1 usd = 72.31 inr 1 gbp = 95.55 inr 1 eur = 85.12 inr 1 aed = 19.67 inr 1 sar = 19.29 inr 1 kwd = 238.95 inr

Sep / 2018
21
Friday

യൂത്ത് ഐക്കണായ സി.കെ.വിനീതിന്റെ മുമ്പിൽ വച്ച് എന്റെ സെർവിക്കൽ കോളറിൽ പിടിച്ചപ്പോൾ വേദന കൊണ്ടു കരഞ്ഞതിനാണ് എന്നെ ക്രൂരമായി തല്ലിയത്; കോർപറേറ്റ് 360 യും കെവിഎ സദാനന്ദൻ ചാരിറ്റിയും ഭർത്താവിന് സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കാനുള്ള മറകളെന്ന് ഭാര്യ ഡെമി; വാറ്റുകാരനിൽ നിന്നും സ്വന്തം വിമാനത്തിൽ പറക്കുന്ന കോടീശ്വരനായി മാറിയെന്ന് കൈരളിയും മമ്മൂട്ടിയും പിണറായിയും വിശ്വസിക്കുന്ന വരുൺ ചന്ദ്രന്റെ ഭാര്യ ഭർത്താവിൽ നിന്നേറ്റ പീഡനങ്ങളുടെ കഥയുമായി ഫേസ്‌ബുക്ക് ലൈവിൽ

March 13, 2018 | 11:33 PM IST | Permalink



യൂത്ത് ഐക്കണായ സി.കെ.വിനീതിന്റെ മുമ്പിൽ വച്ച് എന്റെ സെർവിക്കൽ കോളറിൽ പിടിച്ചപ്പോൾ വേദന കൊണ്ടു കരഞ്ഞതിനാണ് എന്നെ ക്രൂരമായി തല്ലിയത്; കോർപറേറ്റ് 360 യും കെവിഎ സദാനന്ദൻ ചാരിറ്റിയും ഭർത്താവിന് സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കാനുള്ള മറകളെന്ന് ഭാര്യ ഡെമി; വാറ്റുകാരനിൽ നിന്നും സ്വന്തം വിമാനത്തിൽ പറക്കുന്ന കോടീശ്വരനായി മാറിയെന്ന് കൈരളിയും മമ്മൂട്ടിയും പിണറായിയും വിശ്വസിക്കുന്ന വരുൺ ചന്ദ്രന്റെ ഭാര്യ ഭർത്താവിൽ നിന്നേറ്റ പീഡനങ്ങളുടെ കഥയുമായി ഫേസ്‌ബുക്ക് ലൈവിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുവസംരംഭകനും കൈരളി ചാനൽ പുരസ്‌കാര ജേതാവുമായ വരുൺ ചന്ദ്രനെതിരെ കടുത്ത ആരോപണവുമായി ഭാര്യ ഡെമീറ്റ ഡെമി ഡികൂസിന്റെ ഫേസ്‌ബുക്ക് ലൈവ്. സിംഗപ്പൂരിൽ നിന്നാണ് ഡെമി സംസാരിക്കുന്നത്. കടുത്ത ഗാർഹിക പീഡന പരാതിയാണ് വരുണിനെതിരെ ഭാര്യ ഉന്നയിച്ചിരിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയനെ അഭിസംബോധന ചെയ്താണ് വീഡിയോ. കേരളത്തിൽ വച്ച് വരുൺ തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നും പൊലീസ് സഹായം തേടിയിട്ടും കിട്ടിയില്ലെന്നും പരാതി പറയുന്ന ഡെമി ഭർത്താവ് സ്ത്രീലമ്പടനാണെന്നും, കോർപറേറ്റ് 360 എന്ന ബിസിനസ് സ്ഥാപനവും, കെവിഎ സദാനന്ദൻ ചാരിറ്റിയും ഇതിന്റെ മറവിനായി ഉപയോഗിക്കുകയാണെന്നും ആരോപിക്കുന്നു.വിമൻസ് റൈറ്റ്‌സ് ഗ്രൂപ്പ്‌സ്, മീടൂ, കേരള പൊലീസ്, വനിതാ പൊലീസ്, കൈരളിടിവി, മാതൃഭൂമി, മനോരമ, മറുനാടൻ മലയാളി, മംഗളം യുവർ സ്റ്റോറി, ഹഫിങ്ടൺ പോസറ്റ്, വാൾട്രീറ്റ് ജേണൽ, ഏഷ്യാടെക് ന്യൂസ് എന്നീ സ്ഥാപനങ്ങളെ ഫേസ്‌ബുക്ക് ലൈവിൽ ടാഗ് ചെയ്തിട്ടുണ്ട്.

ഫേസ്‌ബുക്ക് ലൈവിൽ നിന്ന്:

ഞാൻ കോർപറേറ്റ് 360 യുടെ സഹസ്ഥാപകയാണ്.കേരളത്തിലെ സ്ത്രീകൾ നേരിടുന്ന അനീതിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ ബോധ്യപ്പെടുത്താനാണ് എന്റെ ഈ വീഡിയോ.ഇത് സഹായത്തിന് വേണ്ടിയുള്ള എന്റെ ഒടുവിലത്തെ ആശ്രയമാണ്.

കോർപ്പറേറ്റ് 360 യുടെ സ്ഥാപകനും എന്റെ ഭർത്താവുമായ വരുൺ ചന്ദ്രൻ കഴിഞ്ഞ ഓഗസ്റ്റ് 24 ന് അർദ്ധരാത്രിയോടെ എന്നെ ക്രൂരമായി മർദ്ദിച്ചു.അയാളിൽ നിന്ന് രക്ഷപ്പെട്ടപ്പോൾ ഞാൻ പൊലീസ് സഹായം അഭ്യർത്ഥിച്ച് 100 ഡയൽ ചെയ്തു.പിന്നീട് വനിതാ ഹെൽപ് ലൈനിലും വിളിച്ചെങ്കിലും 100 ൽ വിളിക്കാനാണ് അവർ പറഞ്ഞത്. 100 ൽ വിളിച്ചപ്പോൾ അവിടെ പൊലീസുകാരുടെ കുറവുണ്ടെന്നും ആളെത്തുമ്പോൾ വന്ന് അന്വേഷിക്കാമെന്നും മറുപടി കിട്ടി.

കുറച്ചു സമയം കഴിഞ്ഞ് ഭർത്താവിന്റെ അനുജൻ വന്ന് പ്രശ്‌നത്തിൽ ഇടപെട്ടു.ആരെയൊക്കെയോ ഫോൺ ചെയ്ത് ശേഷം ഇരുവരും കൂടി ലോക്കൽ പൊലീസ് സ്റ്റേഷനിൽ പോയി. ഇത് കുടുംബപ്രശ്‌നമാണെന്നും പൊലീസ് ഇടപടേണ്ട കാര്യമില്ലെന്നും അവരെ അറിയിച്ചു.

എന്നെ വരുൺ മർദ്ദിച്ചത് എന്തിന്?

എന്റെ കഴുത്തിൽ ധരിച്ചിരുന്ന സെർവിക്കൽ കോളറിൽ വരുൺ പിടിച്ചപ്പോൾ ഞാൻ വേദന കൊണ്ടുകരഞ്ഞുവെന്ന കാരണം പറഞ്ഞാണ് എന്നെ തല്ലിയത്. അതും അദ്ദേഹത്തിന്റെ സുഹൃത്തായ, കേരളത്തിലെ ചെറുപ്പക്കാരുടെ ഹരമായ, ഫുട്‌ബോൾ താരം സി.കെ.വിനീതിന്റെ മുമ്പിൽ വച്ച്.വിനീത് ഓഡി കാറാണ് ഓടിക്കുന്നതെന്നും വരുൺ പറഞ്ഞു. ഇതുരണ്ടും തമ്മിലുള്ള ബന്ധം എന്താണെന്ന് എനിക്ക് മനസിലായതുമില്ല.

ഞാൻ സെർവിക്കൽ കോളർ ഇടാൻ തുടങ്ങിയത് ജൂലൈയിലാണ്. ഞങ്ങൾ സിംഗപ്പൂരിലായിരുന്നപ്പോൾ. അലക്സ്സിസ് എന്ന പേരുള്ള ഓസ്‌ട്രോലിയൻ പെൺകുട്ടിയെ വരുൺ പത്തനാപുരത്തേക്ക് കൊണ്ടുവന്നതായി ഞാൻ അറിഞ്ഞു.കെവിഎ സദാനന്ദൻ ചാരിറ്റിയിലെയും കോപർ 360 യിലെ പെൺകുട്ടികളെയും യോഗ പഠിപ്പിക്കാനെന്ന പറഞ്ഞാണ് ആ പെൺകുട്ടിയെ കൊണ്ടുവന്നത്.പിന്നീട് ആ പെൺകുട്ടിയുമായി ഞങ്ങളുടെ കുടുംബവീട്ടിൽ വച്ച് വരുൺ ലൈംഗിക ബന്ധത്തിൽ ഏർപെട്ടു. താൻ ഗർഭിണിയാണെന്ന ്തിരിച്ചറിഞ്ഞപ്പോൾ ആ പെൺകുട്ടി തനിക്ക് വരുണിന്റെ കുട്ടിയെ ഗർഭം ധരിക്കാൻ താൽപര്യമില്ലെന്ന് മെസേജ് ചെയ്തു.ഇരുവരും ഒന്നിച്ചുള്ള ചിത്രം കോർപ്പറേറ്റ് 360 യിലെ ഒരുജീവനക്കാരൻ എനിക്ക് അയച്ചുതരികയും ഞാൻ വരുണിനെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിൽ പ്രകോപിതനായ വരുൺ എന്നെ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് പൊലീസെത്തിയാണ് എന്നെ സംഗപ്പൂരിലെ ആശുപത്രിയിൽ എത്തിച്ചത്. അവിടെ ഞാൻ നാലു ദിവസം ചികിൽസയിൽ കഴിഞ്ഞു.

എന്നാൽ കേരളത്തിൽ വച്ച് മർദ്ദനമുണ്ടായപ്പോൾ ഞാൻ വൈദ്യസഹായം തേടിയാൽ അത് വരുണിന് കുഴപ്പമാകുമെന്ന ്കണ്ട് അവർ എന്നെ ബെംഗളൂരുവിലേക്ക് നിർബന്ധിച്ച് അയച്ചു.പിന്നീട് സെപ്റ്റംബർ 12 ന് പത്തനാപുരത്തെത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.ക്രൈം നമ്പർ 1730#17. എന്നാൽ ഒരുനടപടിയുമുണ്ടായില്ല.

ഞാൻ സിംഗപ്പൂരിൽ മടങ്ങിയെത്തിയപ്പോൾ, വരുൺ എന്റെ കള്ളയൊപ്പിട്ട് കമ്പനി മുഴുവൻ കൈയടക്കിയാതായി ഞാൻ കണ്ടെത്തി.2008 ഒക്‌ടോബറിൽ സിംഗപ്പൂരിലാണ് ഞാൻ ഏക ഡയറക്ടറായി കോർപറേറ്റ് 360 രജിസ്റ്റർ ചെയ്തത്.കഴിഞ്ഞ 10 വർഷമായി കോപർ 360 യിലെ വനിതാ ജീവനക്കാരുമാരുമായും മറ്റു സ്ത്രീകളുമായും ്അയാൾക്ക് ലൈംഗിക ബന്ധമുണ്ടെന്നും അയാൾ എന്നെ നിരന്തരം വഞ്ചിക്കുകയായിരുന്നെന്നും ഞാൻ തിരിച്ചറിഞ്ഞു.ഈ സ്ത്രീകളും ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വരുൺ സൂക്ഷിക്കുകയും അത് ആവശ്യം വന്നാൽ ബ്ലാക്കെമയിൽ ചെയ്യാൻ ഉപയോഗിക്കുകയും ചെയ്തു.

കോർപറേറ്റ് 360 യെയും കെവിഎ സദാനന്ദൻ ചാരിറ്റിയെയും സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്യാനുള്ള ഉപാധി മാത്രമായാണ് വരുൺ ഉപയോഗിക്കുന്നത്.ഞാൻ ഇന്ത്യയിലേക്ക് വന്നാൽ എന്നെ കൊല്ലുമെന്നാണ് അയാൾ ഭീഷണി മുഴക്കുന്നത്. ഇമോയിലോ, ഫോൺ വഴിയോ മറ്റെതെങ്കിലും മാധ്യമത്തിലൂടെയോ മൊഴി നൽകാൻ ഞാൻ ഒരുക്കമാണ്.പിണറായി വിജയൻ എക്കാലത്തും നീതിയുടെയും സ്ത്രീകളുംടെയും സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്നയാളാമെന്നതുകൊണ്ട് ഈ പ്രശ്‌നപരിഹാരത്തിന് ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു.

നേരത്തെ വരുൺ ചന്ദ്രന്റെ അമ്മയും അദ്ദേഹത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.കൈരളി പുരസ്‌കാരം സ്വീകരിച്ചുകൊണ്ടു വരുൺ ചന്ദ്രൻ നടത്തിയ പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങൾ പച്ചക്കള്ളമാണെന്നും താനാണ് വരുണിനെ വളർത്തിയതെന്നും പറഞ്ഞ് മാതാവ് ഗീത രംഗത്തെത്തിയിരുന്നു. മറുനാടൻ മലയാളിയിലൂടെയായിരുന്നു ഗീതയുടെ വെളിപ്പെടുത്തൽ.

ഷാപ്പ് നടത്താനെത്തിയ ബാലചന്ദ്രനുമായി പതിനഞ്ചാം വയസിൽ വിവാഹം

വരുണിന്റെ അച്ഛൻ ബാലചന്ദ്രൻ ഷാപ്പ് നടത്താനാണ് ഞങ്ങളുടെ വന്നതാണ്. അങ്ങനെയാണ് പരിചയപ്പെട്ടത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണു ബാലചന്ദ്രനുമായുള്ള കല്യാണം. അതു കഴിഞ്ഞും കഴിഞ്ഞ് ആറുമാസം സ്‌കൂളിൽ പോയി. എസ്എസ്എൽസി പരീക്ഷയെഴുതുമ്പോൾ ആറുമാസം ഗർഭിണിയാണ്. അമ്മായിയമ്മ വലിയ പ്രശ്നമായിരുന്നു. എന്നും അടിയും ബഹളവുമായിരുന്നു. കുറേക്കാലം സഹിച്ചു. കുട്ടികളുണ്ടായിക്കഴിഞ്ഞു കാലം കടന്നുപോകുമ്പോൾ സഹിക്കാൻ വയ്യാതായി. അപ്പോൾ എന്റെ അമ്മാവൻ എന്റെ കൈയിൽനിന്നു നാലഞ്ചു പവൻ സ്വർണം വാങ്ങി 10 സെന്റ് പുതിയ സ്ഥലം വാങ്ങി പുല്ലു മേഞ്ഞു പുതിയ വീടു വച്ചു. അവിടേക്ക് താമസം മാറി.

ഭർത്താവ് അമ്മയുടെ കൂടെ നിന്നു. എന്നും പ്രശ്നമായിരുന്നു. അങ്ങനെ സമുദായത്തിൽ പലപ്പോഴും ബന്ധം ഒഴിയാൻ ആവശ്യപ്പെട്ടു. അമ്മായിയമ്മ ഒരാളെ നിർത്തി ഞാൻ താമസിക്കുന്നതിന്റെ അടുത്തു ചാരായവിൽപന നടത്തി. അതിൽനിന്നു കിട്ടുന്ന പണമാണ് ചെലവിനായി തന്നിരുന്നത്. അതു നാണക്കേടായപ്പോൾ അമ്മാവൻ ജംഗ്ഷനിൽ പുതിയ സ്ഥലം വാങ്ങിതന്നു. അവിടെ കച്ചവടം ചെയ്താണ് മക്കളെ പഠിപ്പിച്ചത്. കൂടൽ എന്ന സ്ഥലത്താണ് ഇംഗ്ലീഷ് മീഡിയം ഉണ്ടായിരുന്നത്. അവിടെക്കൊണ്ടുപോയി മക്കളെ ചേർത്തു. തന്നോട് ചോദിക്കാതെയാണു കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിൽ ചേർത്തു എന്നു പറഞ്ഞു പ്രശ്നമുണ്ടാക്കി. എന്നും വൈകിട്ട് വീട്ടിൽ വന്നു ബഹളമുണ്ടാക്കും.

വരുണിന്റെ അച്ഛനു പലയിടത്തും ബന്ധങ്ങളും കുട്ടികളും

അയാൾ വലിയ പ്രശ്നക്കാരനായിരുന്നു. പല സ്ഥലത്തു ബന്ധങ്ങളുണ്ടായിരുന്നു. കുട്ടികളുമുണ്ട്. ചാരായം വാറ്റുന്നിടത്തു വിറകുമായി വരുന്ന സ്ത്രീകളുമായായിരുന്നു ബന്ധം. ഇതൊക്കെ ഞാൻ സഹിച്ചു നിന്നു. വീട്ടിലെയും കുട്ടികളുടെയും കാര്യങ്ങൾ ഒന്നും നോക്കില്ലായിരുന്നു. എല്ലാം എന്റെ തലയിലായിരുന്നു. ഞങ്ങളുടെ നാട്ടിലേക്ക് ബസില്ലായിരുന്നു. നിരത്തുപാറവരെയായിരുന്നു ബസുണ്ടായിരുന്നത്. അന്നൊക്കെ കുട്ടികളെ കുറവന്മാരെ പത്തുരൂപ കൊടുത്താണ് കൂടെ വിട്ടിരുന്നത്. പിന്നെ എടത്തറയിലേക്ക് സ്‌കൂൾ മാറി. അപ്പോൾ, അവർക്ക് ഫീസ്, വണ്ടിക്കൂലി, അലക്കുകൂലി എല്ലാം കൂടി മാസം ആയിരം രൂപ വേണം. ചില മാസത്തിൽ സമയത്തു പണം കൊടുക്കാൻ കഴിഞ്ഞിട്ടില്ല. അതിനു കുട്ടികളെ ക്ലാസിൽനിന്ന് ഇറക്കിനിർത്തിയിട്ടുണ്ട്.

ഏഴാം ക്ലാസിലെത്തിയപ്പോൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടായി. അന്ന് കുട്ടികളെ ബോർഡിംഗിലാക്കി ദമ്മാമിലേക്കു പോയി. കൈയിലുണ്ടായിരുന്ന വാച്ച് വിറ്റാണ് പാസ്പോർട്ട് എടുത്തത്. മാസം തോറും പതിനായിരം രൂപ അയച്ചുകൊടുക്കുമായിരുന്നു. എന്റെ അമ്മയ്ക്കാണ് അയച്ചിരുന്നത്. ആ പണം കുട്ടികൾ അടിച്ചുമാറ്റി അച്ഛനു കൊടുത്തിരുന്നു. ഓട്ടുകച്ചവടമൊക്കെയായിരുന്നു പണി. അതിനിടെ, ഏഴാം ക്ലാസ് കഴിഞ്ഞു പത്തനാപുരത്ത് സെന്റ് സ്റ്റീഫൻ സ്‌കൂളിലേക്കു മാറി. നാലുവർഷം കഴിഞ്ഞു ദമ്മാമിൽനിന്നു നാട്ടിലേക്കു മടങ്ങി വന്നപ്പോഴേക്ക് മക്കൾ പത്താം ക്ലാസ് കഴിഞ്ഞു. ഇളയവൻ ബോർഡിംഗിൽ നിന്നതുകൊണ്ട് പന്തുകളിക്കുമായിരുന്നു. അവൻ പല ടീമിലും കളിച്ചിട്ടുണ്ട്. ബോർഡിംഗിൽ മാസം പതിനായിരം രൂപ ഫീസ് കൊടുക്കണമായിരുന്നു. അതു ഗൾഫിൽനിന്ന് അയച്ചുകൊടുക്കുമായിരുന്നു.

നാട്ടിലെത്തിയപ്പോഴേക്ക് മൂത്തവൻ പ്രീഡിഗ്രിക്കു ചേർന്നു. അപ്പോഴേക്കും പത്രത്തിൽ പരസ്യം കണ്ട് അപേക്ഷിച്ച് പട്ടാളത്തിൽ അപേക്ഷിച്ചു. നാൽപതിനായിരം രൂപ ഒരാൾക്കു കൊടുത്തു. എസ്എസ്എൽസി ബുക്കും കൊടുത്തു. നാട്ടിലുള്ള ഒരാൾക്കാണ് കൊടുത്തത്. പട്ടാളത്തിൽ ചേർക്കാമെന്നു പറഞ്ഞയാൾക്ക് എസ്എസ്എൽസി ബുക്ക് കൊടുത്തിരുന്നു. ഫിസിക്കലും മെഡിക്കലും എല്ലാം കഴിഞ്ഞപ്പോൾ ജയിച്ചു. പട്ടാളത്തിൽ കിട്ടുമെന്നുറപ്പായി. അപ്പോൾ ബുക്ക് കിട്ടണമെങ്കിൽ 25000 രൂപ കൊടുക്കണമെന്നു പറഞ്ഞു. ഗൾഫിൽ ഞാനുണ്ടാക്കിയ പണത്തിൽനിന്ന് 25000 രൂപ കൊടുത്തതു കൊണ്ടു ബുക്ക് കിട്ടി തിരുവനന്തപുരത്തു പോയപ്പോൾ കൈക്കൂലി കൊടുത്തുവർ കൈ പൊക്കാൻ പറഞ്ഞു. ഭാഗ്യത്തിന് ഞാൻ കൈപൊക്കിയില്ല. അപ്പോഴാണ് മനസിലായത് പട്ടാളത്തിലെ ജോലിക്ക് കൈക്കൂലി ഒന്നും നടക്കില്ലെന്ന്.

പട്ടാളത്തിൽ കിട്ടിയപ്പോൾ മൂത്തമകൻ എന്നെയും വീടും മറന്നു

അവൻ പോയി പത്തുപൈസാ വീട്ടിൽ തന്നിട്ടില്ല. കടം വീടാനോ ഒന്നും തന്നില്ല. അപ്പോഴേക്ക് കൊച്ചു ചെറുക്കൻ (വരുൺ) പത്താം ക്ലാസ് പാസായി. അവൻ എംജി കോളജിൽ സ്പോർട്സ് ക്വാട്ടയിൽ കിട്ടി. പഠിക്കാനുള്ള ചെലവൊക്കെ നമ്മൾ എടുക്കണമായിരുന്നു. ഭക്ഷണമൊന്നും പിടിക്കാതെയായി. അങ്ങനെ പതിനായിരം രൂപ ഡെപ്പോസിറ്റ് കൊടുത്ത് വീട് വാടകയ്ക്കെടുത്തു. അവന്റെ കൂടെ ഞാനും താമസമായി. അതിനിടയിൽ കംപ്യൂട്ടറും പഠിച്ചു. ബൈക്കും വാങ്ങിക്കൊടുത്തു. ഒരു മാസത്തെ ലോൺ അടയ്ക്കാൻ പോലും കാശ് തന്നില്ല. പഠിക്കുന്നതിനിടയിൽ ഫുട്ബോൾ കളിക്കാൻ ഇന്ത്യ മുഴുവൻ കറങ്ങി. ആഹാരവും ട്രെയിൻ കൂലിയുമേ കോളജിൽനിന്നു കൊടുക്കൂ. ഓരോ തവണ പോകുമ്പോഴും രണ്ടായിരം രൂപ ഞാൻ കൊടുക്കണമായിരുന്നു. ഞാൻ കൊടുക്കുന്നതു കൂടാതെ അമ്മയുടെയും അനിയത്തിയുടെയും ഒക്കെ കൈയിൽനിന്ന് പണം വാങ്ങി. നന്നായി ഇംഗ്ലീഷ് പഠിച്ചു.

കോഴ്സ് കഴിഞ്ഞപ്പോൾ അവൻ നേരെ പോയി മൈക്രോസോഫ്റ്റിൽ പോയി. അതിന് അമേരിക്കൻ ഇംഗ്ലീഷ് പഠിക്കണം. അതിന് എറണാകുളത്തു കോഴ്സ് പഠിക്കണം. അതിനായി പണം കെട്ടിവയ്ക്കണമായിരുന്നു. രണ്ടു മാസം കഴിഞ്ഞപ്പോൾ ഡെൽ കമ്പനിയിൽ ജോലി കിട്ടി. ബാംഗ്ലൂരിലായിരുന്നു. ഒരു ലക്ഷം രൂപ ശമ്പളം ഉണ്ടായി. പിന്നെ അവൻ സ്വന്തം നിലയിൽ പോയി. തോട്ടമൊക്കെ വാങ്ങി. ഇന്നു വരെ അഞ്ചു പൈസയുടെ മിഠായി പോലും തന്നിട്ടില്ല. അതിനിടയിൽ, മൂത്തവന് ഒരു കല്യാണമൊക്കെയായി. താമസിച്ച സ്ഥലമൊക്കെ വിറ്റു കിട്ടിയ നാലരലക്ഷം രൂപയുമായി പോയി പന്ത്രണ്ടു വർഷം മുമ്പ് സ്ഥലം വാങ്ങി ലോണെടുത്ത് വീടുവച്ചു. ആ വീടാണ് ഫോട്ടോയിലൊക്കെ കാണുന്നത്. അപ്പോഴും പത്തുപൈസ ഇവന്മാർ തന്നിട്ടില്ല. എനിക്കു ചെലവിന് വേണ്ടി പാടത്തു കച്ചവടം നടത്തുകയായിരുന്നു.

വരുൺ ഓരോ കമ്പനിയിലും കരാരുറപ്പിച്ചു പെട്ടെന്നു ജോലി തീർത്തു ലോകം മുഴുവൻ കറങ്ങി പണം വലിയ തോതിൽ ഉണ്ടാക്കി. നല്ലവണ്ണം പണമുണ്ടാക്കി. അപ്പോഴേക്ക് മൂത്തവന് കല്യാണം ശരിയായി. അതു നടത്താനും വേണ്ടിവന്നു ഒന്നു രണ്ടു ലക്ഷം രൂപ. കല്യാണച്ചെലവിനു പോലും പത്തുപൈസാ തന്നിട്ടില്ല. കല്യാണം കഴിഞ്ഞപ്പോൾ പ്രശ്നമായി. ബന്ധുക്കളെല്ലാം കൂടി ഒന്നായി. മക്കളും കൂടി. മക്കളും മരുമകളും കൂടി എന്നെ ഉപദ്രവിച്ചു. മൂന്നുതവണ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. ഇവന്മാർ പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് അവിടെന്നും നീതി കിട്ടിയില്ല.

ഐഎം വിജയനോടു പരാതി പറഞ്ഞപ്പോൾ അച്ഛനും മക്കളും എടുത്തിട്ടിടിച്ചു

ഒരു ദിവസം ഐഎം വിജയൻ ടൂർണമെന്റിന് വന്നു. അപ്പോൾ ഞാൻ സംസാരിച്ചു. അവന്മാർ പണമുണ്ടാക്കി സ്ഥലം വാങ്ങിയെങ്കിലും തന്നെ നോക്കുന്നില്ലെന്നു പറഞ്ഞു. അതിന് അച്ഛനും മക്കളും കൂടി അടിച്ചു. അതു കേസായി. കുടുംബകോടതിയിൽ കേസായി. അന്നേരം അമ്മയെ കൊണ്ടുപൊയ്ക്കാളാമെന്ന് വരുൺ പറഞ്ഞു. അപ്പോൾ മജിസ്ട്രേറ്റ് ചീത്തവിളിച്ചു. അമ്മയുടെ കടങ്ങളൊക്കെ വീട്ടിക്കൊള്ളാമെന്നു പറഞ്ഞു. ഇവന്മാരുടെയൊന്നും വേണ്ടെന്നു താനും പറഞ്ഞു. മൂന്നു പേരും കൂടി മൂവായിരം രൂപ ചെലവിനു നൽകണമെന്നായിരുന്നു വിധി. പന്ത്രണ്ടു വർഷമായി. ഒരു പൈസാ തന്നിട്ടില്ല.

അതു കഴിഞ്ഞു നാലു വർഷം കഴിഞ്ഞാണ് പാസ്പോർട്ട് പുതുക്കി വീണ്ടും ഗൾഫിൽ വന്നത്. ഇവന്മാരെ പഠിപ്പിക്കാൻ എന്റെ സമ്പാദ്യമെല്ലാം പോയി. ഇളയവന് കുറച്ചു മനസാക്ഷിയുണ്ടായിരുന്നു. അവന്റെയും മനസു മാറ്റി. ഇവന്മാർ സ്ഥലം വാങ്ങുമ്പോൾ ഞാൻ ആ വഴി കരഞ്ഞുവിളിച്ചു നടക്കുകയായിരുന്നു. അഞ്ചുവർഷം പാടത്തെ കടയിൽ താമസിച്ചു. പിന്നെ എനിക്കു നിൽക്കക്കള്ളിയില്ലാതായി. അപ്പോഴാണ് പാസ്പോർട്ട് പുതുക്കി സൗദിയിലെത്തിയത്. ഇവന്മാർ വിളിക്കുകയോ പറയുകയോ ഒന്നും ചെയ്തിട്ടില്ല.

വരുൺ പ്രസംഗിച്ചതു മൊത്തം പച്ചക്കള്ളമാണ്. അവൻ ആളാകാൻ നോക്കിയതാണ്.

വരുൺ പ്രസംഗിച്ചതു മൊത്തം പച്ചക്കള്ളമാണ്. ഒരു ലോഡിങ്കാരനു വർഷത്തിൽ നാലോ അഞ്ചോ ലോഡ് കിട്ടും. ആ പണം കൊണ്ട് ഇവന്മാർക്ക് ഇങ്ങനെ പഠിക്കാൻ പറ്റുമോ. മക്കൾ പഠിക്കാൻ പോയിടത്തൊക്കെ ഒപ്പം പോയി വളർന്നു കഴിഞ്ഞപ്പോൾ കഴുത്തിൽ പിടിച്ചു തള്ളുകയായിരുന്നു. എന്റെ നാട്ടിൽചെന്നു തിരക്കിയാൽ മതി, എന്താ സംഭവമെന്ന്. അവന്മാരുടെ പ്രൗഢിക്കും പേരും കിട്ടാൻ വേണ്ടിയാ ഇതൊക്കെ കാണിക്കുന്നത്.

സത്യം പറഞ്ഞപ്പോൾ നാണം കെടുത്തരുതെന്നു പറഞ്ഞു വരുൺ വിളിച്ചു

ഗീതയുടെ വാക്കുകൾ വരുണിന്റെ പ്രസംഗത്തിലെ വാദങ്ങളെല്ലാം പൊളിച്ചടുക്കുന്നതാണ്. വരുണിന്റെ പ്രസംഗത്തെക്കുറിച്ചു ഫേസ്‌ബുക്കിൽ വന്ന വാർത്തകളാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലിന് ആധാരമായിരിക്കുന്നത്. പോസ്റ്റുകൾ കണ്ട് ഗീതയുടെ കൂടെ ജോലി ചെയ്യുന്ന ചിലരും സത്യാവസ്ഥ അറിയാവുന്ന നാട്ടുകാരിൽ ചിലരും യാഥാർഥ്യം പുറത്തുവിടുകയായിരുന്നു. ഇതു കണ്ട് വരുൺ തന്നെ ഫോൺ ചെയ്തതായും ഗീത പറയുന്നു. ഗീത പറയുന്നതിങ്ങനെ: ഞാൻ ജോലിക്ക് ആശുപത്രിയിലായിരുന്ന സമയത്ത് വരുൺ ഫോൺ ചെയ്തിരുന്നു, എങ്കിലും എടുത്തില്ല. രണ്ടു ദിവസം കഴിഞ്ഞു വിളിച്ചപ്പോൾ ഫോണെടുത്തു.

ഞാൻ ഇപ്പോൾ പഴയപോലെയൊന്നുമല്ല. അമ്മ നാണംകെടുത്തുന്ന രീതിയിൽ ഇടരുത്. ഫേസ്‌ബുക്കിൽ ഇട്ടത് പിള്ളേർ എല്ലാവരെയും കാണിക്കുന്നുണ്ട്. എന്നു പറഞ്ഞു. എടാ നിങ്ങൾ ജനിച്ചു വളർന്ന നാട്ടിൽ എങ്ങനാ ജീവിച്ചതെന്നും പഠിച്ചതെന്നും നാട്ടുകാർക്കറിയാം. ആ നാട്ടുകാരെ മറയ്ക്കാൻ പറ്റില്ല. എന്തിനാണ് ഞാൻ നാടുവിട്ടുപോയതെന്നു പറഞ്ഞത്. ഞാൻ എവിടെയാണെന്ന് നിനക്കറിയില്ലേ. എന്നെ ഒറ്റുകൊടുത്തുകൊണ്ട് നിങ്ങൾക്കു മിടുക്കനാകാനല്ലേ സംസാരിക്കുന്നത്. എന്താണ് ഇടേണ്ടതെന്ന് തനിക്കറിയാമെന്നു സൗദിയിലും പത്രക്കാരൊക്കെ ഉണ്ടെന്നും പറഞ്ഞു.

അമ്മാ ഒന്നും ചെയ്യരുത്; അമ്മയ്ക്ക് എന്തുവേണേലും ചെയ്തുതരാം

അമ്മാ ഒന്നും ചെയ്യരുത്. അമ്മയ്ക്ക് എന്തുവേണേലും ചെയ്തുതരാം. വീടുവച്ചുതരാമെന്നു പറഞ്ഞു. ആലോചിച്ചു വേണം സംസാരിക്കാൻ എന്നു പറഞ്ഞു. നാലു സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്. സൗദിയിൽ ജോലി ചെയ്ത് സമ്പാദിച്ചു വാങ്ങിയതാ. ആവശ്യമുള്ളപ്പോ തന്നില്ലല്ലോ, ഇനി ആവശ്യമില്ലെന്നും പറഞ്ഞു.

ഇനി എന്താ ഉദ്ദേശം വരുന്നില്ലേ ചോദിച്ചു. വരുമെന്നു പറഞ്ഞു. വരാതെയെവിടെപ്പോകാനാ. ആരെയുംകൊന്നിട്ടും കൊലവിളിച്ചിട്ടും കുടുംബം തകർത്തിട്ടും ഒന്നും അല്ലല്ലോ വന്നത്. രണ്ട് ആൺമക്കളെയും സമൂഹത്തിനു മുന്നിൽ നല്ല രീതിയിൽ അന്തസോടെ വളർത്തിയിട്ടല്ലേ ഞാൻ വന്നതെന്നും ചോദിച്ചു.

വല്യമ്മയുടെ വളകൊണ്ടാണോ നീ വിദ്യാഭ്യാസം ചെയ്തതു ജോലിക്കു പോയതെന്നും ചോദിച്ചു. അന്നു ചടങ്ങിൽ ആളുകളെ കൈയിലെടുക്കാനാണ് അങ്ങനെ പറഞ്ഞതെന്നു പറഞ്ഞു. എന്റെ മുന്നിൽ നീ അതു പറയുമ്പോൾ പൊതുജനങ്ങൾ അറിയുന്നുണ്ടോ എന്നു ചോദിച്ചു. അമ്മയ്ക്കെന്താ വേണ്ടതെന്നു ചോദിച്ചു. എനിക്കൊന്നും വേണ്ടെന്നു പറഞ്ഞു.

പഴയതുപോലെ കച്ചവടം ചെയ്യാനാണോ എന്നു ചോദിച്ചു. കാശുണ്ടെങ്കിൽ തിരുവനന്തപുരം ടൗണിലും ചെയ്യാമെന്നു പറഞ്ഞു. ആദ്യം താമസിക്കാനാണ്സൗകര്യമുണ്ടാക്കേണ്ടതെന്നു പറഞ്ഞു. വീടുവച്ചു തരാമെന്നു പറഞ്ഞു. പല പ്രാവിശ്യം വിളിക്കുമ്പോൾ പല ഓഫറുകളും വച്ചിട്ടുണ്ട്. അതൊന്നും ചെയ്തിട്ടില്ലല്ലോ എന്നു പറഞ്ഞു. ഇനി അതിന്റെ ആവശ്യമില്ലെന്നു പറഞ്ഞു. അച്ഛന്റെ അനിയൻ മക്കളെ പഠിപ്പിക്കാൻ ലോണെടുത്ത രണ്ടു ലക്ഷം രൂപ കൊടുക്കാനുണ്ട്. അതു കൊടുക്കാമെന്നു പറഞ്ഞു. എന്നെ കളിയാക്കുന്നതു പോലെയാണു സംസാരിച്ചത്.

എന്റെ ആശുപത്രിയിലെ ഒരു നഴ്സ് വരുണിന്റെ പ്രസംഗം തെറ്റാണെന്നു പോസ്റ്റ് ചെയ്തിരുന്നു. വരുൺ പറയുന്നതെല്ലാം കള്ളത്തരമാണെന്നാണ് പോസ്റ്റിലുണ്ടായിരുന്നു. മക്കൾക്കു ജോലികിട്ടി പൈസാ ആയപ്പോഴാണ് ബന്ധുക്കൾ കൂടെക്കൂടിയത്. അങ്ങനെയാണ് വരുണിന്റെ അച്ഛൻ തിരിച്ചുവന്നത്.

മക്കൾ വളർന്നു വന്നപ്പോൾ എല്ലാം മറന്നുപോയി. ഇവർ ഇങ്ങനെ പറയുമ്പോൾ ഇക്കാര്യങ്ങളെല്ലാം പത്രങ്ങളിലും ചാനലുകളിലും പറയണമെന്ന് ചിന്തിക്കുകയാണ്. ഒരു വളകൊണ്ടാണ് ഇരുപത്തിമൂന്നു വയസുവരെ പഠിച്ചതെന്നു പറയുന്നത്. ഞാൻ ജീവിച്ചിരിക്കുമ്പോൾ അമ്മയെന്ന നിലയിൽ വലിയ സങ്കടമുണ്ട്. വരുണിന്റെ കമ്പനിയുടെ മുകളിൽ ഫ്‌ളാറ്റ് ഉണ്ട്. അവിടെ വന്നു താമസിക്കാൻ പറഞ്ഞു. അമ്പതു ലക്ഷം രൂപ ബാങ്കിൽ ഡിപ്പോസിറ്റ് ഇട്ടാൽ ആ പലിശകൊണ്ടു ജീവിച്ചോളാം എന്നു പറഞ്ഞു. അല്ലെങ്കിൽ പത്തനാപുരം ടൗണിൽ സ്ഥലം വാങ്ങിച്ചു തരാൻ പറഞ്ഞു. അപ്പോൾ അതിനൊക്കെ വലിയ വിലയാണെന്നും പറഞ്ഞാണ് ഒഴിവാക്കിയതെന്നും ഗീത പറഞ്ഞു.

വരുൺ താരമായത് കൈരളി ചാനൽ വേദിയിൽ

കൈരളി ചാനൽ കഴിഞ്ഞവർഷം മുതലാണ് യുവ സംരംഭകർക്ക് ഇന്നോടെക് പുരസ്‌കാരം നൽകാൻ ആരംഭിച്ചത്. ഇക്കുറി കൈരളി ചെയർമാൻ കൂടിയായ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി നൽകുന്ന പ്രത്യേക പുരസ്‌കാരമാണ് വരുണിനു ലഭിച്ചത്. ഇതു സ്വീകരിച്ചുകൊണ്ടു കൊല്ലത്തു നടത്തിയ പ്രസംഗമാണ് വിവാദത്തിന് ആധാരം.

ചെറുപ്പകാലം കഷ്ടപ്പാടുകളുടേതാണെന്നായിരുന്നു വരുണിന്റെ പ്രസംഗം. അച്ഛൻ ബാലചന്ദ്രന്റെ മാതാവ് പൊന്നമ്മ വാറ്റുചാരായം വിറ്റായിരുന്നു കുടുംബം പുലർത്തിയിരുന്നതെന്നും പിന്നീട് അച്ഛൻ അതേറ്റെടുത്തു നടത്തിയെന്നും വരുൺ പറഞ്ഞു. പിന്നീട് ചുമട്ടുതൊഴിലാളിയായി. ആ സമയത്തു തനിക്കും ലോഡിംഗം തൊഴിലാളിയാകാനായിരുന്നു ആഗ്രഹമെന്നും അമ്മ കടബാധ്യതകാരണം നാടുവിട്ടു പോവുകയായിരുന്നെന്നുമാണ് പറഞ്ഞത്. അതെല്ലാം തെറ്റാണെന്നാണ് വരുൺ നാടുവിട്ടുപോയെന്നു പറഞ്ഞ മാതാവ് സൗദിയിലെ ആശുപത്രിയിലിരുന്നു മറുനാടൻ പ്രതിനിധിയോടു ഫോണിൽ പറഞ്ഞത്.

അവാർഡ്ദാനച്ചടങ്ങിൽ മമ്മൂട്ടി വരുണിനെ പ്രത്യേകം ആദരിച്ചിരുന്നു. വരുണിന്റെ പിതാവ് ബാലചന്ദ്രനെ വേദിയിലേക്കു വിളിച്ചുവരുത്തി ആശ്ലേഷിക്കുകയും ചെയ്തു. നടനും എംഎൽഎയുമായ മുകേഷ്, മലയാളം കമ്യൂണിക്കേഷൻസ് എംഡിയും മുഖ്യമന്ത്രിയുടെ മാധ്യമഉപദേഷ്ടാവുമായ ജോൺ ബ്രിട്ടാസ് എന്നിവരും വേദിയിലുണ്ടായിരുന്നു. ഇവരെയെല്ലാമാണ് വരുൺ പച്ചയ്ക്കു പറ്റിച്ചതെന്നാണ് മാതാവിന്റെ വാക്കുകളിൽനിന്നു വ്യക്തമാകുന്നത്.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വേണു ബാലകൃഷ്ണനും വിനു വി ജോണും ജീവിച്ചിരിപ്പുണ്ടോ ഈ നാട്ടിൽ....; സോളാർ കേസ് എന്തായി ഒന്നു പറയണേ സാറുമ്മാരെ.... 6വർഷമായി അനുഭവിക്കുന്നു .....ഞാനും എന്റെ കുടുംബവും.......എടാ നാറികളെ നിങ്ങൾക്കും ഉണ്ടാട കുടുംബം........; ഒടുവിൽ മൗനം വെടിഞ്ഞ് സോളാറിൽ പ്രതികരണവുമായി ടെനി ജോപ്പനും; ഉമ്മൻ ചാണ്ടിയുടെ മുൻ വിശ്വസ്തന്റെ പ്രതികരണം ചർച്ച ചെയ്ത് സോഷ്യൽ മീഡിയ
അറസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആവശ്യത്തിലേറെ തെളിവ് ലഭിച്ചു കഴിഞ്ഞു; മൊഴികളിലെ വൈരുദ്ധ്യവും ചോദ്യങ്ങൾക്ക് മുമ്പിലെ നിശബ്ദതയും ഓർമ്മയില്ലെന്ന് പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമവും ഒക്കെ കുറ്റത്തിലേക്കുള്ള വിരൽ ചൂണ്ടലെന്ന് തന്നെ വ്യക്തമാക്കി പൊലീസ്; പൊലീസിന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ കണ്ണീരും കുരിശ് മുറുകെ പിടിത്തവും ഒക്കെ നടത്തി നാടകം തുടർന്ന് ഫ്രാങ്കോ; അന്വേഷണം ഉദ്യോഗസ്ഥൻ അറസ്റ്റ് ചെയ്യാൻ ഒരുക്കമാണെങ്കിലും മടിച്ച് നിൽക്കുന്നത് കോട്ടയം എസ് പി
'എന്റെ ഫോട്ടോ യൂട്യൂബിൽ ഇടരുതേ പ്ലീസ് '; സ്ത്രീകളുടെ നഗ്ന ഫോട്ടോ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തിയിരുന്ന എൻജിനീയറിങ് വിദ്യാർത്ഥി പിടിയിൽ; ഫ്രണ്ട് റിക്വസ്റ്റ് അയച്ച ശേഷം വീഡിയോ കോൾ ചെയ്തില്ലെങ്കിൽ ചിത്രം പുറത്ത് വിടുമെന്ന വിദ്യാർത്ഥിയുടെ ഭീഷണിക്ക് മുൻപിൽ വീണത് നിരവധി സ്ത്രീകൾ; പൊലീസിനെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 21കാരൻ
വരത്തൻ വേറെ ലെവലാണ്! കൊലമാസായി ഫഹദ്..ഒന്നാന്തരം ക്യാമറ..ചടുലമായ ആഖ്യാനം വേറിട്ട കഥ; ഒടുവിൽ നന്മ നിറഞ്ഞ നാട്ടിൻപുറങ്ങളിൽനിന്ന് മലയാള സിനിമയും മോചനം നേടുന്നു; ഗ്രാമങ്ങളുടെ വയലൻസും സദാചാര പൊലീസിങും വഷളത്തരങ്ങളുമൊക്കെ റിയലിസ്റ്റിക്കായി ചിത്രീകരിക്കുന്നു; ഇത് നമ്മുടെ മാനസിക വൈകൃതങ്ങൾക്കുനേരെ തുറന്നുവെച്ച കണ്ണാടി; പേര് എഴുതികാണിക്കുമ്പോൾ ഉയരുന്ന കൈയടികൾ സാധൂകരിച്ച് അമൽ നീരദ്
കന്യാസ്ത്രീകളുടെ പ്രതിഷേധത്തിന് പിന്നിൽ ഹിന്ദുരാഷ്ട്രം അക്രമാസക്തമായി സ്ഥാപിക്കാൻ നിലകൊള്ളുന്ന വർഗീയശക്തികൾ; സമരത്തിന് പിന്നിൽ ക്രൈസ്തവ വൈദികരെല്ലാം മോശക്കാരാണെന്ന് ചിത്രീകരണം നടത്തുകയും ക്രൈസ്തവസഭയെത്തന്നെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന ചില കേന്ദ്രങ്ങൾ; വർഗീയശക്തികളുടെ ഇമ്മാതിരി വകതിരിവുകേടിനെ തുറന്നുകാട്ടണമെന്നും കോടിയേരി; മാർപാപ്പ തള്ളിപ്പറഞ്ഞ വ്യക്തിയെ സിപിഎം സംരക്ഷിക്കുന്നുവെന്ന് സമരസമിതിയും
ആളൊഴിഞ്ഞ വഴിയിൽ വീട്ടമ്മയുടെ മാല പൊട്ടിക്കുമ്പോൾ വിരുതന്മാർ സ്വപ്‌നത്തിൽ പോലും കരുതിയില്ല കുടുങ്ങുമെന്ന്; 500 മീറ്റർ മാറിയുള്ള മാതാട്രേഡേഴ്‌സിലെ സിസിടിവിയിൽ പതിഞ്ഞ പൾസർ എൻ.എസ്.ബൈക്കിന്റെ ഒറ്റ ദൃശ്യം തുമ്പാകുമെന്നും അറിഞ്ഞില്ല; പാലാ പൊലീസ് പ്രതികളെ സാഹസികമായി ചെന്നൈയിൽ നിന്ന് പിടികൂടിയത് ഇങ്ങനെ
നവവധുവിന്റെ ഒളിച്ചോട്ടം പുറത്തായോതോടെ കിർമാനി മനോജ് വീണ്ടും മുങ്ങി; ഭാര്യയ്ക്ക് മക്കൾ ഒന്നല്ല രണ്ടെന്ന് അറിഞ്ഞതും നാണക്കേടായി; ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊന്ന് ജയിലിലായതിന്റെ ക്ഷീണം തീർക്കാൻ ഓർക്കാട്ടേരിക്കാരിയെ കെട്ടിയ കിർമാണി മനോജ് ഊരാക്കുടുക്കിൽ; പരോളിൽ മുങ്ങിയ കൊലപാതകിക്കായി വല വീശി വീണ്ടും പൊലീസ്; നിമിഷ വധുവായെത്തിയത് സാന്നിത്തിൽ നിന്നും വിവാഹ മോചനം നേടാതെ; മാഹി പന്തക്കലിലെ കല്ല്യാണ വീട്ടിൽ മ്ലാനത പടർന്നത് ഇങ്ങനെ
തിരുവനന്തപുരത്ത് മോഹൻലാൽ...കൊല്ലത്ത് സുരേഷ് ഗോപി...എറണാകുളത്ത് ശ്രീശാന്ത്; ഡൽഹയിൽ സേവാഗും അക്ഷയ് കുമാറും; മുംബൈ പിടിക്കാൻ സാക്ഷാൽ മാധുരി ദീക്ഷിത്ത്; സണ്ണി ഡിയോളിനേയും മത്സരിപ്പിക്കാൻ ആഗ്രഹം; ലോകസഭയിൽ 350 കടക്കാൻ 70ഓളം പ്രമുഖരെ രംഗത്തിറക്കാൻ പദ്ധതിയുമായി അമിത് ഷാ; മനസ്സ് തുറക്കാത്തത് മോഹൻലാൽ മാത്രം; പരിവാറിലൂടെ സൂപ്പർ സ്റ്റാറും അടുക്കുമെന്ന് പ്രതീക്ഷ; മോദി ഭരണം ഉറപ്പിക്കാൻ ബിജെപി തന്ത്രങ്ങൾ ഇങ്ങനെ
ബഷീർ ബഷിക്കെതിരെ പൊലീസിനെ സമീപിച്ച് രണ്ടാം ഭാര്യ! ആദ്യ ഭാര്യയ്‌ക്കൊപ്പം തന്നെ ലിവിങ് ടുഗെദർ ബന്ധത്തിലേർപ്പെട്ട തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ബഷിക്കെതിരെ മോഡലായ യുവതി രംഗത്ത്; ബിഗ് ബോസിൽ നിന്നും പുറത്തായ ബഷീർ ബഷി അഴിയെണ്ണേണ്ടി വരുമോ? ബിഗ് ബോസിലെ സെലബ്രിറ്റി പരിവേഷം ഫ്രീക്കൻ ബഷിക്ക് രക്ഷയാകുമോ?
അവൻ നമ്മുടെയാളല്ല തട്ടിയേക്കൂ എന്നു ഫോണിൽ പറയുന്ന മെത്രാൻ! കൂട്ടിക്കൊടുപ്പുകാരിയുടെ തലത്തിലേക്ക് അധ:പതിച്ച മദർ സുപ്പീരിയർ; സ്വത്ത് വരെ സഭയ്ക്ക് നൽകി നിത്യവ്രതം അനുഷ്ഠിക്കുന്നതിനാൽ പുറത്താക്കാൻ ആർക്കും കഴിയില്ല; പ്രശ്‌നത്തിനെല്ലാം കാരണം അമ്മയെ പിതാവിനൊപ്പം കിടക്കാൻ സമ്മതിക്കാത്തതും; ഫ്രാങ്കോയുടെ ക്രൂരതകൾ സിസ്റ്റർ അനുപമ ഓർത്തെടുക്കുമ്പോൾ
സമ്മതമില്ലാതെ ചുംബിക്കാൻ ശ്രമിച്ചു, വീട്ടിനടുത്തുള്ള സ്‌കൂൾ വിദ്യർത്ഥികളായ ആൺകുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചു'; നടൻ ഹരിനാരായണന്റെ മരണത്തിനിടയക്കിയത് ചില ഫെമിനിസ്റ്റുകളുടെ ഈ ഗുരുതര ആരോപണങ്ങളോ? അപവാദത്തിൽ മനസ്സുനീറി വിഷാദരോഗിയായി മാറിയ നടൻ അമിതമായ ഗുളിക കഴിച്ച് മരണം സ്വയം വരിച്ചുവോ? ജോൺ എബ്രഹാമിന്റെ പ്രിയപ്പെട്ട നടന്റെ മരണം ഒരുകൂട്ടം ഫെമിനിസ്റ്റുകൾ നടത്തിയ 'കൊല'യെന്ന് സുഹൃത്തുക്കൾ
രതി വൈകൃതം സുഗമമാക്കാൻ ഓരോ വിദ്യാർത്ഥിക്കും പ്രത്യേകം മുറികളൊരുക്കി; അച്ചൻ പട്ടം പോകാതിരിക്കാൻ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് വസ്ത്രങ്ങൾ വലിച്ചു കീറി പൂർണ്ണ നഗ്നനാക്കി ഇരയുടെ വിഡിയോ ഷൂട്ട് ചെയ്തു; കുളിമുറിയിൽ ഒളിച്ചിരുന്ന് ജനനേന്ദ്രിയത്തിൽ മർദ്ദനവും; പീഡനക്കേസിൽ 14 ദിവസത്തിനകം ജാമ്യം നേടിയിട്ടും ലൈംഗിക ഭീകരത പുറത്തെത്തിച്ച ഇരയേയും അച്ഛനേയും കഞ്ചാവ് കേസിൽ കുടുക്കാൻ കരുക്കൾ നീക്കി വീണ്ടും അഴിക്കുള്ളിലാക്കി; ഇരിട്ടിയിലെ മുൻ വൈദികൻ ജെയിംസ് തെക്കേമുറി ചില്ലറക്കാരനല്ല
ഷാജൻ സ്‌കറിയ മറുനാടൻ മലയാളി ചീഫ് എഡിറ്റർ മാനേജിങ് എഡിറ്റർ പദവികൾ രാജി വച്ചു; ചെയർമാന്റെ ചുമതല തുടരും; പകരം ചീഫ് എഡിറ്ററായി എക്സിക്യൂട്ടീവ് എഡിറ്റർ എം റിജുവും മാനേജിങ് ഡയറക്ടറായി സിഇഒ ആൻ മേരി ജോർജും നാളെ ചുമതലയേൽക്കും; തലശ്ശേരിക്കാരിയായ ആൻ ചുമതലയേൽക്കുന്നത് മലയാളത്തിലെ ആദ്യ മാധ്യമ മേധാവിയായ വനിത എന്ന റെക്കോർഡോടെ
ഇറ്റാലിയൻ പാർലമെന്റ് അംഗങ്ങളായ കാതറിനും ലൂസിയയും ഓടി നടന്നിട്ടും ഫലം കണ്ടില്ല; ഫ്രാങ്കോയിൽ പരിശുദ്ധാത്മാവല്ല, ചെകുത്താനാണ് വാഴുന്നതെന്ന വൈദികരുടെ നിലപാട് നിർണ്ണായകമായി; മുംബൈ രൂപതയുടെ ഇടപെടൽ ഫലം കണ്ടു; ഒടുവിൽ ജലന്ധറിലെ പീഡനം മാർപ്പാപ്പയും അറിഞ്ഞു; അടിയന്തര റിപ്പോർട്ട് തേടി വത്തിക്കാൻ ഇടപെടൽ; ഫ്രാങ്കോ മുളയ്ക്കലിന് മെത്രാൻ സ്ഥാനം ഒഴിയേണ്ടി വരും; കന്യാസ്ത്രീകളുടെ പ്രതിഷേധക്കരുത്ത് തിരിച്ചറിഞ്ഞ് ആഗോള സഭാ നേതൃത്വം; ഫ്രാങ്കോയെ എല്ലാവരും കൈവിടുന്നുവോ?
ബംഗളുരു നഗരത്തിൽ നാലേക്കർ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവിൽ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും; ഡൽഹിയിൽ സ്വകാര്യ ബസ് സർവ്വീസും പഞ്ചാബിൽ സാമ്പത്തിക ഇടപാടുകളും; മഠം സ്ഥാപിച്ചത് ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി; ബെങ്കയിലെ സെമിനാരിയുടെ ചുമതല സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന്; ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
ഇപ്പോൾ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? ഇതേക്കുറിച്ച് അംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? ജീവൻ നഷ്ടമായവർക്കുള്ള നഷ്ടപരിഹാരം ഉയർത്തണമെന്നും വായ്‌പ്പകൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട എൽദോ എബ്രഹാം എൽഎൽയോട് ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ ചോദ്യം; പിണറായിയുടെ ഇടപെടലിൽ സഭ പകച്ചുപോയ നിമിഷം..!
വെറുതെ കിടന്ന് വഴക്കുണ്ടാക്കാതെ.....ഓകെ താങ്ക് യു! ക്ഷമ ചോദിക്കുമോ എന്ന് ആവർത്തിച്ച് ചോദിച്ച് അവതാരിക; ചിരിച്ച് തള്ളി പിസി; കന്യാസ്ത്രീ കന്യകയല്ലെന്ന വാദത്തിൽ പൊട്ടിത്തെറിച്ച് ചോദ്യശരങ്ങൾ; തപ്പിയും തടഞ്ഞും ഇംഗ്ലീഷ് പറഞ്ഞ് പടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും പതറി വീണ് പൂഞ്ഞാർ എംഎൽഎ; ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും തെറി പറഞ്ഞ് പേടിപ്പിച്ച് ശീലിച്ച പിസി ജോർജ് റിപ്പബ്ലിക് ചാനൽ അവതാരികയുടെ ചോദ്യത്തിന് മുമ്പിൽ പെട്ട് പോയത് ഇങ്ങനെ
ദിവസം രണ്ടരക്കിലോ ചിക്കനും അൻപത് മുട്ടയുടെ വെള്ളയും ഇനി എവിടെ നിന്നു കിട്ടും? പീഡന കേസിൽ അകത്തായ മുരളീകുമാറിന്റെ ഭക്ഷണചര്യകൾ കേട്ടു ഞെട്ടി പൊലീസും; ഓർമ്മ വെച്ചപ്പോൾ മുതൽ തുടർന്ന ഭക്ഷണവും എക്‌സർസൈസും ഇരുമ്പഴിക്കുള്ളിൽ മുടങ്ങുമ്പോൾ നഷ്ടമാകുന്നത് വർഷങ്ങളായി കാത്തു സൂക്ഷിച്ച ശരീരസൗന്ദര്യം: മിസ്റ്റർ ഏഷ്യയുടെ ആരാധകർക്കും സങ്കടം ഉള്ളിൽ ഒതുക്കാൻ വയ്യ
ശശി നടന്ന വഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ല! ഞാൻ ഗുണ്ടയെന്ന് പരസ്യമായി പറയുന്ന നേതാവ്; വിമർശിക്കുന്നവരെ പച്ചത്തെറി വിളിക്കാൻ ഒരു മടിയുമില്ല; ഷൊർണ്ണൂരിലെ മണൽ മാഫിയയുടെ തലതൊട്ടപ്പൻ; പാർട്ടി സമ്മേളനത്തിനെത്തിയ പിണറായിയെ ഊണു കഴിക്കാൻ വീട്ടിൽ കൊണ്ട് പോകാൻ നടത്തിയ ശ്രമം പൊളിച്ചത് പിണറായിയുടെ മുൻകോപം തന്നെ; പാർട്ടി വനിതാ നേതാവിന്റെ പരാതിയിൽ കുടുങ്ങിയ ഷൊർണ്ണൂർ എംഎൽഎ പികെ ശശി അത്ര ചെറുമീനല്ല
ആറുമാസം മുമ്പ് ഫെയ്‌സ് ബുക്കിലൂടെ ബോഡി ബിൽഡർ പരിചയം തുടങ്ങി; വീട്ടുകാരുമായും അടുത്ത് യുവതിയിൽ വിശ്വാസം നേടിയെടുത്തു; പിന്നെ ഭക്ഷണത്തിന് വിളിച്ച് കോട്ടയത്തെ ഹോട്ടൽ ഐഡയിൽ മുറിയെടുത്ത് ബലാത്സംഗം; നിലയ്ക്കാത്ത രക്തസ്രാവമുണ്ടായപ്പോൾ ആശുപത്രിയിൽ കൊണ്ടു വന്നതും മിസ്റ്റർ ഏഷ്യ പട്ടത്തിനുടമ; അവിവാഹിതയെ വിവാഹിതനായ നാവിക സേന പെറ്റി ഓഫീസർ പീഡിപ്പിച്ചത് അതിക്രൂരമായി; മുരളി കുമാർ അറസ്റ്റിൽ
പന്ത്രണ്ടായിരം ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ; വിദേശ സഹായം സ്വീകരിക്കുന്നത് അപമാനം; നവകേരള നിർമ്മിതിക്ക് പൂർണ അധികാരമുള്ള സമിതി രൂപീകരിക്കണം; എങ്കിൽ എട്ട് വർഷംകൊണ്ട് പുതിയകേരളം പടുത്തുയർത്താൻ കഴിയും; ഡാം മാനേജ്‌മെന്റിലും കേരളത്തിന് വലിയ പാളിച്ച പറ്റി; ആദ്യഘട്ടിൽ കനത്ത മഴ പെയ്തപ്പോൾ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു; മനസു തുറന്ന് ഇ ശ്രീധരൻ; പുനർനിർമ്മാണം മെട്രോമാനെ ഏൽപ്പിക്കുമോ എന്ന ചലഞ്ചുമായി സോഷ്യൽ മീഡിയ
അമൃതയിലെ എംബിബിഎസ് പഠനകാലത്ത് മൊട്ടിട്ട പ്രണയം; പഠനം പൂർത്തിയാക്കി ലേക് ഷോറിൽ പ്രാക്ടീസ് ചെയ്ത ശ്രീജ അമേരിക്കയ്ക്ക് പറന്നപ്പോഴും രോഹിത്തുമായുള്ള ആത്മബന്ധം തുടർന്നു; വിവാഹത്തിലൂടെ ഒരുമിക്കാനുള്ള രോഹിത്തിന്റെയും ശ്രീജയുടെയും ആഗ്രഹത്തിന് സന്തോഷത്തോടെ സമ്മതം മൂളി ചെന്നിത്തലയും വ്യവസായി ഭാസിയും; ചിങ്ങ മാസത്തിലെ ഉത്രം നാളിൽ വിവാഹ നിശ്ചയം നടന്നപ്പോൾ പൂവണിയുന്നത് വർഷങ്ങളുടെ പ്രണയം