Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തന്നെ ഉപേക്ഷിച്ച് പതിനെട്ടുകാരിയെ കെട്ടാൻ പൂതിയുമായി കതിർമണ്ഡപത്തിലെത്തിയ വരനെ യഥാർത്ഥ ഭാര്യ തല്ലിച്ചതച്ചു; 13 വയസ്സുള്ള മകനെയും തന്നെയും ഉപേക്ഷിച്ച് പുതുമണവാളൻ ചമഞ്ഞ ഭർത്താവിന് നാട്ടുകാർ കാൺകെ ശിക്ഷ നൽകി യുവതിയും ബന്ധുക്കളും; വിവാഹ വാർഷികമെന്ന മട്ടിൽ രണ്ടാം വിവാഹത്തിന് ഒരുങ്ങിയ വരൻ നാണംകെട്ടത് ഇങ്ങനെ

തന്നെ ഉപേക്ഷിച്ച് പതിനെട്ടുകാരിയെ കെട്ടാൻ പൂതിയുമായി കതിർമണ്ഡപത്തിലെത്തിയ വരനെ യഥാർത്ഥ ഭാര്യ തല്ലിച്ചതച്ചു; 13 വയസ്സുള്ള മകനെയും തന്നെയും ഉപേക്ഷിച്ച് പുതുമണവാളൻ ചമഞ്ഞ ഭർത്താവിന് നാട്ടുകാർ കാൺകെ ശിക്ഷ നൽകി യുവതിയും ബന്ധുക്കളും; വിവാഹ വാർഷികമെന്ന മട്ടിൽ രണ്ടാം വിവാഹത്തിന് ഒരുങ്ങിയ വരൻ നാണംകെട്ടത് ഇങ്ങനെ

ലുധിയാന: പ്രായക്കൂടുതലുള്ള തന്നെ വിട്ട് പതിനെട്ടുകാരിയെ കെട്ടാനൊരുങ്ങിയ 42കാരന് വിവാഹച്ചടങ്ങിലെത്തിയ ഭാര്യയുടെ വക പൊതിരെ തല്ല്. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. വരനായ സോനു തന്റെ ഭർത്താവാണെന്ന് അവകാശപ്പെട്ട് എത്തിയ രാഖിയെന്ന യുവതിയാണ് സോനുവിനെ കഴുത്തിൽ കുത്തിപ്പിടിച്ച് സിനിമാ സ്റ്റൈലിൽ തല്ലിയത്.

വിവാഹ വേദിയിൽ ബന്ധുക്കളുമൊത്ത് ഇരച്ചുകയറിയ രാഖി വരനെ പൊതിരെ തല്ലി. . വിവാഹമോചനം നേടാതെയാണ് തന്നേക്കാൾ പതിനെട്ട് വയസ്സ് പ്രായം കുറവുള്ള യുവതിയെ വിവാഹം കഴിക്കാൻ സോനു ഒരുങ്ങിയതെന്നും രാഖി പറയുന്നു. വിവാഹവേദിയിൽ പൂരത്തല്ല് നടന്നപ്പോൾ റസ്റ്ററന്റ് അധികൃതർ പൊലീസിനെ വിളിച്ചുവരുത്തി. പൊലീസെത്തി വരനേയും ബന്ധുക്കളേയും സ്റ്റേഷനിൽ കൊണ്ടുപായി. രാഖിയിൽ നിന്നും വിവാഹ മോചനം നേടിയെന്നും അത് തെളിയിക്കാനുള്ള രേഖകൾ തന്റെ കൈവശമുണ്ടെന്നുമാണ് 42കാരനായ സോനുവിന്റെ വാദം.

രാഖിയെ അറിയില്ലെന്ന് പറഞ്ഞപ്പോഴാണ് രാഖിയും ബന്ധുക്കളും സോനുവിന് കയ്യൂക്കു കൊണ്ടുള്ള മറുപടി നൽകിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സോനു ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആ ശ്രമം പരാജയപ്പെട്ടു. നവവധുവിനേയും സ്ത്രീകൾ വെറുതെവിട്ടില്ല. കാര്യങ്ങൾ കൈവിട്ടു പോകുന്നുവെന്ന് കണ്ടപ്പോഴാണ് റസ്റ്ററന്റുകാർ പൊലീസിനെ വിളിച്ചുവരുത്തിയത്.

പതിനാല് വർഷം മുമ്പായിരുന്നു സോനുമായുള്ള സഹോദരിയുടെ വിവാഹമെന്ന് രാഖിയുടെ സഹോദരൻ പവൻ കുമാർ പറഞ്ഞു. ദമ്പതിമാർക്ക് പതിമൂന്ന് വയസ്സുള്ള മകനുണ്ട്. ദാമ്പത്യത്തിൽ പ്രശ്‌നങ്ങൾ ഉടലെടുത്തതിനെ തുടർന്ന് രാഖി സ്വന്തം മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചുവരുകയായിരുന്നു. തൊഴിൽരഹിതനായ സോനു പണത്തിനായി രാഖിയെ നിരന്തരം മർദ്ദിക്കുമായിരുന്നുവെന്നും പവൻ കുമാർ കുറ്റപ്പെടുത്തി. രാഖിയെ ഞങ്ങളാണ് സോനുവിന്റെ വീട്ടിൽ നിന്നും തിരികെ കൊണ്ടുവന്നത്. പണം സമ്പാദിക്കാൻ തുടങ്ങിയാൽ രാഖിയെ തിരികെ അയക്കാം എന്ന നിബന്ധന സോനുവിന് മുന്നിൽ വച്ചിരുന്നു.

ഇത് അംഗീകരിച്ച സോനു ഇടക്കിടെ രാഖിയെ സന്ദർശിക്കാറുമുണ്ടായിരുന്നു. സോനു രണ്ടാം വിവാഹത്തിന് ഒരുങ്ങുമെന്ന് ഞങ്ങളൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല- സഹോദരൻ പറഞ്ഞു.

രണ്ട് ദിവസം മുമ്പ് ഒരാൾ ക്ഷണക്കത്ത് കാണിച്ചപ്പോഴാണ് വിവാഹക്കാര്യം അറിഞ്ഞത്. രാഖിയുടെ പരാതിയിൽ അന്വേഷണം നടന്നുവരുകയാണെന്ന് പൊലീസ് അറിയിച്ചു. അന്വേഷണ റിപ്പോർട്ട് തുടർ നടപടികൾക്കായി കോടതിയിൽ സമർപ്പിക്കും. സോനുവിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് നവവധുവിന്റെ ബന്ധുക്കൾക്ക് അറിയാമായിരുന്നു.

ഏഴ് വർഷത്തെ ദാമ്പത്യത്തിന് ശേഷം ആദ്യ ഭാര്യയിൽ നിന്നും വിവാഹ മോചനം നേടിയെന്നാണ് സോനു പറഞ്ഞിരുന്നത്. ഇതിന്റെ തെളിവായി രേഖകൾ കാണിച്ചിരുന്നുവെന്നും നവവധുവിന്റെ ബന്ധുക്കൾ പറഞ്ഞു. പിറന്നാൾ പാർട്ടിക്ക് വേണ്ടിയാണെന്നാണ് ഹാൾ ബുക്ക് ചെയ്യുന്ന സമയത്ത് സോനു റസ്റ്ററന്റ് അധികൃതരോട് പറഞ്ഞിരുന്നത്. ഫോട്ടോഗ്രാഫറെ വിളിച്ചിരുന്നത് വിവാഹ വാർഷിക ചടങ്ങ് ഷൂട്ട് ചെയ്യാനെന്ന പേരിലും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP