Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നരേന്ദ്ര മോദി ഇടതും പിണറായി വിജയൻ വലതും ഉള്ളതിനാൽ ഒന്നും ചെയ്യില്ലെന്ന് അച്ചൻ; ഇപ്പോൾ തന്ന സ്ഥലം വിടണമെന്ന് ഭർത്താവ്: ഹിന്ദു മതത്തിലേക്ക് മാറിയിട്ടും മുൻപ് ക്രിസ്ത്യാനിയായതിനാൽ ഇഷ്ടപ്പടാത്ത ഭർത്താവിന്റ ക്രൂര പീഡനങ്ങളാൽ വീർത്ത നെറ്റിയുമായി കതക് പൂട്ടി മുറിക്കുള്ളിൽ നിന്നും ലൈവ് നടത്തി യുവതി; വൈക്കം കളത്തിൽ ലേക്ക് റിസോർട്ട് മാനേജറുടെ ഭാര്യയുടെ ഫേസ്‌ബുക്ക് ലൈവ് വൈറലാകുമ്പോൾ

നരേന്ദ്ര മോദി ഇടതും പിണറായി വിജയൻ വലതും ഉള്ളതിനാൽ ഒന്നും ചെയ്യില്ലെന്ന് അച്ചൻ; ഇപ്പോൾ തന്ന സ്ഥലം വിടണമെന്ന് ഭർത്താവ്: ഹിന്ദു മതത്തിലേക്ക് മാറിയിട്ടും മുൻപ് ക്രിസ്ത്യാനിയായതിനാൽ ഇഷ്ടപ്പടാത്ത ഭർത്താവിന്റ ക്രൂര പീഡനങ്ങളാൽ വീർത്ത നെറ്റിയുമായി കതക് പൂട്ടി മുറിക്കുള്ളിൽ നിന്നും ലൈവ് നടത്തി യുവതി; വൈക്കം കളത്തിൽ ലേക്ക് റിസോർട്ട് മാനേജറുടെ ഭാര്യയുടെ ഫേസ്‌ബുക്ക് ലൈവ് വൈറലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

വൈക്കം: ജീവൻ രക്ഷിക്കണമന്ന് ആവശ്യപ്പെട്ട് ഫേസ്‌ബുക്കിൽ ലൈവായി പെൺകുട്ടിയുടെ പ്രാണന് വേണ്ടിയുള്ള അഭ്യർത്ഥന. വീട്ടുകാരെ വെറുപ്പിച്ച് മതം മാറി കാമുകന സ്വന്തമാക്കിയ ദിൽന എന്ന യുവതിയാണ് ഭർത്താവിൽ നിന്നും തന്റെ ജീവൻ രക്ഷിക്കണമെന്ന അഭ്യർത്ഥനയുമായി ഫേസ്‌ബുക്ക് ലൈവിലൂടെ രംഗത്ത് വന്നിരിക്കുന്നത്. കുറച്ച് ദിവസങ്ങളായി താൻ ഭർത്താവുമായി പ്രശ്‌നത്തിലാണെന്നും ഡിവോഴ്‌സ് നൽകിയില്ലെങ്കിൽ തന്നെ കൊല്ലുമെന്നും ആരോരും സഹായത്തിനില്ലാതെ കഴിയുന്ന തന്നെ രക്ഷിക്കണമെന്നുമാണ് യുവതി ഫേസ്‌ബുക്കിലൂടെ അഭ്യർത്ഥിച്ചിരിക്കുന്നത്.

ഭർത്താവ് ജോലി ചെയ്യുന്ന വൈക്കം ചെമ്മനാകരിയിലുള്ള കളത്തിൽ ലേക്ക് റിസോർട്ടിലാണ് യുവതിയുള്ളത്. ഇവിടുത്ത ജനറൽ മാനേജരായ കോഴിക്കോട് സ്വദേശി അഭിജിത്ത് ബാലനാണ് ദിൽനയുടെ ഭർത്താവ്. ഇരുവരും സ്‌നേഹിച്ചാണ് വിവാഹം ചെയ്തത്. ക്രിസ്ത്യാനിയായ ദിൽനയെ കോഴിക്കോട് ആര്യസമാജത്തിൽ കൊണ്ടു പോയി മതം മാറ്റി ഹിന്ദുവാക്കിയ ശേഷമാണ് അഭിജിത്ത് വിവാഹം ചെയ്്തത്. കണ്ണീരോടയാണ് യുവതി തന്റെ ദുരിത കഥകൾ പറയുന്നത്. മുറിയിൽ കയറി വാതിലടച്ച ശേഷമാണ് യുവതി വീഡിയോയിലൂട ഇതെല്ലാം വിവരിക്കുന്നത്. അപ്പോഴൊക്കെ മുറി തുറക്കാൻ കോളിങ് ബെല്ലടിക്കുന്ന ശബ്ദവും കൊട്ടുനന്ന ശബ്ദവും കേൾക്കാം.

കോഴിക്കോട് ബാലുശേരി പാവണ്ടൂർ എന്ന സ്ഥലത്തെ ബാലന്റെയും ശ്രീലതാ ബാലന്റെയും മകനായ ആഭിജിത്ത് ബാലനാണ് ഭർത്താവ്. ഇപ്പോൾ വിവാഹ ബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ ഉപദ്രവിക്കുന്നത്. ഇപ്പോൾ ദിൽന തനിക്ക് പറ്റിയയ ഭാര്യയല്ലന്നാണ് ഇയാൾ പറയുന്നതത്രേ. തന്റെ സ്റ്റാറ്റസിനൊത്ത മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യണം. അതിന് ദിൽനയിൽ നിന്നും വോഴ്‌സ് വേണം. ഈ ആവശ്യമുന്നയിച്ചാണ് ഇയാൾ ഉപദ്രവം തുടരുന്നത്.

റിസോർട്ടിലെ മറ്റ് ഉദ്യോഗസ്ഥരും ഇയാൾക്ക് പിന്തുണയാണെന്നാണ് ദിൽന വീഡിയോയിൽ പറയുന്നത്. സകല സാധനങ്ങളും എടുത്ത് പൊയ്‌ക്കൊള്ളണമെന്ന് റിസോർ്ട്ടിലെ മാനേജ്‌മെന്റും ഡയറക്ടറും ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. ഇന്ന് രാവിലെ ഭർത്താവ് കഴുത്ത് ഞരിച്ച് കൊല്ലാൻ ശ്രമിച്ചു. ഇത തുടടർന്ന് ല മുഴച്ചിരിക്കുന്നതും യുവതി ഷെയർ ചൈയ്തിരിക്കുന്ന വീഡിയോയിൽ വ്യക്തമായി കാണാം. വീട്ടുകാര ഉപേക്ഷിച്ച് വന്നതിനാൽ തനിക്ക് വേറ എവിടയും പോകാനില്ല. സഹായിക്കാൻ ആരുമില്ലന്നും ദിൽന പറയുന്നു.

അഭിജിത്തിന്റെ വീട്ടുകാർക്കും തന്നെ ഇഷ്ടമല്ല. അവരിൽ നിന്നും ഭീഷണി ഉള്ളതായും ദിൽന ആരോപിക്കുന്നു. അഭിജിത്തന്റെ അച്ഛൻ ബാലൻ കൊല്ലുമെന്ന് ഭീഷണിപ്പടുത്തുകയും ചെയ്തു. നരേന്ദ്ര മോദി ഇടതും പിണറായി വിജയൻ വലതും ഉള്ളതിനാൽ തന്ന ആരും ഒന്നും ചെയ്യില്ലെന്ന് അഭിജിത്തിന്റെ അച്ഛൻ പറഞ്ഞു. നിന്നെ എന്ത് ചെയ്താലും എന്നെ ഉപദ്രവിക്കാനോ ശിക്ഷിക്കാനോ ഒരു നീതി പീഠമോ പൊലീസോ കോടതിയും തയ്യാറാകില്ലെന്നും ഇയാൾ പറഞ്ഞതായും പറയുന്നു. കോഴിക്കോട് ആര്യ സമാജത്തിൽ പോയി മതം മാറി വിവാഹം കഴിച്ച ഇവർ കോഴിക്കോട് കോർപ്പറേഷനിൽ വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. ഇപ്പോൾ അതൊക്ക വ്യാജമാണന്ന് അഭിജിത്ത് പറഞ്ഞതായും യുവതി പറയുന്നു. യുവതിയുടടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എന്നാൽ ഈ വീഡിയോയിലെ കാര്യങ്ങളെ കുറിച്ച് കൂടുതൽ വ്യക്തമായിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP