Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുരിതാശ്വാസ ക്യാമ്പിലും വെള്ളം കയറിയാൽ പിന്നെന്തു ചെയ്യും? സ്ത്രീകളും വൃദ്ധരും കുട്ടികളുമെല്ലാം കിട്ടിയതുമെടുത്ത് മുട്ടറ്റം വെള്ളത്തിൽ തോണിയിൽ പലായനം; പലർക്കും ഭക്ഷണം കിട്ടിയില്ലെന്നും പരാതി; രാത്രി കുറഞ്ഞ മഴ രാവിലെ പത്തുമണിക്ക് വീണ്ടും പെരിയാറിൽ നിന്ന് വെള്ളംകയറിയത് ഒരിടിയോളം; പറവൂർ വരാപ്പുഴയിലെ ദുരിതക്കാഴ്‌ച്ചകൾ ഇങ്ങനെ

ദുരിതാശ്വാസ ക്യാമ്പിലും വെള്ളം കയറിയാൽ പിന്നെന്തു ചെയ്യും? സ്ത്രീകളും വൃദ്ധരും കുട്ടികളുമെല്ലാം കിട്ടിയതുമെടുത്ത് മുട്ടറ്റം വെള്ളത്തിൽ തോണിയിൽ പലായനം; പലർക്കും ഭക്ഷണം കിട്ടിയില്ലെന്നും പരാതി; രാത്രി കുറഞ്ഞ മഴ രാവിലെ പത്തുമണിക്ക് വീണ്ടും പെരിയാറിൽ നിന്ന് വെള്ളംകയറിയത് ഒരിടിയോളം; പറവൂർ വരാപ്പുഴയിലെ ദുരിതക്കാഴ്‌ച്ചകൾ ഇങ്ങനെ

അർജുൻ സി വനജ്

കൊച്ചി: വീടുകളിൽ വെള്ളം കയറിയാൽ നിങ്ങൾക്ക് ദുരിതാശ്വാസ ക്യാമ്പിലേക്കുപോവാം.എന്നാൽ പ്രളയ ജലം അവിടെയും എത്തിയലോ. സമാനതകളില്ലാത്ത ദുരിതത്തിന്റെ നേർക്കാഴ്ചയാണ് എറണാംകുളം ജിലയിലെ പറവൂർ വരാപ്പുഴയിൽനിന്ന് കാണാൻ കഴിഞ്ഞത്.വരാപ്പുഴ പുത്തൻപള്ളിയും സ്‌കുളും ദുരിതാശ്വാസ ക്യാമ്പായി ഉപേയോഗിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച രാവിലെ ഇവിടേക്ക് വീണ്ടും വെള്ളം പെരിയാർ കവിഞ്ഞെത്തിയത്.

ക്യാമ്പിലും മുട്ടറ്റം വെള്ളം കയറിയതോടെ അടിയന്തിരമായ ആളുകളെ ഇവിടെനിന്ന് ഒഴിപ്പിക്കാൻ തുടങ്ങി.തോണിയിലാണ് സ്ത്രീകളെയും കുട്ടികളെയും കൊണ്ടുപോയത്.പലരും ഭക്ഷണം പോലും കിട്ടിയിട്ടില്ലെന്ന് പരാതിപ്പെട്ടു.കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളടക്കമുള്ളവർ നെട്ടോട്ടമോടുന്ന കാഴ്ചകൾ ദയനീയമായിരുന്നു. ഇത് മൂന്നാമത്തെ ക്യാമ്പാണ് മാറുന്നതെന്നും ചിലർ പരാതിപ്പെട്ടു.വെള്ളത്തിൽ തന്റെ വീട് കാണാൻപോലുമില്ലെന്ന് വിതുമ്പലോടെ ഒരു വീട്ടമ്മ പറഞ്ഞു.

ഇവരെ ഹൈവേയിലേക്ക് സുരക്ഷിതമായി മാറ്റുമെന്ന് വാർഡ് മെമ്പർ മറുനാടൻ മലയാളിയോട് പറഞ്ഞു.പറവൂരിലെ മൂന്ന് വാർഡുകളായി ഏകദേശം ആയിരത്തോളം ആളുകളാണ് ഇവിടെ ഉണ്ടായിരുന്നത്. പുത്തൻപള്ളിയിലും സ്‌കൂളിലുമായി ദുരിതാശ്വാസ ക്യാമ്പ് നല്ല രീതിയിൽ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇവിടേക്കും വെള്ളമെത്തിയത്.

ക്യാമ്പിൽ ഭക്ഷണത്തിനും വെള്ളത്തിനും ബുന്ധിമുട്ടില്ലെന്നും വാർഡ് മെമ്പർ അറിയിച്ചു.ഭാരത് മാത കോളജാണ് അടുത്ത ക്യാമ്പായി ഉദ്ദേശിക്കുന്നത്.പക്ഷേ ഇവിടേക്ക് പോകാനുള്ള വാഹനസൗകര്യങ്ങളുടെ കാര്യത്തിലും അനിശ്ചിതത്വമുണ്ട്.സമീപ പ്രദേശങ്ങളിലെ സ്‌കൂൾ ബസുകളും മറ്റും ഇതിനായി പറഞ്ഞിട്ടുണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP