Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിയമസഭയിൽ ആശംസകളുമായി ചുറ്റുംകൂടി എംഎൽഎമാരും മന്ത്രിമാരും; ഐടി മേഖലയിലെ യുവാക്കളുടെ തൊഴിൽ പ്രശ്നം ഉന്നയിച്ച് സബ്മിഷൻ; വീട്ടിലെത്തി കുടുംബത്തോടൊപ്പം സദ്യയുണ്ടു; ആശംസകൾ അർപ്പിക്കാൻ എത്തിയവർക്ക് ചിരിതൂകി പാൽപ്പായസം നൽകി: വി എസ് 94ാം പിറന്നാൾ ആഘോഷിച്ചത് ഇങ്ങനെ

നിയമസഭയിൽ ആശംസകളുമായി ചുറ്റുംകൂടി എംഎൽഎമാരും മന്ത്രിമാരും; ഐടി മേഖലയിലെ യുവാക്കളുടെ തൊഴിൽ പ്രശ്നം ഉന്നയിച്ച് സബ്മിഷൻ; വീട്ടിലെത്തി കുടുംബത്തോടൊപ്പം സദ്യയുണ്ടു; ആശംസകൾ അർപ്പിക്കാൻ എത്തിയവർക്ക് ചിരിതൂകി പാൽപ്പായസം നൽകി: വി എസ് 94ാം പിറന്നാൾ ആഘോഷിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യുറോ

തിരുവനന്തപുരം: വി എസ്. അച്യുതാനന്ദൻ ഇന്ന് 93 ാം പിറന്നാൾ ആഘോഷിച്ചു. പതിവു പോലെ ഇത്തവണയും പിറന്നാളിന് പ്രത്യേകത ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സാധാരണ ദിവസം എന്ന പോലെ തന്നെയായിരുന്നു വി. എസിന്. നിയമസഭാ സമ്മേളനം ഉള്ളതുകൊണ്ടു തന്നെ കുടുംബ സമേതം തിരുവനന്തപുരത്തെ കവടിയാർ വസതിയിലായിരുന്നു വി എസ്. രാവിലെയുള്ള വ്യായാമങ്ങൾ ഉൾപെടെയുള്ള കാര്യങ്ങൾക്ക് യാതൊരു മുടക്കവും വരുത്തിയില്ല. നിത്യവും ഉള്ള പ്രഭാത സവാരി വീട്ടിലെത്തി ആശംസകൾ അറിയിക്കാൻ എത്തിയവരെയെല്ലാം നിറപുഞ്ചിരിയോടെ സ്വീകരിച്ചു.

വീട്ടു പടിക്കലെത്തിയ മാദ്ധ്യമ പ്രവർത്തകരേയും നിറപുഞ്ചിരിയോടെ സ്വീകരിച്ചു. ഇത്തവണയും പിറന്നാളിന് ആഘോഷമൊന്നുമില്ലെന്നും കുടുംബാഗങ്ങളോടൊത്ത് ഒരു സദ്യ മാത്രമെ ഉള്ളുവെന്നും രാവിലെ വീട്ടിലെത്തിയ മാദ്ധ്യമപ്രവർത്തകരോട് ചെറുപ്പം വിടാതെ വി എസ്. പറഞ്ഞു. നിയസഭാ സമ്മേളനം നടക്കുന്നതിനാൽ രാവിലെ തന്നെ സഭാനടപടികളിൽ പങ്കാളികളാകുന്നതിനായി സഭയിലെത്തി. സ്പീക്കർ ശ്രീ രാമകൃഷ്ണനാണ് ഇന്ന് വി.എസിന്റെ ജന്മദിനമാണെന്ന് സഭയിൽ അറിയിച്ചത്.

തുടർന്ന് എംഎൽഎമാരും മന്ത്രിമാരും ആശംസകളുമായി ചുറ്റുംകൂടി. കെട്ടിപ്പിടിച്ചും ഹസ്തദാനം നൽകിയും നിറഞ്ഞ പുഞ്ചിരിയോടുകൂടി എല്ലാവരുടേയും ആശംസകളും വി എസ് ഏറ്റുവാങ്ങി. 93 ലും യുവത്വത്തിന്റെ ചുറുചുറുക്കോടുകൂടിയു ചെയ്യുന്ന ഓരോ കാര്യങ്ങളിലും പകരം വെയ്ക്കാനില്ലാത്ത പ്രതിഭയുടെ മാറ്റ് ഇന്നും നിയമസഭയിൽ ഉയർന്നു കേട്ടു. ഐ.ടി മേഖലയിലെ യുവാക്കളുടെ പ്രശ്‌നങ്ങളായിരുന്നു അദ്ദേഹം ഇന്ന് സഭയിൽ ഉന്നയിച്ചിരുന്നത്.

സഭയിൽ നിന്നും ഇറങ്ങി നേരെ ചെന്നത് വീട്ടിലേക്കാണ്. ഭാര്യയ്ക്കും മകനും ഒത്ത് പിറന്നാൾ കേക്ക് മുറിച്ചു. തുടർന്ന് കുടുംബാഗങ്ങൾക്കൊപ്പം പതിവുപോലെ ഉച്ചയൂണ്. ആഘോഷം പതിവുപോലെ ലളിതമായിരുന്നു. ഉച്ചകഴിഞ്ഞും ആശംസകളുമായെത്തിയവരെ നിറഞ്ഞ പുഞ്ചിയോടു കൂടി അടുത്തു വിളിച്ചു കൂട്ടി പായസവും നൽകി നിറമനസോടെയാണ് യാത്രയാക്കിയത്.

എന്നും വി എസ് സാധാരണക്കാരുടെ കൂടെയാണ് നിലകൊണ്ടിട്ടുള്ളത്. സാധാരണക്കാരന്റെ ശബ്ദമായതുകൊണ്ടു തന്നെയായണ് ആളുകൾ ഇന്നും വിഎസിനൊപ്പം നിൽക്കുന്നത്. കഴിഞ്ഞ തിരഞ്ഞെചുപ്പിലും ആ ആരാധന ജനങ്ങൾ കണ്ടറിഞ്ഞതാണ്. ഐതിഹാസികമായ ഒക്ടോബർ വിപ്ലവവും മലയാളനാടിന് വിപ്ലവച്ചുവപ്പേകിയ പുന്നപ്ര വയലാർ സമരപോരാട്ടങ്ങളും അരങ്ങേറിയ ഒക്ടോബറിലാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി എസ്. അച്യുതാനന്ദന്റെ ജനനം. 1923 ഒക്ടോബർ 20 ന്.

പുന്നപ്രവയലാർ വാർഷികത്തിൽ ഉൾപ്പടെ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ വി എസ്സ് നേരത്തെ തന്നെ ജന്മദിനാശംസകളും ഏറ്റുവാങ്ങിയിരുന്നു. രാത്രിവൈകിയാണ് ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷന്റെ ഔദ്യോഗിക വസതിയായ കവടിയാർ ഹൗസിലെത്തിയത്.

വി എസ് ആദ്യമായി അഭിനയിച്ച, കേരളത്തിന്റെ ,സമരചരിത്രങ്ങൾ പറയുന്ന സിനിമയുടെ അണിയറ പ്രവർത്തകരും കവടിയാർ വസതിയിലെത്തിയിരുന്നു. പിറന്നാൾ സമ്മാനവുമായാണ് സംവിധായകൻ ഉൾപെടെയുള്ളവർ എത്തിയത്... ജനഹൃദയങ്ങൾ കീഴടക്കി ഇനിയും ഒരു പാട് വർഷങ്ങൾ കേരളത്തിന്റെ വിപ്ലവ സൂര്യന്റെ പ്രഭ തിളങ്ങട്ടെ.......

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP