Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഞാൻ മതം മാറി, എനിക്ക് വീട്ടിലേക്ക് പോകേണ്ട പ്ലീസ്... ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ ഹാദിയയെ പൊലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോയി; ഹോസ്റ്റലിൽ നാടകീയ രംഗങ്ങൾ; സിറിയയിലേക്ക് പോകണമെന്നും അവിടെ ആടിനെ മേക്കണമെന്നും ഡോക്ടറായ മകൾ പറയുന്നതെന്ന് അച്ഛൻ

'ഞാൻ മതം മാറി, എനിക്ക് വീട്ടിലേക്ക് പോകേണ്ട പ്ലീസ്... ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ ഹാദിയയെ പൊലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോയി; ഹോസ്റ്റലിൽ നാടകീയ രംഗങ്ങൾ; സിറിയയിലേക്ക് പോകണമെന്നും അവിടെ ആടിനെ മേക്കണമെന്നും ഡോക്ടറായ മകൾ പറയുന്നതെന്ന് അച്ഛൻ

അർജുൻ സി വനജ്

കൊച്ചി: ഹൈക്കോടതി വിവാഹം റദ്ദാക്കിയ വൈക്കത്തെ പെൺകുട്ടിക്ക് വീട്ടുകാർക്കൊപ്പം പോകേണ്ടെന്ന് അലറിവിളിച്ച് ഹോസ്റ്റലിന് മുന്നിൽ പ്രതിഷേധം. താൻ മതം മാറിയെന്നും, വീട്ടുകാർക്കൊപ്പം പോകേണ്ടെന്നും, പ്ലീസ് എന്നെ രക്ഷിക്കണമെന്നും മുസ്ലിം മതം സ്വീകരിച്ച പെൺകുട്ടി മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞു. കനത്ത പൊലീസ് സുരക്ഷയിൽ ഹോസ്റ്റലിൽ നിന്ന് പെൺകുട്ടിയെ വൈക്കത്തെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ. തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് കുട്ടിയെ കൊണ്ടുപോയത്. അതേസമയം, മകളോട് ചോദിച്ചപ്പോൾ അവൾക്ക് സിറിയയിൽ പോകണമെന്ന് പറഞ്ഞതായി പിതാവ് അശോകൻ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയുടെ സുപ്രധാന വിധിയുണ്ടായത്. മകളെ നിർബന്ധിച്ച് മതംമാറ്റി വിവാഹം കഴിപ്പിച്ചുവെന്ന പിതാവ് അശോകന്റെ ഹർജിയിലാണ് ഹൈക്കോടതി വിവാഹം റദ്ദാക്കിയത്. പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ട കോടതി, ഇവരുടെ കുടുംബത്തിന് പൊലീസ് സംരക്ഷണം നൽകണമെന്നും,കേസിൽ ഉൽപ്പെട്ട സംഘടനകൾക്കെതിരെ ശക്തമായ അന്വേഷണത്തിനും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. മഞ്ചേരിയിലെ വിവാദമായ സത്യസരണി എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഉൾപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ സുപ്രധാനമായ ഉത്തരവ്. പാലക്കാട് ചെർപ്പുളശ്ശേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സമാനമായ കേസും ഈ കേസും ഡിജിപി തന്നെ നേരിട്ട് അന്വേഷിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

സേലത്തെ ഹോമിയോ കോളേജ് വിദ്യാർത്ഥിനിയായിരുന്ന മകളെ ഒപ്പമുള്ള ചിൽ നിർബന്ധിച്ച് മതംമാറ്റിയെന്നും, മകൾ സ്വമേധയാ അല്ല വിവാഹത്തിന് സമ്മതിച്ചതെങ്കിൽ മകളെ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ടാണ് അശോകൻ ഹരജി നൽകിയത്. എന്നാൽ കഴിഞ്ഞ ജൂലൈയിൽ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വന്തം ഇഷ്ടപ്രകാരമാണ് സത്യസാരണി മുഖേന ഇസ്ലാം മതം സ്വീകരിച്ചതെന്നും, വീട്ടുകാർക്കൊപ്പം പോകാൻ താൽപര്യം ഇല്ലെന്നും 23 കാരി അറിയിച്ചിരുന്നു. തുടർന്ന് സഹായിയായി എത്തിയ സൈനബ എന്ന സ്ത്രീയ്‌ക്കൊപ്പം 23 കാരിയെ കോടതി വിട്ടയച്ചിരുന്നു.

എന്നാൽ മകളെ മുസ്ലിം ഭീകര സംഘടനകളിലേക്ക് ചേർക്കാൻ സിറിയയിലേക്ക് കടത്തുമെന്ന് അച്ഛൻ ആശങ്ക അറിയച്ചതോടെ യുവതിയെ വീണ്ടും ഹൈക്കോടതിയിൽ ഹാജരാക്കി. അതേസമയം, കഴിഞ്ഞ ഡിസംബർ മാസം 19 ന് ഷഫീൻ ജഹാൻ എന്ന യുവാവിനെ വിവാഹം കഴിച്ചെന്ന് പെൺകുട്ടി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ ബോധിപ്പിച്ചു. മലപ്പുറം കോട്ടയ്ക്കൽ തൻവിറൂൾ ഇസ്ലാം സംഘം സെക്രട്ടറി നൽകിയ വിവാഹ സർട്ടിഫിക്കറ്റിന്റെ പകർപ്പും, വിവാഹം രജിസ്റ്റർ ചെയ്യാനായി ഒതുക്കുങ്ങൽ പഞായത്ത് സെക്രട്ടറിക്ക് പണമടച്ചതിന്റെ രസീതും കോടതിയിൽ ഹാജരാക്കി.

എന്നാൽ, കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ വിവാഹം കഴിച്ചതിനെ ഡിവിഷൻ ബെഞ്ച് രൂക്ഷമായി വിമർശിച്ചു. ഏത് സാഹചര്യത്തിലാണ് ഷഫീനെ വിവാഹം കഴിച്ചതെന്ന് ആരാഞ്ഞ ഹൈക്കോടതി, ഈ സംഘടനയെക്കുറിച്ച് അന്വേഷിക്കണമെന്നും വ്യക്തമാക്കി. വിവാഹം രജിസ്റ്റർ ചെയ്ത് നൽകരുതെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. പിന്നീട് വിശദമായ വാദം കേട്ടതിന് ശേഷമാണ് വിവാഹം റദ്ദ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP