Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹോംസ്‌റ്റേയിലെത്തുന്ന വിദേശ വനിതകളെ വിവേക് വീഴ്‌ത്തിയത് നളപാചകത്തിന്റെ കൈപ്പുണ്യത്തിൽ; പ്‌ളസ്ടുവരെ മാത്രം പഠിച്ച യുവാവിന് വിദേശഭാഷകൾ പച്ചവെള്ളംപോലെ; കുടുങ്ങിയത് തട്ടിയെടുത്ത പണംകൊണ്ട് വിദേശസുന്ദരികളുമായി സുഖസഞ്ചാരം നടത്തുന്നതിനിടെ

ഹോംസ്‌റ്റേയിലെത്തുന്ന വിദേശ വനിതകളെ വിവേക് വീഴ്‌ത്തിയത് നളപാചകത്തിന്റെ കൈപ്പുണ്യത്തിൽ; പ്‌ളസ്ടുവരെ മാത്രം പഠിച്ച യുവാവിന് വിദേശഭാഷകൾ പച്ചവെള്ളംപോലെ; കുടുങ്ങിയത് തട്ടിയെടുത്ത പണംകൊണ്ട് വിദേശസുന്ദരികളുമായി സുഖസഞ്ചാരം നടത്തുന്നതിനിടെ

അരുൺ ജയകുമാർ

കോവളം:വിദേശ വനിതകളെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച് പണവും ആഭരണങ്ങളും തട്ടിയ വിവേക് നാഥ് പഠിച്ചത് പ്ലസ്ടൂ വരെ മാത്രം. പ്ലസ് ടൂ വരെ മാത്രമാണ് പഠിച്ചതെങ്കിലും സ്പാനിഷും ഡച്ചും റഷ്യനും ഇംഗ്ലീഷുമെല്ലാം അനായാസമായി കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് വിവേകെന്നും കോവളം പൊലീസ് പറയുന്നു.

കോവളം ആവാടുതുറ സൈലന്റ് വാലി എന്ന ഹോം സ്റ്റേ നടത്തുന്ന വിവേക് നിരവധി വിദേശ വനിതകളുമായി പ്രണയത്തിലായിരുന്നു. വിവേകുമായി പ്രണയത്തിലായ വിദേശി വനിതകളിൽ ഡോക്ടറും കോളേജ് പ്രൊഫസറും വരെ ഉൾപ്പെട്ടതായി കോവളം പൊലീസ് പറയുന്നു.

കോവളം സന്ദർശിച്ച വിദേശികളുടെ ഫേസ്‌ബുക്ക് കൂട്ടായ്മയിൽ അംഗങ്ങളായ പലരും തങ്ങളുടെ കാമുകനാണ് വിവേക് എന്ന രീതിയിൽ പോസ്റ്റുകൾ ഷെയർ ചെയ്തതോടെയാണ് വിദേശവനിതകൾ കാര്യത്തിന്റെ യാഥാർഥ്യം മനസ്സിലാക്കിയത്.ഹോം സ്റ്റേ നടത്തിയിരുന്ന വിവേക് ഒരു മികച്ച കുക്ക് ആയിരുന്നുവെന്നും വിദേശികൾക്ക് ഫ്രഷ് മത്സ്യമുൾപ്പടെ സ്വാദിഷ്ടമായി പാചകം ചെയ്ത് നൽകിയാണ് വിവേക് ഇവരുമായി അടുക്കുന്നത എന്നും പൊലീസ് പറയുന്നു.

ആദ്യം പ്രണയാഭ്യർഥന നടത്തുകയും പിന്നീട് ഇവർ വലയിൽ വീണു എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്യുന്നതെന്നും കോവളം പൊലീസ് പറയുന്നത്. 26കാരനായ വിലവേകിന്റെ വലയിൽ വീണത് മുഴുവൻ 35ന് മുകളിൽ പ്രായമുള്ള വനിതകളെയാണ്. റഷ്യൻ സ്വദേശിനിയായ ഡോക്ടർ 48 കാരിയാണെന്നും പൊലീസ് പറയുന്നു.

അഞ്ചു വിദേശ വനിതകളിൽനിന്നായി 14 ലക്ഷം രൂപയും 90,000 രൂപയുടെ ആഭരണങ്ങളും തട്ടിയെടുത്തെന്ന പരാതിയിലാണ് ഇയാളെ കവിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.തട്ടിപ്പിനിരയായ യുവതികൾ ചേർന്നു വാട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ചു ചർച്ച നടത്തിയശേഷം പരാതി കമ്മിഷണർക്ക് ഇ-മെയിൽ ചെയ്യുകയായിരുന്നു.കോവളം സന്ദർശിച്ച വിദേശികളുടെ കൂട്ടായ്മയിൽ വിവേകിന്റെ കാമുകി ആരെന്നതിനെ ചൊല്ലി തർക്കമുണ്ടായതിന് ശേഷമാണ് ഇവർ വാട്സാപ് കൂട്ടായ്മ രൂപീകരിച്ചത്.

കോവളം ആവാടുതുറ ഭാഗത്തു ഹോം സ്റ്റേ നടത്തുകയായിരുന്ന ഇയാൾ ഇവിടെ താമസത്തിനെത്തുന്ന വിദേശ യുവതികളുമായി ചങ്ങാത്തത്തിലാവുകയും തുടർന്നു വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ചുമാണു തട്ടിപ്പു നടത്തിവന്നതെന്നു പൊലീസ് പറഞ്ഞു. ഇത്തരത്തിൽ ഹോളണ്ടുകാരായ രണ്ടു യുവതികളിൽനിന്നു 11 ലക്ഷം രൂപയും 90,000/ രൂപയുടെ സ്വർണാഭരണങ്ങളും റഷ്യക്കാരായ മൂന്നുപേരിൽ നിന്നു മൂന്നു ലക്ഷം രൂപയും ഇയാൾ തട്ടിയെടുത്തതായി കോവളം എസ്ഐ അജയകുമാർ പറഞ്ഞു.

വിദേശ വനിതകളിൽ നിന്നും തട്ടിയെടുത്ത പണം ഉപയോഗിച്ച് വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കറങ്ങി നടക്കുന്നതായിരുന്നു വിവേകിന്റെ ഹോബി. ഊട്ടി, മൂന്നാർ, കൊടൈക്കനാൽ, ഋഷികേശ്, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ കറങ്ങി നടക്കുകയായിരുന്നു. ഇപ്പോൾ പരാതിയുമായി വന്നിരിക്കുന്ന അഞ്ച് പേരെയും വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയതായും ശാരീരികമായി ഉപയോഗിച്ചതായും വിവേക് മൊഴി നൽകിയതായും പൊലീസ് പറയുന്നു.

തങ്ങളിൽ നിന്നും കാശ് തട്ടിപ്പറിച്ചതിൽ പ്രശ്നമില്ലെന്നും എന്നാൽ ഒരേ സമയം നിരവധി സ്ത്രീകളെ പറ്റിച്ചതാണ് അമർഷമെന്നാണ് വനിതകൾ നൽകിയ മൊഴി.ഇനി ഒരു സ്ത്രീയേയും വിവേക് പറ്റിക്കരുതെന്നും അതുകൊണ്ട് മാത്രമാണ് പരാതി നൽകിയതെന്നും വനിതകൾ പറയുന്നു.പ്രതിയെ ഇന്നലെ നെയ്യാറ്റിൻകര സ്പെഷ്യൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു. ഐപിസി സെക്ഷൻ 420, 406, 417 എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.കൂടുതൽ വിദേശ വനിതകൾ തട്ടിപ്പിന് ഇരയായതായി സംശയിക്കുന്നതായി കോവളം എസ്ഐ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP