Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

ഓബർ അഥവാ വൺ ബെൽറ്റ് വൺ റോഡ് എന്നുപറഞ്ഞാൽ എന്താണ്? 29 രാഷ്ട്രത്തലവന്മാരെയും 100 രാജ്യങ്ങളുടെ പ്രതിനിധികളെയും എത്തിക്കാൻ ചൈനയ്ക്ക് എങ്ങനെ കഴിഞ്ഞു? എന്തുകൊണ്ടാണ് ഇന്ത്യ ഉടക്കി നിൽക്കുന്നത്? ഇന്നുമുതൽ ബെയ്ജിങ്ങിൽ ആരംഭിക്കുന്ന ഉച്ചകോടിയെക്കുറിച്ച് അറിയേണ്ടതെല്ലാം

ഓബർ അഥവാ വൺ ബെൽറ്റ് വൺ റോഡ് എന്നുപറഞ്ഞാൽ എന്താണ്? 29 രാഷ്ട്രത്തലവന്മാരെയും 100 രാജ്യങ്ങളുടെ പ്രതിനിധികളെയും എത്തിക്കാൻ ചൈനയ്ക്ക് എങ്ങനെ കഴിഞ്ഞു? എന്തുകൊണ്ടാണ് ഇന്ത്യ ഉടക്കി നിൽക്കുന്നത്? ഇന്നുമുതൽ ബെയ്ജിങ്ങിൽ ആരംഭിക്കുന്ന ഉച്ചകോടിയെക്കുറിച്ച് അറിയേണ്ടതെല്ലാം

മറുനാടൻ ഡെസ്‌ക്‌

ഷ്യയും ആഫ്രിക്കയും യൂറോപ്പും അതിനരരപ്പുറമുള്ള രാജ്യങ്ങളും തമ്മിൽ വാണിജ്യബന്ധം സ്ഥാപിക്കുന്നതിനുള്ള ചൈനയുടെ സ്വപ്‌നപദ്ധതിയാണ് പട്ടുപാത (സിൽക്ക് റോഡ്). 2013-ൽ പ്രഖ്യാപിക്കപ്പെട്ട ഈ പദ്ധതിയുടെ നവീകരണത്തിന്റെ ഭാഗമായി തുറമുഖങ്ങളും റോഡുകളും റെയിൽപ്പാളങ്ങളും പുനർനിർമ്മിക്കുന്നതിനുള്ള പദ്ധതിയാണ് വൺ ബെൽറ്റ്, വൺ റോഡ് (ഒബോർ), 29 രാഷ്ട്രത്തലവന്മാരും നൂറോളം രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കുന്ന ഒബോർ ഉച്ചതോടി ബെയ്ജിങ്ങിൽ ആരംഭിച്ചു. അയൽരാജ്യങ്ങളായ ഇന്ത്യയുടെയും ജപ്പാന്റെയും അസാന്നിധ്യമാണ് ഒബോർ ഉച്ചകോടിയെ കൂടുതൽ ശ്രദ്ധാകേന്ദ്രമാക്കുന്നത്.

വിപണിയെ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയെന്ന ചൈനയുടെ ലക്ഷ്യമാണ് സിൽക്ക് റോഡ് സാമ്പത്തിക മേഖലയും 21-ാം നൂറ്റാണ്ടിലെ മാരിടൈം സിൽക്ക് റോഡും. ഇതേക്കുറിച്ചുള്ള ചർച്ചകൾക്കായാണ് ഉച്ചകോടി ചേരുന്നത്.

എന്താണ് വൺബെൽറ്റ്, വൺ റോഡ്
ഏഷ്യയെയും ആഫ്രിക്കയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുകയെന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന കിഴക്കൻ ഏഷ്യ ഒരുഭാഗത്തും യൂറോപ്യൻ സാമ്പത്തിക മേഖല മറുഭാഗത്തും. മൂന്ന് രാജ്യാന്തര പാതകളാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്. ചൈനയ്ക്കുള്ളിൽ പരസ്പരം ബന്ധിപ്പിക്കുന്ന റോഡുകളും സെൻട്രൽ ഏഷ്യയെ ബന്ധിപ്പിക്കുന്ന റോജുകളും റഷ്യയും യൂറോപ്പും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകളും. ചൈനയെ പേർഷ്യൻ ഗൾഫുമായും സെൻട്രൽ ഏഷ്യയിലൂടെ മെഡിറ്ററേനിയൻ കടലുമായും ബന്ധിപ്പിക്കുന്നതാണ് പാത. തെക്കുകിഴക്കനേഷ്യയുമായും തെക്കനേഷ്യയുമായും ഇന്ത്യൻ മഹാസമുദ്രവുമായും ചൈനയ്ക്ക് ഇതിലൂടെ വാണിജ്യമാർഗം തുറക്കും.

എന്തുകൊണ്ട് ഒബോർ
ചൈനീസ് ഉത്പന്നങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നേരിട്ടെത്തിക്കുകയെന്നതാണ് ഒബോറിലൂടെ ചൈന വിഭാവനം ചെയ്യുന്നത്. ചൈനീസ് ആഭ്യന്തര വിപണിയിൽ അടുത്തകാലത്തുണ്ടായ തളർച്ചയെ ഇതിലൂടെ മറികടക്കാനാവുമെന്ന് അവർ പ്രതീക്ഷിക്കുന്നു. സാമ്പത്തിക ശക്തികൾക്കിടയിൽ ഒറ്റപ്പെടുന്നുവെന്ന തോന്നലും ഇതുപോലൊരു തുറന്ന പാത തുറക്കുന്നതിന് പിന്നിലുണ്ട്. ജി7-ൽ ചൈനയെ ഉൾപ്പെടുത്താത്തും ബ്രിക്‌സിൽ മാത്രമായി അതിന്റെ സാന്നിധ്യം ഒതുങ്ങുന്നതും കൂടുതൽ തുറന്ന വിപണിയെ സ്വാഗതം ചെയ്യാൻ ചൈനയെ നിർബന്ധിതരാക്കുന്നുണ്ട്.

മാറ്റത്തിന് പിന്നിൽ
ചൈനയിലെ മൊത്ത ആഭ്യന്തര ഉദ്പാദനത്തിൽ ഇക്കൊല്ലമുണ്ടായ വീഴ്ച തന്നെയാണ് വൺ ബെൽറ്റ് വൺ റോഡ് ആശയം പുനരുജ്ജീവിപ്പിക്കുന്നതിന് പിന്നിൽ.. ഇക്കൊല്ലം ജിഡിപി വളർച്ചാ നിരക്് 6.5 ശതമാനത്തിലേക്കാണ് വീണത്. 25 വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണിത്. സാമ്പത്തിക വളർച്ചയിൽ പാശ്ചാത്യ രാജ്യങ്ങളെപ്പോലും അതിശയിപ്പിച്ച ചൈനയ്ക്ക് പഴയ കുതിപ്പ് വീണ്ടെടുക്കണമെങ്കിൽ ഒബോർ പോലെ വിപണിയലേക്കുള്ള കൂടുതൽ സ്വതന്ത്രമായ ഇടപെടൽ കൂടിയേ തീരൂ. ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും ചൈനയ്ക്ക് കൂടുതൽ വിപണി സാധ്യതകൾ തുറന്നിടാൻ ഒബോറിനാകും.

ഇന്ത്യയുടെ എതിർപ്പ്
മേഖലയിലെ മുഴുവൻ രാജ്യങ്ങളും പങ്കെടുക്കുന്നുണ്ടെങ്കിലും ഒബോർ ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കുന്നില്ല. രാജ്യത്തിന്റെ പരമാധികാരത്തെയും ഭൂമിശാസ്ത്രപരമായ അഖണ്ഡതയെയും അവഗണിക്കുന്ന പദ്ധതി അംഗീകരിക്കില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചുകൊണ്ടാണ് ഇന്ത്യയുടെ വിട്ടുനിൽക്കൽ. ചൈനയിലെ ഷിൻജിയാണ് പ്രവിശ്യയിലെ കാഷ്ഗറിനെയും പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന ചൈന-പാക് സാമ്പത്തിക ഇടനാഴിയാണ് ഇന്ത്യയുടെ എതിർപ്പിന് പ്രധാന കാരണം. ഗിൽജിത്ത് ബലിസ്താനിലൂടെ കടന്നുപോകുന്ന ഈ ഇടനാഴി മേഖലയിൽ ചൈനയുടെ സൈനിക സാന്നിധ്യം കൂട്ടുമെന്ന് ഇന്ത്യ പരാതിപ്പെടുന്നു. ഗ്വാദർ ഭാവിയിൽ പാക്കിസ്ഥാന്റെ നാവിക താവളമായി മാറാനുള്ള സാധ്യതയും അതിന ചൈന നൽകാനിടയുള്ള പിന്തുണയും ഇന്ത്യയുടെ എതിർപ്പിന് ശക്തികൂട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP