Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാറിൽ നിന്നും പെൻഷൻ വാങ്ങുന്ന ഭർത്താവിന് പഴംപൊരിയും മാതള ജ്യൂസും സർക്കാർ ചെലവിൽ വേണോ മന്ത്രിക്കൊച്ചമ്മേ? ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട തെരുവിൽ മുദ്രാവാക്യം വിളികളുമായി യുവമോർച്ച പ്രവർത്തകർ; പ്രത്യക്ഷ സമരത്തിലേക്ക് ബിജെപി നീങ്ങിയതോടെ നാണക്കേടിന്റെ കുഴിയിൽ മന്ത്രിസഭ; ഭർത്താവ് തന്നെ ആശ്രയിച്ചാണ് കഴിയുന്നതെന്ന വ്യാജ സത്യവാങ്ങ്മൂലം നൽകിയും ഷൈലജ ടീച്ചർ കുടുങ്ങി; വിഷയത്തിൽ തൊടാൻ മടിച്ച് പ്രതിപക്ഷം

സർക്കാറിൽ നിന്നും പെൻഷൻ വാങ്ങുന്ന ഭർത്താവിന് പഴംപൊരിയും മാതള ജ്യൂസും സർക്കാർ ചെലവിൽ വേണോ മന്ത്രിക്കൊച്ചമ്മേ? ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട തെരുവിൽ മുദ്രാവാക്യം വിളികളുമായി യുവമോർച്ച പ്രവർത്തകർ; പ്രത്യക്ഷ സമരത്തിലേക്ക് ബിജെപി നീങ്ങിയതോടെ നാണക്കേടിന്റെ കുഴിയിൽ മന്ത്രിസഭ; ഭർത്താവ് തന്നെ ആശ്രയിച്ചാണ് കഴിയുന്നതെന്ന വ്യാജ സത്യവാങ്ങ്മൂലം നൽകിയും ഷൈലജ ടീച്ചർ കുടുങ്ങി; വിഷയത്തിൽ തൊടാൻ മടിച്ച് പ്രതിപക്ഷം

അരുൺ ജയകുമാർ

തിരുവനന്തപുരം: ഭർത്താവിന്റെയും അമ്മയുടെ പേരിൽ വ്യാജ ചികിത്സാ ബിൽ നൽകി പണം തട്ടിയെന്ന ആരോപണം നേരിടുന്ന സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർക്കെതിരെ പ്രക്ഷോഭം ശക്തമാകുന്നു. മന്ത്രി രാജിവെക്കണമെന്നാവിശ്യപ്പെട്ട് യുവമോർച്ച ഇന്ന് സെക്രട്ടേറിയറ്റിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഭർത്താവ് ആശ്രിതനാണെന്നതുൾപ്പടെ വ്യാജ സത്യവാങ്മൂലം നൽകിയ മന്ത്രിക്ക് ഇനി തുടരാൻ അവകാശമില്ലെന്നാണ് യുവമോർച്ച പ്രവർത്തകരുടെ പ്രധാന ആരോപണം. ഈ വിഷയത്തിൽ ഇടപെടാൻ സാധിക്കുന്നത്  കേരളത്തിൽ അധികാരത്തിലെത്താത്ത ബിജെപിക്ക് തന്നെയാണ്. അതുകൊണ്ടാണ് ഈ വിഷയം ശക്തമായി പിടിക്കാൻ ബിജെപി തീരുമാനിച്ചതും. എന്നാൽ, വിഷയത്തിൽ തൊട്ടാൽ കുടുങ്ങുമെന്നതിനാൽ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടു പോകുകകയാണ് യുഡിഎഫ്.

അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ ആരോഗ്യമന്ത്രി കെ.കെ ഷൈലജ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടണ് മാർച്ച് നടത്തുന്നതെന്ന് യുവമോർച്ച നേതാക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു. സർക്കാരിൽ നിന്നും പെൻഷൻ വാങ്ങുന്ന ഭർത്താവിന് പഴംപൊരിയും മാതള ജൂസും അകത്താക്കാനുള്ള പണം സർക്കാർ ഖജനാവിൽ നിന്നുമെടുത്തതിനെ കണക്കിന് പരിഹസിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളാണ് മാർച്ചിന് മുന്നിലുള്ള ജാഥയിൽ പ്രവർത്തകർ വിളിച്ചത്.ആരോഗ്യ മന്ത്രിക്ക് തന്നെ സർക്കാർ ആശുപതച്രികളിലെ ചികിത്സയിൽ വിശ്വാസമില്ലാത്തതുകൊണ്ടാണ് അവർ സ്വകാര്യ ആശുപത്രികളിൽ പോകുന്നത്. അതിലൂടെ ഈ വകുപ്പ് ശരിയാക്കാൻ തന്നെകൊണ്ട പറ്റില്ലെന്ന് മന്ത്രി പരസ്യമായി സമ്മതിച്ചതായി വേണം മനസ്സിലാക്കാനെന്നും യുവമോർച്ച നേതാക്കൾ ആരോപിച്ചു.

ചികിത്സയുടെ പേര് പറഞ്ഞ് നൽകിയ ബില്ലുകളിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായും ഇത് കൃത്യമായ സത്യപ്രതിജ്ഞ ലംഘനമാണെന്നും വ്യാജ ബില്ലുകൾ നൽകാൻ സഹായിച്ച ഡോക്ടർ ഹരികൃഷ്ണനെതിരെയും അന്വേഷണം വേണമെന്നാണ് ആവശ്യം. ഭർത്താവ് തന്നെ ആശ്രയിച്ചാണ് കഴിയുന്നത് എന്ന വ്യാജ സത്യവാങ്ങ്മൂലം നൽകിയത് ക്രമക്കേടാണ്. ഭർത്താവിന്റെയും അമ്മയുടേയും ചികിത്സയ്ക്കാണ് പണം വാങ്ങിയതെങ്കിലും അത് ഒപ്പിട്ടിരിക്കുന്നത് മന്ത്രി നേരിട്ടാണ്. അത് വ്യാജരേഖയാണ് എന്ന രീതിയിലാണ് ഇന്ന് പുറത്ത് വരുന്നത്. ഭർത്താവിന് മറ്റ് ജോലിയൊന്നും ഇല്ലെന്നും തന്നെ ആശ്രയിച്ചാണ് കഴിയുന്നതെന്നും മന്ത്രി പറയുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് കെ ഭാസ്‌കരൻ മാസ്റ്റർ എന്ന വ്യക്തി മട്ടന്നൂർ നഗരസഭ ചെയർമാൻ, വൈസ് ചെയർമാൻ എന്നീ പദവികൾ അലങ്കരിച്ചിട്ടുള്ളയാളാണ് എന്നതാണ്. അത് ആരും അറിയാതെ ഒളിച്ച് ചെയ്ത ജോലിയൊന്നുമല്ല.

ഇനി ജനപ്രതിനിധിയായിട്ടാണ് ആ ജോലി ചെയ്തതെങ്കിൽകൂടെ മട്ടന്നൂർ വെസ്റ്റ് പഴശ്ശി എൽപി സ്‌കൂളിലെ അദ്ധ്യാപകനായി റിട്ടയർ ചെയ്ത ആൾ എങ്ങനെയാണ് ഡിപ്പന്റൻ് ആവുക എന്നും ചോദ്യങ്ങൾ നേരത്തെ തന്നെ ഉയർന്നിരുന്നു. സർക്കാരിൽ നിന്നും പെൻഷൻ പറ്റുന്നയാളിനെ ആശ്രിതനെന്നും തന്നെ മാത്രം ആശ്രയിച്ച് കഴിയുന്നുവെന്നും മന്ത്രി ഒപ്പിട്ട് നൽകുന്നത് കൃതൃിമ രേഖയാണ്. ഒരു മന്ത്രി ഔദ്യോഗിക പദവിയിലിരുന്ന് വ്യാജ രേഖയിൽ ഒപ്പിടുന്നത് ഗൗരവതരമാണെന്നും രാജിയല്ലാതെ മറ്റ് വഴികൾ മന്ത്രിക്ക് മുന്നിലില്ലെന്നും യുവമോർച്ച നേതാക്കൾ പറയുന്നു.

ചികിത്സ ചെലവ് സമർപ്പിക്കുമ്പോൾ അതിൽ ഭക്ഷണത്തിന്റെ ബിൽ ഉൾപ്പെടുത്താൻ പാടില്ലെന്നാണ് നിയമം. എന്നിട്ടും അവർ സ്വകാര്യ ആശുപത്രിയായ കിംസിൽ ചികിത്സയിൽ കഴിയുമ്പോൾ കഴിച്ച ഭക്ഷണത്തിൻെ ബില്ലും സമർപ്പിച്ചട്ടുണ്ട്. ഇതിലെല്ലാം തന്നെ മന്ത്രിയുടെ ഒപ്പും ഇട്ടിട്ടുണ്ട്. മന്ത്രിമാരും എം എൽ എമാരും ചികിത്സാ രേഖകൾ റിംബേഴ്‌സ്‌മെന്റിനായി സമർപ്പിക്കുമ്പോൾ സീനിയറായ ഒരു ഡോക്ടർ ആ രേഖകൾ സ്ഥിരീകരിക്കേണ്ടതുണ്ട്. മന്ത്രി കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ തന്റെ ഭർത്താവിന്റെയും മാതാവിന്റെയും ചികിത്സയുമായി ബന്ധപ്പെട്ട രേഖകൾ സർക്കാരിന് സമർപ്പിച്ചപ്പോൾ സ്ഥീരീകരണ സർട്ടിഫിക്കറ്റ് നൽകിയത് ഡോ. ആർ ഹരികൃഷ്ണൻ ആയിരുന്നു.

ഇക്കാലയളവിൽ 16 സ്ഥീരികരണ സർട്ടിഫിക്കറ്റുകളാണ് ഹരികൃഷ്ണൻ മന്ത്രിക്കായി നൽകിയത്. ഇതിൽ ഒരു സർട്ടിഫിക്കറ്റിൽ പോലും രോഗി ഏത് ആശുപത്രിയിലാണ് ചികിത്സക്ക് വിധേയനായത് എന്ന് വ്യക്തമാക്കിയിട്ടില്ല, ആ ഭാഗം സർട്ടിഫിക്കറ്റുകളിലെല്ലാം ഒഴിച്ചിട്ടിരിക്കുകായാണ്.ഈ ഡോക്ടർ മുൻകൂറായി ഒപ്പും സീലും വച്ച സർട്ടിഫിക്കറ്റുകൾ മന്ത്രിക്ക് ആവശ്യത്തിനായി ഉപയോഗിക്കാൻ നൽകിയിരുന്നു എന്നു വേണം ഇതിൽ നിന്നും മനസ്സിലാക്കാൻ.

കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞതായി സമർപ്പിച്ചിരിക്കുന്ന മുഴുവൻ രേഖകളും വ്യാജമാണെന്നും ഷാജഹാൻ പറയുന്നു. ആ രേഖയിൽ ആദ്യം പറഞ്ഞിരിക്കുന്നത് ആശുപത്രിയിൽ കിടത്തി ചികിത്സിച്ചിട്ടില്ലെന്നാണ്. എന്നാൽ അതചിന്റെ രണ്ടാം പേജിൽ ഒരു ദിവസത്തെ എക്സിക്യൂട്ടീവ് റൂം ചാർജായി 28,600 രൂപ നൽകിയെന്നുമാണ്. രേഖ കൃതൃിമമാണെന്നതിന് ഇതിലും വലിയ വേറെ തെളിവില്ല.കൃത്രിമ രേഖ ചമയ്ച്ചതും, സത്യപ്രതിജ്ഞ ലംഘനം നടത്തിയതുമുൾപ്പടെ കുറ്റകരമായ കാര്യങ്ങളാണ് മന്ത്രിക്കെതിരെ ഇപ്പോൾ ഉയരുന്ന ആരോപണം.

കേരളത്തിൽ അഴിമതി നടത്തുന്ന കാര്യത്തിൽ ഇരു മുന്നണികളും ഒറ്റകെട്ടാണെന്ന ആരോപണവും യുവമോർച്ച ഉന്നയിക്കുന്നു. വിഷയം പൊതുസമൂഹത്തിൽ ചർച്ചയായി കഴിഞ്ഞു. എന്നാൽ ചികിത്സയ്ക്കെന്ന പേരിൽ പണം തട്ടിയ ഇടത്പക്ഷ മന്ത്രിക്കെതിരെ ഒരു അക്ഷരം പോലും പറയാൻ കോൺഗ്രസ് പ്രവർത്തകരോ നേതാക്കളോ തയ്യാറാകാത്തത് ഈ അവിശുദ്ധ ബന്ധത്തിന്റെ തെളിവാണെന്നും യുവമോർച്ച ഉന്നയിക്കുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്തും സമാനമായി തന്നെ കാര്യങ്ങൾ നടന്നതെന്നതിനാലാണ് യുഡിഎഫ് നേതാക്കൾക്ക് മിണ്ടാട്ടമില്ലാത്തത് എന്നും യുവമോർച്ച ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP