Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആകെ 45 ലക്ഷം രൂപ ആസ്തിയുള്ള ഗീതാ ഗോപി എംഎൽഎ മകളുടെ വിവാഹത്തിനായി 30 ലക്ഷവും പൊട്ടിച്ചോ? ബാങ്ക് വായ്‌പ്പ എടുക്കുകയോ വീടും പുരയിടവും വിൽക്കുകയോ ചെയ്തിട്ടുണ്ടാകുമെന്ന് സോഷ്യൽ മീഡിയയുടെ പരിഹാസം; എംഎൽഎയുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ചും അവ്യക്തത; ആർഭാട വിവാഹത്തിൽ വിശദീകരണം തേടി സിപിഐയും

ആകെ 45 ലക്ഷം രൂപ ആസ്തിയുള്ള ഗീതാ ഗോപി എംഎൽഎ മകളുടെ വിവാഹത്തിനായി 30 ലക്ഷവും പൊട്ടിച്ചോ? ബാങ്ക് വായ്‌പ്പ എടുക്കുകയോ വീടും പുരയിടവും വിൽക്കുകയോ ചെയ്തിട്ടുണ്ടാകുമെന്ന് സോഷ്യൽ മീഡിയയുടെ പരിഹാസം; എംഎൽഎയുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ചും അവ്യക്തത; ആർഭാട വിവാഹത്തിൽ വിശദീകരണം തേടി സിപിഐയും

അർജുൻ സി വനജ്

തൃശ്ശൂർ: മകൾക്ക് നൂറിലധികം പവൻ സ്വർണം നൽകി ആഡംബര വിവാഹം നടത്തിയ നാട്ടിക എംഎൽഎയും സിപിഐ നേതാവുമായ ഗീത ഗോപിയുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അവ്യക്തത. 2016 ലെ നിയമസഭ തെരെഞ്ഞെടുപ്പിൽ ഗീത ഗോപി സമർപ്പിച്ച സത്യാവാങ്മൂലത്തിൽ തന്റെ പേരിൽ പത്ത് പവൻ സ്വർണ്ണവും ഏഴ് ലക്ഷം രൂപയുടെ കാറുമടക്കം പതിനൊന്ന് ലക്ഷത്തി അയ്യായിരത്തി മുന്നൂറ്റി എഴുപത്തിയൊന്ന് രൂപയാണ് കാണിച്ചിരിക്കുന്നത്.

ഭർത്താവ് ഗോപിയുടെ പേരിൽ വിവിധ ഡിപ്പോസിറ്റുകളും രണ്ട് മോട്ടോർ സൈക്കിളും ഉൾപ്പടെ രണ്ട് ലക്ഷത്തി മൂവ്വായിരത്തി അഞ്ഞൂറ് രൂപയുടെ സ്വത്തുക്കളും, വീടും പുരയിടവുമുൾപ്പടെയുള്ള സ്ഥലത്തിന് നാൽപത്തിയഞ്ച് ലക്ഷം രൂപയുമാണ് കാണിച്ചിരിക്കുന്നത്. എങ്കിൽ ആഡംബര വിവാഹത്തിനുള്ള പണം എവിടെനിന്നുണ്ടായി എന്നതാണ് ഉയരുന്ന ചോദ്യം.

ഏഴ് ഷോ മാലകൾ, നെക്ലേസുകൾ 14 വളകൾ, അരപ്പട്ട, കമ്മൽ, മോതിരങ്ങൾ, പാദസരം ഉൾപ്പടെ നൂറിലധികം പവൻ സ്വർണം ഗീതയുടെ മകൾ ശിൽപ ധരിച്ചിട്ടുണ്ടെന്നാണ് ചിത്രങ്ങളിൽ നിന്ന മനസിലാക്കാൻ സാധിക്കുന്നത്. ഇതെല്ലാം സ്വർണം ആണെങ്കിൽ 25 ലക്ഷത്തോളം രൂപയുടെ സ്വർണം മാത്രമുണ്ട്. മറ്റ് ചെലവ് എല്ലാം എടുത്താൽ ഏറ്റവും കുറഞ്ഞത് അഞ്ച് ലക്ഷം രൂപയെങ്കിലും ചെലവ് വരുമെന്നാണ് സൂചന. അങ്ങനെയാണെങ്കിൽ വിവാഹത്തിന് മാത്രമായി ചുരുങ്ങിയത് എംഎൽഎയുടെ കുടുംബം കുറഞ്ഞത് മുപ്പത് ലക്ഷം രൂപ ചെലവാക്കി. തെരഞ്ഞെടുപ്പിന് ഹാജരാക്കിയ സത്യവാങ്മൂലം ശരിയാണെങ്കിൽ വീടും പുരയിടവും വാഹനങ്ങളും ഒഴികെ രണ്ട് ലക്ഷത്തി അറുപത്തിയേഴായിരത്തി മുന്നൂറ്റി എഴുപത്തിയൊന്ന് രൂപയുടെ നീക്കിയിരുപ്പും, പത്ത് പവൻ സ്വർണ്ണവുമാണ് കൈവശമുള്ളത്.

മകളെ വിവാഹം കഴിപ്പിക്കുമ്പോൾ പാരമ്പര്യമായി നൽകേണ്ടതേ ചെയ്തിട്ടുള്ളുവെന്നാണ് ഇന്നലെ എംഎൽഎ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. ഗുരുവായൂർ ദേവസം ബോർഡിന് കീഴിലുള്ള പൂന്താനം ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു കഴിഞ്ഞ ദിവസം വിവാഹം. ബി കോം പഠനം പൂർത്തിയാക്കി നിൽക്കുകയായിരുന്നു ശിൽപ. മകളെ വിവാഹം കഴിപ്പിക്കാനായി ബാങ്ക് വായ്പ എടുക്കുകയോ, വീടും പുരയിടവും വിൽക്കുകയോ ചെയ്തിട്ടുണ്ടാവുമെന്നാണ് ചില പരിഹാസ പ്രചരണങ്ങൾ.

അതേമസയം ആർഭാഢ വിവാഹം വിവാദമായതിനെ തുടർന്ന് സിപിഐ സംസ്ഥാന കമ്മിറ്റി വിശദീകരണം തേടിയിട്ടുണ്ട്. പാർട്ടി ജില്ലാ കമ്മിറ്റിയോട് ഇക്കാര്യത്തിൽ വിശദീകരണം തേടി റിപ്പോർട്ട് നൽകാനാണ് സംസ്ഥാന കമ്മിറ്റി നിർദ്ദേശിച്ചത്. ഗുരുവായൂർ ദേവസ്വത്തിന്റെ പൂന്താനം ഹാളിൽ തിങ്കളാഴ്ചയാണ് ഗീതാഗോപിയുടെ മകൾ ശിൽപ്പയുടെ വിവാഹം നടന്നത്. സർവാഭരണ വിഭൂഷിതയായാണ് ശിൽപ്പ വിവാഹ വേദിയിൽ എത്തിയത്. 95,000 രൂപയോളം വാടകയുള്ള ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം.

ദേവസ്വം ഓഡിറ്റോറിയത്തിൽ സസ്യേതര ഭക്ഷണം വിളമ്പാൻ കഴിയാത്തത് മൂലം തലേന്നാൾ മറ്റൊരു ആഡംബര ഓഡിറ്റോറിയത്തിലും വിരുന്ന് നടന്നിരുന്നു. ഈ വിരുന്ന് സൽക്കാരവും വിവാദമായിട്ടുണ്ട്. ഗുരുവായൂർ ദേവസ്വത്തിലെ ക്ലാസ് ഫോർ ജീവനക്കാരനാണ് എംഎൽഎയുടെ ഭർത്താവ്. ഈ മാസം പത്തിനുചേരുന്ന സിപിഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയും ആർഭാട വിഷയം ചർച്ച ചെയ്യുന്നുണ്ട്. ശിൽപയുടേത് പ്രണയ വിവാഹമെന്നാണ് സൂചന.

സാധാരണ കുടുംബത്തിലെ വരനാണ് മിന്നുകെട്ടിയതെന്നും അറിയുന്നു. ഒരുപാട് ആഭരണങ്ങളുമായി മകൾ വിവാഹത്തിന് എത്തിയതാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത് ചർച്ചയാക്കിയത്. നേരത്തെ നിയമസഭയിൽ സിപിഐ അംഗമായ മുല്ലക്കര രത്നാകരൻ ആഡംബര വിവാഹത്തിന് എതിരെ സംസാരിച്ചപ്പോൾ ഡെസ്‌കിൽ കൈയടിച്ച പ്രോത്സാഹിപ്പിച്ച എംഎൽഎയാണ് ഗീതാ ഗോപി.

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ നിന്നുള്ള സിപിഐ. നേതാവാണ് ഗീത ഗോപി. 1995 ൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ഇവർ നാട്ടിക നിയമസഭാമണ്ഡലത്തിൽനിന്നും രണ്ടാം തവണയാണ് എംഎൽഎയാകുന്നത്. 2011 ൽ ഗുരുവായൂർ നഗരസഭയുടെ ഡെപ്യൂട്ടി ചെയർപേർസണായിരുന്നു. 2009 ൽ ഗുരുവായൂർ നഗരസഭയുടെ ചെയർപേർസൺ, 2004 ൽ ഗുരുവായൂർ നഗരസഭയുടെ ചെയർപേർസൺ, 2004 മുതൽ സിപിഐ ജില്ലാ കമ്മിറ്റിയംഗം, മഹിളാ സംഘം ഗുരുവായൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങളെല്ലാം വഹിച്ചിട്ടുണ്ട്. സിപിഐയുടെ താഴെ തട്ടിൽ പ്രവർത്തിച്ച് എംഎൽഎയായ നേതാവാണ് ഗീതാ ഗോപി. ഏതായാലും സിപിഐയ്ക്ക് സോഷ്യൽ മീഡിയാ ചർച്ചയിൽ വലിയ തിരിച്ചടിയാവുകയാണ് ഈ കല്ല്യാണം. കോൺഗ്രസ് നേതാവ് അടൂർ പ്രകാശിന്റേയും ബിജു രമേശിന്റേയും മക്കളുടെ വിവാഹം വിവാദമാക്കിയതിൽ സിപിഐയ്ക്കും വലിയ പങ്കുണ്ടായിരുന്നു.

സംസ്ഥാനത്ത് നടക്കുന്ന ആർഭാട വിവാഹങ്ങൾ നിയന്ത്രിക്കേണ്ടതുണ്ടെന്നും സ്ത്രീധന നിരോധനം കർശനമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചിരുന്നു. ഇത് സഭയുടെ പൊതു വികാരമായി ഉയരുകയും ചെയ്തു. കേരളീയ സമൂഹത്തിന്റെ വിവാഹം സംബന്ധിച്ച മനോഭാവത്തിൽ മാറ്റം വരുത്തിയാലേ ആർഭാട വിവാഹം സൃഷ്ടിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളിൽ നിന്നും രക്ഷനേടാനാവൂ. ആർഭാട വിവാഹങ്ങൾക്കെതിരേ ബോധവൽക്കരണം നടത്തുന്നതിന് സർക്കാർ പ്രധാന്യം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതെല്ലാം കൈയടിച്ച് അംഗീകരിച്ച എംഎൽഎയായിരുന്നു ഗീതാ ഗോപി. സിപിഐയുടെ പൊതു നിലപാടും ഇത് തന്നെയാണ്. സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ മകളുടെ കല്ല്യാണത്തിലെ ലാളിത്യം ഉയർത്തിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി ആഡംബര വിവാഹങ്ങളെ അപലപിച്ചത്. ഈ സാഹചര്യത്തിലാണ് ഗീതാ ഗോപിയുടെ മകളുടെ വിവാഹം ചർച്ചയാകുന്നതും.

കേരള ആഡംബര നികുതി നിയമപ്രകാരം സംസ്ഥാനം ആഡംബരങ്ങൾക്കുമേൽ നികുതി ചുമത്തിയിരുന്നു. ജൂലൈ മാസം ഒന്നുമുതൽ ജിഎസ്ടി നിയമം പ്രാബല്യത്തിൽ വരുകയും ആഡംബരനികുതി അതിലേക്ക് ലയിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതോടെ വിവാഹത്തിനും ആഡംബര നികുതി വരും. എംഎൽഎയുടെ മകൾ അണിഞ്ഞ സ്വർണ്ണാഭരണങ്ങൾ വിവാഹ ധൂർത്തിന്റെ സാധ്യതകൾ തന്നെയാണ് ചർച്ചയാക്കുന്നതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP