Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരണശേഷം കെ ആർ നാരായണനെയും അവർ ക്രിസ്ത്യാനിയാക്കി; യമുനാ തീരത്ത് ഹൈന്ദവ ആചാരപ്രകാരം അടക്കം ചെയ്ത ചിതാഭസ്മം ശേഖരിച്ച് ഡൽഹിയിലെ പള്ളിയിൽ ഭാര്യയ്‌ക്കൊപ്പം കല്ലറയിൽ അടക്കി; മുൻ ഇന്ത്യൻ പ്രസിഡന്റെന്ന് കല്ലറയിൽ ആലേഖനം ചെയ്ത് മത പരിവർത്തനത്തിന് ഓശാന പാടി പ്രൊട്ടൻസ്റ്റന്റ് സഭ; മുൻ രാഷ്ട്രപതിയെ പോലും വെറുതേ വിടാതെ മതപരിവർത്തന ലോബി

മരണശേഷം കെ ആർ നാരായണനെയും അവർ ക്രിസ്ത്യാനിയാക്കി; യമുനാ തീരത്ത് ഹൈന്ദവ ആചാരപ്രകാരം അടക്കം ചെയ്ത ചിതാഭസ്മം ശേഖരിച്ച് ഡൽഹിയിലെ പള്ളിയിൽ ഭാര്യയ്‌ക്കൊപ്പം കല്ലറയിൽ അടക്കി; മുൻ ഇന്ത്യൻ പ്രസിഡന്റെന്ന് കല്ലറയിൽ ആലേഖനം ചെയ്ത് മത പരിവർത്തനത്തിന് ഓശാന പാടി പ്രൊട്ടൻസ്റ്റന്റ് സഭ; മുൻ രാഷ്ട്രപതിയെ പോലും വെറുതേ വിടാതെ മതപരിവർത്തന ലോബി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തിലെ ഒരു സുപ്രധാന ഏടായിരുന്നു ഇന്നലെ ഡൽഹിയിൽ സംഭവിച്ചത്. ദളിത് വിഭാഗത്തിൽ നിന്നുള്ള രണ്ടാമത്തെ രാഷ്ട്രപതിയായി രാജ്യത്തിന്റെ രണ്ടാമത്തെ രാംനാഥ് കോവിന്ദ് അധികാരമേൽക്കുകയുണ്ടായി. കോവിന്ദിന് മുൻപ് ദളിത് വിഭാഗത്തിൽ നിന്നും ഒരാൾ രാഷ്ട്രപതിയായത് മലയാളിയായ കെ ആർ നാരായണൻ ആയിരുന്നു. ലോകം ആദരിക്കുന്ന മലയാളി പ്രമുഖനായി അദ്ദേഹം മാറുകയും ചെയ്തിരുന്നു. അങ്ങനെയുള്ള കെ ആർ നാരായണനെ പോലും വെറുതേ വിടാതെ മതപരിവർത്തന സംഘങ്ങൾ ഇന്ത്യയിൽ വിലസുന്നു എന്ന വാർത്തയാണ് ഇന്ന് പുറത്തുവന്നത്.

രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായ തൊട്ടടുത്ത ദിവസം തന്നെ കെ ആർ നാരായണനെ മരണശേഷം ക്രിസ്ത്യാനി ആക്കിയെന്ന വാർത്ത പുറത്തുവിട്ടത് ദേശീയ മാധ്യമങ്ങളാണ്. ഇന്ത്യയിൽ ഇപ്പോഴു മതപരിവർത്തനം തകൃതിയായി നടക്കുന്നതിന്റെ തെളിവെന്ന വിധത്തിൽ കൂടിയാണ് കെ ആർ നാരായണനെയും മതംമാറ്റിയെന്നകാര്യം വാർത്തയായത്. രാജ്യത്തിന്റ ആദ്യ ദളിത് രാഷ്ട്രപതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കെ.ആർ. നാരായണനെ മരണശേഷം സഭ മതംമാറ്റിയെന്ന വാർത്തെ ശരിക്കും ഞെട്ടിക്കുന്നതാണ്. പ്രൊട്ടൻസ്റ്റന്റ് സഭയ്ക്കാരാണ് കെ ആർ നാരായണനെയും മതം മാറ്റിയ ഈ നീക്കത്തിന് പിന്നിലുള്ളത്.

യമുനാ തീരത്തോട് ചേർന്നുള്ള രാഷ്ട്രീയ സ്മൃതി സ്ഥലിൽ ഹൈന്ദവ ആചാരപ്രകാരമാണ് നാരായണന്റെ ഭൗതികദേഹം സംസ്‌കരിച്ചത്. മൂന്ന് വർഷത്തിന് ശേഷം ഇവിടെ നിന്നുള്ള ചിതാഭസ്മം ശേഖരിച്ച് ഡൽഹിയിലെ ക്രൈസ്തവ ശ്മശാനത്തിൽ കല്ലറ പണിത് സ്ഥാപിച്ചു. ഈ കല്ലറയിൽ മുൻ രാഷ്ട്രപതി എന്ന് എഴുതി വെക്കുകയും ചെയ്തിട്ടുണ്ട്.

ഇത്രയും കാലം രഹസ്യമാക്കി വെച്ച വിവരം ഇപ്പോഴാണ് പുറത്തുവരുന്നതെന്നാണ് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നത്. 2005 നവംബർ ഒമ്പതിനാണ് കെ.ആർ. നാരായണൻ അന്തരിച്ചത്. ജവഹർലാൽ നെഹ്റു അന്ത്യവിശ്രമം കൊള്ളുന്ന ശാന്തിവനത്തോട് ചേർന്നുള്ള രാഷ്ട്രീയ സ്മൃതി സ്ഥലിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് നാരായണനെ സംസ്‌കരിച്ചത്. മക്കളായ അമൃതയുടെയും ചിത്രയുടെയും സാന്നിധ്യത്തിൽ മരുമകൻ ഡോ.എസ്. രാമചന്ദ്രൻ അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചു. അന്നത്തെ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാം, പ്രധാനമന്ത്രി മന്മോഹൻ സിങ്ങ്, മുൻ പ്രധാനമന്ത്രി വാജ്പേയി തുടങ്ങിയവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.

2008 ജനുവരി 24ന് ഭാര്യ ഉഷാ നാരായണൻ അന്തരിച്ചതോടെയാണ് മുൻ രാഷ്ട്രപതിയെ സഭ മാമോദീസ മുക്കിയത്. ടിന്റ് ടിന്റ് എന്നാണ് മ്യാന്മർ സ്വദേശിനിയും ക്രൈസ്തവ സഭാംഗവുമായിരുന്ന ഉഷയുടെ യഥാർത്ഥ പേര്. ക്രൈസ്തവ വിശ്വാസിയായിരുന്നു അവർ. എങ്കിലും നാരായണൻ ഹിന്ദുധർമ്മമാണ് പിന്തുടർന്നത്. ക്രൈസ്തവ വനിതകളുടെ കൂട്ടായ്മയായ യങ് വിമെൻസ് ക്രിസ്ത്യൻ അസോസിയേഷന്റെ സജീവ പ്രവർത്തകയുമായിരുന്നു ഉഷ.

ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച, ഡൽഹി സിമട്രീസ് കമ്മിറ്റിക്ക് കീഴിലുള്ള, പൃഥ്വിരാജ് റോഡിലെ ക്രൈസ്തവ ശ്മശാനത്തിലാണ് ഉഷയെ അടക്കിയത്. ഉഷയെ അടക്കിയതോടെയാണ് നാരായണനെയു മരണശേഷം മതംമാറ്റിയ സംഭവമുണ്ടായത്. നാരായണനും ഇതോടൊപ്പം കല്ലറ പണിതു. അശോകസ്തംഭം ആലേഖനം ചെയ്തിട്ടുള്ള കല്ലറയിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണനെന്ന് വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

അതേസമയം ഇങ്ങനെയൊക്കെ ചെയ്തത് സർക്കാർ അനുമതിയോടെയാണെന്നാണ് സഭയുടെ അവകാശവാദം. ഇക്കാര്യം ഡൽഹി സിമട്രീസ് കമ്മിറ്റി സെക്രട്ടറി പോൾ വി.ജോഷ്വ അവകാശപ്പെടുന്നു. ഭാര്യ ക്രിസ്ത്യാനിയായതിനാലാണ് ഇപ്രകാരം ചെയ്തതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ക്രൈസ്തവരുടെ പൊതുശ്മശാനത്തിന് മുൻവശത്തുള്ള ബോർഡിൽ ക്രിസ്ത്യാനികൾക്ക് മാത്രമാണെന്ന് വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്.

അതേസമയം മിശ്രവിവാഹത്തെ അംഗീകരിക്കാൻ മിക്ക ക്രൈസ്തവ സഭകളും തയ്യാറാകാറ് പോലുമില്ല. എന്നിരിക്കേയാണ് കെ.ആർ. നാരായണന്റെ പ്രശസ്തി സ്വന്തമാക്കാൻ അദ്ദേഹത്തെയു മരണ ശേഷം ക്രിസ്ത്യാനിയാക്കിയത്. മുൻ രാഷ്ട്രപതിയെ പോലും വെറുതേവിടാത്ത വിധത്തിൽ മതപരിവർത്തന ലോബി രാജ്യത്ത് വളർന്നുവെന്നതിന്റെ തെളിവായാണ് ഈ സംഭവത്തെ പലരും ചൂണ്ടിക്കാട്ടുന്നത്. അടുത്തകാലത്ത് മലയാളം നടൻ മുൻഷി വേണുവിനെയും മരണശേഷം ക്രിസ്ത്യാനിയാക്കിയ സംഭവം പുറത്തുവരുന്നിരുന്നു. നിരവധി സിനിമകളും,ടെലിവിഷൻ രംഗത്തും എല്ലാം സജീവ സാന്നിധ്യമായിരുന്ന മുൻഷി വേണുവിനെ ജോൺ ജോർജ്ജാക്കി മതം മാറ്റിയത് ഡിവൈൻ കേന്ദ്രമായിരുന്നു.

തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ ഇദ്ദേഹം കുറച്ചുകാലം ഈ ധ്യാന കേന്ദ്രത്തിൽ താമസിച്ചിരുന്നു എന്നതാണ് പേരുമാറ്റി സ്വന്തമാക്കാനുള്ള ധ്യാന കേന്ദ്രത്തിന്റെ അവകാശത്തിനു പിന്നിൽ. എന്നാൽ ധ്യാനകേന്ദ്രത്തിൽ താമസിച്ചപ്പോൾ സിനിമയിൽ അഭിനയിക്കുവാൻ പറ്റില്ലെന്ന് പറഞ്ഞതിനാൽ വേണു അവിടെ നിന്ന് ലോഡ്ജിലേക്ക് താമസം മാറ്റുകയായിരുന്നു. ഒടുവിൽ ഇരു വൃക്കകളും തകരാറിലയതോടെ സിനിമയിൽ ഷൂട്ടിങ്ങ് ഇല്ലാതെ വന്നപ്പോൾ വീണ്ടും ധ്യാന കേന്ദ്രത്തിലേക്ക് താമസം മാറ്റി. ഇതിന്റെ പേരിലാണ് വേണുവിനെ ജോൺ ജോർജ്ജാക്കിയത്.

വേണുവിന്റെ അന്തിമചടങ്ങുകൾ അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം വെച്ച ഫെള്ക്സിലും മറ്റുമാണ് ജോൺ ജോർജ്ജ് എന്ന പേരാണ് നൽകിയിരുന്നത്.എന്നാൽ ഇത്തരമൊരു മതംമാറ്റം വേണുവിന്റെ അടുത്ത സുഹൃത്തുക്കളോട് പോലും വേണു സൂചിപ്പിച്ചിരുന്നില്ല. ഇതിൽ നിന്ന് വേണു അറിഞ്ഞുകൊണ്ട് മതമോ പേരോ മാറ്റിയിട്ടില്ല എന്നാണ് സുഹൃത്തുക്കൾ പറഞ്ഞിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP