Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒറ്റ ദിവസത്തെ വരുമാനം എട്ടുകോടിയായി ഉയർന്നു; കട്ടപ്പുറത്തിരുന്ന ബസുകൾ മിനുക്കിയെടുത്ത് റോഡിലിറക്കാൻ മൽസരിച്ച് ജീവനക്കാർ; സ്വകാര്യ ബസ് സമരം നീണ്ടുപോകാൻ നൂറുകണക്കിന് കെഎസ്ആർടിസി ജീവനക്കാരുടെ വീടുകളിൽ വിളക്ക് വച്ച് പ്രാർത്ഥിക്കുന്നു; ബസ് സമരം നീണ്ടാൽ കെഎസ്ആർടിസിക്ക് ശ്വാസം എടുക്കാം

ഒറ്റ ദിവസത്തെ വരുമാനം എട്ടുകോടിയായി ഉയർന്നു; കട്ടപ്പുറത്തിരുന്ന ബസുകൾ മിനുക്കിയെടുത്ത് റോഡിലിറക്കാൻ മൽസരിച്ച് ജീവനക്കാർ; സ്വകാര്യ ബസ് സമരം നീണ്ടുപോകാൻ നൂറുകണക്കിന് കെഎസ്ആർടിസി ജീവനക്കാരുടെ വീടുകളിൽ വിളക്ക് വച്ച് പ്രാർത്ഥിക്കുന്നു; ബസ് സമരം നീണ്ടാൽ കെഎസ്ആർടിസിക്ക് ശ്വാസം എടുക്കാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരാഴ്ച മുമ്പ് വരെ വാർത്തകളിൽ നിറഞ്ഞുനിന്നത് കെഎസ്ആർടിസിയുടെ ബാലാരിഷ്ടതകളും, പെൻഷൻകാരുടെ ആത്മഹത്യയുമെല്ലാമാണ്.പെ്ൻഷൻ കൊടുത്തുതീർക്കാൻ ബാങ്കുകളുടെ കൂട്ടായ്മ പരിഹാരമായതോടെ മുൻ ജീവനക്കാർക്ക് ആശ്വാസമായി. മുമ്പ് സർക്കാരിനെ പഴിച്ചവരൊക്കെ ഇപ്പോൾ കൈകൊടുക്കാൻ മൽസരിക്കുന്നു.

ബസ് നിരക്ക് വർദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുകൾ സമരം ചെയ്യുമ്പോൾ കോർപറേഷന്റെ വരുമാനം ഉയരുക പതിവാണ്.ഇന്നലെ ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ സ്വകാര്യ ബസുടമകൾ സമരം തുടരുകയാണ്. ഇതോടെ കൂടുതൽ ബസുകൾ കോർപ്പറേഷൻ നിരത്തിലിറക്കിയിട്ടുണ്ട്.

കെഎസ്ആർടിസിയുടെ വരുമാനം കുതിച്ചുയരുന്നതായാണ് റിപ്പോർട്ടുകൾ. ശനിയാഴ്ച ലഭിച്ച 7.85 കോടി കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന വരുമാനമാണ്. ഞായറാഴ്്ച ഈ വരുമാനം എട്ടുകോടിയിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു അധികൃതർ. ശനിയാഴ്ച കെഎസ്ആർടിസിക്ക് 7.14 കോടി രൂപയും ജന്റം ബസുകൾക്ക് 70,93,542 രൂപയും ലഭിച്ചു. 5582 ബസുകളാണു നിരത്തിലിറങ്ങിയത്.

സ്വകാര്യ ബസ് സമരത്തെത്തുടർന്നുണ്ടായ യാത്രാദുരിതത്തിന് ആശ്വാസമേകാൻ നിരത്തിലിറക്കിയ 270 പ്രത്യേക സർവീസുകൾ ഉൾപ്പെടെയാണിത്. ഒരു കിലോമീറ്ററിന് 42.09 രൂപ എന്ന റെക്കോർഡ് വരുമാനവും ശനിയാഴ്ച കെഎസ്ആർടിസി നേടി. കെഎസ്ആർടിസി ബസിനു ശരാശരി 14,474 രൂപയും ജന്റം ബസിന് 14,506 രൂപയും ലഭിച്ചു.

സ്വകാര്യ ബസ് സമരം തുടരവെ മലപ്പുറം ജില്ലയിൽ കെഎസ്ആർടിസി ഡിപ്പോകളിൽ വരുമാനത്തിൽ റെക്കോഡ് മുന്നേറ്റമാണ് സമരത്തിന്റെ ആദ്യ ദിനമായ വെള്ളിയാഴ്ചയെക്കാൾ ശനിയാഴ്ച വരുമാനത്തിൽ കാര്യമായ വർധന ഉണ്ടായി. മലപ്പുറത്ത് വെള്ളിയാഴ്ച 8,94,215 രൂപയുടെ വരുമാനമാണ് ലഭിച്ചതെങ്കിൽ ശനിയാഴ്ചയിത് 11,04,111 രൂപയായി ഉയർന്നു.

ഡിപ്പോ അധികൃതരുടെ കണക്കുപ്രകാരം 120.9 ശതമാനത്തിന്റെ വർധനയാണ് മലപ്പുറത്തുമാത്രം ഉണ്ടായത്. മലപ്പുറം ഡിപ്പോക്ക് നിശ്ചയിച്ച പ്രതിദിന കളക്ഷനായ 9,13,275 രൂപയേക്കാൾ രണ്ടുലക്ഷം അധികം നേടാനായതിന്റെ ആഹ്ലാദത്തിലാണ് ഉദ്യോഗസ്ഥരും ജീവനക്കാരും. സാധാരണ നിലയിൽ ഏഴുലക്ഷം രൂപയ്ക്കടുത്താണ് മലപ്പുറം ഡിപ്പോയുടെ വരുമാനം. അവധി ദിവസങ്ങളുടെ തലേന്നും പിറ്റേന്നും വരുമാനത്തിൽ കാര്യമായ വർധനയുണ്ടാകാറുണ്ട്.

സംസ്ഥാനത്താകെ, സ്വകാര്യ ബസുകൾ ഏറെയുള്ള പ്രദേശങ്ങളിലേക്കു മറ്റു പാതകളിലെ ബസുകൾ മാറ്റിവിട്ടു. 1400 ട്രിപ്പുകൾ ഇങ്ങനെ സർവീസ് നടത്തി. ആകെ 5542 ഷെഡ്യൂളുകൾ നിരത്തിലിറങ്ങി. യാത്രാക്ലേശം ഉണ്ടാകാൻ സാധ്യതയുള്ള മേഖലകൾ കണ്ടെത്താനും ബസുകൾ ഓടിക്കാനും പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.സ്ഥിരമായി സമരം നിലനിൽക്കണമെന്ന് താൽപര്യപ്പെടാനാവില്ലെങ്കിലും വരുമാനം ഉയർന്നത് ജീവനക്കാർക്കും മാനേജ്‌മെന്റിനും ആത്മവിശ്വാസം ഏറ്റിയിട്ടുണ്ട്. താൽക്കാലികമെങ്കിലും ഈ സാഹചര്യം പരമാവധി മുതലെടുക്കാനാണ് കോർപ്പറേഷന്റെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP