Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റേപ്പ് ചെയ്തുകൊന്നത് ശരിയായില്ല... വെടിവച്ച് കൊല്ലണം..; ഈ വിത്ത് വളർന്ന് വലുതാകുമ്പോൾ ഇന്ത്യൻ ആർമിക്ക് നേരെ കല്ല് എറിയാൻ ഉള്ള ട്രെയിനിങിന് ആവും ആദ്യം പോവുക....; ചർച്ച തുടങ്ങിയ സംഘപരിവാറുകാരൻ വിഷ്ണു ദത്ത് മാപ്പ് അപേക്ഷയുമായി രംഗത്ത്; കത്വയിലെ ഇരയെ അപമാനിച്ച പരിവാർ നേതാവിന്റെ മകനെതിരെ കേസെടുത്ത് പൊലീസ്; ജാമ്യമില്ലാ വകുപ്പ് ചാർത്തിയതോടെ എഎൻ രാധാകൃഷ്ണന്റെ സഹോദര പുത്രൻ ഒളിവിൽ; കേസ് ഒഴിവാക്കാനുള്ള നീക്കം പൊളിച്ച് സോഷ്യൽ മീഡിയ ഇടപെടൽ

റേപ്പ് ചെയ്തുകൊന്നത് ശരിയായില്ല... വെടിവച്ച് കൊല്ലണം..; ഈ വിത്ത് വളർന്ന് വലുതാകുമ്പോൾ ഇന്ത്യൻ ആർമിക്ക് നേരെ കല്ല് എറിയാൻ ഉള്ള ട്രെയിനിങിന് ആവും ആദ്യം പോവുക....; ചർച്ച തുടങ്ങിയ സംഘപരിവാറുകാരൻ വിഷ്ണു ദത്ത് മാപ്പ് അപേക്ഷയുമായി രംഗത്ത്; കത്വയിലെ ഇരയെ അപമാനിച്ച പരിവാർ നേതാവിന്റെ മകനെതിരെ കേസെടുത്ത് പൊലീസ്; ജാമ്യമില്ലാ വകുപ്പ് ചാർത്തിയതോടെ എഎൻ രാധാകൃഷ്ണന്റെ സഹോദര പുത്രൻ ഒളിവിൽ; കേസ് ഒഴിവാക്കാനുള്ള നീക്കം പൊളിച്ച് സോഷ്യൽ മീഡിയ ഇടപെടൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയത് അതി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പെൺകുട്ടിയെ അപമാനിക്കുകയും പ്രതികളെ അനുകൂലിച്ച് പോസ്ററിടുകയും ചെയത് യുവാവ് ഒടുവിൽ ഖേദം പ്രകടിപ്പിച്ചു. സംഘപരിവാറുകാരനായ വിഷ്ണുദത്താണ് ഈ ചർച്ചയ്ക്ക് തുടക്കമിട്ടത്. ഇതിന് താഴെ എറണാകുളം പാലാരിവട്ടം കൊടക്ക് മഹീന്ദ്ര ബാങ്കിന്റെ അസിസ്റ്റന്റ് മാനേജർ വിഷ്ണുവിട്ട പോസ്റ്റ് പരിധിവിട്ടു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണന്റെ സഹോദര പുത്രനായിരുന്നു വിഷ്ണു. ആർഎസ്എസ് നേതാവായ നന്ദകുമാറിന്റെ മകൻ. ഇതോടെ ചർച്ചകൾ പുതിയ തലത്തിലെത്തി.

ഇവയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായി. ഇതേ തുടർന്ന് വിഷ്ണുവിന്റെ ജോലിയും നഷ്ടമായിരുന്നു. എട്ട് വയസുകാരിയായ കുട്ടിയെ അപമാനിച്ച കുറ്റത്തിന് പോക്സോ വകുപ്പ് പ്രകാരം വരെ കേസെടുക്കാൻ സാധ്യതയുള്ള കുറ്റമാണ് വിഷ്ണു ചെയ്തിരിക്കുന്നത്. വിഷ്ണു ദത്തും. ഇത് മനസ്സിലാക്കി വിഷ്ണു ദത്ത് മാപ്പ് പറഞ്ഞു. അഴിക്കുള്ളിലാകുമെന്ന് ഭയന്നാണ് മാപ്പ് അപേക്ഷ. എന്നാൽ ബിജെപി നേതാവ് കൂടിയായ എഎൻ രാധാകൃഷ്ണന്റെ സഹോദര പുത്രൻ കേസെടുക്കുമെന്ന് ഉറപ്പായതോടെ ഒളിവിൽ പോയതായാണ് സൂചന. പോക്‌സോ പ്രകാരം കേസെടുക്കാതിരിക്കാൻ പിണറായി സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ചില മുതിർന്ന ബിജെപി നേതാക്കളും ശ്രമിക്കുന്നുണ്ട്. എന്നാൽ സൈബർ സഖാക്കളുടെ നിലപാട് കാരണം കേസെടുക്കേണ്ടിയും വന്നു.

ഗുരുതരമായ കുറ്റമായതിനാൽ തന്നെ വിഷ്ണുവിനെതിരെ പോക്സോ ഉൾപ്പടെയുള്ള പല വകുപ്പുകളുമിട്ട് കേസെടുക്കാം. നിലവിൽ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. കാശ്മീരിൽ ക്ഷേത്രത്തിനുള്ളിൽ വച്ച് ക്രൂരമായ പീഡനങ്ങൾക്കരയായ കത്വയിലെ പെൺകുട്ടി കൊല്ലപ്പെട്ടതിനെ ന്യായീകരിച്ചാണ് വിഷ്ണു രംഗത്തെത്തിയത്. പെൺകുട്ടി കൊല ചെയ്യപെട്ട ഒരു വാർത്തയുടെ അടിയിൽ 'ഇവളെയെല്ലാം ഇപ്പോഴെ കൊന്നത് നന്നായി, അല്ലെങ്കിൽ നാളെ ഇന്ത്യയ്ക്കെതിരെ തന്നെ ബോംബായി വന്നേനെ' എന്ന കമന്റ് ഇയാൾ രേഖപ്പെടുത്തിയാണ് കൊലപാതകത്തിലുള്ള തന്റെ മനസ്ഥിതി വ്യക്തമാക്കിയത്. ഇതോടെയാണ് സോഷ്യൽ മീഡിയ ഇയാൾക്കെതിരെ കൊടുങ്കാറ്റായി ആഞ്ഞു വീശിയത്. ഇയാളുടെ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ കയറി പൊങ്കാലയായിരുന്നു മലയാളികൾ.

യഥാർത്ഥത്തിൽ ഈ വിഷയത്തിൽ ആദ്യ പ്രതികരണം നടത്തിയത് വിഷ്ണു ദത്തായിരുന്നു. റേപ്പ് ചെയ്തുകൊന്നത് ശരിയായില്ല... വെടിവച്ച് കൊല്ലണം.. ഈ വിത്ത് വളർന്ന് വലുതാകുമ്പോൾ ഇന്ത്യൻ ആർമിക്ക് നേരെ കല്ല് എറിയാൻ ഉള്ള ട്രെയിനിങിന് ആവം ആദ്യം പോവുക എന്നായിരുന്നു വിഷ്ണു ദത്തിന്റെ പോസ്റ്റ്. ഇതിന് താഴെയായിരുന്നു ആർഎസ്എസ് നേതാവായ വിഷ്ണു നന്ദകുമാറിന്റെ പ്രതികരണം. നന്ദകുമാറിന്റെ മകൻ വിവാദത്തിലായതോടെ ഇതിന് പുതിയ മാനം വന്നു.

സംഭവത്തെ കുറിച്ച് വിഷ്ണു ദ്ത്തിന്റെ വിശദീകരണം

ഞാൻ മിനിഞ്ഞാന്ന് എന്റെ കൂട്ടുകാരന്റെ ഒരു പോസ്റ്റിൽ കമന്റ് ചെയ്തു. പോസ്റ്റിലെ ഡിറ്റെയിൽസ് ഒന്നും വായിച്ചില്ലായിരുന്നു. വായിക്കാതെയാണ് ഞാൻ കയറി കമന്റിട്ടത്. അതിൽ ഞാൻ ഖേദിക്കുന്നു. പിന്നീട് എന്റെ പോസ്റ്റിൽ ഒരുപാട് തെറിവിളികളും നോട്ടിഫിക്കേഷനും വന്നു. എന്താണെന്ന് മനസിലായില്ല. പിന്നെ ഞാൻ ഇട്ട പോസ്റ്റിന്റെ സ്‌ക്രീൻ ഷാട്ട് ഒരാൾ തന്നപ്പോഴാണ് കാര്യം മനസിലായത്. കശ്മീർ പൊലീസിന് നേരെ കല്ലെറിയുന്ന പോസ്റ്റുകൾ ഒക്കെ കണ്ടിട്ടുണ്ട്. കശ്മീരിൽ ഉള്ളതായതുകൊണ്ട് അതുമായി ബന്ധപ്പെട്ടതാകുമെന്ന് കരുതി. ഇവർ തീവ്രവാദി സംഘത്തിലുള്ളതാണെന്ന് കരുതി അറിയാതെ പറഞ്ഞുപോയതാണ്. അല്ലാതെ എട്ട് വയസുള്ള കുരുന്നിനോട് എനിക്ക് ദോഷ്യമോ അധികമായ ജാതിഭ്രാന്തോ ഒന്നുമില്ല. എന്നോട് എല്ലാരും ക്ഷമിക്കണം.

വിഷ്ണു ദത്തിനും വിഷ്ണു നന്ദകുമാറിനും എതിരെ കേസെടുക്കണമെന്ന ആവശ്യം സജീവമാണ്. വിഷ്ണു നന്ദകുമാറിനെതിരെ എതിരെ പ്രതിഷേധങ്ങൾ ശക്തമായതോടെ തലവേദനയായത് മഹേന്ദ്ര ബാങ്കിന്റെ പാലാരിവട്ടത്തെ മൂന്ന് ബ്രാഞ്ചുകളിലെ ഉദ്യോഗസ്ഥർക്കാണ്. ഫോൺ വിളിച്ച് തെറിവിളിയും ഭീഷണിപെടുത്തലുമായിരുന്നു. ഏറെപേർക്കും അയാളുടെ ഫോൺനമ്പർ വേണം എന്നായിരുന്നു ആവശ്യം. ഒടുവിൽ ഗത്യന്തരമില്ലാതെ ഫോൺ റിസീവർ മാറ്റി വയ്ക്കുകയായിരുന്നു. ഇത് കൂടാതെ ബാങ്കിന്റെ ഫെയ്സ് ബുക്ക് പേജിൽ എല്ലാവരും ഒന്നിച്ചാക്രമിക്കാൻ തുടങ്ങി.

കൊടാക് മഹേന്ദ്രയിലാണ് ഇയാൾ ജോലി ചെയ്യുന്നത് എന്ന് മനസ്സിലാക്കിയവർ കൊട്ക്കിന്റെ ഫേയ്സ് ബുക്ക് പേജിൽ കയറി റിവ്യൂ രേഖപ്പെടുത്താൻ തുടങ്ങി.അസിസ്റ്റന്റ് മാനേജരെ പുറത്താക്കണം എന്ന് ഹാഷ് ടാഗ് ഇട്ട് റേറ്റിങ്ങ് ഒന്ന് നൽകിയാണ് പ്രതിഷേധം തുടർന്നത്. ഇതോടെ റേറ്റിങ്ങിൽ 4.5 ൽ നിന്നിരുന്ന പേജ് 1.5 ആയി കൂപ്പ് കുത്തി. കൂടാതെ പേജിലെ പോസ്റ്റുകൾക്ക് കീഴിലായി അസഭ്യ വർഷവും നടത്തി. പിന്നീട് ഇയാൾ ജോലി ചെയ്യുന്ന പാലാരിവട്ടത്തെ ബ്രാഞ്ചിൽ ഫോൺ വിളിച്ചും മലയാളികൾ അരിശം തീർത്തു. ഇതോടെയാണ് ബാങ്ക് അധികൃതർ ഇയാളെ പുറത്താക്കാൻ നിർബന്ധിതരായത്.

പാലാരിവട്ടത്തെ മാമംഗലം ബ്രാഞ്ചിൽ ഇയാളെ അന്വഷിച്ച് മറുനാടൻ മലയാളി എത്തിയപ്പോൾ സംഭവം ഉണ്ടായതിന് മൂന്ന് ദിവസം മുൻപ് ഡിസ്മിസ്സ് ചെയ്തു എന്നാണ് അധികൃതർ പറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം തന്നെയാണ് ഇയാളെ പുറത്താക്കിയത് എന്ന് ചില ജീവനക്കാർ മറുനാടനോട് വെളിപ്പെടുത്തി. പാലാരിവട്ടത്തുള്ള മൂന്ന് ബ്രാഞ്ചുകളിൽ ഇയാൈളെ തിരക്കി നിരവധി ഫോൺകോളുകളാണ് എത്തുന്നത്. വിഷ്ണു നന്ദകുമാർ എന്ന ഇയാളുടെ ഫേസ്‌ബുക്ക് പേജും ഭാര്യയുടെ ഫെയ്സ് ബുക്ക് പേജും ഇപ്പോൾ ഡീ ആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP