Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എംബിബിഎസുകാരനായ ഡോക്ടർ...; ബൈബിളും ഗീതയും കാണാപ്പാഠം പഠിച്ച പണ്ഡിതൻ...; സൗദി ജനതയുടെ ആരാധ്യപുരുഷൻ...; കാനഡയും ബ്രിട്ടനും നിരോധിച്ച ഭീകരവാദി...; ഇന്ത്യ ഒരുപോലെ ഇപ്പോൾ ചർച്ച ചെയ്യുന്ന ഈ സക്കീർ നായിക്ക് ആരാണ്?

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ബംഗ്ലാദേശിൽ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ നടത്തിയ കൂട്ടക്കൊലയോടെയാണ് സക്കീർ 
 നായിക്കെന്ന മതപ്രഭാഷകന്റെ പേര് സജീവ ചർച്ചാവിഷയമായി ഉയർന്നുവന്നത്. തന്റെ പ്രഭാഷണങ്ങളിലൂടെയും എഴുത്തുകളിലുടെയും വിദ്വേഷപ്രചാരണമാണ് സക്കീർ നായിക്‌
നടത്തുന്നതെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോൾ, നായിക്കിനെ പിന്തുണച്ച് മുസ്ലിം ലീഗ് അടക്കമുള്ള കക്ഷികൾ രംഗത്തുവരുന്നു. സക്കീറിന്റെ പീസ് ടി.വി.യുടെ സംപ്രേഷണം നിരോധിച്ചെങ്കിലും, അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ ഇനിയും അധികൃതർക്ക് തെളിവുകിട്ടിയിട്ടുമില്ല.

മുംബൈ ആസ്ഥാനമായുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടഷനാണ് സക്കീർ നായിക്കിന്റെ മതപ്രഭാഷണങ്ങൾ സംപ്രേഷണം ചെയ്യുന്ന പീസ് ടി.വി.ക്ക് പിന്നിൽ. അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളിൽ ഉൾപ്പെട്ടവർ സക്കീറിന്റെ പ്രഭാഷണങ്ങളാണ് തീവ്രവാദത്തിലേക്ക് നയിച്ചതെന്ന് പറഞ്ഞതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ബംഗ്ലാദേശ് പീസ് ടി.വിയുടെ സംപ്രേഷണം നിരോധിച്ചത്. സക്കീർ നായിക്ക് നിരോധനം നേരിടുന്നത് ഇതാദ്യമായല്ല. ബ്രിട്ടനും കാനഡയും വർഷങ്ങൾക്കുമുമ്പെ സക്കീർ ആ രാജ്യങ്ങളിൽ കടക്കുന്നത് വിലക്കിയിട്ടുണ്ട്. വർഗീയ സംഘർഷങ്ങൾക്ക് കാരണമാകുന്നുവെന്ന് കണ്ടെത്തി മലേഷ്യ സക്കീറിന്റെ പ്രഭാഷണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

മുംബൈയിലാണ് സക്കീർ ജനിച്ചത്. 1965 ഒക്ടോബറിൽ. ചർച്ച്‌ഗേറ്റിലെ കിഷൻചന്ദ് ചെല്ലാരം കോളേജിൽ പഠിച്ച സക്കീർ പിന്നീട് ടോപ്പിവാല നാഷണൽ മെഡിക്കൽ കോളേജിൽനിന്ന് എംബിബിഎസ് നേടി. ഖുറാനൊപ്പം ബൈബിളും ഗീതയും മനപ്പാഠമാക്കിയ പണ്ഡിതനാണ് സക്കീർ. 1987-ൽ പരിചയപ്പെട്ട ഇസ്ലാമിക പുരോഹിതൻ അഹമ്മദ് ദീദത്തിന്റെ നിർദ്ദേശാനുസരണം 1991-ൽ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ എന്ന സംഘടന രൂപവൽക്കരിച്ചു.

ഇസ്ലാമിക പണ്ഡിതൻ എന്നതിനൊപ്പം തന്നെ അന്യ മതങ്ങളെക്കുറിച്ചും ആഴത്തിലുള്ള ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. ടിവി ഷോകളിൽ മറ്റു മത പണ്ഡിതരുമായി തർക്കിച്ചും പുതിയ ആശയങ്ങൾ വികസിപ്പിച്ചും വളരെവേഗത്തിൽത്തന്നെ സക്കീർ നായിക്ക് ആരാധകരെ നേടിയെടുത്തു. സൗദിയിലെ സുന്നികളുടെ വഹാബിസത്തോട് ചേർന്നുനിൽക്കുന്നതാണ് സക്കീറിന്റെ ആശയങ്ങൾ. സൗദിയിൽ ഏറെ പ്രശസ്തമാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും. ഇസ്ലാം മതത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് കിങ് ഫൈസൽ ഇന്റർനാഷണൽ പ്രൈസ് നൽകി സൗദി സക്കീറിനെ ആദരിച്ചു.

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് സക്കീർ നേരിടുന്ന ഏറ്റവും വലിയ ആരോപണം. എന്നാൽ, തീവ്രവാദത്തിനും ഭീകരവാദത്തിനും എതിരാണ് താനെന്നും തന്റെ പ്രസ്താവനയെ അനവസരത്തിൽ അടർത്തിയെടുത്ത് ദുരുപയോഗം ചെയ്തതാണെന്നും സക്കീർ പറയുന്നു. 'എല്ലാ മുസ്ലീങ്ങളും തീവ്രവാദികളാണം എന്ന എന്റെ വാക്കുകളാണ് ഞാനൊരു വിദ്വേഷ പ്രചാരകനാണ് എന്ന് കാണിക്കുന്നതിനായി ചാനലുകൾ സംപ്രേഷണം ചെയ്യുന്നത്. എന്നാൽ, അതിനൊപ്പം പറഞ്ഞ മറ്റുകാര്യങ്ങൾ ബോധപൂർവം മറച്ചുവെക്കുകയാണ് എല്ലാവരും ചെയ്യുന്നത്'- സക്കീർ പറയുന്നു.

എന്നാൽ, സാമൂഹിക വിപത്തുകൾക്കെതിരെ എല്ലാ മുസ്ലീങ്ങളും തീവ്രവാദികളാണം എന്നാണ് താൻ പറഞ്ഞതെന്ന് സക്കീർ പറയുന്നു. ഒരു കള്ളനെ സംബന്ധിച്ചിടത്തോളം പൊലീസുകാരൻ ഒരു ഭീകരനാണ്. അതേ അർഥത്തിലാണ് താൻ ഈ വാക്കുകൾ ഉപയോഗിച്ചതെന്നും സക്കീർ പറയുന്നു. ബംഗ്ലാദേശിൽ കൂട്ടക്കൊല നടത്തിയ ഭീകരരിലൊരാൾ തന്നിൽ ആകൃഷ്ടനായാണ് ഭീകരവാദത്തിൽ എത്തിപ്പെട്ടതെന്ന് പറഞ്ഞുവെന്ന വാർത്തകളെയും സക്കീർ നിരാകരിക്കുന്നു.

ഇസ്ലാമിന്റെ പേരിൽ ജനങങളെ തെറ്റിദ്ധരിപ്പിക്കുന്ന ധാരാളം പേർ ഇപ്പോൾ സമൂഹത്തിലുണ്ട്. നിരപരാധികളെ കൊലപ്പെടുത്താൻ അവർ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഖുറാന് വിരുദ്ധമാണ് ഇക്കാര്യങ്ങൾ. ആരെയും കൊലപ്പെടുത്താൻ താൻ ആരെയും ഉപദേശിച്ചിട്ടില്ലെന്നും സക്കീർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP