദിച്ചപ്പോൾ മുൻ എംഎൽഎ ജമീല പ്രകാശത്തെ അറിയിക്കുമെന്ന് പറയുകയായിരുന്നു. അപ്പോഴും അസഭ്യം പറഞ്ഞതായ് വീട്ടമ്മ തന്നെ വെളിപ്പെടുത്തിയിരുന്നു. ഈ വിഷയങ്ങളെല്ലാം തന്നെ ഇവർ സി.പി.എം നേതാക്കളോടും ജമീലാ പ്രകാശത്തോടും നേരിട്ട് പറയുകയും ചെയ്തു.

ആത്മഹത്യ ശ്രമം നടന്നത് സ്വന്തം സഹോദരിയും കൈവിട്ടതോടെ

കഴിഞ്ഞ വെള്ളിയാഴ്ചയോടെയാണ് പരാതിക്കാരിയായ വീട്ടമ്മ ആത്മഹത്യ ശ്രമം നടത്തിയത്. വിവാഹ ശേഷം വളരെ കാലം കഴിഞ്ഞിട്ടും പരാതികാരിക്ക് കുട്ടികളുണ്ടായിരുന്നില്ല. ഏറെ കാത്തിരിപ്പിന് ശേഷമാണ് അവർക് ഒരു മകൻ ജനിച്ചത്.

ചില ആരോഗ്യ പ്രശ്‌നങ്ങൾ കുട്ടിക്കുമുണ്ട്. എംഎൽഎയുടെ പരാക്രമങ്ങളെകുറിച്ച് ഒരു കോൺഗ്രസ് കുടുംബത്തിലെ മരുമകളായ സ്വന്തം സഹോദരിയോട് പരാതിക്കാരി കാര്യം അവതരിപ്പിച്ചിട്ടും ഫലമുണ്ടായില്ല. സഹോദരിയുടെ ഭർത്താവിന്റെ ഒരു സഹോദരൻ കോൺഗ്രസിന്റെ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു, സഹോദരിയുടെ ഭർത്താവിന്റെ മറ്റൊരു ബന്ധുവും കോൺഗ്രസിന്റെ പഞ്ചായത്ത് അംഗമാണ്. ഈ ബന്ധം ഉപയോഗിച്ച് എംഎൽഎയോട് പറയാനായിരുന്നു പരാതിക്കാരി ആവശ്യപ്പെട്ടത്.

എന്നാൽ തങ്ങളുടെ എംഎൽഎയ്ക്ക് എതിരെ മോശം പരാമർശങ്ങൾ വേണ്ടെന്നും അങ്ങേരോടൊക്കെ കളിക്കാൻ നിക്കേണ്ടെന്നുമായിരുന്നു ബന്ധുക്കളുടെ നിർദ്ദേശം. താൻ പീഡനത്തിനിരയായിട്ടും കാര്യങ്ങൾ പലരേയും അറിയിച്ചിട്ടും ഒരിടത്തുനിന്നും തനിക്ക് അനുകൂലമായി ഒന്നും ആരും പറയാതെ വന്നപ്പോഴാണ് അവകർ പ്രതീക്ഷയോടെ സ്വന്തം സഹോദരിയുടെ സഹായം ആവശ്യപ്പെട്ടത്. ഏറെ പ്രതീക്ഷയോടെ അത്തരമൊരു കാര്യം ആവശ്യപെട്ടിട്ടും തനിക്ക് നീതി ലഭിക്കുന്നില്ലെന്ന് മനസ്സിലാക്കിയാണ് അവർ ആത്മഹത്യ ശ്രമം നടത്തിയത്.

പരാതിക്കാരിയുടെ വീടിന് നേരെ ഇപ്പോഴും പ്രതിഷേധം

വലിയ രീതിയിലുള്ള പ്രതിഷേധമാണ് പരാതിക്കാരിയുടെ വീടിന് മുന്നിൽ കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്നത്. 300ൽപ്പരം സ്ത്രീകളാണ് ഇവരുടെ വീടിന് നേരെ പ്രതിഷേധവുമായി ചെന്നതും ചീമുട്ടയേറ് നടത്തിയതും.

വിൻസെന്റിന് ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ കൂടുതൽ ആക്രമം ഉണ്ടായേക്കുമെന്നാണ് സൂചന. ഇതിനെ പ്രതിരോധിക്കാൻ വലിയ സന്നാഹമാണ് സ്ഥലത്ത് പൊലീസ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ 12 വർഷത്തോളമായ് വിഷാദരോഗത്തിന് ചികിത്സയിലാണ് ഇവർ. അങ്ങനെയൊരാൾ ഇനവിയും കൂടുതൽ പ്രതിഷേധമുണ്ടായാൽ പിന്നെയും ആത്മഹത്യ ശ്രമം നടത്തുമോ എന്ന ആശങ്കയും പൊലീസിനുണ്ട്. ഇവരെകുറിച്ച് മോശമായ രീതിയിലുള്ള അഭിപ്രായ പ്രകടനമാണ് വിൻസെന്റിന്റെ അനുയായികൾ നടത്തുന്നതും.

ഇരയുടെ മൊഴിയിൽ വിൻസെന്റ് അകത്തായതിന് സിപിഎമ്മിനെ പഴിക്കുന്നതെന്തിന്

വീട്ടമ്മയെ പീഡിപ്പിച്ചുവെന്നും കീഴ്‌പെടുത്തിയെന്നുമുള്ള മൊഴിയിലാണ് കോവളം എംഎൽഎ എം വിൻസെന്റ് അഴിക്കുള്ളിലായത്. അതിന് വെറുതെ സിപിഎമ്മിനെ പഴിക്കുകയും ഇല്ലാത്ത ഗൂഢാലോചന ആരോപിക്കുകയും വേണ്ടെന്നണ് പാർട്ടി ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ മറുനാടനോട് പറഞ്ഞത്. ഒരു സ്ത്രീയെ പീഡിപ്പിച്ചുവെന്ന് അവർ മൊഴി നൽകിയാൾ എന്താണ് ഉണ്ടാവുകയെന്നും ആ നിയമവും കോൺഗ്രസ്സുകാർക്ക് അറിയാത്തതാണോയെന്നും നാഗപ്പൻ ചോദിക്കുന്നു.

ഒരു സ്ത്രീ ആത്ഹമത്യ ശ്രമം നടത്തിയെന്നും അതിന് കാരണം വിൻസെന്റ് എംഎൽഎ ആണെന്നും മാധ്യമങ്ങളും റിപ്പോർട് ചെയ്ത ശേഷം സംഭവ സ്ഥലത്തെ ചില പാർട്ടി പ്രവർത്തകർ അറിയിച്ച ശേഷമാണ് താൻ അവിടേക്ക് പോയതെന്നും നാഗപ്പൻ മറുനാടൻ മലയാളിയോട് പറഞ്ഞു.സ്ത്രീക്കെതിരെ അക്രമം കാണിക്കാൻ തന്റെ പദവി ഉപയോഗിച്ച വിൻസന്റ് രാജിവെക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് പോകുമെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP