Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നമ്പി നാരായണനെ നാല് കൊല്ലം പീഡിപ്പിച്ചു; 50 ദിവസം ജയിലിലിട്ടു; പറഞ്ഞപ്പോൾ നാല് കൊല്ലം അകത്തിട്ടു എന്നായിപ്പോയി; അതാണ് മഹാപാപമായി ചർച്ച ചെയ്തത്; മറുപടി പറയാൻ പോലും സമ്മതിച്ചില്ലല്ലോ; ദിലീപിനെ ശിക്ഷിച്ചാലും കൊന്നാലും തനിക്ക് ഒന്നുമില്ല: ഏഷ്യാനെറ്റിലെ വിനു വി ജോണിന്റെ പൊളിച്ചടുക്കലിനെ കുറിച്ച് പിസി ജോർജ് മറുനാടനോട് പറഞ്ഞത്

നമ്പി നാരായണനെ നാല് കൊല്ലം പീഡിപ്പിച്ചു; 50 ദിവസം ജയിലിലിട്ടു; പറഞ്ഞപ്പോൾ നാല് കൊല്ലം അകത്തിട്ടു എന്നായിപ്പോയി; അതാണ് മഹാപാപമായി ചർച്ച ചെയ്തത്; മറുപടി പറയാൻ പോലും സമ്മതിച്ചില്ലല്ലോ; ദിലീപിനെ ശിക്ഷിച്ചാലും കൊന്നാലും തനിക്ക് ഒന്നുമില്ല: ഏഷ്യാനെറ്റിലെ വിനു വി ജോണിന്റെ പൊളിച്ചടുക്കലിനെ കുറിച്ച് പിസി ജോർജ് മറുനാടനോട് പറഞ്ഞത്

അരുൺ ജയകുമാർ

തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ ചർച്ചയിൽ താൻ ഉയർത്തിയത് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന വീഴ്ചകളെ പറ്റിയാണ്. നമ്പി നാരായണന് ആര് കാശ് കൊടുത്തെന്നോ എപ്പോ കൊടുത്തെന്നോ ഒന്നും അല്ല അവിടെ പറയാൻ ഉദ്ദേശിച്ചത്. കേരളത്തിലെ പൊലീസ് ലോക പ്രശസ്തനായ ഒരു ശാസ്ത്രജ്ഞനെ പീഡിപ്പിച്ചതും രാജ്യ ദ്രോഹിയായി ചിത്രീകരിച്ചതുമെല്ലമാണ് പറയാൻ ഉദ്ദേശിച്ചത്. നമ്പി നാരായണനെ നാല് കൊല്ലം പീഡിപ്പിച്ചു. 50 ദിവസം ജയിലിലിട്ടു. എന്നാൽ പറഞ്ഞപ്പോൾ നാല് കൊല്ലം അകത്തിട്ടു എന്നായിപ്പോയി. അതാണ് മഹാപാപമായി അവിടെ അവര് ചർച്ച ചെയ്തത്. മ്പി നാരായണന്റെ വിഷയത്തിൽ മറുപടി പറയാൻ പോലും സമ്മതിച്ചില്ലല്ലോ അവർ.

2011ലാണ് നമ്പി നാരായണന്റെ വിഷയത്തിൽ പിസി ജോർജ് ആദ്യമായി ഇടപെടുന്നത്. നാല് വർഷം അദ്ദേഹത്തെ ഈ വിഷയത്തിൽ ക്രൂശിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ ചാരനാണെന്നും രാജ്യദ്രോഹിയാണെന്നും മുദ്രകുത്തിയാണ് ക്രൂശിച്ചത്. പിന്നീട് നമ്പി നാരായണൻ നാല് വർഷം ക്രൂശിക്കപെട്ടുവെന്നത് എല്ലാവർക്കും അറിയുന്ന ഒരു സത്യം മാത്രമാണ്. തന്നെ നമ്പി നാരായണൻ തന്നെ നേരിട്ട് വന്ന് കണ്ടിട്ടുണ്ട്. ഈ വിവരം നമ്പി നാരായണനനോട് തന്നെ നേരിട്ട് ചോദിച്ചാൽ പുള്ളി പറയും എന്നെ വന്ന് കണ്ടിട്ടുണ്ടോ ഇല്ലയോ എന്ന് പറയും എന്നാണ് ജോർജ് ഈ വിഷയത്തിൽ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്.

നമ്പി നാരായണൻ കുറ്റക്കാരനല്ലെന്ന് വിധി വന്നപ്പോൾ ഒരു കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് കൊണ്ട് കോടതിയെ സമീപിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന് ഇടക്കാല ആശ്വാസമായി 10 ലക്ഷം രൂപ നൽകാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിടുകയും ചെയ്തു. ഈ പണം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കൈകൊണ്ട് നേരിട്ട് വാങ്ങിയാൽ തന്റെ മനസ്സിന് ഒരു ആശ്വാസമുണ്ടാകുമെന്ന് നമ്പി നാരായണൻ തന്നോട് പറഞ്ഞുവെന്നും ഇക്കാര്യം ഉമ്മൻ ചാണ്ടിയെ നേരിട്ടറയിച്ചുവെന്നും അപ്പോൾ അന്ന് ഉമ്മൻ ചാണ്ടി ചിരിക്കുക മാത്രമാണ് ചെയ്തതെന്നും ജോർജ് പറയുന്നു. എന്നാൽ ഈ വിഷയത്തെക്കുറിച്ചല്ലായിരുന്നു അന്ന് ചർച്ച. പിന്നെ എങ്ങനെയാണ് അതിലൊക്കെ എത്തിയതെന്ന് ഏഷ്യാനെറ്റിനോടും അവതാരകനോടും തന്നെ ചോദിക്കണം.

നടിയെ അക്രമിച്ച കേസിൽ ദിലീപിനെ ശിക്ഷിച്ചാലും കൊന്നാലും ഒന്നും തനിക്ക് ഒന്നുമില്ലെന്നും തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിച്ചോളുമെന്നുമാണ് പിസി പ്രതികരിച്ചത്. പൊലീസിന്റെ ഭാഗത്ത് നിന്നും തെറ്റുകളും വീഴ്ചകളും ഉണ്ടാവുന്നതിന്റെ തെളിവായിട്ട് മാത്രമാണ് നമ്പി നാരായണനെ ഉദാഹരണമായി പറഞ്ഞത്. പൾസർ സുനിക്ക് നടിയെ അക്രമിക്കാൻ കൊട്ടേഷൻ കൊടുത്തുവെന്നാണ് പറയുന്നത്. അങ്ങനെയാണംെങ്കിൽ ഒരു ചോദ്യം ഈ വൃത്തികെട്ടവൻ വേറെയും രണ്ട് നടിമാർക്ക് നേരെ അതിക്രമം നടത്തിയെന്നാണല്ലോ. അപ്പോ അത് ആരുടെ കൊട്ടേഷനായിരുന്നുവെന്നും അന്വേഷിക്കണ്ടേ എന്നാണ് ഞാൻ ചോദിച്ചത്.

പിന്നെ നിർഭയയെകാളും അധികം പീഡനം നടി ഏറ്റു വാങ്ങിയെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. നടിയെ പീഡിപ്പിച്ചത് അങ്ങേയറ്റത്തെ ചെറ്റത്തരമെന്ന് എവിടെയും പറയും. പിന്നെ പൊലീസ് എഴുതിവെച്ച റിപ്പോർട് അനുസരിച്ച സംഘം ചേർന്ന് നിർഭയയെ പീഡിപ്പിച്ചതിനെക്കാളും അധികം പീഡനം എന്ന പറയുന്നത് എങ്ങനെ ശരിയാകും എന്ന് മാത്രമാണ് ചോദിച്ചത്. പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു നിർഭയയെ എന്നാൽ ഇവിടെ നടി അടുത്ത ദിവസം മുതൽ ജോലിക്ക പോയെന്ന് പറഞ്ഞാൽ അത് അവരെ അപമാനിക്കലാകില്ലെന്നും പിസി പറഞ്ഞു. ദിലീപ് എന്ന നടനെതിരെ രൃപൊലീസ് പറയുന്ന 19 തെളിവുകൾ ഉണ്ട് എന്നാൽ അതിൽ ഒന്നുപോലും തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ്. പെൺകുട്ടിയോട് അല്ല ഞാൻ ചോദിച്ചത് തൊട്ടടുത്ത ദിവസം എങ്ങനെ ജോലിക്ക് പോകുന്നു എന്ന്.

പൊലീസ് ദിലീപിന് ജാമ്യം കിട്ടാതിരിക്കാൻ ചെയ്ത പണിയാണ് നിർഭയയെകാൾ അധികം പീഡനം ഏറ്റു എന്നത്. അതാണ് ചൂണ്ടിക്കാണിച്ചത്. അല്ലാതെ പീഡനം കുറവ് കൂടുതൽ എന്നൊന്നും പറഞ്ഞിട്ടില്ലെന്നും ജോർജ് മറുനാടനോട് പറഞ്ഞു.തന്റെ അഭിപ്രായങ്ങൾ പൂർണമായും കേൾക്കാതെയാണ് തന്നെ എല്ലാവരും കുറ്റപ്പെടുത്തുന്നത്. ചെയ്ത കുറ്റം മാത്രമാണ് പറഞ്ഞത്. പൊലീസ് തെറ്റ് പറഞ്ഞ്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്ന മാത്രമാണ് പറഞ്ഞതെന്നും പിസി മറുനാടനോട് പറഞ്ഞു. സിനിമയിലെ ഒരാൾമാത്രമാണോ സ്വത്ത് സംബന്ധമായ തിരിമറി നടത്തുന്നതെന്നും എല്ലാവരുടേയും സ്വത്ത് വിവരം അന്വേഷിക്കണ്ടേയെന്നും പിസി ജോർജ് ചോദിക്കുന്നു.

ഏഷ്യാനെറ്റിലെ അവതാരകൻ വിനു വി ജോൺ പൊളിച്ചെടുക്കി. കഴിഞ്ഞ ദിവസം നടന്ന അന്തി ചർച്ചയിലാണ് നമ്പി നാരായണനെ ഇറക്കി ജോർജിനെ വിനു നാണം കെടുത്തിയത്. പിസി ജോർജ് ആലപ്പുഴയിലെ പത്ര സമ്മേളനത്തിൽ പറഞ്ഞത് കേൾക്കാമെന്നു പറഞ്ഞായിരുന്നു വിനു വിഷയത്തിലേക്ക് എത്തിയത്. നമ്പി നാരായണനെ അകത്തിട്ടതും ഒരു കോടി നഷ്ടപരിഹാം സുപ്രീംകോടതി പറഞ്ഞിട്ടും കൊടുത്തില്ല. അവസാനം ഞാൻ ഇടപെട്ടു. ഉമ്മൻ ചാണ്ടി കാശു കൊടുക്കാൻ തയ്യാറായി. ഒരു കോടി വേണ്ടെന്നും എനിക്ക് പത്ത് ലക്ഷം മതിയെന്നും നമ്പീ നാരായണൻ പറഞ്ഞു. അങ്ങനെ അതുകൊണ്ടു കൊടുത്തു. ആലപ്പുഴയിലെ പത്രസമ്മേളനത്തിലെ ക്ലിപ്പ് കാട്ടിയായിരുന്നു തടുക്കം. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ചർച്ചയിലായിരുന്നു ഈ ഇടപെടൽ. കുടുങ്ങുന്നതിൽ വമ്പൻ സ്രാവുണ്ടോ എന്ന ചർച്ചയിൽ തന്ത്രപരമായി വിനു ഈ വിഷയം കൊണ്ടു വരികയായിരുന്നു.

ഈ ബൈറ്റ് കാട്ടിയ ശേഷം നമ്പി നാരായണനെ കണക്ട് ചെയ്തു. താൻ നാല് കൊല്ലം ജിയിലിൽ കിടന്നില്ലെന്നും 50 ദിവസമാണ് കിടന്നത്. അതിന് ശേഷം സുപ്രീംകോടതി 1 കോടി രൂപ വിധിച്ചിട്ടുണ്ടോ എന്നും തിരിക്കും. ചെലവിന് വേണ്ടി ഒരു ലക്ഷം രൂപ ആറു പേർക്കും കൊടുക്കാൻ പറഞ്ഞു. അത് കോടതി ചെലവാണ്. ഒരു കോടി രൂപയുടെ കോമ്പസേഷൻ കേസ് തിരുവനന്തപുരം സബ് കോടതിയിൽ നിലവിലുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് പത്ത് ലക്ഷം രൂപ നൽകാൻ ആവശ്യപ്പെട്ടത്.

അത് പന്ത്രണ്ട് കൊല്ലത്തിന് ശേഷം കിട്ടി. പത്തുകൊല്ലത്തിന് ശേഷം തന്റെ അഭിഭാഷകൻ കഷ്ടപ്പെട്ടിട്ടാണ്. പിസി ജോർജ് ഈ കാശ് വീട്ടിൽ കൊണ്ടു വന്നതെന്ന വാദവും നമ്പീനാരായണൻ തള്ളി. അഡ്വക്കേറ്റ് ഉണ്ണികൃഷ്ണനോട് മാത്രമാണ് ഇക്കാര്യത്തിൽ നന്ദി. പൊലീസ് കോൺസ്റ്റബിളാണ് തന്റെ വീട്ടിൽ കൊണ്ടു വന്നതെന്നും നമ്പി നാരായണൻ പറഞ്ഞു. ഇതിന് ശേഷം നമ്പീനാരായണനോട് കാര്യങ്ങൾ വീണ്ടും വിനു വി ജോൺ വിശദീകരിച്ചു. അതാണ് ശരിയെന്ന് നമ്പി നാരായണൻ പറഞ്ഞു. പിന്നീട് വീണ്ടും ആലപ്പുഴയിലെ പത്രസമ്മേളനത്തിന്റെ ക്ലിപ്പിലേക്ക്. ഞങ്ങളാണ് കള്ളന്മാരെന്ന് പറയുന്നവരാണ് നിങ്ങൾ എന്ന് പിസിയെ സൂപിച്ചിപ്പ് വിനു വി ജോൺ പറയുകയും ചെയ്തു.

അങ്ങനെ ചാനൽ ചർച്ചയിൽ തീർത്തും പൊളിയുകയായിരുന്നു പിസി ജോർജ്. ദിലീപിനെതിരെ കള്ളവാദങ്ങളാണ് ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ളവർ ഉയർത്തുന്നതെന്ന് പിസി ജോർജ് ആരോപിച്ചിരുന്നു. ഇതിനിടെയാണ് കള്ളം പറയുന്നത് പിസി ജോർജാണെന്ന് വിനു വി ജോൺ പൊളിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി. ഈ സാഹചര്യത്തിലാണ് പിസിയുടെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP