Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ചുദിവസം കൊണ്ട് 30 കിലോ കുറച്ച് ഇന്ത്യൻ ഡോക്ടർമാർ; ഈജിപ്തിൽനിന്ന് എത്തിയ ലോകത്തെ ഏറ്റവു ഭാരമുള്ള യുവതിക്ക് ഇപ്പോൾ കൈകൾ ചലിപ്പിക്കാം; ഇന്ത്യൻ വൈദ്യശാസ്ത്രത്തിന് ലോക മാദ്ധ്യമങ്ങളുടെ പ്രശംസ

അഞ്ചുദിവസം കൊണ്ട് 30 കിലോ കുറച്ച് ഇന്ത്യൻ ഡോക്ടർമാർ; ഈജിപ്തിൽനിന്ന് എത്തിയ ലോകത്തെ ഏറ്റവു ഭാരമുള്ള യുവതിക്ക് ഇപ്പോൾ കൈകൾ ചലിപ്പിക്കാം; ഇന്ത്യൻ വൈദ്യശാസ്ത്രത്തിന് ലോക മാദ്ധ്യമങ്ങളുടെ പ്രശംസ

ഭാരം കുറയ്ക്കൽ ചികിത്സയ്ക്കായി ഈജിപ്തിൽനിന്നെത്തിയ യുവതിയുടെ ചികിത്സ ഫലിച്ചുതുടങ്ങി. അഞ്ചുദിവസം കൊണ്ട് ഇവരുടെ ശരീരഭാരത്തിൽ 30 കിലോയുടെ കുറവാണുണ്ടായത്. ദിവസം 1200 കലോറി ഭക്ഷണം എട്ടുമണിക്കൂർ ഉറക്കവുമുൾപ്പെടെ കടുത്ത നിയന്ത്രണത്തിലൂടെയാണ് ഇവരുടെ ശരീരഭാരം കുറയ്കക്കുകയെന്ന വെല്ലുവിളി ഇന്ത്യൻ ഡോക്ടർമാർ ഏറ്റെടുത്തിരിക്കുന്നത്. 

ശരീരം അനക്കാനാവാത്ത നിലയിലായിരുന്നു ഇമാൻ എന്ന 37-കാരി എത്തിയത്. ഇതിന് പുറമെ, വൃക്കകൾക്ക് തകരാറും രക്തസമ്മർദവും പ്രമേഹവും നിർജലീകരണവും ഉറക്കക്കുറവുമുൾപ്പെടെ ഒട്ടേറെ ശാരീരിക പ്രശ്‌നങ്ങളും ഇവർക്കുണ്ടായിരുന്നു. തെക്കൻ മുംബായിലെ സൈഫീ ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ മുറിയിലാണ് ഇവരെ കിടത്തിയിരിക്കുന്നത്. ശരീരഭാരം കുറയ്ക്കാനുള്ള ആദ്യ ശസ്ത്രക്രിയക്ക് ഇനിയും മൂന്നാഴ്ചയുണ്ടെങ്കിലും ഭക്ഷണ നിയന്ത്രണത്തിലൂടെ 30 കിലോ കുറയ്ക്കാനായതിൽ ഡോക്ടർമാർ അതീവ സന്തുഷ്ടരാണ്.

ഇമാനിപ്പോൾ സ്വന്തം കൈകൾ അനക്കാനും തന്നെ ചികിത്സിക്കുന്ന ഡോക്ടർമാരെ നന്ദിസൂചകമായി മുത്താനും കഴിയും. ശസ്ത്രക്രിയ നടത്തുന്നതിന് മുമ്പ് ശരീരം അതിലേക്ക് പാകപ്പെടുത്തിയെടുക്കുക എന്ന വെല്ലുവിളിയാണ് ഇപ്പോൾ ഡോക്ടർമാർക്ക് മുന്നിലുള്ളത്. ശസ്ത്രക്രിയയിലൂടെ ശരീരഭാരം 450 കകിലോയായി കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാൽ, ആശുപത്രിയിലെ ലിഫ്റ്റിന് നിലവിലെ അവസ്ഥയിൽ ഇമാനെ കൊണ്ടുപോകാനാവില്ല. 141 സെന്റീമീറ്ററാണ് ലിഫ്റ്റിന്റെ വീതി. ഇമാന്റെ ശരീരത്തിന് 151 സെന്റീമീറ്റർ വീതിയുണ്ട്.

ഇക്കൊല്ലം അവസാനത്തോടെ ഇമാന്റെ ശരീരഭാരം 200 കിലോയായി കുറയ്ക്കുകയെന്നതാണ് ലക്ഷ്യമെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോ. മുഫസാൽ ലക്ദാവാല പറഞ്ഞു. ദിവസം 1200 കലോറി ഭക്ഷണം മാത്രമാണ് ഇമാന് അനുവദിച്ചിട്ടുള്ളത്. രാവിലെ ഏഴരയ്ക്ക് എഴുന്നേൽപ്പിക്കുന്ന ഇമാന് രണ്ട് മണിക്കൂർ കൂടുമ്പോൾ ഭക്ഷണം നൽകും. ഇമാന്റെ ശരീരത്തിൽനിന്നുള്ള ഫ്‌ളൂയിഡ് നീക്കലാണ് മറ്റൊരു ലക്ഷ്യം. ഇതുതന്നെ എഴുപതുമുതൽ 100 കിലോ വരെ വരുമെന്ന് ഡോക്ടർമാർ കണക്കുകൂട്ടുന്നു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന ഇമാന് നേരത്തെ മൂന്നുമണിക്കൂർ മാത്രമായിരുന്നു ഉറങ്ങാൻ സാധിച്ചിരുന്നത്. ഉറക്കം ശരിയാക്കാനായി എന്നത് തന്നെ ചികിത്സ ശരിയായ ദിശയിലാണെന്നതിന് തെളിവാണെന്ന് ഡോക്ടർമാർ പറയുന്നു. ഭക്ഷണം വിഴുങ്ങാൻ പ്രയാസമുള്ളതിനാൽ, ട്യൂബിലൂടെയാണ് നൽകുന്നത്. കടുത്ത ചുമയും ശ്വാസം മുട്ടലുമുള്ളതിനാൽ, കരുതലോടെയാണ് ഭക്ഷണം കൊടുക്കുന്നതെന്നും ഡോക്ടർമാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP